Thursday, June 30, 2011

കേരള മോഡല് പ്രതിസന്ധി - എസ്സ്. കാച്ചപ്പിള്ളിയുടെ പുസ്തം വായിച്ചു.  വിദ്യാഭ്യാസം, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളില് സ്വതന്ത്ര സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കണമെന്നുമാണ് പ്രധാന വാദങ്ങള്‍.  ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തോട് അദ്ദേഹം എതിരാണ്.  സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യവുമായി ഇണങ്ങാത്തതാണീ അഭിപ്രായങ്ങളെങ്കിലും ഇവയെ അവതരിപ്പിക്കുന്നതില് അദ്ദേഹം പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും നിര്‍ഭയത്വവും പ്രശംസനീയമാണ്.  മിശ്രവിവാഹത്തെപോലും എതിര്‍ക്കുന്ന കാച്ചപ്പിള്ളി ദുര്‍ബല വിഭാഗങ്ങളോട് ഒട്ടും അനുകമ്പ ഇലാത്ത ആളാണെന്ന് തെറ്റിദ്ധരിക്കപ്പെടാം, വാസ്തവം മറിച്ചാണെങ്കിലും.    ഒപ്പ്ഡോ.കെ.ബാബു ജോസഫ          മുന്‍ വൈസ് ചാന്‍സലര്‍
Books available:
Green Books, Trichur Current Books, Vyttila-H&C, Maharajas Ground-CLC Books, EKM Cannal Rd-Prabath Books, Broadway-St.Pauls Books, CICCI, Market Road-St Paul Books, EKM - Pranav Books, EKM - Ela Books, Palarivattom-H&C,  Aluva Book Shops

Wednesday, June 15, 2011

. ..എസ്.ടി യുടെ ആവശ്യകത

എസ്സ്. കാച്ചപ്പിള്ളി

            എന്ജിനീയറിംഗ്, സയന്സ് ആന്റ് ടെക്നോളജി മേഖലകളില് ഭാരതത്തിന് ഏറെ മുന്നാട്ട് പോകേണ്ടതുണട്.  മേഖലകളില് ഏറെ മികവ് പുലര്ത്തണമെങ്കില് മികച്ച പരിശീലനം നല്കാന്പ്രാപ്തിയുള്ള യോഗ്യരായ പരിശീലകരെയാണ് ആദ്യമായി കണ്ടെത്തേണ്ടത്.  അത്തരമൊരു സാഹചര്യത്തില് വേണം . ..എസ്.ടിയാണൊ ..ടിയാണൊ കേരളത്തിന് ഏറെ ആവശ്യകത എന്ന് വിലയിരുത്തപ്പെടേണ്ടത്. 

            ഭാരതത്തില് പുതിയതായി ..ടി ആരംഭിക്കേണ്ടതുണ്ടൊ അതൊ കാലഘട്ടത്തിനനുയോജ്യമായ  മറ്റേന്തെങ്കിലും സ്ഥാപനമാണൊ ആരംഭിക്കേണ്ടത് എന്നതിനെപ്പറ്റി പഠിക്കുവാന്നിയോഗിച്ച കമ്മിറ്റിയാണ് ..ടി പുതിയതായി ആരംഭിക്കേണ്ടതിലാ എന്നും പകരം . ..എസ്.ടി എന്ന ആശയം മുന്നാട്ടു വച്ചതും.  ഫലത്തില് . ..എസ്.ടിയാണ് ഭാരതത്തിനും കേരളത്തിനും ഏറെ ആവശ്യമായി വരുന്നത്.  ഇത്ര ഗഹനമായ പഠനം നടത്തിയതും ഇത്ര മനോഹരമായ ആശയം മുന്നാട്ടുവച്ചതുമായ ഒരു കമ്മിറ്റിയെ ഇത്ര അനായാസമായി നിസ്സാരവല്ക്കരിക്കാന്ആശയക്കൊഴുപ്പിലാത്ത ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്ക്ക് മാത്രമെ കഴിയൂ. 

            എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് ഭാരത്തിന്റ തന്നയൊ ചെറുതെങ്കിലും ലോകത്തിന്റ തന്നയൊ നേതൃത്വം ഏറ്റെടുക്കുവാന്പ്രാപ്തിയും ആര്ജ്ജവവുമുള്ള പഠനാര്ത്ഥികള്ഏറെയുള്ള കേരളത്തില് അത്തരത്തിലുള്ള ഭൌതിക സാഹചര്യങ്ങള്ഒരുക്കുന്നതിന് കേവല രാഷ്ട്രീയ താല്പ്പര്യമുള്ള നമ്മുടെ നേതൃത്വങ്ങള്ക്ക് കഴിഞ്ഞിട്ടില.  വിദ്യഭ്യാസപരമായി ഏറെ മുനേനാട്ടു പോയ്ക്കൊണ്ടിരിക്കുന്ന കേരളീയനുപോലും എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി സീറ്റുകള്പരിമിതപ്പെടുത്തിയിരിക്കുന്നതിനാല് ഇത്തരം മേഖലയില് പ്രാവീണ്യം നേടുന്നതിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.  ലോകത്തിലെവിടേയും പോയി ഏതു മേഖലയിലും ജോലി ചെയ്യാനുള്ള കേരളീയന്റ മനോഭാവം എടുത്ത് പറയേണ്ടതാണ്.  അത്തരമൊരു സാഹചര്യത്തില് എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലയില് കൂടുതല് കോളേജുകളുടെ ആവശ്യകതയും അതിന്റ ഉന്നത നിലവാരവും ആവശ്യമായി വരുന്നു. 

            രാഷ്ട്രീയ താല്പര്യങ്ങള്മുന്നിര്ത്തി വോട്ടുബാങ്കുകളില് കണ്ണുവച്ച് ഗുമസ്താധിഷ്ഠിത വിദ്യഭ്യാസം മാത്രം മതി എന്ന നിലപാടില് ഉറച്ചു നിന്നിരുന്നവരെ ഒരളവുവരെ നേരിടാനും അവരുടെ അഭിപ്രായങ്ങള്തിരുത്തിക്കുവാനും കേരളീയന് കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്.  അത്തരം ശുഷ്ക്കമായ ചിന്താധാരയും കേവല രാഷ്ട്രീയ താല്പ്പര്യങ്ങളും ഇതുവരെ കേരളത്തെ പിന്നാക്കം നയിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ.

            കേരളത്തിലെ ഭരണ, രാഷ്ട്രീയ, മാധ്യമ ശക്തികള്  ...എസ്.ടി പോലുള്ള നിര്ദിഷ്ഠ പദ്ധതികള്കേരളത്തിന്റ ഇന്നിന്റ ആവശ്യകതയാണെന്നു തിരിച്ചറിയാതെ എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് ഭാരതത്തിന്റ മേല്ക്കോയ്മ വളര്ത്തിയെടുക്കുവാനുള്ള ബാധ്യതയില് നിന്നും തെന്നി മാറുന്നത് കേരളത്തിന് ഒട്ടും ഭൂഷണമല. 

            എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് കൂടുതല് പ്രാവീണ്യമുള്ള ജനതയെ ആണ് വാര്ത്തെടുക്കേണ്ടതെങ്കില് മേഖലയില് അത്തരം സ്ഥാപനങ്ങള്ആരംഭിക്കേണ്ടതിന് ആവശ്യമായ ഉന്നത പ്രാവീണ്യം നേടിയവരെയാണ് ആദ്യം ഒരുക്കിയെടുക്കേണ്ടത്.

