Thursday, August 9, 2012

mistake


 
"The only man who never makes a mistake is the man who never does anything.”
Some people thinks that they do the perfect ever.

Monday, July 30, 2012

ആത്മവിശ്വാസം

ഒരു പ്രൊഫഷണല് തന്റെ ഉത്തരവാദിത്തം നിറവേറ്റണമെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടെന്നു        തോന്നുന്നില്ല.  പക്ഷെ ഉത്തരവാദിത്തം നിറവേറ്റുന്നു എന്നത് അയാളുടെ ആത്മാര്‍ത്ഥതയെ ആണ് സൂചിപ്പിക്കുന്നത്.  അത് അയാളുടെ സംസ്ക്കാരത്തെയൊ വളര്‍ന്നു വന്ന ജീവിത സാഹചര്യങ്ങളെയോ സമൂഹത്തെയൊ ആണ് സൂചിപ്പിക്കുന്നത്. 

2. ഒരാള്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്നത് താന്‍ വളര്‍ന്നു വന്ന സാഹചര്യങ്ങളില്‍ ഇടപെട്ട വ്യക്തികളുമയി താരതമ്യം ചെയ്താണ്.  താരതമ്യേന ദുര്‍ഭലമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ ദുര്‍ഭലമായി  ഉത്തരവാദിത്തം നിറവേറ്റിയാലും നല്ല ആത്മവിശ്വാസം ഉള്ളവരായി കാണപ്പെടുന്നു. കേരളത്തിലെ പ്രൊമോഷന്‍ വഴി ലഭിക്കുന്ന ഉന്നത ഉദ്യോഗസ്ഥ സമൂഹം അതിനൊരു വ്യക്തമായ ഉദാഹരണമാണ് എന്നു ഞാന്‍ കരുതുന്നു.   


Friday, July 27, 2012

സുരക്ഷാ ബോധം

സംഘട്ടനങ്ങളില്‍ പങ്കാളിയായാല്‍ മനസ്സിന്റെ ഘടനയില്‍ എന്തൊ പൊളിഞ്ഞു വീഴുകയും പിന്നീടയാള്‍ സംഘട്ടനങ്ങളില്‍ ആത്മരതി അനുഭവിക്കുന്നവനായി മാറുകയും ചെയ്യുന്നു.  സമാധാനത്തിന് ആഗ്രഹിക്കുന്നത് അകലെയുള്ളവരാണ്.  കാരണം സംഘട്ടനം സൃഷ്ടിക്കുന്ന ചേരിതിരിവ് ഒരു വലിയ സുരക്ഷാ ബോധം സൃഷ്ടിക്കുന്നു.  

Friday, July 20, 2012

അടിയന്തിര തീരുമാനം

        തീരുമാനങ്ങള്‍ നീട്ടികൊണ്ടു പോവുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്.  എന്നാല്‍ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കേണ്ട കാര്യങ്ങള്‍ നിട്ടികൊണ്ടു പോകന്നത് ഒരിക്കലും നല്ലതായിരിക്കില്ല.  എല്ലാ യു.ഡി.എഫ് ഭരണ കാലത്തും ഭൂമി വില ക്രമാതീതമായി ഉയരുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു.  അവ കീഴ്വഴക്കമനുസരിച്ച് ഏറെക്കുറെ ശരിയായിരുന്നു.  ആ ധാരണകളെ ശരിവക്കുന്ന നടപടിയാണ് 2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം.  

        ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലവെള്ളപൊക്കം പോലെയായിരുന്നു ഭൂമിയുടെ ക്രമാധീതമായ വിലക്കയറ്റം.  ഒരായുസ്സ് പണിയെടുത്താലും ഭൂമി വാങ്ങാന്‍ കഴിയാത്തത്ര വില വര്‍ദ്ധനവായിരുന്നു.  കള്ളപണത്തിന്റെ അളവില്‍ കവിഞ്ഞ വിന്യാസം ഭൂമി ഇടപാടുകളില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം.  കാലോചിതമായ പരിഷ്ക്കാരം ഭൂ രജിസ്ട്രേഷനില്‍ വരുത്തണമെന്ന നിര്‍ദ്ദേശത്തെ വച്ച് താമസിപ്പിച്ച് ജനങ്ങളെ നോക്കുകുത്തികളാക്കി മാറ്റുകയായിരുന്നു. 

        പറഞ്ഞു വരുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടിക സത്യസന്ധമായി തയ്യാറാക്കാനും അവയുടെ കാലോചിതമായ പ്രാധാന്യം തിരിച്ചറിഞ്ഞ് തിരിച്ചു പിടിക്കാനും അമാന്തിക്കുന്നത് പൊറുക്കാനാവാത്തതും നീതീകരിക്കാനാകാത്തതുമാണ്.  2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിയവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം റദ്ദാക്കാനും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു.

Thursday, July 19, 2012

പുരോഗതി

       പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.  വളരെ പണ്ടു മുതലെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശവുമായിരുന്നു.  എന്നും പിന്തിരിപ്പന്‍ ശക്തികള്‍ വിശാലവും വ്യക്തവുമായ അത്തരം നീക്കത്തെ ചെറുത്തു തോല്‍പ്പിച്ചിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.  കേരളത്തിലെ തൊഴിലില്ലായ്മയായിരിക്കണം അത്തരം നിര്‍ദ്ദേശത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാക്കിയത്.  തോഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാമെന്ന വിശേഷതയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മാത്രം അവകാശപ്പെടാവുന്നതാണ്.  എങ്കില്‍ തങ്ങള്‍ക്കും തൊഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാനുള്ള അവസരം നിഷേധിക്കരുത് എന്നു സാരം. 

