Saturday, July 14, 2012

പറ്റിയ പണി

         ശ്രീ. അച്യുതാനന്ദന്റെ സംസാരഭാഷയേയും ശരീര ഭാഷയേയും പറ്റി പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്.  കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ പ്രധാന വോട്ടു ബാങ്ക് അവരുടെ ഈഴവ സംസ്ക്കാരമാണ്.  അങ്ങനെയാണ് ശ്രീ. അച്യുതാനന്ദന്‍ പാരട്ടിയിലെ പ്രബലനാകുന്നതെന്നും പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്.   ഒരാളുടെ നിലവാരവും സംസ്ക്കാരവുമെല്ലാം അയാളുടെ സംസാര ഭാഷയും ശരീര ഭാഷയും നോക്കി മനസ്സിലാക്കാവുന്നതാണെന്നും പലപ്രാവശ്യം എഴുതിയിട്ടുള്ളതാണ്. 
         
        ഇപ്പോഴത്തെ പ്രശ്നം ആറ•ുള വിമാനത്താവളത്തിന് കെ.ജി.എസ് ഗ്രൂപ്പ ചോദിച്ചത് 500 ഏക്കര്‍, നല്‍കിയത് 2500 ഏക്കര്‍ എന്നതാണ്.  വിവരക്കേടിനും കഴിവില്ലായ്മക്കും ഒരു ഉദാഹരണം കൂടി എന്നു കരുതിയാല്‍ മതി.  എന്തൊക്കെ വിവരക്കേടുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നടമാടിയിരുന്നതെന്ന് ഇനിയും വരുകാലങ്ങളില്‍ അറിയാനിരിക്കുന്നതെയൂള്ളൂ.   ഇതൊന്നും തങ്ങള്‍ക്ക് പറ്റിയ പണിയല്ലാ എന്നു എന്നാണാവൊ ഇവര്‍ തിരിച്ചറിയുക. 

Wednesday, July 11, 2012

ജനവഞ്ചന

     കാര്‍ഷിക പ്രാധാന്യം കുറച്ചു കാണുകയല്ല.  നെല്‍കൃഷി ഭൂമി ആവശ്യം തന്നെ. പക്ഷെ കേരളത്തിന്റെ തുണ്ടു തുണ്ടായി മുറിച്ച നെല്‍കൃഷി ഭൂമിയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കഴിയില്ലാ എന്നും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാതെ കൃഷി ലാഭകരമാകില്ല എന്നും വ്യക്തം.  ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നെല്‍ കൃഷി ചെയ്തെ പറ്റൂ എന്നു നിര്‍ബന്ധം പിടിക്കുന്നതും അബന്ധം തന്നെ.

     പൊയിലുകളും നിര്‍ത്തടങ്ങളും നികത്തപ്പെടുന്നതു തടയുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.  അവ നമ്മുടെ നിലനില്‍പ്പിനും മറ്റു ജീവജന്തുക്കളുടെ നിലനില്‍പ്പിനും ഏറെ അത്യാവശ്യമാണ്.  ചുരുക്കത്തില്‍ നീര്‍ത്തടങ്ങളും തോടുകളും പുഴകളും സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ ബാധ്യത നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ടതുണ്ട്.  നമ്മുക്ക് മലനിരകളേയും സംരക്ഷിക്കേണ്ടതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല തന്നെ.  നീര്‍ത്തടങ്ങളേയും പൊയിലുകളെയും നെല്‍വയലുകളും നികത്തി കരഭൂമിയാക്കി മാറ്റാനുള്ള മന്ത്രിസഭ തീരുമാനം ജനവഞ്ചനയുടെ പര്യായങ്ങള്‍ തന്നെയാണ്.     

50 വര്‍ഷങ്ങള്‍ക്ക് മുമ്പ്

         വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന പരാധീനതകള്‍ സംഭവിച്ചില്ല എന്നത് ഒരു നേട്ടമായി കാണേണ്ടിയിരിക്കുന്നു.  ശക്തമായ മാനേജ്മെന്റിന്റെ ഇടപെടലാണ് നമ്മടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും കാരണമായത്.  എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചവര്‍ ഒരു പരിധിവരെ നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളര്‍ന്നവരായിരുന്നു.

