Friday, December 16, 2011

ONE ROOM KITCHEN - STORY OF SKACHAPPILLY

ONE ROOM KITCHEN
(Translated story of s.kachappilly by Kannan Sir)

            When the factory siren sounded, they all came out together.  Unni decided against going to the hostel.  He walked to the bus stand.  Bus came but he did not get in.  Walked, looking at the buildings on both sides of the road.  At a bend he stood on the brick foot path and gazed at the nearby house. 

            Some days has passed since he called home.  He went to the booth.   Somebody was talking.  When he came out another person came. 

            Unni waited.  He was not in a hurry.  Then he realized that the booth will be always busy.  So he took the next turn and dialled the number.  His wife Latha took the receiver on the other side.  Yes she was expecting the call.  He described about the house he has seen.  The Sit Out, the Car Porch, its Colour.  His voice was exited but it was also filled with the unhappiness of being unable to see the inside of the house.  There was only nod from the other side.  It is like that always.  Whenever he calls he will talk about a house he has seen somewhere.  His wife won’t protest, the excitement about the house was made by him.  But now it has cooled. 

            He was describing his imagination bout the house.  Even when he was asked ‘when are you coming’ from the other side he continued his description.  Then the phone was disconnected from the other side.  When paying the bills, Unni felt that he has talked more than usual last time, when he came from home his son had fever.  He felt unhappy about not asking about that.  He has forgotten to enquire the news at home.  He thought about calling again.  No, he decided much money has been spend now itself. 

            Unni has not thought of building a new house when he joined the company. “We must have a new house” -Latha would say.  Unni felt that what she said was a good idea.  They used to discuss the plan of the proposed house.  He built a home in his heart.  When Unni married Latha, many advised him to take a small house near company and shift.  But he decided against it.  He thought of father, mother, sisters and brother in the house- leaving them all - Alone.  He did not think much, but decided against shifting.  At first he used to go home on holidays.  What an excitement was!  Sisters’ study, brother’s study, aged parents, Lathas delivery, the sack of burdens became big.  Frequency of home visits reduced.  When he called Latha would say, you should surely come this week, Appu has started walking, or he is beginning to teeth.  Unni would say yes, let me get the salary.  But when debts are paid, remain will be small. 

            A shirt for Appu, Latha has insisted on that.  It is his first birthday. He bought a not so bad shirt.  It was late when he reached.  He was coming directly from the company, after getting salary and giving the leave application, yet it was dark.
 
            Lath was expecting him.  He felt a suffocating atmosphere in home.  Appu was with Latha.  He smiled at his dad, may be seeing the happiness of his mother.  Unni embraced him forgetting everything, kissed him on his cheeks.  Father, mother and sisters have reached the front, but Rajesh was missing.  Unni noted it. 

            His sisters changed the Appu.  Unni noted the unhappiness in their faces.  He remembered that he could not buy anything for them. 
 
            Latha has served food, when he came after the bath.  He felt that Latha would not have forgiven him has he not come today.  She was so happy.  Father, mother and sisters came to supper.  Rajesh was not to be seen.  Unni asked him, but nobody answered.  Latha came to Unni after serving the parents.  He took her hand and asked about Rajesh.  Latha did not reply, but went out taking the child. 

            It was lightening outside.  The light fell on his face from outside.  Rajesh entered the house opening the door.  Unni invited him to take food.  Turning his head, he went inside.  Unni understood that he has grown up, also his Moustache has thickened. 

            Latha told everything at bed time.  Rajesh does not come home on some days.  On some days when he comes, there is the smell of Liquor.  Unni was dump founded.  All his hopes are being gone.  He was expecting Rajesh to get a job before they together could conduct the sisters’ marriage.  It was impossible by him alone. 

            Unni could not sleep.  He rolled in bed.  Then he got up and went near the brother.  Rajesh was getting ready to sleep.  He looked inquisitively at Unni.  Unni said as an introducer “I .. .. .. .. I have decided to build a house”.

            Rajesh didn’t say anything.  Unni wished that he said something.  Then, he continued.  The plan of the house is complete.  The work will start soon. 

            Then Latha said aloud, as if remembering something “milkman will continues Appu’s milk only if you pay his dues tomorrow”

            Rajesh’s face has a ridiculous smile, may be hearing this.  Unni ignored it and continued. 

            “We will shift once the house is complete.  Then you have to look after this house.  Latha told you are not coming home some days.  It should not happen again”.

            Unni had the satisfaction of having built a house, when he said this.  Rajesh made no reply.  Unni looked at him for some more time. 

            Latha was waiting for him  Unni explained.  “I .. .. was telling Rajesh ..  about the house.. 

            Latha was not attentive.  Arranging the bed sheet, she said, “tomorrow we have to pay the milkman’s money”

            Unni was again telling about the home.  Latha reached the verse of crying. 

            Lath told, “Dear … …  A new home for us is not in my dreams …. .  But a rented house, a single room house ….”  Latha’s words were breaking when she said this, her throat was drying.    

     
 

Tuesday, December 6, 2011

കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധി
എസ്സ്. കാച്ചപ്പിള്ളി, 9446459784
     കേരള രൂപീകരണത്തിനു ശേഷം കാര്ഷിക മേഖലയില്ഘടനാപരമായ ആധുനീകവല്ക്കരണം സംഭവിച്ചിട്ടില്ലാ എന്നത് കേരളം നേരിടുന്ന കാര്ഷിക പ്രതിസന്ധിക്കു കാരണമാകുന്നു.  അമിതമായ ഉപഭോഗ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയും കേരളീയന്റെ ഇഷ്ടഭോജനമായ അരിഭക്ഷണത്തിന് കേരളത്തിനു പുറത്തുള്ള പ്രദേശത്തെ ആശ്രയിക്കാന്നിര്ബന്ധിതമാക്കുംവിധം കാര്ഷിക മേഖലയില്ആധുനീകവല്ക്കരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.  വോട്ടു ബാങ്കുകളെയാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്നോട്ടമിട്ടിരിക്കുന്നത്. 

