Friday, April 13, 2012

രണ്ടാം ഭൂപരിഷ്ക്കരണം

രണ്ടാം ഭൂപരിഷ്ക്കരണം
കേരളത്തിന് അതിന്റ തനത് വിപ്ളവ ശൈലിയുണ്ട്. മുന്‍കാലങ്ങളില്‍ എപ്പോഴൊ രൂപപ്പെട്ട ഇത്തരം ശൈലികളാണ് കേരളത്തിനെ ലോകത്തിലെതന്നെ ആദ്യത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭയായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിച്ചതും. ജനാധിപത്യത്തിലൂടെ കമ്മ്യൂണിസ്റ് മന്ത്രിസഭ എന്നതുതന്നെ ഒരു പരിഹാസത്തിന്റ ബാക്കി നിലനിര്‍ത്തുന്നു. പഴയ കാലഘട്ടത്തില്‍ പുരോഗമന ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കര്‍മ്മോല്‍സുകരായ ഒട്ടനവധി നേതാക്കളുണ്ടായിരുന്നു. അത്തരം കാലഘട്ടത്തില്‍ എപ്പോഴൊ രൂപപ്പെട്ടതായിരുന്നു വിദ്യാഭ്യാസ പരിഷ്ക്കരണവും ഭൂപരിഷ്ക്കരണവും. വിദ്യാഭ്യാസ പരിഷ്ക്കരണം എന്നതുകൊണ്ട് വിദ്യാഭ്യാസ ദേശവല്‍ക്കരണമാണ് എന്ന് ഒരുവിഭാഗം പ്രചരിപ്പിച്ചു. വിദ്യാഭ്യാസ പരിഷ്ക്കരണം എന്നത് വിദ്യാഭ്യാസ ദേശവല്‍ക്കരണം’ എന്ന നിലപാടിനെ പരാജയപ്പെടുത്തുവാന്‍ കേരള ജനതക്ക് കഴിഞ്ഞിട്ടുണ്ട്. കാലാന്തരത്തില്‍ ആശയങ്ങളെ വേണ്ടുംവിധം വിശകലനം ചെയ്യാന്‍ കഴിയാത്തവരും നല്ല സമൂഹ പശ്ചാത്തലത്തില്‍ ജനിച്ചു വളരാന്‍ സാധിക്കാത്തവരും പുതിയ നേതൃത്വത്തിനായ് കടിപടികൂടി. അവരാകട്ടെ സ്വന്തമല്ലാത്ത ആശയങ്ങള്‍ കേട്ടതും കണ്ടതും അവരാല്‍ കഴിയുംവിധം നല്ല ഹാസ്യകഥാപാത്രങ്ങളെപോലെ പ്രസംഗ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. അധികാരത്തില്‍ എത്തിപ്പെടുന്നതിനായി ഉയര്‍ന്ന കാര്യക്ഷമതയും ഉയര്‍ന്ന സാമൂഹ്യ അവബോധവുമുള്ളവരെ ജനമദ്ധ്യത്തില്‍ അവഹേളിക്കുകയും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പതിവാക്കി. ഭൂ പരിഷ്ക്കരണംവഴി യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഭൂമിയുടെ അവകാശം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. വിവിധ ജനവിഭാഗങ്ങളില്‍ നിന്നുള്ള ക്രമാതീതമായ പിന്തുണ ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കാനും ഏറെ വോട്ടു ബാങ്കു വളര്‍ത്തിയെടുക്കാനും കേരളത്തിനു കഴിഞ്ഞു.
ഭൂപരിഷ്ക്കരണം, ഫലത്തില്‍, കേരളത്തിലെ ഭൂമിയെ തുണ്ടു തുണ്ടായി വിഭജിക്കുകയും ആധുനിക രീതിയിലുള്ള കൃഷി രീതികളെ അസാധ്യമാക്കുകയും ചെയ്തു. ഫലമൊ സ്വന്തം അന്നത്തിനായി മറ്റു സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടതായി വന്നതിനു പുറമെ ഭൂമിയുടെ വില വര്‍ദ്ധനവ് നിയന്ത്രണത്തിനപ്പുറമാവുകയും ചെയ്തു. തെറ്റുതിരുത്തി ഇനിയൊരിക്കലും ആധുനിയ രീതിയിലുള്ള