            ...എസ്.ടി പോലുള്ള മികവിന്റ കേന്ദ്രങ്ങള്വിഭാവനം ചെയ്യുന്നത് അത്തരമൊരു ഉന്നത പ്രാവീണ്യം നേടാനള്ള പരിശീലന സങ്കേതമാണ്.  ഏറ്റവും മികച്ച എന്ജിനീയറിംഗ്, സയന്സ് ആന്റ് ടെക്നോളജി അദ്ധ്യാപകരെ ലഭ്യമാകണമെങ്കില് ഇത്തരത്തിലുള്ള ...എസ്.ടി കള്ഭാരതത്തിലെങ്ങും സ്ഥാപിക്കുകതന്ന വേണം.  ...എസ്.ടികളായാലും മറ്റിതര എന്ജിനീയറിംഗ് സ്ഥാപനങ്ങളായാലും പരിശീലകരായി നിയമിക്കപ്പെടുന്നവര്പ്രാപ്തരും പഠനത്തിലും ഗവേഷണത്തിലും മാറ്റു തെളിയിച്ചവരുമായിരിക്കണം.  പഠനാര്ത്ഥികളില്  പഠന ഗവേഷണ മേഖലയിലുള്ള കഴിവ് തെളിയിച്ചവരെ തിരഞ്ഞെടുത്ത് അവര്ക്ക് ലോകനിലവാരത്തിലുള്ള അദ്ധ്യാപകനാകാന്പോലും പ്രാപ്തിയുള്ള ഉന്നതപരിശീലനം നല്കുകയെന്നത് ഇന്നിന്റ ആവശ്യകതയാണെന്ന് എടുത്ത് പറയേണ്ടതുണ്ട്.  അത്തരമൊരു ലോകനിലവാരത്തിലുള്ള പരിശീലന സ്ഥാപനമായ ...എസ്.ടി കേരളത്തില് സ്ഥാപിക്കപ്പെടുകതന്ന വേണം.  തത്ഫലമായി കാലഘട്ടത്തിനൊത്തവിധം പ്രാവീണ്യം നേടിയ ഒരു ജനതയെ എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് വളര്ത്തിയെടുക്കുവാന്കേരളത്തിന് കഴിയുന്നു. 

            കേരള ജനത ...എസ്.ടി പോലുള്ള സ്ഥാപനങ്ങളെ സഹര്ഷം സ്വാഗതം ചെയ്യുകതന്ന വേണം.  അത്തരമൊരു സാഹചര്യത്തില് മാത്രമെ ഗുമസ്താധിഷ്ഠിത വിദ്യഭ്യാസമല ടെക്നോളജി മേഖലയിലെ വളര്ച്ചയാണ് ഇന്നിന്റ ആവശ്യകതയെന്ന് ഉറപ്പാക്കാന്കഴിയുകയുള്ളു. 

            കേരളത്തിലെ സര്ക്കാര്ഗവേഷണ, സേവന മേഖലകളില് സാമൂഹ്യമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരില്നിന്നും ആളെ കിട്ടുംവരെ തിരഞ്ഞെടുക്കുകയാണ് പതിവ്.  കേരളത്തിന്റ വര്ത്തമാന സാഹചര്യത്തില് സാമൂഹ്യപരമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവര്...എസ്.ടി പോലുള്ള സ്ഥാപനങ്ങളിലും പ്രവേശനം നേടുകയും അതുവഴി മികവിന്റ കേന്ദ്രമായ ഉന്നത വിദ്യഭ്യാസ മേഖലയുടെ കാര്യക്ഷമതയിലായ്മക്കും കാരണമായി മാറുകയും ചെയ്യുന്നതിനാലാണ് ...എസ്.ടി പോലുള്ള സ്ഥാപനങ്ങള്വേണ്ടന്നു വക്കുന്നതെങ്കില് അതും പ്രശംസനീയം തന്നയാണ്. 

Monday, May 23, 2011


ഞാന്‍ മദാലസ

      സ്മിത വായനയുടെ ലോകത്തായിരുന്നു.  പൈങ്കിളി ആഴ്ചപ്പതിപ്പും അതിലെ ഭ്രമിപ്പിക്കുന്ന കഥകളുമായുള്ള കമാരപ്രായം.  അത്തരമൊരു നാളിലാണ് മനോജ് സ്മിതയുടെ വീട്ടില് മേശയുടെ പിന്നില് ഒളിച്ചിരുന്നത്.   ഏതൊ ചെറിയ ശബ്ദം കേട്ടാണ് പൈങ്കിളി വാരികയുടെ താളുകളില് നിന്ന് തലയുയര്‍ത്തി നോക്കിയത്.  ഏതൊ മനുഷ്യരൂപം ഒളിച്ചിരുപ്പുണ്‍ടെന്നു മനസ്സിലായി.  ഒച്ചകൂട്ടാനുള്ള ശ്രമത്തിലായിരുന്നു സ്മിത.  അപ്പോഴാണ് വലപ്പോഴും മാത്രം സംസാരിച്ചിട്ടുള്ള മനോജാണെന്ന് മനസ്സിലായത്.  മനോജ് അപേക്ഷയെന്നാണം പറഞ്ഞു: “ഒച്ച വക്കരുത്.  ഞങ്ങള്‍ സ്മിതയെ കാണുവാനായി വന്നതാണ്”.  സ്മിത അമ്പരന്നിരുന്നുപോയി.  “അഭിസാരിക”യിലെ ദിലീപ് നായികയോട് പറഞ്ഞതുപോലെ സ്മിതക്ക് അനുഭവപ്പെട്ടു.  സ്മിതക്ക് വലാത്ത സങ്കോചം തോന്നി.  അവള്‍ എന്തു പറയണമെന്നറിയാതെ നിര്‍ന്നിമേഷയായി അങ്ങനെ ഏറെ നേരം നിന്നു.  സ്മിത പരിസരബോധം വീണ്‍ടെടുത്തു നോക്കുമ്പോള്‍ മനോജും കൂട്ടുകാരനും നന്ദി പറഞ്ഞ് പുറകുവശത്തെ വാതില് വഴി കടന്നു പോയി.  സ്മിതക്ക് എന്ത് പറയണമെന്ന് അിറയിലായിരുന്നു.       സത്യത്തില് ‘അഭിസാരിക’യിലെ നായിക ദിലീപിനോട് എന്താണ് പറഞ്ഞതെന്ന് അവള്‍ മനസില് തിരക്കുകയായിരുന്നു. 

          തുടര്‍ന്നുള്ള ഏതാനും ദിവസങ്ങള്‍ സ്മിതക്ക് ഉണര്‍വ്വിന്റെ ദിവസങ്ങളായിരുന്നു.  ഏറെ നേരം ഉറങ്ങാതെ ‘അഭിസാരിക”യിലെ ദിലീപിനെ കാത്തിരുന്നതുപോലെ സ്മിതയും മനോജിനെ കാത്തിരുന്നു.  പിന്നീട് എപ്പോഴൊ ആഴ്ചപ്പതിപ്പുമായി കടയില്നിന്നും തിരിച്ച് പോരുംവഴിയാണ് സ്മിത മനോജിനെ കണ്‍ടത്.  എന്തു പറയണമെന്നറിയാതെ സ്മിത ഏറെ നേരം അങ്ങനെ നിന്നു പോയി.  മനോജ് മുന്‍പിലെത്തിയിട്ടും സ്മിത അറിയുന്നുണ്‍ടായിരുന്നില.  സ്വബോധം വീണ്‍ടെടുത്തിട്ടെന്നവണ്ണം ഒരുവിധം വിക്കിവിക്കി സ്മിത പറഞ്ഞു: “ഞാന്‍ മനോജിനെ കാത്തിരിക്കാറുണ്‍ട്.  ഏറെ വൈകിയാണ് ഉറങ്ങുന്നത്.  മനോജ് എന്നങ്കിലും വരുമെന്നു പ്രതീക്ഷിച്ചു”. 

          മനോജിന് വലാത്ത അത്ഭുതം തോന്നി.  എന്താണ് സ്മിത പറയുനനതെന്നു മനോജിന് മനസ്സിലായില. ചുണ്‍ടിലെരിയുന്ന സിഗരറ്റ് ഒരിക്കല്കൂടി ആഞ്ഞു വലിച്ചു.  ഒരുപായം പ്രയോഗിക്കുംപോലെ മനോജ് പറഞ്ഞു: “ശരിയാണ്.  സ്മിതയെ കാണണമെന്ന് എനിക്കും തോന്നാറുണ്‍ട്”.  സ്മിത സ്തംഭിച്ചിരുന്നുപോയി.  “ഗന്ധര്‍വ്വ“നിലെ  ശശാങ്കന്‍ പറഞ്ഞതുപോലെ.  സ്മിത കാലിലെ നഖം കൊണ്‍ട് മണ്ണില് എന്തൊ കോറുന്നതായി മനോജ് മനസ്സിലാക്കി.  എന്തൊ പിടികിട്ടിയാലെന്ന വണ്ണം മനോജ് പറഞ്ഞു:”ഇന്നു തീര്‍ച്ചയായും വരും”.  സ്മിത മനസ്സില് പറഞ്ഞു: വരണം. തീര്‍ച്ചയായും വരണം.