     അന്യസംസ്ഥാനങ്ങളില്കുറഞ്ഞ നിരക്കില്ഉല്പ്പാദിപ്പിക്കുന്ന അരിയേയും മറ്റു കാര്ഷിക ഉല്പ്പന്നങ്ങളേയും കേരളീയന്ആശ്രയിക്കുന്നു.  ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു യോജിക്കാത്ത വിധത്തിലുള്ള കാര്ഷീക ഉല്പ്പാദനം കേരളത്തില്നിലനില്ക്കുന്നു.  സ്വന്തം കാര്ഷിക ഉല്പ്പാദനം ഉപേക്ഷിക്കുക മാത്രമല്ല അന്യസംസ്ഥാനങ്ങളില്ഇത്തരം കാര്ഷിക മേഖലയില്ജോലി ചെയ്യുന്നവരെ പുച്ഛത്തോടെ വീക്ഷിക്കുവാനും കേരളീയന്നിര്ബന്ധിതനായി.  സ്വന്തം ജീവന്നിലനിര്ത്താനാവശ്യമായ ഭക്ഷണം ഉര്പ്പാദിപ്പിച്ച് കുറഞ്ഞ നിരക്കില്ലഭ്യമാക്കുന്നവരെ പുച്ഛിക്കുന്നതിലും ഇത്തരം പക്വമല്ലാത്ത ചിന്താരീതി വളര്ത്തിയെടുക്കുന്നതിലും അത്തരം ചിന്താരീതിയാണ് ശരി എന്ന് വിശ്വസിപ്പിക്കുന്നതിലും കേരളത്തിലെ രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്വിജയിച്ചിട്ടുമുണ്ട്.  ഇത് കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ പക്വതയില്ലായ്മയും കേരളീയന്റെ തെറ്റായ ചിന്താഗതിയുമാണ്.  ഇത്തരം ചിന്താഗതികള്പിന്നോക്ക സംസ്ക്കാരത്തിന്റെ ആധിപത്യമൊ സംസ്ക്കാരത്തില്കേരളീയന്പിന്നോക്കം പോകുന്നതിന്റെ സൂചനയൊ ആണ്.

     മറ്റിതര മേഖലയില്തൊഴില്ലഭ്യത വളര്ത്തിയെടുക്കുന്നതിനു പകരം വ്യവസായ മേഖലയിലും കാര്ഷിക മേഖലയിലും പരമ്പരാഗത രീതി തന്നെ അനുവര്ത്തിക്കണമെന്നു കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്വാശി പിടിക്കുന്നു.  ഇത്തരം പരമ്പരാഗത രീതി പിന്തുടരുന്നതിനാല്വ്യവസായ മേഖലയിലും കാര്ഷീക മേഖലയിലും ഉല്പ്പാദന വളര്ച്ച ഇന്നും മുരടിച്ചു നില്ക്കുന്നു.  പരമ്പരാഗത രീതിയില്കൃഷി ചെയ്യുന്നതിനാല്ഉല്പ്പാദന ചിലവ് വര്ദ്ധിക്കുകയും ഉല്പ്പാദനം വര്ദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.  തല്ഫലമായി രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്വളര്ത്തിയെടുത്ത കര്ഷകരോടുള്ള പുച്ഛമനോഭാവത്തിനു പുറമെ സാമ്പത്തീക ബാധ്യതയിലേക്കും കടക്കെണിയിലേക്കും കര്ഷകന്വന്നു ചേരുന്നു.  ലോകത്തില്ഒരുപക്ഷെ ഇത്രയും വേദനാജനകവും ദീര്ഘവീക്ഷണവുമില്ലാത്ത ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്കേരളത്തിലല്ലാതെ മറ്റൊരു ജനാധിപത്യ പ്രദേശത്തും വളര്ന്നു വന്നിട്ടുണ്ടാവില്ല. 

     അപ്രയോഗികമെങ്കിലും പൊലിപ്പിച്ച ആശയങ്ങളുടേയും കൈയ്യൂക്കിന്റേയും പിന്ബലത്തില്കേരള സമൂഹത്തിലെ കാര്ഷീക ഉല്പ്പാദന മേഖല തകര്ക്കുവാനും കര്ഷകരെ തങ്ങളുടെ വരുതിയില്നിര്ത്തുവാനും രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്.  കാര്ഷീക ഉല്പ്പന്നങ്ങള്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല് പ്രദേശങ്ങളിലെ കാര്ഷിക ഉല്പ്പാന്നങ്ങളുടെ ലഭ്യതയും ചരക്കു നീക്കങ്ങളും കേരളത്തിലെ കാര്ഷീക ഉല്പ്പന്നങ്ങളുടെ വിപണിയെ നിയന്ത്രിക്കാന്തുടങ്ങി.  സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തത തകിടം മിറയുവാനും ജീവിത ചിലവ് ദുസ്സഹമാകുവാനും കാരണമായി. 

     കാര്ഷീക മേഖലയില്നിലനില്ക്കുന്ന ഇത്തരം അന്തരങ്ങള്കാര്ഷിക മേഖലയെ കൂടുതല്ശാസ്ത്രീയവും കാലഘട്ടത്തിനൊത്തവിധം ആധുനീകവല്ക്കരിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് തെളിയിക്കുന്നു.  ശാസ്ത്രീയുവും ആധുനീകവല്കൃതവുമായ കൃഷി രീതി അവലംബിക്കുമ്പോള്മാനവശേഷിയിലുന്നിയുള്ള തൊഴില്കുറയുമെന്ന സാധ്യതയെയാണ് കാര്ഷീക മാറ്റങ്ങള്ക്ക് വിലങ്ങുതടിയായി പ്രചരിപ്പിക്കുന്നത്.  ഇത്തരം പ്രചാരവേലകള്സമൂഹത്തില്വേരൂന്നുകയും അശാസ്ത്രീയവും പരമ്പരാഗതവുമായ കൃഷിരീതി നിലനിര്ത്തുകയും ചെയ്യുന്നു. യഥാര്ത്ഥത്തില്കാലഘട്ടത്തിനു യോജിക്കാത്ത വിധത്തിലുള്ള കൃഷിരീതി നിലനില്ക്കുന്നതിനാല്കാര്ഷീക മേഖലയില്മാനവശേഷിയിലൂന്നിയുള്ള കാര്ഷീക ജോലിക്ക് തൊഴിലാളികളെ ലഭ്യമല്ലാതായി.   

