Saturday, June 27, 2020

ചുവന്ന നിറമുള്ള കാക്ക


ചുവന്ന നിറമുള്ള കാക്ക
         (ഒന്നാം ക്ലാസ്സില്പഠിക്കുമ്പോള്മകന്പറഞ്ഞ കഥ 4)

കുഞ്ഞി കാക്ക കരയുകയായിരുന്നു.  കരച്ചില്കേട്ട് തള്ളകാക്ക തിരിഞ്ഞു നോക്കി.  ഒരു പരുന്ത് തന്റെ കുഞ്ഞിനേയുംകൊണ്ട് പറന്നു പറന്നു പോകുന്നു.  ഈശ്വരാ ഇനിയെന്തു ചെയ്യും.  തള്ളകാക്ക കൂടുതലൊന്നും ആലോചിച്ചില്ല.  പരുന്തിനെ ലക്ഷ്യമാക്കി പറന്നു.  തന്റെ കുഞ്ഞിനെ തിരിച്ചു പിടിക്കണം.  പരിന്ത് ഒരു മരത്തിന്റെ മുകളിലേക്കാണ് പറക്കുന്നത്. 

പരുന്ത് കൂടുതല്വേഗത്തില്പറന്നു.  എങ്ങനേയും കുഞ്ഞിനെ തിരിച്ചു പിടിക്കണം.  ഒരു പോറല്പോലുമേല്ക്കാതെ കാക്ക തന്റെ സര്വ്വ ശക്തിയുമുപയോഗിച്ച് പരുന്തുമായി ഏറ്റുമുട്ടി.  കാക്ക തളരുകയായിരുന്നു.  പരുന്ത് തന്റെ കുഞ്ഞിനെ കൊത്തും മുമ്പ് തിരിച്ചുപിടിക്കണം.  കാക്ക വീണ്ടും പരുന്തുമായി ഏറ്റുമുട്ടി.  തള്ളകാക്കയുടെ ശരീരം ആസകലം മുറുഞ്ഞു. രക്തം തുള്ളി തുള്ളിയായി താഴേക്കൊഴുകി.  വാശിയേറിയ പോരാട്ടം പരിന്തിന് കൂടുതല്ഉേډഷം നല്കി. 

കാക്കക്ക് ഒരുപായം തോന്നി.  തള്ളകാക്ക കുഞ്ഞിനെ എടുക്കാനെന്നോണം കുഞ്ഞികാക്കയുടെ അടുത്തെത്തി.  പരുന്തിന് വല്ലാത്ത ദേഷ്യം വന്നു.  അതു വര്ദ്ധിച്ച ദേഷ്യത്തോടെ തളളകാക്കയെ കൊത്താനാഞ്ഞു.  സമയം തള്ളകാക്ക പരുന്തിന്റെ കണ്ണിനെ ലക്ഷ്യമാക്കി ആഞ്ഞുകൊത്തി.  പരുന്ത് വേദന കൊണ്ട് പുളഞ്ഞു. ദിശാബോധം നഷ്ടപ്പെട്ട പരുന്ത് വട്ടം കറങ്ങി.  സമയം തള്ളകാക്ക പരുന്തിന്റെ അടുത്ത കണ്ണുനോക്കി ആഞ്ഞു കൊത്തി.  പരുന്ത് കാഴ്ച നഷ്ടപ്പെട്ട് താഴേക്ക് നിലംപതിച്ചു.

കാക്ക തന്റെ കുഞ്ഞിനെ മാറോടണച്ചു.  കുഞ്ഞികാക്ക കാര്യമറിയാതെ തള്ളകാക്കയെ നോക്കി.  തള്ളകാക്കയുടെ നിറം ചുവപ്പായിരുന്നു. 
Compiled by:S.Kachappilly

Friday, June 26, 2020

അപ്പൂപ്പന്


 അപ്പൂപ്പന്
              (മകന്ഒന്നാം ക്ലാസ്സില്പഠിക്കുപ്പോള്പറഞ്ഞ കഥ 3)

സ്വര്ഗ്ഗത്തില്മാലാഖമാരോടൊത്ത് രാമു ആനന്ദത്തോടെ ഇരിക്കുകയായിരുന്നു.  പറിച്ചു തിന്നാന്കായ്കനികളും കളിച്ചുല്ലസിക്കാന്വേണ്ടുവോളം മാലാഖക്കൂട്ടുകാരുമുണ്ടായിരുന്നു.  നല്ല മനോഹരമായതും പ്രശാന്തവുമായ പ്രദേശത്തു നിന്നും പോകുവാന്രാമുവിനു തോന്നിയില്ല.