          മനോജ് വാക്കു പാലിച്ചു.  ഇരുട്ടിന്റെ മറവില് സ്മിത തുറന്നിട്ട ജനലഴികള്‍ക്കരികത്തെത്തി.  മനോജ് ശബ്ദം താഴ്ത്തിയാണ് സ്മിതയെ വിളിച്ചത്.  സ്മിത തീര്‍ത്തും ഉലാസവതിയായിരുന്നു.  ആരും മുറിക്കകത്തേക്കു വരാതിരിക്കാന്‍ പാകത്തില് വാതിലുകള്‍ ബന്ധിച്ചു.  “ഗന്ധര്‍വ”നിലെ ശശാങ്കനെപ്പോലെ മനോജ് ജനലരുകില് വന്നു നില്ക്കുന്നു.  സ്മിത തന്നയാണ് സംഭാഷണം തുടങ്ങിയത്.  “ഞാന്‍ മനോജിനെ കാത്തിരിക്കുകയായിരുന്നു.  ഇനിയും വൈകിയിരുന്നുവെങ്കില് ഞാന്‍ പിണങ്ങിയേനെ”.  “അഭിസാരിക”യിലെ ദിലീപിനോട് നായിക പറഞ്ഞ വാക്കുകള്‍ സ്മിത കടമെടുക്കുകയായിരുന്നു.  മനോജ് രണ്‍ടും കല്പിച്ചു ചോദിച്ചു: “ പോരുന്നാ എന്റെ കൂടെ”. എടുത്തടിച്ച പോലുള്ള മനോജിന്റെ ചോദ്യം സ്മിത പ്രതീക്ഷിച്ചിരുന്നില.  ഏതൊ മായാലോകത്തില്നിന്നും തിരിച്ചു വന്നപോലെ സ്മിത നിലകൊണ്‍ടു.  മനോജ് പറഞ്ഞു: “ഞാന്‍ ഈ സമയത്തു നാളെ വരും.  വേണ്‍ട പണവും സ്വര്‍ണ്ണവുമെടുത്തു തയ്യാറായി നില്ക്കണം”.  മനോജിന്റെ വാക്കുകളില് നിശ്ചയദാര്‍ഡ്യത്തോടൊപ്പം മദ്യത്തിന്റെ ഗന്ധവുമുണ്‍ടായിരുന്നു.

          സ്മിത കഴിയുന്നിടത്തോളം പണവും സ്വര്‍ണ്ണവും എടുത്തു ബാഗില് വച്ചു. മനോജ് വന്നു വിളിച്ചാല് ഉടന്‍ പുറപ്പെടണം.  എങ്ങോട്ടെന്നാ എവിടേക്കെന്നാ സ്മിതക്ക് നിശ്ചയമിലായിരുന്നു.  സ്മിത ഒരു കത്തെഴുതി വക്കുവാന്‍ തീരുമാനിച്ചു.  “നീലകാമുകി”യിലെ നായികയുടെ വാക്കുകള്‍ തന്ന കത്തിലേക്ക് കടമെടുക്കാന്‍ സ്മിത പ്രത്യേകം ശ്രദ്ധിച്ചു.

         മനോജ് സ്മിതയുടെ കൈപിടിച്ച് ഓട്ടോയില് കയറി.  മനോജിന്റെ കൈത്തലം പരുപരുത്തതാണെന്നും അതു “അഭിസാരിക”യിലെ ദിലീപിന്റെ കൈത്തലംപോലെ മൃദുലമലെന്നും സ്മിത തിരിച്ചറിഞ്ഞു. 

         ഓട്ടോയില് കയറിയപാടെ മനോജ് ചോദിച്ചു: “പണവും സ്വര്‍ണ്ണവുമൊക്കെ എടുത്തിട്ടുണ്‍ടലൊ?”  സ്മിത ചിരച്ചതെയുളളൂ.  എലാം ബാഗിലുണ്‍ടെന്നു അവള്‍ ആംഗ്യം കാണിച്ചു.  മനോജ് ഓട്ടൊ പുറപ്പെടാന്‍ ആവശ്യപ്പെട്ടു.  ഓട്ടൊ ഓടിക്കുന്നത് അന്നു മുറിയില് മനോജിനോടൊപ്പം ഒളിച്ചിരുന്നുയാളാണെന്നും സ്മിത മനസ്സിലാക്കി.  മദ്യത്തിന്റെ വലാത്ത മനം മടുപ്പിക്കുന്ന ഗന്ധം.  സ്മിതക്കു വല്ായ്മ തോന്നി.  സ്മിത ബാഗ് തിരുപിടിച്ചുകൊണ്‍ട് മനോജിന്റെ ചലനങ്ങളില് പൊരുത്തക്കേട് ശ്രദ്ധിച്ചിച്ചിരുന്നു. 

         പനമ്പ് കൊണ്‍ട് പകുത്ത ഒരു ചായ്പിന് മുമ്പില് ഓട്ടൊ നിന്നു.  മനോജ് പറഞ്ഞു: “ഇത് ഇവന്റെ സാമ്രാജ്യമാണ്.  ഇനി നമ്മളിവിടയൊണ് താമസ്സം”.  സ്മിതക്കു എന്തു പറയണമെന്നറിയിലായിരുന്നു.  ഒരു മറപോലുമിലാതെ താന്‍ ഇവിടെ എങ്ങിനെ കിടന്നുറങ്ങുമെന്ന ചിന്ത സ്മിതയെ വലാതെ അലോസരപ്പെടുത്തി. 

         ഓട്ടൊ ഓടിച്ചിരുന്നയാള്‍ ഓട്ടേയില്നിന്നും രണ്‍ടു പൊതിയും കുപ്പിയുമെടുത്ത് നിരത്തി വച്ചു.  അതില്നിന്ന് ഒരു പൊതിയെടുത്ത് സ്മിതക്ക് കൊടുത്തിട്ട് മനോജ് പറഞ്ഞു: “ഭക്ഷണമാണ്.  എന്തെങ്കിലും തിന്നിട്ട് അപ്പുറത്ത് പോയി കിടന്നാളൂ.  ഞങ്ങള്‍ സ്മിതയുടെ വരവ് ആഘോഷിക്കാന്‍ പോവുകയാണ്”. 

        എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം മനോജ് പറഞ്ഞു “സ്വര്‍ണ്ണവും പണവുമൊക്കെ ഇങ്ങു തന്നക്കൂ”  സ്മിത മറുപടിയൊന്നും പറഞ്ഞില.  മറുപടിയെന്നാണം സ്മിത ബാഗിനെ കെട്ടിപിടിച്ചു നടന്നു.  പൊതി അഴിച്ചു നോക്കാനൊ, ഭക്ഷണം കഴിക്കാനൊ സ്മിത കൂട്ടാക്കിയില.  അപ്പോഴേക്കും മനോജും കൂട്ടുകാരനും മദ്യത്തിന്റ ലഹരിയില് പാട്ടു പാടാനും താളം പിടിക്കാനും ആരംഭിച്ചിരുന്നു.  എപ്പോഴൊ സ്മിത ഉറക്കത്തിന്റ ആഴങ്ങളിലേക്ക് പയ്യെ ചരിഞ്ഞു. 

