Thursday, June 30, 2011

കേരള മോഡല് പ്രതിസന്ധി - എസ്സ്. കാച്ചപ്പിള്ളിയുടെ പുസ്തം വായിച്ചു.  വിദ്യാഭ്യാസം, ആതുര ശുശ്രൂഷ തുടങ്ങിയ മേഖലകളില് സ്വതന്ത്ര സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കണമെന്നുമാണ് പ്രധാന വാദങ്ങള്‍.  ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തോട് അദ്ദേഹം എതിരാണ്.  സമകാലിക സാമൂഹിക യാഥാര്‍ത്ഥ്യവുമായി ഇണങ്ങാത്തതാണീ അഭിപ്രായങ്ങളെങ്കിലും ഇവയെ അവതരിപ്പിക്കുന്നതില് അദ്ദേഹം പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും നിര്‍ഭയത്വവും പ്രശംസനീയമാണ്.  മിശ്രവിവാഹത്തെപോലും എതിര്‍ക്കുന്ന കാച്ചപ്പിള്ളി ദുര്‍ബല വിഭാഗങ്ങളോട് ഒട്ടും അനുകമ്പ ഇലാത്ത ആളാണെന്ന് തെറ്റിദ്ധരിക്കപ്പെടാം, വാസ്തവം മറിച്ചാണെങ്കിലും.    ഒപ്പ്ഡോ.കെ.ബാബു ജോസഫ          മുന്‍ വൈസ് ചാന്‍സലര്‍
Books available:
Green Books, Trichur Current Books, Vyttila-H&C, Maharajas Ground-CLC Books, EKM Cannal Rd-Prabath Books, Broadway-St.Pauls Books, CICCI, Market Road-St Paul Books, EKM - Pranav Books, EKM - Ela Books, Palarivattom-H&C,  Aluva Book Shops

Wednesday, June 15, 2011

. ..എസ്.ടി യുടെ ആവശ്യകത

എസ്സ്. കാച്ചപ്പിള്ളി

            എന്ജിനീയറിംഗ്, സയന്സ് ആന്റ് ടെക്നോളജി മേഖലകളില് ഭാരതത്തിന് ഏറെ മുന്നാട്ട് പോകേണ്ടതുണട്.  മേഖലകളില് ഏറെ മികവ് പുലര്ത്തണമെങ്കില് മികച്ച പരിശീലനം നല്കാന്പ്രാപ്തിയുള്ള യോഗ്യരായ പരിശീലകരെയാണ് ആദ്യമായി കണ്ടെത്തേണ്ടത്.  അത്തരമൊരു സാഹചര്യത്തില് വേണം . ..എസ്.ടിയാണൊ ..ടിയാണൊ കേരളത്തിന് ഏറെ ആവശ്യകത എന്ന് വിലയിരുത്തപ്പെടേണ്ടത്. 

            ഭാരതത്തില് പുതിയതായി ..ടി ആരംഭിക്കേണ്ടതുണ്ടൊ അതൊ കാലഘട്ടത്തിനനുയോജ്യമായ  മറ്റേന്തെങ്കിലും സ്ഥാപനമാണൊ ആരംഭിക്കേണ്ടത് എന്നതിനെപ്പറ്റി പഠിക്കുവാന്നിയോഗിച്ച കമ്മിറ്റിയാണ് ..ടി പുതിയതായി ആരംഭിക്കേണ്ടതിലാ എന്നും പകരം . ..എസ്.ടി എന്ന ആശയം മുന്നാട്ടു വച്ചതും.  ഫലത്തില് . ..എസ്.ടിയാണ് ഭാരതത്തിനും കേരളത്തിനും ഏറെ ആവശ്യമായി വരുന്നത്.  ഇത്ര ഗഹനമായ പഠനം നടത്തിയതും ഇത്ര മനോഹരമായ ആശയം മുന്നാട്ടുവച്ചതുമായ ഒരു കമ്മിറ്റിയെ ഇത്ര അനായാസമായി നിസ്സാരവല്ക്കരിക്കാന്ആശയക്കൊഴുപ്പിലാത്ത ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്ക്ക് മാത്രമെ കഴിയൂ. 

            എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് ഭാരത്തിന്റ തന്നയൊ ചെറുതെങ്കിലും ലോകത്തിന്റ തന്നയൊ നേതൃത്വം ഏറ്റെടുക്കുവാന്പ്രാപ്തിയും ആര്ജ്ജവവുമുള്ള പഠനാര്ത്ഥികള്ഏറെയുള്ള കേരളത്തില് അത്തരത്തിലുള്ള ഭൌതിക സാഹചര്യങ്ങള്ഒരുക്കുന്നതിന് കേവല രാഷ്ട്രീയ താല്പ്പര്യമുള്ള നമ്മുടെ നേതൃത്വങ്ങള്ക്ക് കഴിഞ്ഞിട്ടില.  വിദ്യഭ്യാസപരമായി ഏറെ മുനേനാട്ടു പോയ്ക്കൊണ്ടിരിക്കുന്ന കേരളീയനുപോലും എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി സീറ്റുകള്പരിമിതപ്പെടുത്തിയിരിക്കുന്നതിനാല് ഇത്തരം മേഖലയില് പ്രാവീണ്യം നേടുന്നതിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.  ലോകത്തിലെവിടേയും പോയി ഏതു മേഖലയിലും ജോലി ചെയ്യാനുള്ള കേരളീയന്റ മനോഭാവം എടുത്ത് പറയേണ്ടതാണ്.  അത്തരമൊരു സാഹചര്യത്തില് എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലയില് കൂടുതല് കോളേജുകളുടെ ആവശ്യകതയും അതിന്റ ഉന്നത നിലവാരവും ആവശ്യമായി വരുന്നു. 

            രാഷ്ട്രീയ താല്പര്യങ്ങള്മുന്നിര്ത്തി വോട്ടുബാങ്കുകളില് കണ്ണുവച്ച് ഗുമസ്താധിഷ്ഠിത വിദ്യഭ്യാസം മാത്രം മതി എന്ന നിലപാടില് ഉറച്ചു നിന്നിരുന്നവരെ ഒരളവുവരെ നേരിടാനും അവരുടെ അഭിപ്രായങ്ങള്തിരുത്തിക്കുവാനും കേരളീയന് കിണഞ്ഞു പരിശ്രമിക്കേണ്ടി വന്നിട്ടുണ്ട്.  അത്തരം ശുഷ്ക്കമായ ചിന്താധാരയും കേവല രാഷ്ട്രീയ താല്പ്പര്യങ്ങളും ഇതുവരെ കേരളത്തെ പിന്നാക്കം നയിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ.

            കേരളത്തിലെ ഭരണ, രാഷ്ട്രീയ, മാധ്യമ ശക്തികള്  ...എസ്.ടി പോലുള്ള നിര്ദിഷ്ഠ പദ്ധതികള്കേരളത്തിന്റ ഇന്നിന്റ ആവശ്യകതയാണെന്നു തിരിച്ചറിയാതെ എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് ഭാരതത്തിന്റ മേല്ക്കോയ്മ വളര്ത്തിയെടുക്കുവാനുള്ള ബാധ്യതയില് നിന്നും തെന്നി മാറുന്നത് കേരളത്തിന് ഒട്ടും ഭൂഷണമല. 

            എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് കൂടുതല് പ്രാവീണ്യമുള്ള ജനതയെ ആണ് വാര്ത്തെടുക്കേണ്ടതെങ്കില് മേഖലയില് അത്തരം സ്ഥാപനങ്ങള്ആരംഭിക്കേണ്ടതിന് ആവശ്യമായ ഉന്നത പ്രാവീണ്യം നേടിയവരെയാണ് ആദ്യം ഒരുക്കിയെടുക്കേണ്ടത്.