     മാനവശേഷിയിലൂന്നിയുള്ള കാര്ഷീക ജോലിക്ക് മറ്റു മേഖലയില്ലഭ്യമാകുന്ന വേതനവുമായി താരതമ്യം ചെയ്യാന്പറ്റാത്തത്ര കുറവു വന്നു.  ഇത് കൂടുതല്ആളുകളെ കാര്ഷീക ജോലിയില്നിന്നും അകറ്റി നിറുത്തുകയും ചെയ്യുന്നു.  തല്ഫലമായി കാര്ഷീക ജോലി ചെയ്യന്നതിനു പകരം സര്ക്കാരില്നിന്നും തദ്ദേശ സ്ഥാപനങ്ങളില്നിന്നും ലഭിക്കുന്ന സാമ്പത്തീക സഹായങ്ങള്നേടിയെടുക്കുന്നതിന് മുന്തിയ പരിഗണന നല്കുന്നു. 

     കാര്ഷീക ഭൂമി പാടത്തു പണിയെടുക്കുന്നവനുള്ളതല്ലായെന്നും അത് കുറഞ്ഞ നിരക്കില്കാര്ഷിക ഉല്പ്പന്നങ്ങള്സമൂഹത്തിനു ലഭ്യമാക്കാന്പ്രാപ്തിയുള്ളവനുള്ളതാണെന്നും കേരളീയന്തിരിച്ചറിയേണ്ടിയിരിക്കുന്നു.  പഴയ മുദ്രാവാക്യങ്ങളുടെ പൊള്ളയായ തുടര്ച്ച തന്നെയാണ് ജനങ്ങളുടെ അവകാശങ്ങള്സര്ക്കാര്ജീവനക്കാരാല്ഹനിക്കപ്പെടുന്നതും. 

     ശാസ്ത്രീയവും കാലഘട്ടത്തിനു യോജിക്കുന്ന രീതിയിലുമുള്ള ഘടനാപരമായ ആധുനീകവല്ക്കരണം കാര്ഷീക മേഖലയില്ഇന്നിന്റെ ആവശ്യകതയാണ്.  അതുവഴി കാര്ഷക ആത്മഹത്യകള്ഇല്ലാതാക്കുവാനും കാര്ഷിക കടക്കെണിയില്നിന്നും മോചിതമാകാനും കേരളത്തിനു കഴിയുന്നു.  ആധുനീകവല്ക്കരണംവഴി കാര്ഷീക മേഖലയിലുണ്ടാകുന്ന ഉല്പ്പാദന വര്ദ്ധനവ് കുറഞ്ഞ നിരക്കിലുള്ള കാര്ഷിക ഉല്പ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നു.

                ആധുനീകവല്ക്കരണംവഴി കാര്ഷീകമേഖലയില്ഉല്പ്പാദനം വര്ദ്ധിക്കുകയും മേഖലയില്കൂടുതല്വേതനം ലഭ്യമാവുകയും ചെയ്യുന്നു.  കാര്ഷീക മേഖലയില്ജോലി ചെയ്യുന്നവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയും ഒഴിവാകുന്നു.

Tuesday, November 22, 2011

മുകളിലൊരാള്‍ ***** എസ്സ്.കാച്ചപ്പിള്ളി

                                                                   മുകളിലൊരാള്
                                                                                                                 എസ്സ്.കാച്ചപ്പിള്ളി