        ഏതൊ അവ്യക്തതയില്നിന്നും ഞെട്ടിയുണരുമ്പോള്‍ മനോജ് അടുത്ത് കിടപ്പുണ്‍ട്.  അവളുടെ കയ്യില്നിന്ന് ബാഗ് വാങ്ങാനും മനോജ് ഒരു ശ്രമം നടത്തി.  ബാഗ് കെട്ടിപിടച്ച് സ്മിത കമിഴ്ന്ന് കിടന്നു.  മനോജ് അവളുടെ വസ്ത്രം നീക്കം ചെയ്യാനുള്ള ശ്രമത്തിലായി.  സ്മിതയുടെ എതിര്‍പ്പുകള്‍ ഓരോന്നായി അവഗണിക്കപ്പെട്ടു.  അപ്പോഴാണ് സ്മിത പനമ്പുകള്‍ക്കിടയിലെ രണ്‍ടു കണ്ണുകള്‍ കണ്‍ടത്.  അവള്‍ ഒരു വലാത്ത ഞരുക്കത്തോടെ തേങ്ങി.  മനോജിന്റ കരങ്ങളുടെ ശക്തിയില് സ്മിത ഞരുങ്ങി.  എപ്പൊഴൊ ശക്തി കൊഴിഞ്ഞ സിംഹത്തെപോലെ മനോജ് വശം ചരിഞ്ഞു കിടന്നു.  സ്മിത ആയാസപ്പെട്ടു ശ്വാസം വലിച്ചു.  പനമ്പുകള്‍ക്കിടയിലെ കണ്ണുകള്‍ മറനീക്കി പുറത്തേക്കു വന്നു.  സ്മിത അടുത്തുവരുന്ന ആള്‍രൂപത്തെ നോക്കി ആഞ്ഞു തുപ്പി.  തുപ്പല് ചിതറി സ്മിതയുടെ ദേഹത്തുതന്ന വന്നു പതിച്ചു.  ആഴ്ചപ്പതിപ്പിലെ ‘മദാലസ’യുടെ പേജുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്‍ടായിരുന്നു. 
 

Tuesday, May 3, 2011

VEENDUMORU AMBASSODAR YATHRA

വീണ്ടുമൊരു അംബാസിഡര്‍ യാത്ര
          എനിക്കൊരു കാറു വാങ്ങണമെനനുണ്ടായിരുനു.  കാറു വാങ്ങുന കാര്യം ഭാര്യയോടും കുട്ടികളോടും പറയന്ട  എനനു ഞാന്‍ തീരുമാനിച്ചു.  കാറ് വാങ്ങുവാനുള്ള എന്റെ  തീരുമാനം അവരെ അറിയിച്ചാല് അവര്‍ക്കു ന്ടാകുനന സന്തോഷത്തെപ്പറ്റി എനിക്കൂഹിക്കാമായിരുനനു.  എനനിട്ടും തല്ക്കാലം പറയന്ട എനനു തീരുമാനിച്ചു.  ഒരുപക്ഷെ എനിക്ക് കാറ് വാങ്ങുവാന്‍ കഴിഞ്ഞിലെങ്കിലൊ എനന സന്ദേഹമായിരിക്കാം എനിക്കവരില് നിന്നും കാറു വാങ്ങുനന കാര്യം മറച്ചു വക്കുവാന്‍ കാരണമായി തോനനിയത്.

          സ്ഥിരമായി കാണുനന ഒരു സ്വപ്നം പോലെയാണ് ഒരു വന്ടി സ്വന്തമാക്കുക എനന മോഹം  എനനില് ഒളിഞ്ഞു കിടനനിരുനനത്.  എന്റെ കുട്ടിക്കാല സ്വപ്നങ്ങളില് എനനും വന്ടികള്‍ നിറഞ്ഞു നിനനിരുനനു.  ബസ്സും കാറും മറ്റു വന്ടികളും അത് ഓടിക്കുനന ഡ്രൈവറും എന്റെ ആരാധനാപാത്രങ്ങളായിരുനനു.  വലപ്പോഴും തരപ്പെടുനന ബസ്സ് യാത്ര ക്കിടയില് ഡ്രൈവറുടെ പിന്‍വശത്ത് വനന് ഒരാരാധകനെപ്പോലെ നോക്കിനല്ക്കും.  അപ്പോഴൊക്കെ അമ്മ എനെന അതികിലേക്ക്  ചേര്‍ത്തു നിര്‍ത്തും.  പിനെയെപ്പോഴൊ ബസ്സ് എനനത് എന്റെ ചിന്തകളില് നിനനും ഒഴിഞ്ഞുമാറി കാറുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. 

         അടുത്ത പ്രദേശത്തെ കാറുകളുടെ നമ്പറുകള്‍ എനിക്ക് മന:പാഠമായിരുനനു.  വല വിശേഷ ദിവസങ്ങളിലുമാണ് കാറില് കയറി യാത്ര ചെയ്യുവാന്‍ കഴിഞ്ഞിരുനനത്.  ഞെങ്ങി ഞെരുങ്ങി കൊള്ളാവുനന തിലധികം ആളുകളെ കയറ്റുമ്പോഴും ഡ്രൈവറുടെ അടുത്ത് സീറ്റു കിട്ടുവാന്‍ എത്ര പ്രയാസപ്പെട്ടിരുനനു.  ഞെങ്ങി ഞെരുങ്ങി ആരേയും കൂസ്സാതെയുള്ള അംബാസിഡറിലെ യാത്ര ഇപ്പോഴും ത്രിലടിപ്പിക്കുനന ഓര്‍മ്മയാണ്.  മോഹഭംഗങ്ങളുടെ ഘോഷയാത്രക്കിടയില് ഉപേക്ഷിച്ചും മറന്നും പോയ പല സംഭവങ്ങളിലും കാറുമാത്രം പച്ചയായി നിലനിനനിരുനനു.  പിനനീടെപ്പോഴൊ പഴമയോടുള്ള പുച്ഛം അംബാസി ഡറിനോടും തോനനിയെങ്കിലും കാറു സ്വന്തമാക്കണമെനന മോഹം മനസ്സില് കനത്തു നിനനിരുനനു.  

          ആയിടക്കാണ് ശിവന്‍കുട്ടി കാറു വാങ്ങിയ കാര്യം ഞാനറിഞ്ഞത്.  ശിവന്‍കുട്ടി എനേനാടൊപ്പം കളിച്ചും പഠിച്ചും വളര്‍നനയാളാണ്.  ഞാന്‍ ജോലിയില് പ്രവേശിക്കുമ്പോഴും ശിവന്‍കുട്ടി ജോലിയിലാതെ നടക്കുകയായിരുനനു.  എനനിട്ടും ശിവന്‍കുട്ടി കാറ് സ്വന്തമാക്കിയിരിക്കുനനു എനനത് എനനില് അവനോട് അസ്സൂയ ജനിപ്പിച്ചു.  അപ്രതീക്ഷിതമായാണ് ശിവന്‍കുട്ടിയെ വഴിക്കു വച്ചു കണാനിടയായത്.  കാറു വാങ്ങിയ കാര്യം ശിവന്‍കുട്ടിതനെന പറയട്ടെ എനനു ഞാന്‍ വിചാരിച്ചു.  അതുണടായിലെനനു മാത്രമല അവന്റെ മറുപടി എന്റെ മനസ്സിനെ വലാതെ അലോസരപ്പെടുത്തി. 

         ശിവന്‍കുട്ടിയോട് ഞാന്‍ ചോദിച്ചു: “ശിവന്‍കുട്ടി കാറ് വാങ്ങിയലെ?” കാറ് വാങ്ങിയ വിവരം എനേനാടു മറച്ചു വച്ചതിലുള്ള നീരസം എന്റെ ചോദ്യത്തില് ഒളിഞ്ഞിരുപ്പുണടായിരുനനു. 

         ശിവന്‍കുട്ടി മറുപടിയായി മറുചോദ്യമാണ് ചോദിച്ചത്.  അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്?”