കൃഷിരീതിയിലേക്ക് കടന്നുവരാന്‍ സാദ്ധ്യമല്ലാത്തവിധം അതു വളര്‍ന്നു. ടെക്നോളജി മേഖലയിലുള്ള ലോകത്തിന്റ വളര്‍ച്ച നമ്മള്‍ കണ്ടില്ലെന്നു നടിച്ചു. അപ്പോഴേക്കും ഹാസ്യകഥാപാത്രങ്ങള്‍ ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും പിടിമുറുക്കിയിരുന്നു. അവരാകട്ടെ പണിയെടുക്കുന്നവന് കൂരകെട്ടാന്‍ അസാധ്യമാക്കുംവിധം വിപ്ളവ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മത്സരിച്ചു. വാക്കും പ്രവര്‍ത്തിയും തമ്മില്‍ യോജിക്കുന്നുണ്ടൊ എന്നു പരിശോധിക്കുവാന്‍ ആരുംതന്നെ തയ്യാറായതുമില്ല. നാണമില്ലാത്തവന് എന്തും പറയാമെന്ന പരിതാപകരമായ അവസ്ഥ കേരളത്തില്‍ സംജാതമായി. ജോലിക്കു പോകുന്നതിലും നല്ലത് സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വച്ചുനീട്ടുന്ന വാഗ്ദാനങ്ങള്‍ വാങ്ങികൂട്ടുകയാണെന്ന ആപത്കരമായ മോഹം കേരളത്തില്‍ നിലവില്‍ വന്നു. അതിന്റ തുടര്‍ച്ചയെന്നോണം ഒരു രൂപക്ക് അരി എന്ന ജനകീയ വാഗ്ദാനം നടപ്പാക്കാനും ഏറെ വോട്ടു ബാങ്കു വളര്‍ത്തിയെടുക്കാനും കേരളത്തിനു കഴിഞ്ഞു.
ആദ്യ ഭൂ പരിഷ്ക്കരണത്തോടുകൂടിതന്നെ നാട്ടില്‍ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതി മാറിമറിഞ്ഞിരുന്നു. കൈയ്യൂക്കും കൊടികുത്തലും ന്യായാന്യായങ്ങളെ മാറ്റിമറിക്കലും പതിവായി. നീതിന്യായ ബോധമില്ലാത്തവര്‍ ജനാധിപത്യത്തിന്റ കാവല്‍ക്കാരായി. സര്‍ക്കാര്‍ തൊഴില്‍സ്ഥാപനങ്ങളിലും അതീവ ഗൌരവകരമായ ഉന്നതവിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലയില്‍പ്പോലും കാര്യക്ഷമത പരിഗണിക്കാതായി. കാര്യക്ഷമത പരിഗണിക്കാതെ ജാതി തിരിച്ചുള്ള നിയമനങ്ങളും വീതംവക്കലും സമൂഹത്തിന്റ എല്ലാ മേഖലയിലും നിലവാരത്തകര്‍ച്ച ഉറപ്പാക്കി. ഫലത്തില്‍ ആദ്യ ഭൂ പരിഷ്ക്കരണം കിടപ്പാടമില്ലാത്തവരുടെ എണ്ണം കാലാന്തരത്തില്‍ വര്‍ദ്ധിപ്പിച്ചു. അവരാകട്ടെ സര്‍ക്കാരിന്റ വാഗ്ദാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കൂട്ടുകുടുംബമായി നിലകൊള്ളുന്നു.
ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും നിലയുറപ്പിച്ച ഹാസ്യ കഥാപാത്രങ്ങള്‍ ഭൂമിയുടെ കൃത്രിമമായ അപര്യാപ്തത സൃഷ്ടിച്ച് റിയല്‍ എസ്റേറ്റ് രംഗത്ത് സാമ്പത്തീക നേട്ടങ്ങള്‍ കൊയ്തു. പണിയെടുക്കുന്നവന് സ്വന്തമായി അരസെന്റ് ഭൂമി പോലും വാങ്ങാന്‍ കഴിയാത്ത ശോചനീയമായ അവസ്ഥ. യഥാര്‍ത്ഥത്തില്‍ കൂര വക്കാന്‍ നിവര്‍ത്തിയില്ലാത്തവന് ഭൂമി ലഭിക്കാതായതിനു പുറമെ നാട്ടിലെ അത്യാവശ്യം വേണ്ട ജോലിക്കു പോലും അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വരുന്നു. അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വരുമ്പോഴും അവനും തങ്ങളെപ്പോലെ സഹജീവിയാണെന്ന ചിന്ത പുതിയ സാമൂഹ്യ വ്യവസ്ഥിതിയിലൂന്നിയ കേരളീയന്‍ കൈവെടിഞ്ഞു. ന്യായാന്യായങ്ങളെ വിസ്മരിക്കുന്നതും അന്നത്തിനുവേണ്ടി അന്യസംസ്ഥാനക്കാരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും ലോകത്തിലെ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം തന്നെയാണ്.
ന്യായാന്യായങ്ങളിലും ധാര്‍മ്മീക ബോധത്തിലും വിശ്യാസം നഷ്ടപ്പെടാന് കേരള ജനതക്ക് ഇത്രയൊക്കെ മതിയായിരുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും പിടിമുറുക്കിയ ഹാസ്യകഥാപാത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുംവിധം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അന്യസംസ്ഥാനക്കാരെ പുച്ഛത്തോടെ കാണുന്ന കേരളത്തില്‍ രണ്ടാം ഭൂപരിഷ്ക്കരണം എന്ന ആശയവും ന്യായന്യായങ്ങളിലൊ, ധാര്‍മ്മീക ബോധത്തിലൊ ഊന്നിയതാവാന്‍ കാരണമില്ല.
താരതമ്യേന കാര്യക്ഷമതയും അവലോകശേഷിയും കുറഞ്ഞവര്‍ ധാര്‍മീകത കൈവെടിഞ്ഞ് കൂടുതല്‍ ഭൂമി സ്വന്തമാക്കുന്നതില്‍ മത്സരിച്ചു. കൂടികിടപ്പവകാശംവഴി സ്വന്തമാക്കിയതിനു പുറമെ മറ്റു രീതിയിലും ഭൂമി സ്വന്തമാക്കുന്നതിലവര്‍ വിജയിച്ചു. അതിലവര്‍ക്ക് ന്യായാന്യായവും ധാര്‍മ്മീക ബോധവും കൈവെടിഞ്ഞ രാഷ്ട്രീയത്തിലെ ഹാസ്യകഥാപാത്രങ്ങളുടെ പിന്തുണ ഏറെ ലഭിച്ചു. കുടികിടപ്പവകാശം വഴി ഭൂമി ലഭിച്ചവര്‍, അതുവഴി ലഭിച്ച ഭൂമിയേക്കാള്‍ കൂടുതല്‍ ഭൂമി വാങ്ങികൂട്ടിയതില്‍നിന്നും കുടികിടപ്പവകാശം വഴി ലഭിച്ച അത്ര തന്നെ ഭൂമി തിരിച്ചു നല്‍കാനുള്ള സന്നദ്ധത കാട്ടേണ്ടിയിരിക്കുന്നു. അങ്ങനെ സന്നദ്ധത പ്രകടിപ്പിക്കാത്തവരില്‍ നിന്നും ആവശ്യമായ ഭൂമി തിരിച്ചു പിടിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാമൂഹ്യ ബാധ്യത നിയവേറ്റേണ്ടത് ഒന്നാം ഭൂപരിഷ്ക്കരണത്തിന്റ തുടര്‍ച്ചയായി കണക്കാക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഭൂമി തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഭൂ പരിഷ്ക്കരണത്തോടുകൂടി സമൂഹത്തില്‍ വിതച്ച നെറിവു കേടിനു പ്രായച്ഛിത്തമാവുകയുള്ളൂ. അതുവഴി കൃത്രിമമായി സൃഷ്ടിക്കുന്ന ഭൂമിയുടെ വിലവര്‍ദ്ധനവ് ഒരു പരിധിവരെ തടയുവാനും കഴിയുന്നു. ഇപ്പോഴത്തെ ഭൂമിയുടെ വിലവര്‍ദ്ധനവ് വഴി വീര്‍പ്പുമുട്ടുന്ന കിടപ്പാടമില്ലാത്ത സഹോദരങ്ങള്‍ക്ക് കിടപ്പാടത്തിന് ആവശ്യമായ ഭൂമി നല്‍കുവാനുള്ള യഥാര്‍ത്ഥ പരിഹാരമാര്‍ഗവും അതുവഴി സമൂഹത്തിന് ലഭിക്കുന്നു. - എസ്.കാച്ചപ്പിള്ളി