 രാമു ഒരു നല്ല കുട്ടിയായിരുന്നു.  പഠനത്തിലും കളിയിലും അവന്നല്ല മികവു പുലര്ത്തിയിരുന്നു.  ക്ലാസ്സില്പഠനത്തിലെ മികവു അവനെ കൂട്ടുകാര്ക്കിടയിലും അദ്ധ്യാപകര്ക്കിടയിലും അവനു നല്ല പേരു നല്കി.  കൂട്ടുകാരോടുള്ള കളിയില്അവന്മാതൃകാപരമായ നിലവാരം കാണിച്ചു. 

അച്ഛനും അമ്മയും അവനു വേണ്ട നിര്ദ്ദേശങ്ങള്നല്കി.  അച്ഛനും അമ്മയ്ക്കും പുറമെ അവനു അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു.  എന്നും അപ്പൂപ്പന്അവനു ധാരാളം കഥകള്പറഞ്ഞുകൊടുക്കുമായിരുന്നു.  ഒരുനാള്അപ്പൂപ്പന്അസുഖം ബാധിച്ചു കിടപ്പിലായി.  എഴുന്നേറ്റു നടക്കാന്വയ്യാതായി.  ഒരു ദിവസം അവന്റെ അപ്പൂപ്പന്മരണമടഞ്ഞു.  രാമുവിനു ധാരാളം സങ്കടം തോന്നി.  അവന്കരഞ്ഞു മാലാഖയോടു അപേക്ഷിച്ചു. . തനിക്കും അപ്പൂപ്പനെ കാണണം.  അപ്പോള്മാലാഖ പറഞ്ഞു.  അപ്പൂപ്പന്സ്വര്ഗ്ഗത്തിലാണെന്നും അവിടേയ്ക്കു പോകുവാന്മരിച്ചവര്ക്കു മാത്രമേ കഴിയൂ എന്നും പറഞ്ഞു മാലാഖ അവനെ പറഞ്ഞു ആശ്വസിപ്പിച്ചു.  എന്നിട്ടും അവന്മാലാഖയോടു കേണപേക്ഷിച്ചു.  കരയാതിരുന്നാല്കൊണ്ടു പോകാമെന്നു മാലാഖ സമ്മതിച്ചു.  അങ്ങനെയാണ് രാമു മാലാഖയോടൊത്ത് സ്വര്ഗ്ഗത്തില്എത്തിയത്.

 സ്വര്ഗ്ഗത്തിലെ കാഴ്ചകള്അവനെ ആഹ്ലാതചിത്തനാക്കി.  അവന്അപ്പൂപ്പനെ കാണുന്ന കാര്യംപോലും മറന്നു പോയി.  മാലാഖ അവനെ വന്ന കാര്യം ഓര്മിപ്പിച്ചു.  അപ്പൂപ്പന്അവന്വന്നിരിക്കുന്ന കാര്യമറിഞ്ഞു രാമുവിനടുത്തേക്കു വന്നു. 
രാമു, രാമു എന്നു വിളിക്കുന്ന ഒച്ച് കേട്ടാണ് അവന്തിരിഞ്ഞു നോക്കിയത്.  അപ്പൂപ്പ, അപ്പൂപ്പ എന്നു വിളിച്ചു ഓടിയെത്തിയതും അമ്മ അവനെ വാരിയെടുത്തതും ഒന്നിച്ചായിരുന്നു.  രാമു കണ്ണു തുറന്നപ്പേ.ള്അവനെ വാരിയെടുത്ത അമ്മയെയാണ് അവന്കണ്ടത്.  ആഹ്ലാദത്തോടെ അപ്പൂപ്പനെ കണ്ട വിശഷം അവന്അമ്മയോടു വിവരിച്ചു.