         ശിവന്‍കുട്ടിയുടെ മറുപടിയില് എനിക്ക് വലായ്മ തോനനി.  എന്റെ അമ്പരപ്പ് മറച്ചുവക്കുവാന്‍ എനിക്ക് നനെന പണിപ്പെടേണടി വനനു.  എന്റെ മനസ്സിന്റെ നൊമ്പരം ഒനനു മറക്കാനെനേനാണം ഞാന്‍ പറഞ്ഞു:  “നനനായി, കാറ് വാങ്ങിയത് നനനായി.  കുടുംബങ്ങവുമൊത്തുള്ള യാത്രക്കായി ഇനി മറ്റു വാഹനങ്ങളെ ആശ്രയിക്കേണടതിലലൊ?”

        ശിവന്‍കുട്ടി ഞാന്‍ പറഞ്ഞതൊനനും അത്ര കാര്യമായി ശ്രദ്ധിക്കുനനിലെന്നനിക്കു തോന്നനി.  അയാള്‍ സ്വന്തമായി കാറുള്ള സുഹൃത്തു ക്കളുടെ നീണട പട്ടികകൂടി പറഞ്ഞിട്ടെ സംസാരം അവസ്സാനിപ്പിച്ചുള്ളൂ.  ഞാന്‍ അപ്പോഴും ശിവന്‍കുട്ടി വാങ്ങിയ കാറിനെ തനെന നോക്കി നില്ക്കു കയായിരുനനു.  അവസാനം അയാള്‍ കാറില്ക്കയറി പോകുനനതും നോക്കി നിനനു.  അയാള്‍ എനെന വിളിക്കുകയൊ എനേനാട് വരുനനുണടൊ എനനു തിരക്കുകയൊ ഉണടായില.  എനിക്കും അയാള്‍ക്കും ഒരിടത്തേക്കാണ് പോകേ ണടതെനനു ഞങ്ങളുടെ സംസാരത്തില് പറഞ്ഞിരുനനതുമാണ്.  എന്നങ്കിലുമൊരിക്കല് ഞാനും കാറു സ്വന്തമാക്കുമെനന് മനസ്സില് കുറിച്ചിട്ടു. 
 കൂടെ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി കാറു വാങ്ങുന്ന കാര്യം പറയുമ്പോള്‍ ഞാനല്പം അസ്വസ്ഥനാകാതിരുനനില.  പുതിയ തരം കാറുകള്‍ നിരത്തിലിറങ്ങുന്നത് മോഹത്തോടെ നോക്കി നിനനു. 

          കമ്പനി മാനേജറുടെ മകളുടെ വിവാഹമാണ്.  പോകാതിരിക്കാന്‍ കഴിയില.  പോകാമെനനു തീരുമാനിച്ചപ്പോഴാണ് ഒരു പുകില് മനസ്സിലായത്.  കല്യാണ മണ്ഢപവും റിസപ്ഷനും വളരെ അകലെയാണ്.  കല്യാണത്തിനു പോകേണടത് വളരെ ആവശ്യമായിരിക്കുനനു.  മാനേജര്‍ പ്രത്യേകം പറഞ്ഞി രുനനതുമാണ്.  കല്യാണമണ്ഡപത്തില്നിനനും റിസപ്ഷനിലേക്ക് വണടി അറേജ് ചെയ്തിരിക്കുമെനനു മനസ്സില് കരുതി.  എങ്കിലും സംശയ നിവാരണ ത്തിനെനനവണ്ണം ഞാന്‍ അടുത്ത സീറ്റിലിരിക്കുന്ന ശിവന്‍കുട്ടിയോടു തിരക്കി. 
         അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്.  സ്വന്തമായി കാറിലാത്തവര്‍ വരേണ്ടനനായിരിക്കും”  ശരിയാണ്, സ്വന്തമായി കാറിലാത്തവര്‍ നനെന കുറവായിരിക്കുനനു.  എന്റെ മനസ്സില് എവിടെയൊ ഒരു മുറിവ് പറ്റിയതുപോലെ തോനനി.  കുടുംബത്തോടൊപ്പം പോകാ മെനനുറപ്പിച്ചതായിരനനു.  തല്ക്കാലം തനിച്ചു പോകാമെനനു തീരുമാനിച്ചു.
 അങ്ങനെയാണ് കാറു വാങ്ങുനന കാര്യം ഞാന്‍ ഉറപ്പാക്കി തീരുമാനിച്ചത്.  തീരുമാനം മക്കളോടും ഭാര്യയോടും പ്രഖ്യാപിക്കുന്നതില് ഞാന്‍ വിമുഖത കാണിച്ചു എന്നതു നേരാണ്.  മാനേജരോടും മറ്റു സഹപ്രവര്‍ത്തകരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുനനു എന്നതും നേരുതനെനയാണ്.  ഒരുപുതിയ കാറു സ്വന്തമാക്കാന്‍ എനിക്ക് ഏറെ ക്ളേശിക്കേണടി വനനില.  എന്റെ സമ്പാദ്യത്തില് ഒരു കാറു വാങ്ങുവാന്‍ ആവശ്യമായ തുക ഉണടായിരുനനു. 

         തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുനനു.  വലപ്പോഴും തര പ്പെടുനന ട്രെയിന്‍ യാത്ര ഞാന്‍ ആസ്വദിച്ചിരുനനതുമാണ്.  എറണാകുള ത്തുനിനനും തിരുവനന്തപുരത്തേക്കുള്ള യാത്ര സ്വന്തമായി വാങ്ങിയ കാറില് തനെനയാകട്ടെ എനനു തീരുമാനിച്ചതില് മറ്റു ചില കാരണങ്ങളു മുണടായിരുനനു.  എന്റെ കൂടി ജൂനിയറായ ശിവന്‍കുട്ടി സ്വന്തം കാറിലാണ് വരുന്നതു എന്നതായിരനനു പ്രധാന കാരണവും.

         ജോലി സംബന്ധമായ യാത്രകളിലൊനനും ഞാന്‍ എന്റെ കുടുംബത്തെ പങ്കെടുപ്പിച്ചിരുനനില.  എന്നിരുന്നാലും ഇപ്രാവശ്യത്തെ യാത്ര കുടുബ ത്തോടൊപ്പമെനനു തീരുമാനിക്കുകയായിരുന്നു.   തിരുവനന്തപുരത്തെത്തിയാല് അനന്തപത്മനാഭനെ കണടു വണങ്ങുക എനിക്കു പതിവുള്ളതാണ്.  അപ്പോഴൊക്കെ ഭാര്യയും അത്തരം ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്.  ഇപ്രാവശ്യത്തെ യാത്ര എന്റെ കുടുംബത്തോടൊപ്പമാണ് എനനു ഞാന്‍ ശിവന്‍കുട്ടിയോടു പറയുകയുണ്‍ടായി.  അയാളും അതിനോടു യോജിക്കു കയായിരുനനു.  അങ്ങനെയാണ് ശിവന്‍കുട്ടിയും തിരുവനന്തപുരം യാത്ര കുടുംബത്തോടൊപ്പമാക്കിയത്.

          ഞാന്‍ തിരുവനന്തപുരം എത്തിയിരുനനില.  വഴിയില് വളരെ അകലെ നിന്നുതന്ന ആരോ കൈകാണിക്കുന്നതായി തോന്നി.  അതു ശിവന്‍കുട്ടി യായിരുനനു.  ശിവന്‍കുട്ടിയുടെ ഭാര്യ വലാത്ത ഗൌരവത്തിലായിരുനനു.  ശിവന്‍കുട്ടിയേയും കുടുംബത്തേയും കണടതില് ഭാര്യ അതിയായി ആഹ്ളാദിക്കുനനതായി തോനനി.  ശിവന്‍കുട്ടിയുടെ ഭാര്യ പറഞ്ഞു: “ ഈ വണടിയിലാണെങ്കില് ഞാന്‍ തിരുവനന്തപുരത്തേക്കില എനനു പറഞ്ഞ താണ്.  ഇപ്പോള്‍ പെരുവഴിയിലായിരിക്കുനനു.  വണടിയില് പെട്രോള്‍ തീര്‍നനിരിക്കുനനു.  പെട്രോള്‍ പമ്പ് അടുത്തായിരുനനതിനാല് പെട്രോള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുണടായില.  പെട്രോള്‍ ഒഴിച്ചിട്ടും വണടി നീങ്ങുനനില. 
 ഞാന്‍ ശിവന്‍കുട്ടിയോടു ആരാഞ്ഞു: “മെക്കാനിക്കിനെ വിളിക്കാ തിരുന്നതെന്ത്”

