Tuesday, October 18, 2011


ടിന്റുമോന്‍
ഡുഡു:         കട്ടവന്റ കൈവെട്ടുകയാണ് വേണ്ടത്.  എന്നാലെ  കളവും കുറ്റകൃത്യങ്ങളും കുറയുകയുള്ളു. 
ടിന്റുമോന്‍:  അപ്പോള്‍ ധൈര്യമായി കളവു നടത്താം.
ഡുഡു:            അതെന്താ?
ടിന്റുമോന്‍:കളവ് നടത്തുന്നവനെ അറസ്റു ചെയ്യാന്‍ പോലീസുകാരന് കൈയ്യുണ്ടായാലല്ലെ അറസ്റു ചെയ്യു. 

Thursday, October 6, 2011

തകര്‍ച്ചയുടെ വിത്ത്

രമേശ് വണ്ടി ഓടിക്കുമ്പോഴും മദാമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  സെമിനാര്‍ ഹാളില്‍ നടന്ന പാര്‍ട്ടിയില്‍ മദാമ്മ മദ്യപിക്കുന്നത് രമേശ് ശ്രദ്ധിച്ചിരുന്നു.  എങ്കിലും ഇത്രമാത്രം അകത്താക്കുമെന്നു കരുതിയിരുന്നില്ല.  മദാമ്മയുടെ സ്ഥാനം തെറ്റിക്കിടുക്കുന്ന വസ്ത്രങ്ങള്‍ അയാള്‍ ഗോപ്യമായി ശ്രദ്ധിക്കുവാന്‍ തുടങ്ങി.  മദാമ്മ എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം പറഞ്ഞു: 'യു, രമേശ്'   തന്റെ അസ്ഥാനത്തുള്ള നോട്ടം മദാമ്മ മനസ്സിലാക്കികാണുമൊ എന്നു രമേശ് സംശയിച്ചു.  അയാള്‍ വണ്ടി ഓടിക്കുന്നതില്‍ ശ്രദ്ധിക്കുകയാണ് എന്ന മട്ടില്‍ വേഗത കുറച്ചിട്ട് മദാമ്മയോടായി പറഞ്ഞു:'അതെ, രമേശ്'. രമേശ് മലയാളത്തിലാണ് മറുപടി പറഞ്ഞത്.  മദാമ്മ മെല്ലെ ചാരി മലര്‍ന്നു കിടന്നിട്ട് പറഞ്ഞു:'ഔര്‍ പ്രസിഡന്റ് ഈസ് ബ്ളാക്ക്'. രമേശ് വണ്ടിയുടെ കണ്ണാടിയിലൂടെ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചായിരിക്കും മദാമ്മ പറഞ്ഞിരിക്കുന്നതെന്നു രമേശ് മനസ്സില്‍ കരുതി.  അമേരിക്കയിലെ പ്രസിഡന്റ് കറുത്ത വര്‍ഗ്ഗക്കാരനാണെന്ന് രമേശ് മനസ്സിലാക്കിയിരുന്നു. 

ഹോട്ടല്‍ എത്തിയതും മദാമ്മ അറിഞ്ഞിരുന്നില്ല.  അയാള്‍ മദാമ്മയെതന്നെ നോക്കിയിരുന്നു.  പണ്ടൊരിക്കല്‍ വാസവദത്തയുടെ കിടപ്പിനെ വര്‍ണ്ണിച്ചിരിക്കുന്ന ഭാഗം വായിച്ചത് അയാള്‍ ഓര്‍മ്മിച്ചെടുത്തു.  കണങ്കാല് വരെ നീളുന്ന മദാമ്മയുടെ വസ്ത്രം കണ്ണാടിയിലൂടെ ശ്രദ്ധിച്ച് അയാള് അല്പം തരിപ്പോടെ ഇരുന്നു.  മദാമ്മ ഇളകിയിരിക്കുന്നത് ശ്രദ്ധിച്ചിട്ട് അയാള്‍ കാറില്‍ നിന്നിറങ്ങി പിറകിലെ ഡോര്‍ തുറന്നു.  ഡോര്‍ തുറക്കുന്ന ശബ്ദം കേട്ടിട്ടാകണം മദാമ്മ കണ്ണു തുറന്ന് അയാളെ നോക്കി.  അയാള്‍ ഒന്നു വെളുക്കെ ചിരിച്ചതും ചടുതിയില്‍ എഴുന്നേറ്റ് കാറില്‍ നിന്നിറങ്ങി രമേശിന്റ തോളില്‍ കൈവച്ചു.  രമേശിന് വല്ലാത്ത തരിപ്പനുഭവപ്പെട്ടു.  അയാളറിയാതെ അയാളുടെ കണ്ണുകള്‍ സ്ഥാനം തെറ്റിക്കിടക്കുന്ന വസ്ത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചു.  മദാമ്മ രമേശിനെ വിട്ട് മുന്നോട്ട് നടന്നിട്ടു പറഞ്ഞു:', ഡാര്‍ലിങ് കമൂണ്‍'. അയാള്‍ വാക്കുകള്‍ക്കിടയിലെ അര്‍ത്ഥതലങ്ങള്‍ പരിശോധിക്കുകയായിരുന്നു.  മദാമ്മ തിരക്കു കാണിക്കുന്നതു കണ്ട് അയാള്‍ പെട്ടിയുമെടുത്ത് പിന്നാലെ നടന്നു.  'ഔര്‍ പ്രസിഡന്റ് ഈസ് ബ്ളാക്ക്.  ബാക്വേഡ് മാന്‍' അവര്‍ പുലമ്പുന്നുണ്ടായിരുന്നു. 

