Saturday, September 15, 2012

തൊഴില്‍ സംസ്ക്കാരം

കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ രംഗത്തേക്ക് കടന്നു വരുന്നു.  ഇവരൊക്കെ കേരളത്തില്‍ താമസമാക്കുന്ന കാലം വിദൂരമല്ല.  ഒരു പക്ഷെ കേരളത്തിന്റെ ഉയര്‍ന്ന വിദ്യഭ്യാസവും ഉയര്‍ന്ന ആരോഗ്യ കാരണങ്ങളും നമ്മുടെ ജനന നിരക്കിന്റെ വര്‍ദ്ധനവ് നിയന്ത്രണവിധേയമാക്കിയതും നമുക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുന്നു.   അന്യസംസ്ഥാന തൊഴിലാളികള്‍ കേരള ജനസംഖ്യയെ കവച്ചു വക്കുന്ന കാലം വിദൂരമല്ല.  നമ്മുടെ തൊഴില്‍ സംസ്ക്കാരം മാറ്റിയെടുക്കേണ്ടിയിരിക്കുന്നു.  അന്യസംസ്ഥാന തൊഴിലാളികളേയും നമ്മുടെ തൊഴില്‍ സംസ്ക്കാരം പഠിപ്പിക്കാതെ സംരഭകര്‍ക്ക് അനുകൂലമായ തൊഴില്‍ സംസ്ക്കാരതത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. 

Saturday, September 8, 2012

ന്യായമായ ശിക്ഷ

ഒരു വിവാഹം.  അത് രണ്ട് സമുദായങ്ങള്‍ തന്നെയാകുമ്പോള്‍ അതിനൊരു പവിത്രത കുറവുണ്ടൊ.  കുറവുണ്ടെന്ന് പഴമക്കാര്‍ പറയും. എനിക്കറിയാവുന്ന കോളനിയിലെ ഒരു ചെക്കന്‍ മുന്നോക്ക വിഭാഗത്തില്‍പെട്ട ഒരു പെണ്ണിനെ അടിച്ചു മാറ്റി കൊണ്ടു വന്നു.  ചെക്കന്റ ഫാമിലിക്കാണെങ്കില്‍ കേട്ടാലും മിണ്ടിയാലും അറപ്പുതോന്നുന്ന സംസ്ക്കാരം.  എന്നിട്ടുമെന്തെ ആ പെണ്ണു അവന്റ കെണിയില്‍ വീണു? സത്യത്തില്‍ ചിന്താശക്തിയില്ലാത്ത പെണ്ണിന്റ പെരുമാറ്റത്തിന് വിവാഹം എന്നു പേര്‍ വിളിച്ച് ന്യായീകരിക്കാതെ ബോധപൂര്‍വ്വം കെണിയില്‍ പെടുത്തിയ ചെക്കന് ന്യായമായ ശിക്ഷ നല്‍കുകയല്ലെ വേണ്ടത്?

Wednesday, September 5, 2012

ബാക്കി വല്ലതും

എമര്‍ജിങ് കേരള പദ്ധതി ചര്‍ച്ചചെയ്യപ്പെടുകയാണ്. നല്ലതുതന്നെ.  ശ്രീ.അച്യുതാന്ദന്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ യൂസഫിക്കയുമായി ചങ്ങാത്തം കൂടുകയും ഗള്‍ഫിലേക്ക് തന്റ പ്രതിനിധിയായി അയക്കുകയും ചെയ്തു.  ഏതാനും നാളുകള്‍ക്ക് ശേഷം കേള്‍ക്കാന്‍ കഴിഞ്ഞത് പോര്‍ട്ട് ട്രസ്റ് വക കണ്ണായതും ഒട്ടേറെ പാരസ്ഥിക പ്രശ്നങ്ങള്‍ക്ക് ഇടവരാവുന്നതുമായ ഏക്കറു കണക്കിനു സ്ഥലം പാട്ടത്തിനു യൂസഫിക്കക്കു കൊടുത്താതയണ്.  ഇപ്പോഴത്തെ എമര്‍ജിങ് പദ്ധതിയിലെ മോശമായ പദ്ധതികള്‍ ഏതൊക്കയാണ് എന്നും സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുന്നവ ഏതൊക്കെയാണ് എന്നും പരിസ്ഥിതിക്കു ദോഷമായവ ഏതൊക്കെയണ് എന്നും വ്യക്തമായി അനലൈസ് ചെയ്യാതെ കാടടച്ചു വെടിവക്കുംപോലെ എതിര്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് യൂസഫലിയുടെ ഹോട്ടല്‍ കം കണ്‍വന്‍ഷന്‍ സെന്ററും യൂസഫലിമായുള്ള ചങ്ങാത്തവുമൊക്കെയാണ്.  ചുരുക്കത്തില്‍ ചോദ്യമിതാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയും കൂട്ടരും എത്ര നേടും ശ്രീ.അച്യുതാനന്ദനും കാട്ടരും എത്ര നേടി.  പിന്നെ ശ്രീ. അച്യുതാനന്ദന് ബാക്കി വല്ലതും ചോദിച്ചു വാങ്ങാന്‍ അവശേഷിക്കുമൊ?