        ശിവന്‍കുട്ടി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.  ശിവന്‍കുട്ടിയുടെ കൈയ്യില് പണം തീര്‍നനിരിക്കുനനു.  “തിരുവനന്തപുരംവരെ എത്താനുള്ള പെട്രോള്‍ ഉണടാകുമെനനാണ് കരുതിയിരുനനത്”

         എനിക്ക് ഏറെ പരിചിതമായ സ്ഥലങ്ങളായിരുനനു.  ഒരു മെക്കാനിക്കിനെ ഏര്‍പ്പാടാക്കി പെട്രോള്‍ അടിക്കാനും റിപ്പയര്‍ ചെയ്യാനുമുള്ള കാശ് ശിവന്‍കുട്ടിയുടെ കയ്യില് വച്ചു കൊടുത്തു.  പ്രത്യേകിച്ചൊനനും സംഭവിക്കാ ത്തതുപോലെ ശിവന്‍കുട്ടി പറഞ്ഞു: “എ.ടി.എമ്മില് കുറച്ചു കാശെങ്കിലും കാണുമെനനാണ് കരുതിയത്”
 
         ശിവന്‍കുട്ടിയേയും കുടുംബത്തേയും കൂട്ടി ഞാന്‍ യാത്ര തുടര്‍നനു.  ഭാര്യയും കുട്ടികളും അപ്പോഴേക്കും സംസാരം ആരംഭിച്ചിരുനനു.  എന്റെ  മനസ്സില് അപ്പോള്‍ ഓടിയെത്തിയത് തിങ്ങി നിറഞ്ഞുള്ള അംബാസിഡര്‍ യാത്രയിലെ പഴയകാല ഓര്‍മ്മകളായിരുനനു.  കളിയും ചിരിയുമായി കാറില് തിങ്ങി നിറഞ്ഞിരുനനു.  തിരുവനന്തപുരമെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: “തിങ്ങി നിറഞ്ഞുള്ള യാത്ര ഒരു രസം തനെനയാണ്”

Wednesday, April 27, 2011

TEN QUESTIONS

                                                            പത്ത് ചോദ്യങ്ങള്‍
ചോദ്യം-1
നിങ്ങള്‍, ധാര്‍മീക ബോധമിലാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം—-2
നിങ്ങള്‍, തോടുകളുടെ/ഓടകളുടെ ഒഴുക്കു തടസ്സപ്പെടുത്തി പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുനതിന് കൂട്ടുനില്ക്കുനവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-3
നിങ്ങള്‍, കോടി രൂപ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയിലാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-4
നിങ്ങള്‍, മുനോക്കവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുന്തിയ പരിഗണന നല്കാതെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-5
നിങ്ങള്‍, കൈകാര്യം ചെയ്യുന കോടി രൂപയുടെ കണക്കുകള്‍ സുതാര്യവും മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തയ്യാറുമാകാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-6
നിങ്ങള്‍, നാളെയുടെ ഗുണടാ സംഘങ്ങളായി മാറാന്‍ സാധ്യതയുള്ളവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-7
നിങ്ങള്‍, അക്ഷര വിരോധികളെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-8
നിങ്ങള്‍, വ്യക്തിത്വം കൈമുതലായി കൊണടു നടക്കാത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-9
നിങ്ങള്‍, വ്യക്തിപരമായ കഴിവ് പൊതുസേവനത്തിന് ഉപയോഗപ്പെടുത്താന്‍ തയ്യാറാകത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

ചോദ്യം-10
നിങ്ങള്‍, പദ്ധതികള്‍ സമയബന്ധിതമായി നിര്‍വ്വഹിക്കുവാന്‍ തയ്യാറാകത്തവരെ നേതാക്കളായി തിരഞ്ഞെടുക്കുമൊ?

 

Monday, March 14, 2011

ORU ELAKZHAN PORATTATHINTTE KADA

ഒരു ഇലക്ഷന്പോരാട്ടത്തിന്റെ കഥ

രംഗം ഒന്ന്

ഇരുണ്ട വെളിച്ചം. പുറത്ത് നിന്നും മുദ്രാവാക്യങ്ങള്കേള്ക്കാം

ഇന്ക്വിലാബ് സിന്ദാബാദ്
വിദ്യാര്ത്ഥി ഐക്യം സിന്ദാബാദ്

മുദ്രാവാക്യങ്ങള്ആവര്ത്തിക്കുന്നു.

പ്രകാശം പതുക്കെ പതുക്കെയായി തെളിഞ്ഞു വരുന്നു.
പുറകില് ഒരു വലിയ കോളേജിന്റെ കെട്ടിടം തെളിഞ്ഞു കാണാം.

