Sunday, July 19, 2020

നേരമ്പോക്ക്


നേരമ്പോക്ക്  -   സൗന്ദ്യരാസ്വാദനം ലോകാരംഭം മുതലെ ഉണ്ടായിട്ടുള്ളതാണ്.  പൂക്കളും പുഴകളും കടലും മലനിരകളുമൊക്കെ സൗന്ദരാസ്വാദനത്തിന് കാരണമായിട്ടുണ്ട്.  സ്ത്രീയും പുരുഷനുമായി ജിവജാലങ്ങളെ സ്രൃഷ്ടിച്ചിട്ടുള്ളതെങ്കിലും വ്യത്യസ്ഥമായ സൗന്ദര്യമാണ് ഇവക്ക് നല്കിയിട്ടുള്ളത്.  നടപ്പിലും ഭാവത്തിലും രൂപത്തിലും സ്ത്രീയും പുരുഷനും വ്യത്യസ്ഥത പുലര്ത്തുന്നു.  നമ്മുടെ പഴയതും പുതിയതുമായ ഗ്രന്ഥങ്ങളില്പലതിലും സ്ത്രീ സൗന്ദര്യത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.  പല പ്രശസ്തമായ ചുമര്ചിത്രങ്ങളും സ്ത്രീ പുരുഷ സൗന്ദര്യത്തിന് വേദിയാണ്.   
ഭാരത സങ്കല്പ്പത്തില്ഭാര്യാ ഭര്തൃ ബന്ധത്തിന് പല മഹനീയതകളും നിര്വ്വചിച്ചിട്ടുണ്ടെങ്കിലും സെക്സ് അതിന്റെ അനിര്വചനീയമായ ആസ്വാദനത്തിനും വിവാഹ ബന്ധങ്ങള്ശിഥിലമാകാതിരിക്കാം അത്യന്താപേക്ഷിതമായ ഒരു ഭാഗം തന്നെയാണ്. 
സ്ത്രീയെ ഉപയോഗപ്പെടുത്തി പല നയതന്ത്രങ്ങള്പണ്ടു മുതലെയുള്ള കാലഘട്ടത്തിലുമുണ്ടായിരുന്നു.  രാജ്യങ്ങളുടെ രഹസ്യ വിവരങ്ങള്ചോര്ത്തുന്നതിനായി ഇപ്പോഴും സ്ത്രീയെ വിജയകരമായി ഉപയോഗിക്കുന്നു.  ഉന്നതരായവരെ എളുപ്പത്തില്വീഴ്ത്തി വളരെയെളുപ്പത്തില്കാര്യസാധ്യങ്ങള്നേടിയെടുക്കുവാന്പല സ്ത്രീകള്ക്കും കഴിഞ്ഞിട്ടുണ്ട്.  കാലങ്ങള്മാറി ജനാധിപത്യത്തിന് വഴിമാറി കൊടുക്കുമ്പോഴും ഇത്തരം പ്രവര്ത്തികള്കൂടിയിട്ടെയുള്ളൂ. 
പല ജനാധിപത്യ രാഷ്ട്രങ്ങളിലും അധികാരത്തിന്റെ അകത്തളത്തില്എത്തി പെടുന്നതിന് പണവും കൈകരുത്തും പോലെ പെണ്ണും നിര്ണ്ണായകമായ പങ്ക് വഹിക്കുന്നു.  മഹനീയമായ വ്യക്തിത്വങ്ങളെ അവഗണിക്കുകയും കാര്യസാധ്യത്തിനായി സാധ്യമായവരെ അധികാര സ്ഥാനങ്ങളില്അവരോധിക്കുകയും ചെയ്യുന്നു. 
പല മഹനീയമായതും ഉയര്ന്നതുമായ ജോലികളിലും എത്തപ്പെടുന്നതിനായുള്ള യോഗ്യതക്ക് ജാതിയുടെ അടിസ്ഥാനത്തില്വ്യത്യസ്ഥമായ മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്.  അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉയര്ന്ന ജീവനക്കാരും ഒരേപോലെ കാര്യക്ഷമത കാണിക്കാന്സാധ്യമാവില്ല.  ഇതിനൊക്കെ പുറമെയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലുകളും സ്വന്തം കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും അലട്ടാനിടയാക്കുന്നത്. 
പലതുകൊണ്ടും നമ്മുടെ വിവാഹ സങ്കല്പ്പങ്ങളിലും പലവിധ കൂട്ടിചേര്ക്കലുകളും നടന്നിട്ടുണ്ട്.  എന്റെ കുട്ടികളും അവന്റെ കുട്ടികളും ഞങ്ങളുടെ കുട്ടികളുമെന്നൊക്ക പറഞ്ഞിരുന്ന രാജ്യക്കാരെ നമ്മള്കളിയാക്കിയിരുന്ന നാളുകള്ഏറെയകലെയല്ല.  ഇന്ന് ഇത്തരം കാര്യങ്ങളോടൊപ്പം പിതാവിന്റെ ഡി.എന്‍. പരിശോധിക്കുന്നതുമൊക്കെ ഏറെക്കുറെ ചര്ച്ച ചെയ്ത് നാട്ടുനടപ്പായി അംഗീകരിച്ചിട്ടുണ്ട്. 
കൃത്യമായതും ആധുനീകമായതുമായ ചിട്ടവട്ടങ്ങള്പരിപാലിക്കപ്പെടാത്തതിനാല്നമ്മുടെ സര്ക്കാര്സ്ഥാപനങ്ങളില്ആര്ക്കും നുഴഞ്ഞു കയറി എന്തും സാധിക്കാമെന്നായിരിക്കുന്നു.  പലപ്പോഴും ഉന്നത പദവിയില്ഇരിക്കുന്നവര്തങ്ങളുടെ പിരിമുറക്കം അയക്കുന്നതിനായി പലവിധ നേരമ്പോക്കുകളിലും ഏര്പ്പെടുമ്പോള്പലരും അവരുടെ വീക്കനെസ് മനസ്സിലാക്കി ഉപയോഗപ്പെടുത്തുന്നു. 
ജനാധിപത്യത്തില്ജനം ഉണര്ന്നിരിക്കേണ്ടതും സംഘടിതമായ പ്രചാരണ കോലാഹലങ്ങളില്വീണുപോകാതെ നിയമങ്ങള്ശരിയായി പരിപാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതും മെച്ചപ്പെട്ട സാമൂഹ്യ സാഹചര്യങ്ങളില്ജനിച്ചു വളര്ന്നവരെ നേതൃസ്ഥാനത്തേക്ക് എത്തിക്കേണ്ടിയുമിരിക്കുന്നു.     
എസ്. കാച്ചപ്പിള്ളി