Friday, August 31, 2012

“ഉത്രാടപ്പൂനിലാവെ വാ……”

                                             ഉത്രാടപ്പൂനിലാവെ വാ..
                                                                                                 എസ്. കാച്ചപ്പിള്ളി

          അത്തം പത്ത് ഓണമാണ്.  ആഘോഷങ്ങളുടെ, ആരവങ്ങളുടെ കേരളീയ തനിമയുടെ ദേശീയോത്സവം.  അത്ത നാളില്‍ തുടുങ്ങുന്നു ഓണാഘോഷം.  ഓണ തലേന്നാണ് ഉത്രാടം.  ഓണത്തിന്റെ വരവിനെ പഴമയുടെ ഓര്‍മ്മകളുമായി കാതോര്‍ത്തിരിക്കുന്ന പഴയ തലമുറക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 

         ഓണം എന്നത് എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ആഘോഷിക്കുന്നു.  എങ്കിലും ഹിന്ദു മതവിഭാഗത്തില്‍ പെട്ടവരിലാണ് ആഘോഷത്തോടൊപ്പം വിശ്വാസത്തിന്റെ പ്രാര്‍ത്ഥനയും ചേര്‍ന്നിരിക്കുന്നത്.  ഓണം എന്നത് പണ്ട് കേരളം ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  കള്ളമൊ, കളവൊ, ചതിവൊ, അളവുകളിലെ കൃത്രിമമൊ ഒട്ടുമില്ലാതിരുന്ന കേരളത്തിന്റെ പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഓണം.  ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ കളവ്, ചതി, അളവിലും തൂക്കത്തിലുമുള്ള കൃത്രിമങ്ങള്‍ എന്നിവ തെല്ലുമില്ലാതിരുന്ന ഒരു കാലത്തിന്റെ ആഘോഷത്തിന്റെ നാളുകള്‍ അത്തരമൊരു നവലോകം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

         കൈകൊട്ടിക്കള്ളി, തലപ്പന്തുകളി, തുമ്പിതുള്ളല്‍, പുലികളി, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, വള്ളംകളി  എന്നിങ്ങനെ എത്രയെത്ര കളികളാണ് പ്രാദേശികമായി കൊണ്ടാടപ്പെടുന്നത്.  ഇത്തരം കളികളുടെ, ആഘോഷങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് ഓരോ കേരളീയന്റേയും മനസ്സില്‍ ഓണം എന്ന പദം കൊണ്ട് ഓടിയെത്തുന്നത്. 

         എത്ര വിദൂരത്തായിരുന്നാലും ഓണം കേരളീയന്റെ മനസ്സില്‍ സൌഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തിയെടുക്കുവാന്‍ പോന്ന ആഘോഷമായി കൊണ്ടാടപ്പെടുന്നു.  കേരളീയന്‍ ലോകത്തിന്റെ ഏതു കോണിലും കാണാമെന്നതു പോലെ തന്നെയാണ്, മലയാളി എവിടെയുണ്ടൊ അവിടെയെല്ലാം ഓണാഘോഷവുമുണ്ട് എന്നത്. 

          കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിച്ചിരുന്ന മലയാളിക്ക് ഓണാഘോഷം ഒത്തു ചേരലിന്റെ സായൂജ്യം കൂടി നേടിക്കൊടുക്കുന്നു.  ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിപ്പെട്ട മലയാളി നാട്ടിലെത്തി ഓണമാഘോഷിക്കുന്നു.  പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒത്തുകൂടല്‍ ഏതൊരു കുടുംബത്തെയാണ് ആഹ്ളാദ ചിത്തരാക്കാത്തത്.  ബന്ധങ്ങള്‍ക്ക് ഈടും പാവ്വും നല്‍കി ഊട്ടി ഉറപ്പിക്കാന്‍ എന്നും വെമ്പല്‍ കൊള്ളുന്ന കേരളീയനു ലഭിക്കുന്ന അസുലഭ ആഘോഷം കൂടിയായിരിക്കുന്നു ഓണം.  

          വിളവെടുപ്പിന്റെ സമൃതിയുടെ നാളുകളിലാണ് ഓണഘോഷം.  കേരളീയന്റെ വര്‍ഷാരംഭമായ ചിങ്ങമാസത്തിലാണ് ഓണമാഘോഷിക്കുന്നത്.  ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഓണം ആഘോഷിക്കുന്നു.  തുമ്പപ്പൂക്കളും മന്ദാരപ്പൂക്കളുമെല്ലാം പ്രകൃതി മനോഹരമാക്കിയ ചിങ്ങമാസത്തിലെ തിരുവോണം ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കേരളീയനെ ഓര്‍മ്മപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും തന്നെ ചെയ്യും.  
                   
         ഏതു ന•യുടെ പ്രതിരൂപങ്ങളേയും തകര്‍ത്തു തരിപ്പണമാക്കുവാന്‍ ബാഹ്യ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും സദാ ജാഗരൂഗരായിരിക്കുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഓണം.  ഐശ്വര്യത്തിന്റ ഭരണകര്‍ത്താവായിരുന്ന മഹാബലി തമ്പുരാനോട് വേഷം മാറി വന്ന വാമനന്‍ ചോദിച്ചത് തന്റെ കാലുകൊണ്ട് അളന്നു ലഭിക്കുന്ന മൂന്നടി മണ്ണാണ്.  മഹാദാന പ്രഭുവായ മഹാബലിത്തമ്പുരാന് അത്രയും ചെറുതെന്നു തോന്നിക്കുന്ന ആവശ്യത്തെ നിരാകരിക്കുവാന്‍ എങ്ങനെയാണു കഴിയുക.  തന്റെ ഉപദേഷ്ഠാവും മന്ത്രിയുമെല്ലാം വമാനന്റെ ചതിയെ ഉത്ബോധിപ്പിക്കുമ്പോഴും മഹാബലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. 

         തന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിയ വാമനന്‍ പിന്നീടു ശരിയായ രൂപം പ്രാപിക്കുകയും ചെയ്തു.  രണ്ടടി വച്ചപ്പോള്‍ തന്നെ ഭൂമിയും പാതാളവും അളന്നു കഴിഞ്ഞിരുന്നു.  മൂന്നാമത്തെ അടി തന്റെ തലയില്‍ ചവിട്ടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മഹാബലി എളിമയുടെ സത്യത്തിന്റെ പ്രതിരൂപവുമാകുന്നു.  ഇന്നത്തെ ഏതു ഭരണകര്‍ത്താവിനാണ് ഇത്തരം എളിമയും കാരുണ്യവും പ്രതിസന്ധികളില്‍ പ്രകടിപ്പിക്കാന്‍ കഴിയുക.  എന്നിട്ടൊ ആ മഹാപ്രഭു ചോദിച്ചു വാങ്ങിയത് വര്‍ഷത്തിലൊരിക്കന്‍ തന്റെ പ്രജകളെ നേരില്‍ കാണാനുള്ള അവസരവും. രാജ്യഭരണം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി അങ്ങനെ ഓണനാളില്‍ തന്റെ പ്രജകളെ നേരിട്ടു കാണാനായി കേരളത്തിലെത്തുന്ന മഹാസുദിനം കേരളീയന്‍ ഓണമായി ആഘോഷിക്കുന്നു. 