          സ്മിതയെ കാണുമ്പോഴെല്ലാം അമ്മയെ ഓര്‍മ്മവരിക പതിവായിരിക്കുന്നു.  സ്മിത ജോലിക്കു ജോയിന്‍ ചെയ്തതിനു ശേഷമുള്ള ഒരു പതിവായി മാറിയിരിക്കുന്നു.  അമ്മയെ ഫോണില്‍ വിളിക്കുമ്പോള്‍ പല പ്രാവശ്യം ചോദിച്ചു പോയിട്ടുള്ളതാണ് “എന്തിനാണമ്മെ സ്മിതയെ ഒരു ജോലി നേടാന്‍ സഹായിച്ചത്”.  അപ്പോഴെല്ലാം അമ്മ പറയും “നല്ലതിനെന്നു കരുതി നമ്മള്‍ ചെയ്യുന്നു.  ഭഗവാന്‍ എല്ലാം നോക്കി കാണാതിരിക്കുമൊ”.
         സ്മിതയുമായി എന്നും വഴക്കു പതിവുള്ളതാണ്.  ആദ്യദിവസം തന്നെ സ്മിത കാണിച്ച തെമ്മാടിത്തരം മതി തനിക്ക് സ്മിതയുടെ സ്വഭാത്തെ ഇത്ര വെറുക്കാന്‍.  സ്മിത ജോലിക്കു ജോയിന്‍ ചെയ്യാന്‍ വന്ന ദിവസമായിരുന്നു.  ഒരു ജോയിനിങ് ലെറ്റര്‍ വേണമെന്നു പറഞ്ഞതിന് ഉടനെ മറുപടി ലഭിച്ചു.  സ്മിത പറഞ്ഞു “ഞാന്‍ തന്നെ ജോയിനിങ് ലെറ്റര്‍ എഴുതണമെന്ന് എന്താണിത്ര നിര്‍ബന്ധം.  എഴുതി തന്നാല്‍ ഞാന്‍ ഒപ്പിട്ടു തരാം”. 
          മറുപടി പറഞ്ഞു കഴിഞ്ഞതിനു ശേഷമുള്ള സ്മിതയുടെ നില്‍പ്പു കണ്ടാല്‍ വയറു നിറച്ചു തന്നില്ലെ.  ഇനി വിശ്രമിച്ചോളു എന്നു പറയുന്നതു പോലെ തോന്നും.  ശരിയാണു കുട്ടി വയര്‍ നിറഞ്ഞിരിക്കുന്നു. 
        എനിക്കു പോകാന്‍ അല്പം തിടുക്കമുണ്ടായിരുന്നു.  മറുത്തൊന്നും പറഞ്ഞില്ല.  സ്മിത എഴുതും പോലെ ജോയിനിങ് ലെറ്റര്‍ എഴുതി ഒപ്പിടേണ്ട ഭാഗം ചൂണ്ടിക്കാണിച്ചു.  ഒന്നു വായിച്ചു നോക്കുകപോലും ചെയ്യാതെ സ്മിത അതില്‍ ഒപ്പിട്ടു. 
        എന്തൊ ഒരു “പുലിവാല്‍ പിടിച്ചതു” വന്നു കേറിയതുപോലെയാണ് തോന്നിയത്.  സാരമില്ലെന്ന് മനസ്സില്‍ നൂറുവട്ടം പറഞ്ഞു നോക്കി.  എന്നിട്ടും എവിടെയൊ ഒരു തികട്ടല്‍. ശാന്തമായാണ് ഹാജര്‍ പുസ്തകം നീട്ടിയത്.  ഒപ്പിടാന്‍ സ്മിതയോട് ആഗ്യം കാണിച്ചു.  സ്മിത ഹാജര്‍ ബുക്കിലെ തീയതി നോക്കി രണ്ടു ദിവസം മുമ്പുള്ള തീയതില്‍ ഒപ്പു വച്ചു.  എന്റെ ക്ഷമ നശിച്ചിരുന്നു.  “കുട്ടി തീയതി നോക്കി ഒപ്പിടാന്‍ പഠിച്ചിട്ടില്ലെ.  രണ്ടു ദിവസം മുമ്പുള്ള തീയതിയിലാണ് ഒപ്പിട്ടിരിക്കുന്നത്”. 
         വളരെ നിര്‍വ്വികാരതയോടെയായിരുന്നു സ്മിതയുടെ മറുപടി: “ഓ. അതെല്ലാം നോക്കിയിട്ടു തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്”.  രണ്ടു ദിവസം മുമ്പ് തന്നെ ജോയിന്‍ ചെയ്യേണ്ടിയിരുന്നതാണ്”.
         അപ്പോഴാണ് ഞാന്‍ സ്മിതയുടെ റിലീവിങ് ഓര്‍ഡര്‍ പരിശോധിക്കുന്നത്.  ഇത്രയും അഹംഭാവം കാണിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. തിരക്കിനിടയില്‍ സംഭവിച്ചതാണ്.  റിലീവിങ് ഓര്‍ഡറനുസരിച്ച് ജോയിന്‍ ചെയ്യാന്‍ വന്നിരിക്കുകയാണെന്നു കരുതി.  ദൈവമെ, ഈയിടെയായി പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയാണല്ലൊ.  എന്തൊ ആപത്തിനു സമയമായിരിക്കുന്നതുപോലെ.  പലപ്പോഴും നിരീക്ഷണങ്ങള്‍ തെറ്റിയിട്ടുണ്ടെങ്കിലും രണ്ടു ദിവസം വൈകിയിട്ടും ഒരു പരിഭവം പോലുമില്ലാതെ ആ ദിവസം തൊട്ടു ഒപ്പിടാനുള്ള തന്റേടം ഇവര്‍ക്കൊക്കെ എങ്ങനെ ലഭിക്കുന്നു. 
         പലതരം മനുഷ്യരല്ലെ.  പലതും കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കാറുള്ളതാണ്.  എന്നാല്‍ ഇക്കാര്യം അത്ര നിസ്സാരമായി കണക്കാക്കാന്‍ എനിക്കു തോന്നിയില്ല.  ഞാന്‍ പറഞ്ഞു: “മതി, സംസാരിച്ചത് മതി.  വൈകിയതിനുള്ള വിശദീകരണം തന്നിട്ടു മതി ജോലിക്കു ജോയിന്‍ ചെയ്യാന്‍”.  ഞാന്‍ ജോയിനിങ് ലെറ്റര്‍ എടുത്തു കുട്ടയിലേക്കെറിയാനുള്ള ശ്രമത്തിലായിരുന്നു.  സ്മിത എന്റെ കയ്യില്‍ കടന്നു പിടിച്ചു.  “ഞാന്‍ ഒപ്പിട്ട കടലാസ്സാണിത്.  ഞാന്‍ ജോയില്‍ ചെയ്യുക തന്നെ ചെയ്യും”.  എന്റെ ക്ഷമ നശിച്ചിരുന്നു.  എന്നിട്ടു പറഞ്ഞു: “എന്നാല്‍ അതുതന്നെ കാണട്ടെ”.  ഞാന്‍ കസേരയിലേക്കമര്‍ന്നിരുന്നു. 