Wednesday, July 8, 2020

നികുതിഭാരം  - കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വിശേഷണത്തിലാണ് ലോകമെങ്ങും അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.  മനോഹരമായ ഈ ഭൂപ്രദേശത്തെ ലോകടൂറിസം വളരെ താത്പര്യത്തോടെ നോക്കി കാണുന്നു.  ആരോഗ്യ മേഖലയിലും വിജ്ഞാന മേഖലയിലുമൊക്കെയുള്ള മേല്‍കൈ നമ്മെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാന്‍ പോന്നതാണ്. 

ഉല്‍പ്പാദന മേഖലയില്‍ കേരളത്തിന് എടുത്ത് പറയാവുന്ന നേട്ടങ്ങളൊന്നും തന്നെയില്ല.  തൊഴില്‍ മേഖലയിലുള്ള സമരാന്തരീക്ഷവും നോക്കുകൂലി പോലെയുള്ള പിടിച്ചു പറിയുമൊക്കെയാണ് കേരളത്തിലെ ഉല്‍പ്പാദന മേഖല മന്ദീഭവിക്കാന്‍ കാരണമായിട്ടുള്ളത്. 

കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമനങ്ങളാണ് കേരള യുവത തൊഴിലിനായി ലക്ഷ്യം വക്കുന്നത്.  ജാതിയുടെ അടിസ്ഥാനത്തില്‍ വീതം വയ്ക്കുന്ന ഈ തൊഴില്‍ മേഖല പക്ഷെ നികുതിദായകരായ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനൊത്ത വിധം നവീകരിക്കാനൊ അധികം വരുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനൊ നാളിതുവരെ മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. 

സര്‍ക്കാര്‍ മേഖലയിലെ ഇത്തരം നിയമനങ്ങള്‍ തങ്ങളുടെ നേട്ടത്തിന്‍റെ പട്ടികയില്‍ ചേര്‍ക്കുവാനാണ് വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യം.  അതുകൊണ്ടു തന്നെ കാലഘട്ടങ്ങള്‍ ഏറെ മാറിയിട്ടും ബ്രിട്ടീഷുകാര്‍ ഭരിച്ച നാളുകളെ ഓര്‍മിപ്പിക്കും വിധമാണ് നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ നടത്തുന്നത്.  കാലഘട്ടത്തിനൊത്തു നവീകരിക്കുകയാണെങ്കില്‍ പുത്തന്‍ സാങ്കേതികവിദ്യയിലൂടെ നമ്മുടെ നികുതിദായകന്‍റെ അമിതമായ ഭാരം ഇല്ലാതാക്കുവാന്‍ കഴിയുമായിരുന്നു.