       കേരളത്തിലെ തൊഴിലില്ലായ്മയേയും സര്‍ക്കാര്‍ ജോലി തേടുന്ന ലക്ഷങ്ങളുടെ ആഗ്രഹത്തേയും ഇന്നത്തെ നിലയില്‍ അടിച്ചമര്‍ത്തുന്നത് ക്രൂരതയായിരിക്കും.  എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നത് അത്യന്താപേക്ഷിതവുമാണ്.  നാലൊ അഞ്ചൊ വര്‍ഷം കൂടുമ്പോള്‍ ചെറിയ കാലയളവ് (അതായത് ഒരു വര്‍ഷം) വച്ച് കൂട്ടുന്നതായിരിക്കും അഭികാമ്യം.  ചുരുക്കത്തില്‍ പെന്‍ഷന്‍ പ്രായം അറുപതൊ അറുപത്തഞ്ചൊ ആക്കി മാറ്റാന്‍ കേരളത്തിന് കഴിയണം.  അല്ലാത്ത പക്ഷം ഉല്‍പ്പാദനക്ഷമമല്ലാത്ത, പെന്‍ഷന്‍ വാങ്ങി അലസ ജീവിതം നയിക്കുന്ന ഒരു ജനതതിയെ വാര്‍ത്തെടുക്കുയായിലിക്കും ഫലം.  ഇത് പുരോഗതി ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിനും ചേര്‍ന്നതല്ല എന്നത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

Tuesday, July 17, 2012

ശാസ്ത്ര പുരോഗതി

        പല പ്രാവശ്യം ആവര്‍ത്തിച്ച കാര്യങ്ങള്‍ വീണ്ടും പറയേണ്ടി വരാറുണ്ട്.  ഇപ്പോഴാണെങ്കില്‍ എന്‍ജിനീയറിംഗ് വിജയ ശതമാനം കുറഞ്ഞതിനെപ്പറ്റിയാണ്.  ഭീമമായ തോല്‍വിയെപ്പറ്റിയാണ്.  ഇവര്‍ തോല്‍ക്കുക മാത്രമല്ല, ഇവര്‍ മാതാപിതാക്കളെയും സമൂഹത്തെയും തോല്‍പ്പിക്കുക കൂടിയാണ ചെയ്യുന്നത്. 

       സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടി വരുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍ക്ക് 50% സീറ്റും ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കേണ്ടി വരുന്നു.  ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കപ്പെടുന്ന സീറ്റില്‍ പ്രവേശനം നേടുന്നവരാകട്ടെ പ്ളസ് ടുവിന് 50% മാര്‍ക്കും എന്‍ട്രന്‍സില്‍ 960-ല്‍ 10 മാര്‍ക്ക് കിട്ടിയാലും പ്രവേശനം ലഭിക്കുന്നവരുമാണ്.  അങ്ങനെയിരിക്കെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, വിജയ ശതമാനത്തിലെ കുറവും സമൂഹത്തിലെ മാനസ്സീക ബുദ്ധിമുട്ടും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലുള്ള പരാജവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് ബാലിശമായിരിക്കും. 

       ശാസ്ത്ര പുരോഗതിയുടെ കാലോചിതമായ വളര്‍ച്ചയെ അവഗണിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്ക് നമ്മെടെ വരും തലമുറകളെ അടിയറവക്കുകയും അവരുടെ ആശ്രി രാഷ്ട്രങ്ങളായി നിനിര്‍ത്തുവാനും ചെയ്യുക മാത്രമെ ഇത്തരം സര്‍ക്കാന്‍ നിബന്ധകള്‍ കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.   ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അത്തരം നിബന്ധകള്‍   എടുത്തുകളയാന്‍ തയ്യാറാവുക തന്നെ വേണം.  എന്റെ തന്നെ പുസ്തകമായ ‘കേരള മോഡല്‍ പ്രതിസന്ധി’ ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആഴത്തില്‍ വിശദമാക്കുന്നു.

Sunday, July 15, 2012

നായരീഴവ ഐക്യം

എസ്.എന്‍.ഡി.പി - എന്‍.എസ്.എസ് ഐക്യശ്രമം ജോറായി.  എന്‍.എസ്.എസ്. തങ്ങളുടെ സമദൂര സിദ്ധാന്തത്തില്‍ ഉറച്ചു നില്‍ക്കുമത്രെ.  എസ്.എന്‍.ഡി.പിയുടെ 138 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ 130 പേര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണം.  എന്നിട്ടും മുറുമുറുപ്പു തീരാതെ എസ്.എന്‍.ഡി.പി യോഗം മേല്‍ത്തട്ടു പരിധി 12 ലക്ഷമാക്കി ഉയര്‍ത്തണമെന്നു ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.  ഏതായാലും നായരീഴവ ഐക്യം തകര്‍ത്തു മുന്നേറുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണിച്ചിരിക്കുന്നു.