         ബഹളം കേട്ടിട്ടാകണം നഴ്സുമാരുടെ സംഘടന പ്രതിനിധികള്‍  ഓടിയെത്തി.  ആരൊ എന്റെ ചെവിലെന്നോണം പറഞ്ഞു.  “സംഘടനയുടെ മേഖല സെക്രട്ടറിയാണ്.  മാഡം ഇത്തിരി പുളിക്കും.  ജോയിന്‍ ചെയ്യാന്‍ അനുവദിക്കണം”. 
         നടപ്പില്ല എന്നു പറയണമെന്നുണ്ടായിരുന്നു.  മുന്‍ അനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ അങ്ങനെ പറയാന്‍ തോന്നിയില്ല.  പതുക്കെ കസേരയില്‍ ഇളകിയിരുന്നു.  എന്നിട്ടു പറഞ്ഞു: “നോക്കു, ഇന്നു സിസേറിയനുള്ള ദിവസമാണ്.  എന്നെ പോകാന്‍ അനുവദിക്കണം”.  എന്റെ ശബ്ദം ഇടറിയിരുന്നു. 
         മറുപടി സ്മിതയാണ് പറഞ്ഞത്: “തിരുവായില്‍ നിന്ന് ഉത്തരം കിട്ടിയാല്‍ മാത്രം മതി”.  അപ്പോഴേക്കും മുദ്രുവാക്യം വിളി തുടങ്ങിയിരുന്നു.  മദ്യപിച്ചു ലെക്കുകെട്ട് ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ച കേശവനായിരുന്നു മുദ്രാവാക്യം വിളിക്കു തുടക്കമിട്ടത്.  അല്പം ശാന്തമായി ഞാന്‍ എന്റെ മുന്‍ അനുഭവങ്ങളെ വിലയിരുത്തി.  നാടോടുമ്പോള്‍ നടുവെ ഓടുന്നതാണു ബുദ്ധി എന്ന് എനിക്ക് മനസ്സിലായി.  ഞാന്‍ പറഞ്ഞു: “ശരി, നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ”. 
          അപ്പോഴേക്കും കേശവന്‍ മുന്നോട്ടുവന്നു.  കഴിഞ്ഞയാഴ്ച മദ്യപിച്ചു വന്ന ദിവസങ്ങളില്‍ ഒപ്പിടാനനുവദിക്കാതിരുന്ന ദിവസങ്ങളിലെല്ലാം അയാള്‍ ഒപ്പിട്ടു.  കേശവന്‍ പറഞ്ഞു: “ഞാന്‍ ഇതുവരെ മദ്യപിച്ചു ജോലിക്കു വന്നിട്ടില്ല”.  അപ്പോഴും കേശവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു”.  ആവനാഴിയിലെ അസ്ത്രമെല്ലാമൊഴിഞ്ഞ് ആള്‍ കൂട്ടം വിവസ്ത്രയാക്കപ്പെട്ട പോലെ ഞാന്‍ നിലകൊണ്ടു. 
        മറ്റുള്ളവരോടൊത്ത് മുറിവിട്ടു പോകുന്നതിനിടയില്‍ സ്മിത പറഞ്ഞു: “ഞാന്‍ ഇവിടെയൊക്ക തന്നെ കാണും”.   
        എനിക്ക് അമ്മയെ ഫോണ്‍ ചെയ്യണമെന്നു തോന്നി.  അങ്ങേ തലക്കല്‍ അമ്മയുടെ ശബ്ദം ഒരു താരാട്ടു പാട്ടു പോലെ എനിക്കനുഭവപ്പെട്ടു.  എന്തൊ എനിക്കു നഷ്ടപ്പെട്ട സമാധാനം തിരിച്ചു കിട്ടിയതുപോലെ.  ഞാന്‍ സ്മിതയെപ്പറ്റി പറഞ്ഞു.  ഞാന്‍ കൂടുതലൊന്നും പറഞ്ഞില്ല. എന്റെ തിരക്ക് പറഞ്ഞിട്ട് പിന്നീട് വിളിക്കാമെന്നു പറഞ്ഞു.
         അമ്മയുടെ നാവിന്റ കെട്ടുപൊട്ടിയതുപോലെയായിരുന്നു.  “മരിക്കുന്നതിനു മുന്‍പ് എന്തെങ്കിലും ന• ചെയ്യുക.   ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.  അവളുടെ ന•യെക്കരുതി നല്ലതെല്ലാം പറയുകയും ചെയ്തുകൊടുക്കുകയും ചെയ്തു.  എനിക്കവളെ നിന്നെപ്പോലെ രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. കാരണം നീയെന്റെ വയറ്റില്‍ പിറന്നവളാണ്.  ഞാന്‍ അവളേയും ഒരു മകളായി മാത്രമെ കാണാന്‍ ശ്രമിച്ചിട്ടുള്ളൂ”.  എനിക്ക് ചിരിക്കാനാണ് തോന്നിയത്.  “മകളായൊ, സ്മിതയെയൊ”.  കാര്യങ്ങളെല്ലാം ഞാന്‍ വിവരിച്ചു പറഞ്ഞു.  അമ്മ മറുപടിയെന്നോണം പറഞ്ഞു: “നീ എന്റ വയറ്റില്‍ പിറന്നവളാണ്.  നിനക്ക് നിന്റെ അച്ഛന്റെ എല്ലാ സുകൃതങ്ങളും ലഭിച്ചിട്ടുണ്ട് അവളുടെ അച്ഛനുമമ്മയുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്”.  അമ്മ വലിയ വലിയ കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തിലായിരുന്നു.  