നമ്മുടെ പ്രധാന സര്‍ക്കാര്‍ തൊഴില്‍ മേഖല വിദ്യഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവരാണ്.  നമ്മുടെ സര്‍ക്കാര്‍, എയ്ഡറ്റ് സ്കൂളുകളിലാകട്ടെ വിദ്യാര്‍ത്ഥികളുടെ എണ്ണം തുലോം കുറവുമാണ്.  പുത്തന്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഒരു വില്ലേജില്‍ ഒന്ന് എന്ന രീതിയില്‍ സ്ക്കൂളുകള്‍ പുന:ക്രമീകരിക്കുകയാണെങ്കില്‍ കേരളത്തിന്‍റെ നികുതിഭാരം ഇല്ലാതാക്കുവാനും അത്തരം സ്ക്കൂളൂകള്‍ ആധുനീകവല്‍ക്കരിക്കാനും കഴിയുന്നതാണ്. 

കേരളമൊരു ഭീകര സംസ്ഥാനമായി കണക്കാക്കപ്പെടുന്നില്ല.  വല്ലപ്പോഴുമുള്ള രാഷ്ട്രീയ കോലാഹലങ്ങള്‍ ഒഴിവാക്കിയാല്‍ കേരള അന്തരീക്ഷം താരതമ്യേന ശാന്തവുമാണ്.  യാത്രാ സൗകര്യമൊ പുത്തന്‍ സാങ്കേതിക വിദ്യകളൊ ഒന്നുമില്ലാതിരുന്ന കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് നമ്മുടെ കൊച്ചു കേരളത്തിലെ പോലീസുകാരുടെ നിയമനങ്ങളുടെ സഘ്യകള്‍.

മേല്‍പറഞ്ഞവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ജനങ്ങളുടെ മേല്‍ ഭാരിച്ച നികുതിഭാരം ചുമത്തി സര്‍ക്കാര്‍ ജീവനക്കാരനെന്നും അല്ലാത്തവനെന്നും വേര്‍തിരിവ് സൃഷ്ടിച്ച് രണ്ടുതരം പൗരډാരെ വളര്‍ത്തിയെടുക്കുക എന്നതാണ് രാഷ്ട്ര പുരോഗതി എന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ചിന്തിക്കുന്നു.  ആയത് ഓരോ സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിശോധിച്ചാല്‍ നമുക്ക് അിറയാന്‍ കഴിയുന്നതാണ്.

ഇന്നത്തെ നിലയില്‍ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നവീകരിച്ചും പുത്തന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കിയും നിയമനങ്ങളില്‍ ജാതി തിരിച്ചുള്ള പങ്കുവയ്പ് അവസാനിപ്പിച്ചും ജീവനക്കാരന്‍റെ പുനര്‍വിന്യാസം നടപ്പിലാക്കിയും നികുതിദുയകരുടെ നികുതിഭാരം ഇല്ലാതാക്കുകയൊ അത്തരം സമ്പത്ത് സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഉപയോഗപ്പെടുത്തുകയൊ ചെയ്യാന്‍ അമാന്തിക്കരുത്.
 എസ്. കാച്ചപ്പിള്ളി