        ശമ്പളവും ആനുകൂല്ല്യങ്ങളും സര്‍ക്കാര്‍ നേരിട്ടു നല്‍കുക എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിലും മറ്റും സ്വതന്ത്രമായ ചുമതല മാനേജ്മെന്റിനു നല്‍കുക എന്നീ നയങ്ങള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താനും തദ്വാര നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാനും പര്യാപ്തമായി.  വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടത്തിന്റേയും സാമൂഹ്യ നീതിയുടേയും പേര പറഞ്ഞ് തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളീയന് കഴിഞ്ഞിരുന്നു.

Saturday, July 7, 2012

വിഴിഞ്ഞം പദ്ധതി

വിഴിഞ്ഞം പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.  ഏറെ സ്വാഗതാര്‍ഹമായ പദ്ധതി വീണ്ടും പ്രതിസന്ധിയെ നേരിടുന്നു എന്നു വ്യക്തം.  വല്ലാര്‍പാടത്താരംഭിച്ച ടെര്‍മിനല്‍ വിഴിഞ്ഞം പദ്ധതിയുടെ വരവിനെ ബാധിച്ചിട്ടുണ്ടൊ എന്ന സംശയം ഒരിടവേളയിലെങ്കിലും ചോദിച്ചു പോകുന്നു.  ഷിപ്പിംഗ് വ്യാപാര രംഗത്ത് കയറ്റുമതിക്കും ഇറക്കുമതിക്കും ശ്വാശതമായ പരിഹാരം കാണാന്‍ കഴിയുന്ന പദ്ധതിയാണ്് വിഴിഞ്ഞം പദ്ധതി.  നഗ്ന നേത്രങ്ങള്‍ക്ക് കാണാവുന്നത്ര അടുത്താണ് കപ്പല്‍ പാത.  പ്രകൃതി തന്നെ ഒരുക്കി ആഴമുള്ളതും എക്കലടിയാത്തുമായ ഭൂവിഭാഗം.  എത്ര വലിയ കപ്പലുകള്‍ക്കും അധിക ദൂരം യാത്രചെയ്യാതെ കണ്ടയ്നര്‍ ടെര്‍മിനലില്‍ എത്തിചേരാനും എളുപ്പത്തില്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിചേരാനും കഴിയുന്ന വിഴിഞ്ഞ് പദ്ധതി പ്രതിസന്ധികളെ നേരിടാതെ മുന്നോട്ടു പോകും എന്നു പ്രതീക്ഷിക്കാം. 

Friday, July 6, 2012

ശതമാനങ്ങള്

കേരളത്തിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ വിജയ ശതമാനത്തില്‍ പുറകിലായവ പൂട്ടണമെന്ന നിര്‍ദ്ദേശം ഞെട്ടലുളവാക്കുന്നതാണ്.  അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ പരിശോധിച്ച് സാങ്കേതികവും യോഗ്യതയും പരിഗണിച്ച് മാത്രമെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കാവൂ.  ഭൌതികവും വിദ്യാധിഷ്ഠിതവുമായ മേ• എല്ലാ എഞ്ചിനീയറിംഗ്  സ്ഥാപനങ്ങള്‍ക്കു മുണ്ടായിരിക്കണം.  ഹൈക്കോടതി പരിശോധിച്ച പോരായ്മകള്‍ പരിഹരി ക്കാനും ഈ കോളേജുകള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്.   കേരളത്തിലെ പ്രത്യേക പ്രവേശന രീതികള്‍ പാലിക്കപ്പെടുന്ന കോളേജുകള്‍, 50% സീറ്റുകള്‍ സാമൂഹ്യമായും സാംസ്ക്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കണമെന്നതുകൊണ്ട്, വിജയ ശതമാനത്തില്‍ പരാജയ പ്പെടുന്നു എന്നത് അവരുടെ മാത്രം കുറ്റമായി കാണാവുന്നതല്ല.  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയും അത്തരം ശതമാനങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ടൊ എന്നു കൂടി ഈ അവസരത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.  പുതിയ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ 40%-ല്‍ താഴെ വിജയ ശതമാനം മാത്രമുള്ള കോളേജുകള്‍ക്ക് നല്‍കില്ല എന്ന തീരുമാനം തീര്‍ത്തും പാലിക്കപ്പെടേണ്ടുതും പ്രശംസനീയവുമാണ്.