കോളേജില് നിന്നിറങ്ങി വരുന്നതുപോലെ ഒരു പറ്റം വിദ്യാര്ത്ഥികള്കടന്നു വരുന്നു.
ഒന്നാമന്‍:     ഹായ് ശിവന്
രണ്ടാമന്:‍     നീയിവിടെയുണടായിരുനെ്നാ
ഒന്നാമന്‍:     ഞാന്നിനെ്ന തിരക്കിയിരുന്നു
രണടാമന്:‍   രാജീവനെ നീ കാണാമെന്നു പറഞ്ഞിരുനനു.
ഒനനാമന്‍:  ഇപ്രാവശ്യം പാര്ട്ടി ആഫീസില് വച്ചു  
        കൂടുന്ന നമ്മുടെ സംഘടനയുടെ യോഗത്തില് രാജീവ് വരാമെന്ന് 
         ഏറ്റിട്ടുണട്
രണടാമന് :  നിന്റെ പേര് നിര്ദ്ദേശിക്കാന്ഞാന്രാജീവിനെ ചട്ടം
         കെട്ടിയിട്ടുണട്
ഒനനാമന്‍:  നീ വേണം പിന്താങ്ങാന്
രണടാമന്‍:   (നിസ്സാരമട്ടില്) പിന്താങ്ങലൊക്കെ ഞാന്നടത്തിക്കോളാം.  പക്ഷെ
        ആ നേതാവിന്റെ ആശീര്വാദം കൂടി കിട്ടിയാലെ കാര്യങ്ങള് 
         സുഗമമായി നടക്കുകയുള്ളൂ.  അതോര്മ്മ വേണം.
ഒനനാമന്‍:  കഴിഞ്ഞ സമരത്തില് ബാര്മുതലാളിയുടെ മകന്സലീഷ്,
         അവനെ രക്ഷിക്കാന്വേണടി പ്രിന്സിപ്പാലിനെതിരെ സമരം
         ചെയ്തപ്പോള്നേതാവ് എനിക്കിത്തവണത്തെ ചെയര്മാന്സ്ഥാനം
         നല്കുമെന്ന് ഏറ്റിരുന്നതാ.
രണടാമന്‍:   അതൊക്കെ ശരിതനെ്ന.  പക്ഷെ കാര്യം കണട് കഴിഞ്ഞ് നമുക്ക്
        ബാറില് വച്ച് പാര്ട്ടിയും നല്കി.  ഇനി സലീഷിനുതനെ്ന
        ചെയര്മാന്സ്ഥാനം പോകുമെന്നാ എന്റെ പേടി.
ഒന്നാമന്‍:     (രണടാമന്റെ നേരെ ദേഷ്യത്തില് കൈ ചൂണടി) കൊന്നു കളയും. 
        സലീഷ് അവനാരാ.  അവന്നമ്മുടെ സംഘടനക്കുവേണടി എന്തു
        ചെയ്തെന്നാ അയാള്പറയുന്നത്.
രണടാമന്‍:   ഒന്നും ചെയ്തിട്ടുണടാവില്ല. പക്ഷെ ആവശ്യപെടുമ്പോഴൊക്കെ
        പാര്ട്ടിക്ക് കാശും ആളും ഏര്പ്പാടാക്കുന്നത് അവന്റെ അച്ഛനാ,
        അതോര്മ്മവേണം
ഒന്നാമന്‍:     സംഘടനക്ക് വേണടി ആളെ സംഘടിപ്പിക്കുനനതും ജാഥക്ക് തലലു
        കൊള്ളുനനതും നമ്മള്ഒക്കെ തനെനയാ.  സലീഷും അവന്റെ
        കൂട്ടുകാരും എന്ത് ചെയ്തിട്ടാ.  കഴിഞ്ഞ വിദ്യഭ്വ്യാസ ബന്ദിന്
        രാജേഷിന്റെ തലപൊട്ടി ചോര ഒലിച്ചപ്പോള്അവന്റെ
        വണടിയില് കയറ്റാന്പോലും അവന്സമ്മതിച്ചില്ല.  പിന്തിരിപ്പന്‍ … …
രണടാമന്‍:   അല്പ്പം വൈകിയതുകൊണട് എത്രമാത്രം രക്തമാണ് അവനു
        നഷ്ടപ്പെട്ടത്.  രക്തം നല്കാന്സമയത്തിനു നീയുണടായതുകൊണട്
        രക്ഷപ്പെട്ടു. 
ഒന്നാമന്‍:     നമ്മളെലലാം ആരോഗ്യമുള്ള ചെറുപ്പക്കാര്‍.  ആവശ്യം വരുമ്പോള്
        വേണടപ്പെട്ടവര്ക്കെങ്കിലും രക്തം നല്കിയിലെലങ്കില്
        നമ്മളൊക്കെ ജീവിച്ചിരിക്കുനനതിലെന്താണര്ത്ഥം.
രണ്ടാമന് :    സലീഷിനെപ്പോലുള്ള കാടന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്താണു
        കാര്യം.
ഒന്നാമന്‍:     ഇപ്പോഴും അവന്തല വേദനിക്കുന്നു എന്നു ചിലപ്പോഴൊക്കെ
        പറയാറുണട്.
രണ്ടാമന്‍:     ചികത്സ വേണടും വിധം നടത്താതിരിക്കുനനതുകൊണടാണ്. 
        ആശുപത്രിയിലെ അനനത്തെ പണം തനെ്ന തികയാഞ്ഞിട്ട്
        നേതാവിന്റെ ഒരു വാക്കിലലെ്ല ഇളവ് ചെയ്തു തന്നത്. 
            (രാജേഷ് കടന്നു വരുന്നു)
ഒന്നാമന്‍:     , രാജേഷ്.  പറഞ്ഞതെല്ലാം ഓര്മയുണെടലെ്ലാ. 
        സലീഷിനെപ്പോലുള്ള ഒരു പിന്തിരിപ്പനു ചെയര്മാന്സ്ഥാനം
        കൊടുക്കുന്നില്ല.  (ഒന്നു നിറുത്തിയിട്ട്)  എന്റെ താല്പ്പര്യം നീ
        തനെ്ന ആകണമെന്നാ.  പക്ഷെ നീ പറഞ്ഞിട്ടാ എല്ലാവരും കൂടി
        പകരക്കാരനായി എനെ്ന നിര്ദ്ദേശിച്ചത്.
രാജേഷ് :      (കൈകൊണട് ആഗ്യം കാണിച്ച്, ക്ഷമ നശിച്ചവനെപ്പോലെ) നമ്മുടെ
        സ്ഥാനാര്ത്ഥികളെ നിശ്ചയിച്ചു.
രണ്ടാമന്:‍     അതെ ഇപ്രാവശ്യം നമ്മുടെ തീരുമാനം തനെ്ന നടക്കും.  നമ്മുടെ
        സ്ഥാനാര്ത്ഥികള്തനെ്ന വിജയിക്കും.
 രാജേഷ്:      (ഉറക്കെ) നമ്മുടെ സ്ഥാനാര്ത്ഥികള്തനെ്ന വിജയിക്കും.  നമ്മുടെ
        തീരുമാനം പോലെയല്ല.  നേതാവിന്റേയും കൂട്ടരുടേയും തീരുമാനം
        പോലെ.
ഒന്നാമന്‍:     (രസിക്കാത്ത മട്ടില്) രാജേഷ് തമാശ പറയാനുള്ള സമയമല്ല.  ഇന്ന്
        വൈകീട്ടാണ് സ്ഥാനാര്ത്ഥിയെ നിശ്ചയിക്കുന്നത്.  നിന്റെ ആഗ്രഹം
        പോലെ നടക്കും.  ഞാന്തനെ്ന ചെയര്മാന്സ്ഥാനാര്ത്ഥിയാകും. 
        നമ്മുടെ സുഹൃത്തുക്കളോടലെലാം പറഞ്ഞു കഴിഞ്ഞു.
രാജേഷ്:       നിന്റെ ഹൃദയ വിശാലത എല്ലാവരേക്കാളും കൂടുതല് നന്നായി
       അറിയാവുന്നവനാണ് ഞാന്‍.  എന്തിന് നിന്റെ രക്തം കൊണടു
       കൂടിയാണ് എന്റെ ജീവന്രക്ഷിച്ചത്.  പക്ഷെ … …
രണ്ടാമന്:‍     എന്ത് പക്ഷെ.  ഇത്തവണ നമ്മള്പോരാടും.  നമ്മള്തനെ്ന
       ജയിക്കും.  നമുക്ക് ഹൃദയ വിശാലത മാത്രമല്ല അഭിമാനം
       കൂടിയുണെടന്നു തെളിയിക്കും.
രാജേഷ് :      (ക്ഷമ നശിച്ചവനെപ്പോലെ ആംഗ്യം കാണിച്ച്) നേരു തനെ്നയാണ്
        പറഞ്ഞത്.  ഞാന്നിങ്ങളെ കാണാതെ വിഷമിച്ചു
        നില്ക്കുകയായിരുന്നു.  (നിറുത്തിയിട്ട്) ….  …….  അപ്പോളാണ്  (ശോക
        ഭാവത്തില്)
            (ഇരുവരും രാജേഷ് പറയുന്നത് ശ്രദ്ധിച്ച് ഒന്നും മനസ്സിലാകാത്തുപോലെ)
രണ്ടാമന്:‍     നീയെന്തൊക്കെയാണ് പറയുന്നത്.
രാജേഷ്  :     നിങ്ങള്ക്ക് ദേഷ്യം തോന്നുന്നുണടാകാം.  ഞാന്പറയുന്നത്