      അമ്മയുമായുള്ള സംഭാഷണങ്ങളില്‍ സ്മിത കടന്നുവരിക പതിവായിരിക്കുന്നു.  അപ്പോഴെല്ലാം ഞാന്‍ പറയും.  അമ്മ മുടക്കിയ കാശും പ്രയത്നവും കടലില്‍ ഉപ്പു കലക്കിയ പോലെയായി.  അമ്മ പറയും: “എന്റെ പ്രയത്നങ്ങള്‍ വെറുതെയാവില്ല.  എപ്പോഴെങ്കിലും എന്റെ വാക്കുകള്‍ അവള്‍ തിരിച്ചറിയും.  നമ്മള്‍ ന• പ്രതീക്ഷിച്ചല്ലെ കുട്ടി എല്ലാം ചെയ്യുന്നത്”.  അമ്മക്ക് സ്മിതയുടെ പ്രൊമോഷന്‍ കാര്യങ്ങള്‍ അറിയണം.  അമ്മക്ക് സന്തോഷമാകട്ടെ.  ഞാന്‍ പറഞ്ഞു: “അവള്‍ പിന്നോക്കവിഭാഗത്തില്‍ പെട്ടവളല്ലെ.  വേഗം പ്രൊമോഷന്‍ ആവുകയും കൂടുതല്‍ നാള്‍ ഉന്നത പദവിയിലിരിക്കുകയും ചെയ്യും”.  എങ്കിലും സ്മിതയോടുള്ള അസഹിഷ്ണത മറച്ചു വക്കാനാകാത്തവിധം തികട്ടിവന്നപ്പോള്‍ ഞാന്‍ കൂട്ടി ചേര്‍ത്തു:  “എന്തിനാണമ്മെ സ്മിതയെ ഒരു ജോലി നേടാന്‍ സഹായിച്ചത്”.
         അമ്മയില്‍ നിന്നും സ്മിതയെപ്പറ്റിയുള്ള ചില കാര്യങ്ങള്‍ മനപ്പൂര്‍വ്വം മറച്ചു വച്ചിട്ടുണ്ട്.  അമ്മയുടെ മുമ്പില്‍ സ്മിതയുടെ കുറ്റങ്ങള്‍ പറയരുതെന്ന് മനസ്സില്‍ തീരുമാനമെടുത്തിരുന്നു.  ഒരു ദിവസം ആശുപത്രി ഗയിറ്റിനു മുമ്പിലുള്ള വളവു തിരിഞ്ഞു വരികയായിരുന്നു.  ഗയിറ്റിനരുകിലെ ബഹളം കേട്ട് ബ്രേക്ക് ചവിട്ടി.  ഏതൊ രാഷ്ട്രീയ പാര്‍ട്ടി യുവജന സംഘടന ആശുപത്രി ഗയിറ്റിനു മുമ്പില്‍ കുത്തിയിരിക്കുകയാണ്.  ഇനി എങ്ങനെയാണ് അകത്തേക്ക് പ്രവേശിക്കുക.  ഇന്ന് സിസേറിയന്‍ ഉള്ള ദിവസമാണ്.  അകത്ത് കടക്കുകയെ നിര്‍വ്വാഹമുള്ളൂ.  അറച്ചറച്ചാണെങ്കിലും ഒന്നു പറഞ്ഞു നോക്കാമെന്നു തീരുമാനിച്ചു.  വണ്ടി ഒഴിഞ്ഞ ഭാഗത്തേക്ക് നീക്കിയിട്ട് പയ്യെ നടന്നു.  അപ്പോഴേക്കും സ്മിതയും എത്തിയിരുന്നു.  ഞാന്‍ വേവലാതിപ്പെട്ട് പറഞ്ഞു: “ഇന്നു സിസേറിയനുള്ള ദിവസമാണ്”.  മറുപടിയെന്നോണം സ്മിത പറഞ്ഞു: “നമ്മള്‍ ജീവനക്കാരാണ്.  ജീവനക്കാരെ തടയാന്‍ ഇവര്‍ക്കവകാശമില്ല”.  ഒന്നു ചോദിച്ചു നോക്കാനുള്ള സാവകാശം തരുംമുന്‍പെ സ്മിത എന്നേയും വലിച്ച് അകത്തേക്കു നടന്നു.
        ഞങ്ങള്‍ അകത്തേക്കു കയറുന്നതും കണ്ട് കുറച്ചു ചെറുപ്പക്കാര്‍ എഴുന്നേറ്റു വന്നു.  അവരിലൊരാള്‍ സ്മിതയെ ചൂണ്ടി പറഞ്ഞു: “മാഡം ഒന്നു നില്‍ക്കണെ”.  എന്നെയായിരിക്കുമെന്നു കരുതി ഞാനൊന്നു പകച്ചു.  അപ്പോഴയാള്‍ എന്നോടു പറഞ്ഞു.  “മാഡം പൊയ്ക്കൊള്ളൂ.  ഞങ്ങള്‍ക്കിവളെ മതി.  സ്മിതയേയും അകത്തേക്കു വിടാന്‍ ഞാന്‍ കെഞ്ചി നോക്കി.  അവര്‍ ഞാന്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  എന്തിനാണ് സ്മിതക്കു വേണ്ടി യാചിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് തിരിച്ചറിയാനായില്ല.  അപ്പോള്‍ അങ്ങനെയാണ് തോന്നിയത് എന്നു മാത്രം.  കൂട്ടത്തിലൊരാള്‍ ചെരുപ്പുകൊണ്ടുള്ള മാലയുമായി ഓടിയടുക്കുന്നുണ്ടായിരുന്നു.  സ്മിത “ഞാന്‍ പാര്‍ട്ടി യൂണിയന്റെ സെക്രട്ടറിയാണ്” എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.  മറുപടിയെന്നോണം ഒരാള്‍ പറഞ്ഞു: “പാര്‍ട്ടി യൂണിയന്റെ സെക്രട്ടറിയല്ലെ, പാര്‍ട്ടി സെക്രട്ടറിയൊന്നുമല്ലല്ലൊ”.
        അന്നും പതിവുപോലെ അമ്മയെ ഫോണില്‍ വിളിച്ചു.  ചോദിക്കരുതെന്നു മനസ്സില്‍ കരുതിയതാണെങ്കിലും അിറയാതെ ചോദ്യം ആവര്‍ത്തിച്ചു: “എന്തിനാണമ്മെ സ്മിതയെ ഒരു ജോലി നേടാന്‍ സഹായിച്ചത്”.  പതിവുപോലെയായിരുന്നു അമ്മയുടെ മറുപടി: “നല്ലതിനെന്നു കരുതി നമ്മള്‍ ഓരോന്നു ചെയ്യുന്നു.  എല്ലാം നോക്കി കാണാന്‍ മുകളിലൊരാള്‍ ഉണ്ടല്ലൊ”.   
*****