Tuesday, July 3, 2012

മെല്ലെ പോക്കില്ലാതെ

         മെല്ലെ പോക്കു നയം കമ്മ്യൂണിസത്തിന്റെ ഭാഗമാണൊ എന്നറിയില്ല.  എല്ലാവരും എല്ലാമായിട്ടു മതി തുടര്‍ന്നുള്ള മുന്നോട്ടു പോക്ക് എന്ന നയം കമ്മ്യൂണസത്തിന്റെ ഭാഗമാണൊ എന്നും അറിയില്ല.  എല്ലാവര്‍ക്കും മൊബൈല്‍ വാങ്ങിക്കാന്‍ പ്രാപ്തിയാകുമ്പോള്‍ മതി കേരളത്തില്‍ മൊബൈല്‍ ഉപയോഗം  എന്ന തീരുമാനം കേരളം എടുക്കുമൊ എന്ന് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ സംശയിച്ചിരുന്നു.  ഒരു പക്ഷെ കേരളത്തിനു മാത്രമായി അത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതിരുന്നതുകൊണ്ടാകാം അത്തരം നടപടിക്കു മുതിരാതിരുന്നത്. 

          കൊച്ചിന്‍ യൂണിവേഴ്സിറ്റിയെ ഐ.ഐ.ഇ.എസ്.ടി ആക്കി മാറ്റാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ.  പക്ഷെ ആ തീരുമാനം നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇല്ലാതെ പോയ ചരിത്രമാണ് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിനുള്ളത്.  2006 ആഗസ്റ് 10 -നാണ് അനുവദിച്ച  10 കോടി രൂപ ചിലവഴിക്കാന്‍ സര്‍വ്വകലാശാലക്കുള്ള അനുവദം കേന്ദ്ര മാനവ വഭവശേഷി മന്ത്രാലയം നല്‍കിയത്.

          അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ടി നിലവാരമുള്ള ഐ.ഐ.ഇ.എസ്.ടി ആക്കി ഉയര്‍ത്തേണ്ടതുണ്ട്.  ഇതിനായി പാര്‍ലമെന്റ് ആക്ട് പാസ്സാക്കുകയൊ ദേശീയ സ്ഥാപനമാക്കി ഉയര്‍ത്തുകയൊ ചെയ്യേണ്ടതുണ്ട്.  സ്വതന്ത്രമായ ഒരു ഭരണ സംവിധാനം സര്‍വ്വകലാശാലയില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.  അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനക്രമീകരിക്കേണ്ടിയിരിക്കുന്നു. 

          എടുത്തു പറയാവുന്നതും കേരളത്തിന്റെ  ഉയര്‍ന്ന വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉതകുന്നതുമായ വിധത്തിലുള്ള ബിരുദാനന്ത-ബിരുദ പഠന രീതിയാണ് ആവിഷ്ക്കരിക്കുന്നത്.  അഞ്ചു വര്‍ഷ കോഴ്സുകളും പി.എച്ച്.ഡിയും ഇതില്‍ ഉള്‍പ്പെടുന്നു.
 കൊച്ചി സര്‍വ്വകലാശാലയെ കേന്ദ്രത്തിനു കൈമാറാവുന്ന സമ്മത പത്രം സംസ്ഥാന സര്‍ക്കാന്‍ കേന്ദ്രത്തിനു  മെല്ലെ പോക്കില്ലാതെ കൈമാറുമെന്നു പ്രതീക്ഷിക്കാം.  

ക്ഷമിക്കുക

    കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്നു (04.07.2012) നടക്കുമെന്നു കരുതിയിരുന്ന എന്റെ പുസ്ത പ്രകാശനം ചില സാങ്കേതിക പ്രശ്നങ്ങളാല്‍ നടക്കില്ലെന്നറിയുന്നു.  മാന്യ സുഹൃത്തുക്കള്‍ ക്ഷമിക്കുകയും ഇതൊരറിയിപ്പായി കണക്കാക്കുകയും ചെയ്യുക.  ക്ഷമാപണത്തോടെ,
എസ്സ്.കാച്ചപ്പിള്ളി.