        സത്യമാണ്.  സലീഷും സംഘവും ഒരു വണടിയില് വന്നു. 
        എനേ്നാടു കയറാന്പറഞ്ഞെങ്കിലും ഞാന്മടിച്ചു നിന്നു.  പാര്ട്ടി
        ഓഫീസിലേക്കെന്നു പറഞ്ഞു എനെ്ന നിര്ബന്ധിച്ചു.  യോഗം
        വൈകീട്ടലെ്ല എന്നു ചോദിച്ചതിന് ഒരു വൃത്തികെട്ട
        പാട്ടായിരുന്നു മറുപടി.
ഒന്നാമന്‍:     അപ്പോള്നീയും അതിനു കൂട്ടു നിന്നു.
രാജേഷ് :      (വീണ്ടും ക്ഷമ കെട്ടവനെപ്പോലെ) എന്റെ ഷര്ട്ടിനു
        കുത്തിപിടിച്ചാണ് എനെ്ന വണടിയില് കയറ്റിയത് …… പിനെ്ന (ഒന്നു നിറുത്തിയിട്ട്)  വണടിയില് കയറിയപ്പോള്‍ …….
രണ്ടാമന്‍:    കയറിയപ്പോള്അവര്നിനക്കു മദ്യം തന്നു.  ഒരു
        മാടപ്രാവിനെപ്പോലെ നീ അവര്പറഞ്ഞതുപോലെ പ്രവര്ത്തിച്ചു. 
        വിവരം ഞങ്ങളെ അറിയിക്കാമെന്നും ഏറ്റു.  മതിയായിലെ്ല. 
        പറഞ്ഞതു ശരിയാണെങ്കില് നിനെ്ന വെറുതെ വച്ചേക്കില്ല.  ഒറ്റിനു
        മാപ്പ് തരുന്നവരല്ല ഞങ്ങള്‍.  പോരാന്നേരം ആവശ്യത്തിനു കാശു
        തന്നു.  പെണ്ണു വേണമെങ്കില് അതുമാകാം എന്നു പറഞ്ഞു.
രാജേഷ്:       (ഉച്ചത്തില് ) അല്ല.  ഒന്നും പറഞ്ഞില്ല.  പക്ഷെ
        ആവശ്യപ്പെട്ടിരിന്നുവെങ്കില് അതും കിട്ടുമായിരുന്നു.
രണ്ടാമന്‍:    പിനെ്ന. …    നീ എന്തു കൊണ്ടു ചോദിച്ചില്ല.  നീയും
        ചതിയന്മാരുടെ കൂടെ കൂടി.
ഒന്നാമന്‍:     (ശബ്ദം താഴ്ത്തി)  (രാജേഷിന്റെ തോളില് പിടിച്ച്) നിനെ്ന
        എനിക്കറിയാം. അങ്ങനെ ഒറ്റി മറിയുന്നവനല്ല.  എന്താണ്
        സംഭവിച്ചത്.
രാജേഷ് :      (രണ്ടാമനോടായി) വണ്ടിയില് നീ ആദ്യം പറഞ്ഞ
        സാധനങ്ങളിലെ്ല അതു രണ്ടുമുണ്ടായിരുന്നു.  മദ്യവും പെണ്ണും
        രണടും വണ്ടിയിലുണ്ടായിരുന്നു.
രണ്ടാമന്‍:    പെണ്ണൊ …….
രാജേഷ്:       നിനക്ക് വിശ്വാസമാകുന്നില അലെ്ല.  ഉണ്ടായിരുന്നു ….  പിനെ്ന
        മറ്റൊരാള്കൂടിയുണ്ടായിരുന്നു.  …….  നേതാവ്….
            (പശ്ചാത്തലത്തില് പിന്നണി ശബ്ദം കേള്ക്കാം)
ഇരുവരും  നേതാവൊ ….  (ആശ്ചര്യഭാവം)
            (എല്ലാവരും മൌനം പൂണട് നില്ക്കുന്നു)
രാജേഷ് :      (ശബ്ദം നിര്ത്തി നിര്ത്തി) നേതാവ് എന്റെ അടുക്കല് വന്ന്
        സലീഷിനെ ചെയര്മാനായി നിശ്ചയിക്കകയാണെന്ന് പറഞ്ഞു. 
 (അല്പം മൌനം) എനെ്നക്കൊണ്ട് (വിഷമത്തോടെ) (രണ്ടുപേരോടുമായി)
        മറ്റാരോ ഒപ്പിട്ടതിന്റെ താഴെ ഒപ്പുമിടുവിച്ചു.
ഒന്നാമന്‍:     ഓഹൊ.. ….  കൊളളാം.  അങ്ങനെ നീയും സലീഷിനെ
        ചെയര്മാനാക്കാനുള്ള  തീരുമാനത്തില് പങ്കാളിയായി.
രാജേഷ് :      ആകേണ്ടി വന്നു.  നിനക്കറിയാമലെ്ലാ.  നേതാവിന്റെ ചിലവിലാണ്
        പലപ്പോഴും ഫീസുപോലും നല്കുന്നത്. (നിറുത്തി)    (വിഷമത്തോടെ) …. എനിക്ക് മറ്റെന്തു ചെയ്യാനാകും.
ഒന്നാമന്‍:     ശരിയാ.  നിനക്ക് മറ്റൊന്നും ചെയ്യാനാകില്ല.
രണ്ടാമന്‍:    എന്റെ അഭിപ്രായത്തില് നീ ചെയര്മാന്സ്ഥാനാര്ത്ഥിയായി
        പത്രിക നല്കണമെന്നാ …….
രാജേഷ് :      (പെട്ടെന്ന്)  അയ്യൊ ……… വേണ്ടാ, (മറ്റുള്ളവര്ശ്രദ്ധിക്കുന്നു എന്നു
        ഭയന്ന്, കൂടുതല് അടുതത്  നിന്ന്) സലീഷല്ലാതെ മറ്റാര്ക്കെങ്കിലും
        വേണ്ടി നമ്മുടെ സംഘടനയിലെ ആരെങ്കിലും പ്രവര്ത്തിച്ചാല്
        ഇലക്ഷനു മുമ്പെ ചോര ഒഴുകുമെന്ന് നേതാവ് പറഞ്ഞു.
രണ്ടാമന്‍:    ഒരു നേതാവ് ….   ചോര ഒഴുകട്ടെ …… എത്ര ചോരയാ രാജേഷ്
        നിന്റെ തലപൊട്ടി മണ്ണില് വീണിരിക്കുന്നത്.  (ഉറച്ച സ്വരത്തില്) നമുക്കിത്തവണ പത്രിക കൊടുക്കണം.  നമ്മളൊക്കെതനെ്നയലെ്ല
        പ്രവര്ത്തകര്‍.
രാജേഷ്:      (നിരാശയോടെ) പ്രവര്ത്തകര്‍ …  നമുക്കൊക്കെ തെറ്റുപറ്റി. 
        വണ്ടിയില് സേതു ഉള്പ്പടെ നമ്മുടെ വിശ്വസ്തര്
        പലരുമുണ്ടായിരുന്നു.
രണ്ടാമന്‍:    (ആക്രോശിച്ച) ഹൊ …. ഒരു വിശ്വസ്തര്‍ …..
ഒന്നാമന്‍:     സാരമില്ലടൊ ……  നിങ്ങളുടെയൊക്കെ ആത്മാര്ത്ഥതയും നമ്മുടെ
        കൂട്ടായ സ്നേഹവും മാത്രം നിലനിന്നാല് മതിയായിരുനനു.    (മുമ്പോട്ടു കയറി നിന്ന്) (ഉറക്കെ) (സദസ്സിലേക്ക് കൈ ചൂണ്ടി) നല്ല
        സംസ്ക്കാരത്തിലൂന്നിയ പ്രവര്ത്തികള്തുടരാന്
        നിങ്ങളെനേ്നാടൊപ്പം ഉണ്ടായാല് മതി.
രാജേഷ്:      (ഒന്നാമന്റെ അടുക്കല് വന്ന്  ഒന്നാമന്റെ  കൈകള്കവര്ന്ന്,
        പശ്ചാത്താപവിവശനായിഎന്നാല് ഉറക്കെ) ഞങ്ങള്
        നിനേ്നാടൊപ്പമുണ്ട്.
രണ്ടാമന്‍:    (മുനേ്നാട്ടു വന്ന് ഇരുവരുടേയും കൈകള്കവര്നന്) (ഉറക്കെ) 
        നന്മയുടെ പ്രവര്ത്തികള്ക്കായി നമ്മള്തുടര്ന്നും പൊരുതും.

മൂവ്വരും      (കൈകള്ചുരുട്ടി ഉയര്ത്തിപ്പിടിച്ച്) (ഉച്ചത്തില്) (പ്രകാശം
        ഇരുണ്ട് അവരുടെ കരങ്ങളിലേക്ക് മാത്രമാകുന്നു)  നന്മയുടെ
        പ്രവര്ത്തികള്ക്കായി നമ്മള്പെരുതും.  നല്ല
        സംസ്ക്കാരത്തിലൂന്നിയ പ്രവര്ത്തികള്ക്കായി നമ്മള്പൊരുതും. 
പശ്ചാത്തലത്തില്      :     പുതിയ തലമുറക്ക് കൈമോശം
        വന്നുകൊണ്ടിരിക്കുന്ന നല്ല സംസ്ക്കാരവും പ്രവര്ത്തികളും
        തുടരാന്ഇവരോടൊപ്പം നമുക്കും ഒത്തു ചേരാം
         
                                                               പ്രകാശമിരുളുനനു.  കര്ട്ടന്