Monday, April 9, 2012

സത്യം പറയാനുള്ള ചങ്കൂറ്റം

ഒരാളെ വിശ്വസിക്കാന്‍ കൊള്ളുന്നവനാണെന്നു തോന്നുന്നത് അയാള്‍ പ്രധാന സന്ദര്‍ഭങ്ങളിലെങ്കിലും സത്യം പറയാനുള്ള ചങ്കൂറ്റം കാണിക്കുമ്പോഴാണ്.  അത്തരമൊരാളെ മാത്രമെ സുഹൃത്തായൊ, വിശ്വസ്തനായൊ കണക്കാക്കാന്‍ പറ്റൂ.  സത്യം പറയാനുള്ള ചങ്കൂറ്റം കാണിക്കാത്തയാള്‍ക്ക് ഒരിക്കലും വിശ്വസ്തനായിരിക്കാന്‍ സാധിക്കുകയില്ല.  അയാള്‍ സമ്മാനിക്കുക അത്യന്തികമായി അസമാധാനവും അസംതൃപ്തിയുമായിരിക്കും. 
• ശ്രീ.അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറൊയില്‍ സീറ്റു ലഭിക്കാതെ പോയതില്‍ തലതാഴ്ത്തി മറ്റെന്തൊ കാരണങ്ങള്‍ നിരത്തി ഇറങ്ങി പോയി എന്നതു ശരിയാണെങ്കില്‍ തീര്‍ച്ചയായും  അദ്ദേഹം വിശ്വസ്തനായിരിക്കാന്‍ കഴിയാത്ത ഒരുവ്യക്തിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.  അല്ലായിരുന്നുവെങ്കില്‍ യഥാര്‍ത്ഥ കാരണങ്ങളുടെ സത്യാവസ്ഥ ചൂണ്ടിക്കാണിച്ച് ഇറങ്ങി പോരുമായിരുന്നു.   
•  ശ്രീ. അച്യുതാനന്ദനു പകരം ശ്രീ.ബേബിയെ പോളിറ്റ് ബ്യൂറോയില്‍ എടുത്തു എന്നതു കേള്‍ക്കുമ്പോളാണ്  ആര്‍ക്കാണ് കൂടുതല്‍ യോഗ്യത എന്ന ചോദ്യം ഉദിക്കുന്നത്.  പാര്‍ട്ടിയെ മെജോറിറ്റിയായ ജാതിയെ പ്രതിനിധാനം ചെയ്യുന്നു എന്നല്ലാതെ ശ്രീ. അച്യുതാനന്ദന് ശ്രീ. ബേബിയെക്കാശ ഒരു കണക്കിനും യോഗ്യതയുള്ളതായി കരുതാവുന്നതല്ല.  അങ്ങനെ നോക്കുമ്പോള്‍ ശ്രീ. അച്യുതാനന്ദന്‍, ശ്രീ.ബേബിയില്‍ നിന്നും പോളിറ്റ് ബ്യുറോ മെമ്പര്‍ഷിപ്പും മുഖ്യമന്ത്രിപദവും തട്ടിയെടുക്കുകയായിരുന്നു എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Sunday, April 8, 2012