Sunday, November 13, 2011

IIEST - SOMETIMES BACK

ചില ഐ.ഐ.ഇ.എസ്.ടി ചിന്തകള്‍

ആഗസ്റ് 03, 2006:
നേരത്തെ അനുവദിച്ച 10 കോടി രൂപയ്ക്കുള്ള വിശദമായ ഇനം തിരിച്ച ചിലവ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നല്‍കാനാവശ്യപ്പെട്ടു.  ഈ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് തുക ചിലവാക്കുവാന്‍ സര്‍വ്വകലാശാലയ്ക്ക് അധികാരം നല്‍കുന്നു. 

ആഗസ്റ് 28, 2006:
ന്യൂഡല്‍ഹിയില്‍ സെപ്തംബര്‍ 01ന് വീണ്ടും ഉന്നതതല യോഗം എം.എച്ച്.ആര്‍.ഡി. വിളിച്ചു.  വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ അസീസ്സ്, എഞ്ചിനീയറിംങ് ഡീന്‍ ഡോ.പൌലോസ് ജേക്കബ് എന്നിവരും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.പി.ടി യും പെങ്കെടുത്തു.

സെപ്തംബര്‍ 01, 2006:
പ്രൊഫ.എം.അനന്തകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഈ യോഗം ചര്‍ച്ച ചെയ്തു.  സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുവാന്‍ യോഗത്തിന്റെ നിര്‍ദ്ദേശം.
കൊച്ചി സര്‍വ്വകലാശാലയെ കേന്ദ്രസ്ഥാപനമാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുവാദപത്രം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.  യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയേയും ഇക്കാര്യം ധരിപ്പിക്കുന്നു. 

സെപ്തംബര്‍ ഒന്നിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെളുപ്പെടുത്തിയ ഡോ.അനന്തകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ - സംസ്ഥാനത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നത്:

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ സെപ്തംബര്‍ ഒന്നാം തീയതി നടന്ന യോഗത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയെ ഐ.ഐ.ടി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രൊ.എം.അനന്തകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.  സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍ പ്രൊ (ഡോ.) പി.കെ.അബ്ദുള്‍ അസീസ്സും കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.പി.ജെ.തോമസും മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. സുധീപ് ബാനര്‍ജിയും തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങളിലെ വൈസ് ചാന്‍സലര്‍മാരും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.  പ്രസ്തുത യോഗത്തില്‍ താഴെ പറയുന്ന സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. 

1. പ്രൊഫ. അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍വ്വകലാശാലയെ ഐ.ഐ.ടി. നിലവാരത്തിലേക്ക് ഉയര്‍ത്തുക. 

2. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയതായി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് സമന്‍സ് ആന്റ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി) എന്ന പേര് നിര്‍ദ്ദേശിക്കപ്പെട്ടു.  ഇതിനായി പാര്‍ലമെന്റ് ആക്ട് പാസ്സാക്കുകയോ അല്ലെങ്കില്‍ ഇവ കേന്ദ്ര സര്‍വ്വകലാശാലകളായി/ദേശീയ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയൊ വേണം.

3. കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ഇ.എസ്.ടി, കൊച്ചി എന്ന പുനര്‍ നാമകരണം ചെയ്യാനും അതിനു വേണ്ട ആവര്‍ത്തിതവും അല്ലാത്തതുമായ ഗ്രാന്റ് അനുവദിക്കാനും കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ലഭ്യമാക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനു വേണ്ടി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്:
(ശ) കൊച്ചി സര്‍വ്വകലാശാലക്കു കീഴില്‍ ഇപ്പോള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ അംഗീകൃത സ്ഥാപനങ്ങളുടേയും അഫിലിയേഷന്‍ എടുത്തു കളഞ്ഞ് അവയെ മറ്റു സര്‍വ്വകലാശാലകള്‍ക്കു കീഴില്‍ അഫിലിയേറ്റ് ചെയ്യണം.  എന്നാല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് (കുട്ടനാട്) സര്‍വ്വകലാശാലയുടെ ഭാഗാമായി തുടരണം.

(ശശ) ഐ.ഐ.ടി.കളുടേയും കേന്ദ്രസര്‍വ്വകലാശാലകളുടേയും മാതൃകയില്‍ സ്വതന്ത്രമായ ഒരു ഭരണ സംവിധാനം സ്ഥാപിച്ചുകൊണ്ട് ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ “ഐ.ഐ.ഇ.എസ്.ടി. കൊച്ചി” യ്ക്ക് ഒരു പുതിയ മുഖം നല്‍കണം.

(ശശശ) ഭാരത രാഷ്ട്രപതി ഈ സ്ഥാപനത്തിലെ സന്ദര്‍ശകനും കേന്ദ്രമാനവവിഭവശേഷി വകുപ്പുമന്ത്രി ഐ.ഐ.ഇ.എസ്.ടി.യുടെ ഭരണസമിതിയുടെ എക്സ്-ഒഫിഷ്യോ ചെയര്‍മാനുമായിരിക്കും.  പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണനോ, എഞ്ചിനീയറോ, ശാസ്ത്രജ്ഞനോ, വ്യവസായ സംരഭകനോ അദ്ധ്യക്ഷം വഹിക്കുന്ന ഒരു ഭരണസമിതിയായിരിക്കും പ്രസ്തുത സ്ഥാപനത്തിന് ഉണ്ടായിരിക്കുക.

(ശ്) ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ വഴിയായിരിക്കും ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുക. 