         എല്ലാ രജ്യങ്ങളിലും ഏതെങ്കിലും കഥകളുമായി ബന്ധപ്പെടുത്തി ആഘോഷങ്ങളും ദേശീയോത്സവുങ്ങളും കൊണ്ടാപ്പെടുന്നുവെങ്കിലും ഇത്രയും മഹനീയമായ ഒരു കഥയുടെ പശ്ചാത്തലത്തില്‍ ഒരാഘോഷം ഒരു പക്ഷെ കേരളീയനു മാത്രം സ്വന്തമായിട്ടുള്ളതാണ്. 

          ആഘോഷങ്ങളുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കാതിരിക്കാന്‍ ഏതൊരു മലയാളിക്കാണ് കഴിയുക.  ഏതൊരു കവിക്കാണ് “ഉത്രാടപ്പൂനിലാവെ വാ……” എന്നു പാടി തന്റെ കവിത്വത്തിനു പൂര്‍ണ്ണത നല്‍കാതിരിക്കാന്‍ കഴിയുക.         

Monday, August 27, 2012

നല്ലോരിനത്തിനുണ്ടാകും മക്കള്‍

ആമക്കറിയില്ല അതു എത്രമാത്രം വൈകിയാണ് നടക്കുന്നത് എന്ന്.  ആമകള്‍ തമ്മിലുള്ള മത്സരത്തില്‍ ജയിക്കുന്നവന്‍ അവരുടെ ജേതാവാണ്.  കേമന്‍മാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്നു ആമകള്‍ വീമ്പടിച്ചേക്കും.
പണ്ടൊരിക്കല്‍ ശ്രീ. അഴീക്കോട് പറഞ്ഞു കൂട്ടില്‍ തൂറിയിടുന്ന ജീവിയെപ്പോലെയാണ് ശ്രീ. അച്യുതാനന്ദന്‍ എന്ന്.  ശ്രീ.അച്യാതാന്ദന്റ വിവരക്കേടുകൊണ്ട് എന്നു പറഞ്ഞാല്‍ ഫാന്‍സ് ഇടയാന്‍ സാധ്യതയുണ്ട്.  ശ്രീ. അച്യുതാനന്ദന് മനസ്സിലായത് തന്നെ പട്ടിയോടാണ് ഉപമിച്ചത് എന്നാണ്.  അദ്ദേഹം അതു തുറന്നു പറയുകയും ചെയ്തു.
കൂട്ടില്‍ കാഷ്ഠിക്കുന്ന പക്ഷികള്‍ക്കുമറിയില്ല അത് ചെയ്യുന്നതിന്റെ ആഴം എത്രയാണെന്ന്.  പക്ഷെ കൂടുകള്‍ ഭംഗിയായി സൂക്ഷിക്കുന്ന പക്ഷികളുടെ മത്സരത്തില്‍ ജയിക്കുന്നയാള്‍ അവരുടെ കൂട്ടത്തില്‍ കേമന്‍•ാര്‍ തന്നെ.  വൃത്തിയുടെ കാര്യത്തില്‍ കേമ•ാരും ഞങ്ങളുടെ കൂട്ടത്തിലുണ്ടെന്ന് പക്ഷികള്‍ വീമ്പടിക്കും. 
നല്ലോരിനത്തിനുണ്ടാകും മക്കള്‍ നല്ലവരാകാതൊക്കുകമാ?       

Sunday, August 26, 2012

കാര്യപ്രാപ്തി

സര്‍ക്കാര്‍ മേഖലയില്‍ പൊതുയെ പ്രൊമോഷന്‍ വഴി ലഭ്യമാകുന്ന ഉയര്‍ന്ന പോസ്റുകളില്‍ താരതമ്യേന പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരാല്‍ അവരോധിക്കപെട്ടിരിക്കുന്നു.  കാലങ്ങളായി നമ്മുടെ സംസ്ഥാനം നടപ്പിലാക്കികൊണ്ടിരിക്കുന്നത് ആളെകിട്ടുംവരെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും നിയമനം എന്ന പ്രഖ്യാപിതവും ജനപ്രീയവുമായ നയമാണ്.  അത്തരം നയം മൂലം തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയില്ലാത്തവര്‍ സുപ്രധാന സ്ഥാനങ്ങളില്‍ വന്നു ചേരുന്നു. 

MY NEW STORY BOOK RELEASING "ORU SELF FINANCING PADANATHINDE KATHA"