പത്രം വിതരണം

• കേരളവും ബംഗാളും തമ്മില്‍ ചില ബന്ധങ്ങളുണ്ട്.  രണ്ടു സംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ് വേരോട്ടവും കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ഭരണത്തില്‍ വന്നിട്ടുള്ള സ്ഥലങ്ങളുമാണ്.  തല്‍ക്കാലം ഈ സ്റേറ്റുകളിലൊന്നിലും ഭരണം കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലല്ല.  എന്നാല്‍ ഈ രണ്ട് സ്റേറ്റുകളിലും മാധ്യമങ്ങള്‍ ചില പ്രതിസന്ധിയിലാണ്. കേരളത്തിലാകട്ടെ വലിയ തൊഴില്‍ സംഘടയായ സി.ഐ.ടി.യു പത്രങ്ങള്‍ ഏതൊക്കെ വിതരണം ചെയ്യണമെന്നു തീരുമാനിക്കുന്നു. 
• ജനാധിപത്യത്തിന്റ അഭിവാജ്യഘടകങ്ങള്‍ എന്നത് ജുഡീഷറി, ലെജിസ്ളേറ്റീവ്, എക്സിക്യൂട്ടിവ് എന്നു പറയുന്നു.  എന്നാല്‍ അവയോടൊപ്പം തന്നെ അത്യന്താപേക്ഷിതമാണ് സ്വതന്ത്ര മാധ്യമ സംസ്ക്കാരവും.  അതായത് ഏതൊരു പത്രം വിതരണം ചെയ്യുന്നതു തടയുന്നുവൊ അത് ജനാധിപത്യത്തിനു നേരെയുള്ള കടന്നു കയറ്റമായി കാണേണ്ടിയിരിക്കുന്നു. 
• കോടതിയെ പുച്ഛിക്കുന്നത് വലിയൊരു ക്രെഡിറ്റായി കാണുന്ന നമ്മുടെ നേതൃസമൂഹം പത്രസാതന്ത്യ്രത്തിനു വില കല്‍പ്പിച്ചാലെ അത്ഭുതമുള്ളൂ.    

Wednesday, April 4, 2012

ബാര്‍ ലൈസെന്‍സ

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള അച്ചുതാനന്ദന്‍ ഗ്രൂപ്പിലെ നേതാവേതെന്നു ചോദിച്ചാല്‍ ശ്രി. അച്യുതാനന്ദനെന്നായിരിക്കും മറുപടി.  പ്രയോഗങ്ങളും പെരുമാറ്റങ്ങളും കൊണ്ട് ഏറ്റവും കൂടുതല്‍ കേരള ജനത വെറുക്കുന്ന നേതാവാരെന്നു ചോദിച്ചാലും മറുപടി ശ്രി. അച്യുതാനന്ദന്‍ എന്നായിരിക്കും. 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള ജാതി സംഘടനാ നേതാവേതെന്നു ചോദിച്ചാല്‍ ശ്രി. വെള്ളാപ്പിള്ളി നടേശനെന്നായിരിക്കും മറുപടി.  പ്രയോഗങ്ങളും പെരുമാറ്റങ്ങളും കൊണ്ട് ഏറ്റവും കൂടുതല്‍ കേരള ജനത വെറുക്കുന്ന സംഘടനാ നേതാവാരെന്നു ചോദിച്ചാലും മറുപടി ശ്രി. വെള്ളാപ്പിള്ളി നടേശന്‍ എന്നായിരിക്കും.

ബാര്‍ ലൈസെന്‍സു നല്‍കുന്നതു സംബന്ധിച്ച എക്സെസ് മന്ത്രി ശ്രി.ബാബു കുറ്റം കാണുന്നത് കോടതിയേയാണ്.  പ്രയോഗങ്ങളുടേയും പെരുമാറ്റങ്ങളുടേയും ആശാന്‍മാരായി മന്ത്രി ശ്രി.ബാബുവിനെ കൂടി ഉള്‍പ്പെടുത്തേണ്ടതാണെന്നാണ് തോന്നിയത്.   

Saturday, March 31, 2012

I drove through the city of Kochi looking for the best beach on south India. Thanks to the friendly people in the region who guided us to the Cherai beach. We were so lucky to find Cherai Beach Residency and enjoyed three wondeful days at the residency with its staff and owners. We liked this newly built hotel and will definitely come back with more friends to show them the gem of India, Cherai Beach, and stay at this place.

Mauricio Silva, Colombia

Tuesday, March 20, 2012

കെ.എം.റോയ്

കേരളത്തിന്റെ ദെനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് എസ്.കാച്ചപ്പിള്ളി എന്ന ഈ എഴുത്തുകാരന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്.  ശരിയെന്നു താന്‍ കരുതുന്ന അഭിപ്രായങ്ങള്‍ കാച്ചപ്പിള്ളി തുറന്നു പറയുന്നു. 
(സീനിയര്‍ ജേണലിസ്റ് കെ.എം.റോയ്, ‘കേരളമോഡല്‍ പ്രതിസന്ധി’ എന്ന എസ്.കാച്ചപ്പിള്ളിയുടെ പുസ്തകത്തെപ്പറ്റി അഭിപ്രായപ്പെട്ടത്)