(്) അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം അഞ്ച് വര്‍ഷത്തിനുള്ളില്‍ 1:8 എന്ന നിലവാരത്തിലേയ്ക്ക് മാറ്റണം. 

(്ശ) ‘ഐ.ഐ.ഇ.എസ്.ടി. കൊച്ചി’ മുഖ്യമായും ഒരു ബിരുദാനന്തരബിരുദ പഠന സ്ഥാപനമായിരിക്കും.  സംയോജിത കോഴ്സുകളായ അഞ്ച് വര്‍ഷ ബി.ടെക് - എം.ടെക്, ബി.എസ്.സി - എം.എസ്.സി. മുതലായവയും രണ്ട് വര്‍ഷ എം.ടെക്, എം.ആര്‍ക് കൂടാതെ പി.എച്ച്.ഡിയും മറ്റു ബിരുദാനന്തര ബിരുദ കേ#ുഴ്സുകളും ആയിരിക്കും ഈ സ്ഥാപനത്തില്‍ ഉണ്ടാവുക.  ഈ കോഴ്സുകള്‍ പഠിച്ച് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴത്തെ ബി.ഇ., ബി.ടെക് വിദ്യാര്‍ത്ഥികളേക്കാളും സാങ്കേതിക വൈദഗ്ദ്ധ്യവും മികച്ച ജോലികള്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.  ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സ്ഥാപനമായിരിക്കും ഇവ.  ഓരോ ഐ.ഐ.ഇ.എസ്.ടിയും ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് ഈ മേഖലയിലുള്ള സമാന സ്ഥാപനങ്ങളുമായി കൂടുതല്‍ അക്കാദമിക് സഹകരണങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ പദ്ധതികള്‍ വിഭാവനം ചെയ്യപ്പെടും. 

(്ശശ)  ഉയര്‍ന്ന ഗുണ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തലാണ് ഈ സ്ഥാപനങ്ങളുടെ മുഖ്യ ലക്ഷ്യം.  ഇത് കൈവരിക്കുന്നതിനായി അനേകം പരിശോധനാ പദ്ധതികളും സ്വയം വിലയിരുത്തലുകളും ഉള്‍പ്പെടുന്ന ക്രിയാപദ്ധതികള്‍ വികസിപ്പിച്ചെടുക്കും.  അദ്ധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട പദ്ധതികളും ഉണ്ടാവും. 

(്ശശശ) തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഓരോ ഐ.ഐ.ഇ.എസ്.ടി.യിലും വികസിപ്പിച്ചെടുക്കും. 

(ശഃ) ഉയര്‍ന്ന നിലവാരമുള്ള ഐ.ഐ.ഇ.എസ്.ടി.കള്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കും.  വിദേശ വിദ്യാര്‍ത്ഥികളുടെ അനുപാതം 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ഐ.ഐ.ഇ.എസ്.ടി.കളില്‍ ഉണ്ടാകും. 

4. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനത്തെ ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ അദ്വിതീയമായ നിലവാരമുള്ള ‘ഐ.ഐ.ഇ.എസ്.ടി, കൊച്ചി’ ആക്കി മാറ്റാനും അതിനുവേണ്ട പരിപൂര്‍ണ്ണമായ ധനസഹായം കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ലഭിക്കാനുള്ള അസുലഭമായ അവസരമാണ് ഇതുമൂലം കേരളത്തിന് കൈവന്നിരിക്കുന്നത്.

5. ഇത്തരുണത്തില്‍ കൊച്ചി സര്‍വ്വകലാശാലയ്ക്ക് നിലവാരമുയര്‍ത്തുന്നതിന് വേണ്ടി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നും ഇപ്പോള്‍ തന്നെ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും 2006-2007 വര്‍ഷത്തില്‍ ഈ സഹായം ഉപയോഗിച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയുമാണ്.  ഈ വര്‍ഷം തന്നെ കൂടുതല്‍ ധനസഹായം അനുവദിക്കാമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുമുണ്ട്.  കേര സര്‍ക്കാരിന്റെയും കേരളത്തിലെ മുഴുവന്‍ എം.പി.മാരുടേയും ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. 

6. കൊച്ചി സര്‍വ്വകലാശാലയെ ‘ഐ.ഐ.ഇ.എസ്.ടി., കൊച്ചി’ ആക്കി മാറ്റുന്നതിന് വേണ്ടി 2007-2012 പദ്ധതി കാലയളവില്‍ 518.81 കോടി രൂപയാണ് ഗ്രാന്റായി അനുവദിക്കുക.  85.75 കോടി രൂപ മറ്റൊരു പ്രത്യേക ഗ്രാന്റായും സര്‍വ്വകലാശാലയ്ക്ക് അനുവദിക്കും. 

അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ഇ.എസ്.ടി., കൊച്ചിയാക്കി മാറ്റുന്നതിന് വേണ്ട ഓര്‍ഡിനന്‍സൊ ആക്ടൊ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണ്.  കുസാറ്റിനെ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മതപത്രം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.സുധീപ് ബാനര്‍ജിക്ക് കൈമാറേണ്ടതുണ്ട്.  ഈ സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ മന്ത്രാലയം കൈക്കൊള്ളും.  

Tuesday, October 18, 2011


ടിന്റുമോന്‍
ഡുഡു:         കട്ടവന്റ കൈവെട്ടുകയാണ് വേണ്ടത്.  എന്നാലെ  കളവും കുറ്റകൃത്യങ്ങളും കുറയുകയുള്ളു. 
ടിന്റുമോന്‍:  അപ്പോള്‍ ധൈര്യമായി കളവു നടത്താം.
ഡുഡു:            അതെന്താ?
ടിന്റുമോന്‍:കളവ് നടത്തുന്നവനെ അറസ്റു ചെയ്യാന്‍ പോലീസുകാരന് കൈയ്യുണ്ടായാലല്ലെ അറസ്റു ചെയ്യു.