Monday, July 6, 2020

പെട്രോള്‍ നികുതി

പെട്രോള്നികുതി  -  ഒരു രാജ്യത്തിന്റെ സാമ്പത്തീക വളര്ച്ചക്ക് സൂചകമായി പറയാവുന്നത് രാജ്യത്തിന്റെ പൗരډാരുടെ  വാങ്ങല്ശേഷിയെയാണ്ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു ചേര്ന്നവിധമുള്ള ജീവിത നിലവാരത്തിനാവശ്യമായ സാമ്പത്തീക ക്രയവിക്രയം പൗരډാര്ക്ക് സാധ്യമാകുംവിധം വാങ്ങല്ശേഷി വളര്ത്തിയെടുക്കുകയെന്നതാണ്. ഇതിന് പരമപ്രധാനമായി ആവശ്യമായി വരുന്നത് രാജ്യത്തിന്റെ സ്വയം പര്യാപ്തതയാണ്
ആധുനീക സമൂഹത്തില്രാജ്യങ്ങള്തമ്മിലുള്ള വാണിജ്യപരമായ ക്രമവിക്രയം സര്വ്വ സാധാരണവും ഒഴിവാക്കാന്പറ്റാത്തതുമാണ്രാജ്യങ്ങള്തമ്മിലുള്ള ഇത്തരം ക്രയവിക്രയങ്ങളില്വളര്ച്ചാ നിരക്ക് എന്നത് കയറ്റുമതി വഴി ലഭിക്കുന്ന സമ്പത്ത് ഇറക്കുമതി വഴി കൊടുക്കുന്ന സമ്പത്തിനേക്കാള്എത്രത്തോളം കൂടുതലാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നുഎന്നാല്ഇന്ത്യയെപോലുള്ള രാജ്യങ്ങള്ക്ക് ഇത്തരം വാണിജ്യപരമായ ഇടപാടുകളില്സാമ്പത്തിക നേട്ടം ലഭ്യമാകാറില്ല
പൗരډാരുടെ വാങ്ങല്ശേഷി നിലനിര്ത്തി പോരുന്നതിന് ഏറ്റവും ആവശ്യമായി വരുന്നത് രാജ്യങ്ങളിലെ പണത്തിന്റെ മൂല്യം നിലനിര്ത്തി കൊണ്ടു പോകുക എന്നതാണ്ഇന്നു വാങ്ങുന്ന ഫ്രിഡ്ജും ടെലിവിഷനും ഉള്പ്പടെയുള്ള എല്ലാ സാധനങ്ങളുടേയും വിലനിലവാരം എത്രകാലം കഴിഞ്ഞാലും ഒരേപോലെ നിലനിര്ത്തിയാല്കഴിഞ്ഞാല്മാത്രമെ രാജ്യത്തെ പണത്തിന്റെ മൂല്യം നിലനിര്ത്തിക്കൊണ്ടു പോകാന്സാധിച്ചു എന്നു പറയുവാന്കഴിയുകയുള്ളൂ
രാജ്യത്ത് ആവശ്യമായ സാധനങ്ങളുടെ സ്വയം പര്യാപ്തമായ ഉല്പ്പാദനവും കയറ്റുമതി വഴി ലഭിക്കുന്ന സാമ്പത്തീക നേട്ടം ഇറക്കുമതിയേക്കാള്വര്ദ്ധിപ്പിച്ചുമൊക്കെ രാജ്യങ്ങള്ക്ക് രാജ്യത്തിലെ പണത്തിന്റെ മൂല്യം നിലനിര്ത്തിക്കൊണ്ടു പോകുവാന്കഴിയുന്നതാണ്ചുരുക്കത്തില്രാജ്യങ്ങള്തമ്മിലുള്ള പണവിനിമയത്തില്സാമ്പത്തിക നേട്ടം കൈവരിക്കേണ്ടിയിരിക്കുന്നു
ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഇറക്കുമതിക്കായി പ്രധാനമായും ചിലവഴിക്കപ്പെടേണ്ടി വരുന്നതില്പെട്രോളിയം ഉല്പ്പന്നങ്ങളും പെടുന്നുഅങ്ങനെ വരുമ്പോള്പെട്രോളിയം ഉല്പ്പന്നങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്ക്ക് ചെയ്യാവുന്നത് അവയുടെ ഉപഭോഗം കുറക്കുക എന്നതാണ്
ജനങ്ങള്പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാന്പ്രേരിപ്പിക്കും വിധം സംസ്ഥാനവും കേന്ദ്രവും അമിതമായ നികുതിയാണ് ഇന്ന് പെട്രോള്ഉല്പ്പന്നങ്ങള്ക്ക് ചുമത്തിയിരിക്കുന്നത്എന്തിനും ഏതിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്ഇങ്ങനെ അമിതമായി ചുമത്തുന്ന നികുതി ആവശ്യ സാധനങ്ങള്ക്ക് സപ്സിഡി നല്കുന്നതിലേക്കായി ചിലവഴിക്കേണ്ടിയിരിക്കുന്നു
പൊതുഗതാഗത സൗകര്യങ്ങള്വര്ദ്ധിപ്പിക്കുന്നതോടൊപ്പം സ്വകാര്യ വാഹനങ്ങളുടെ ലഭ്യത നിയന്ത്രിച്ചുമൊക്കെ പെട്രോളിയം ഉല്പ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കേണ്ടിയിരിക്കുന്നുചുരുങ്ങിയത് വര്ഷത്തില്പത്ത് ലക്ഷം രൂപയെങ്കിലും നികുതി അടക്കുന്ന വ്യക്തികള്ക്ക് മാത്രമെ നാലുചക്ര സ്വകാര്യ വാഹനങ്ങള്ലഭ്യമാവൂ എന്ന നിലപാടു സ്വീകരിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്
ചുരുക്കത്തില്പണത്തിന്റെ മൂല്യശോഷണം സംഭവിക്കാതിരിക്കാനും പൗരന്‍ډാരുടെ വാങ്ങല്ശേഷി നിലനിര്ത്തിക്കൊണ്ടു പോകുവാനുള്ള പ്രവര്ത്തനങ്ങള്രാജ്യത്തെ ഭരണാധികാരികള്ശ്രമിക്കുമെന്നാശിക്കാം.
എസ്.കാച്ചപ്പിള്ളി