            ...എസ്.ടി പോലുള്ള മികവിന്റ കേന്ദ്രങ്ങള്വിഭാവനം ചെയ്യുന്നത് അത്തരമൊരു ഉന്നത പ്രാവീണ്യം നേടാനള്ള പരിശീലന സങ്കേതമാണ്.  ഏറ്റവും മികച്ച എന്ജിനീയറിംഗ്, സയന്സ് ആന്റ് ടെക്നോളജി അദ്ധ്യാപകരെ ലഭ്യമാകണമെങ്കില് ഇത്തരത്തിലുള്ള ...എസ്.ടി കള്ഭാരതത്തിലെങ്ങും സ്ഥാപിക്കുകതന്ന വേണം.  ...എസ്.ടികളായാലും മറ്റിതര എന്ജിനീയറിംഗ് സ്ഥാപനങ്ങളായാലും പരിശീലകരായി നിയമിക്കപ്പെടുന്നവര്പ്രാപ്തരും പഠനത്തിലും ഗവേഷണത്തിലും മാറ്റു തെളിയിച്ചവരുമായിരിക്കണം.  പഠനാര്ത്ഥികളില്  പഠന ഗവേഷണ മേഖലയിലുള്ള കഴിവ് തെളിയിച്ചവരെ തിരഞ്ഞെടുത്ത് അവര്ക്ക് ലോകനിലവാരത്തിലുള്ള അദ്ധ്യാപകനാകാന്പോലും പ്രാപ്തിയുള്ള ഉന്നതപരിശീലനം നല്കുകയെന്നത് ഇന്നിന്റ ആവശ്യകതയാണെന്ന് എടുത്ത് പറയേണ്ടതുണ്ട്.  അത്തരമൊരു ലോകനിലവാരത്തിലുള്ള പരിശീലന സ്ഥാപനമായ ...എസ്.ടി കേരളത്തില് സ്ഥാപിക്കപ്പെടുകതന്ന വേണം.  തത്ഫലമായി കാലഘട്ടത്തിനൊത്തവിധം പ്രാവീണ്യം നേടിയ ഒരു ജനതയെ എന്ജിനീയറിംഗ്, സയന്സ്, ടെക്നോളജി മേഖലകളില് വളര്ത്തിയെടുക്കുവാന്കേരളത്തിന് കഴിയുന്നു. 

            കേരള ജനത ...എസ്.ടി പോലുള്ള സ്ഥാപനങ്ങളെ സഹര്ഷം സ്വാഗതം ചെയ്യുകതന്ന വേണം.  അത്തരമൊരു സാഹചര്യത്തില് മാത്രമെ ഗുമസ്താധിഷ്ഠിത വിദ്യഭ്യാസമല ടെക്നോളജി മേഖലയിലെ വളര്ച്ചയാണ് ഇന്നിന്റ ആവശ്യകതയെന്ന് ഉറപ്പാക്കാന്കഴിയുകയുള്ളു. 

            കേരളത്തിലെ സര്ക്കാര്ഗവേഷണ, സേവന മേഖലകളില് സാമൂഹ്യമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരില്നിന്നും ആളെ കിട്ടുംവരെ തിരഞ്ഞെടുക്കുകയാണ് പതിവ്.  കേരളത്തിന്റ വര്ത്തമാന സാഹചര്യത്തില് സാമൂഹ്യപരമായും വിദ്യഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവര്...എസ്.ടി പോലുള്ള സ്ഥാപനങ്ങളിലും പ്രവേശനം നേടുകയും അതുവഴി മികവിന്റ കേന്ദ്രമായ ഉന്നത വിദ്യഭ്യാസ മേഖലയുടെ കാര്യക്ഷമതയിലായ്മക്കും കാരണമായി മാറുകയും ചെയ്യുന്നതിനാലാണ് ...എസ്.ടി പോലുള്ള സ്ഥാപനങ്ങള്വേണ്ടന്നു വക്കുന്നതെങ്കില് അതും പ്രശംസനീയം തന്നയാണ്.