വിശാലമായ മുറിയുടെ മുന്നിലെത്തിയപ്പോള്‍ മദാമ്മ നിന്നു.  രമേശ് പ്രത്യേകിച്ചൊന്നും ശ്രദ്ധിക്കാതെ ബാഗുമെടുത്ത് മുറിയിലേക്ക് പ്രവേശിച്ചു.  മദാമ്മ അയാടെ ഇറുകെ പിടിച്ചിട്ടെന്നവണ്ണം പറഞ്ഞു:'ഔര്‍ പ്രസിഡന്റ് ഈസ് ബ്ളാക്ക്'.  വീണ്ടും വീണ്ടും തന്നെ ഇക്കാര്യം ഓര്‍മിപ്പിക്കുന്നതില്‍ അയാള്‍ക്ക് നീരസം തോന്നാതിരുന്നില്ല.  രമേശ് മാദമ്മയെ ശ്രദ്ധിക്കുകയായിരുന്നു.  ഇനിയെന്താണ് മദാമ്മ പറയുന്നതെന്നു അയാള്‍ കാതോര്‍ത്തു.  മദാമ്മ മെല്ലെ അടുത്തു വന്ന് അയാളെ കെട്ടിപിടിച്ചു.  മദാമ്മയുടെ മദ്യത്തിന്റ മണം പോലും അയാള്‍ക്ക് ആസ്വാദ്യമായി തോന്നി.  മദാമ്മ അയാളെ ചുംബിച്ചിട്ടെന്നവണ്ണം പറഞ്ഞു:' ലൈക്ക് ബ്ളാക്ക്.  ലൈക്ക് ബ്ളാക്ക്, സീ യൂ പുവര്‍മാന്‍, സി യൂ ടുമാറൊ'. 

രമേശന്‍ മദാമ്മ പറയുന്നതും കൈകള്‍ വീശുന്നതും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അവര്‍ അമേരിക്കയുടെ തകര്‍ച്ചയെപ്പറ്റിയും സംസാരിക്കുന്നുണ്ടായിരുന്നു.    അയാള്‍ മദാമ്മയുടെ  ചുംബനത്തിന്റ ലഹരിയിലായിരുന്നു.  അയാള്‍ മദാമ്മയുടെ വകഞ്ഞുമാറിക്കിടക്കുന്ന വസ്ത്രത്തിനിടയിലേക്ക് മുഖം ചേര്‍ത്തു വച്ചു.  'യു ബിറ്റ്' മദാമ്മയുടെ ശബ്ദം കുഴയുന്നുണ്ടായിരുന്നു.  മദാമ്മ അയാളെ തള്ളിയിട്ടു.  പെട്ടെന്നുള്ള തള്ളലില്‍ അടിതെറ്റി അയാള്‍ കട്ടിലിലേക്ക് വീണു.  പിന്നാലെ മദാമ്മയും.  അയാള്‍ മദാമ്മയുടെ കരങ്ങള്‍ ബലമായി പിടിച്ചിരുന്നു.    മദാമ്മ എന്തൊക്കെയൊ വീണ്ടും വീണ്ടും പുലമ്പുന്നുണ്ടായിരുന്നു.  വികാരങ്ങള്‍ അയാളുടെ നിയന്ത്രണങ്ങള്‍ ഏറ്റെടുത്തിരുന്നു. 

രമേശന്‍ മുറി വിടുമ്പോള്‍ നേരം പാതിരാത്രി കഴിഞ്ഞിരുന്നു.  എന്താണ് തന്നെ ഇത്രമാത്രം വികാരഭരിതനായി പ്രകോപിപ്പിക്കാന്‍ കാരണം എന്നു അയാള്‍ക്ക് തിരിച്ചറിയാനായില്ല.  അമേരിക്കന്‍ പ്രസിഡന്റിനെപ്പറ്റി തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തുമ്പോഴെല്ലാം അയാള്‍ അസ്വസ്ഥനായിരുന്നു.  അവരുടെ രാജ്യത്ത് ഭരണശ്രേണിയിലെല്ലാം പിന്നോക്ക രാജ്യക്കാര്‍ കയറിപ്പറ്റിയിരിക്കുന്നു.  രാജ്യത്തിന്റ നിയന്ത്രണം പിന്നോക്ക രാജ്യത്തുനിന്നും കുടിയേറിയവരുടെ കൈകളിലാണത്രെ.  രാജ്യത്തിന്റ തകര്‍ച്ചക്കു കാരണം ഭരണതലങ്ങളിലെ പിടിപ്പുകേടും പിന്നോക്ക രാജ്യക്കാരുമാണ്.   ഇനിയൊന്നു കരകയറാന്‍ കഴിയാത്തവണ്ണം മാന്ദ്യം അവരുടെ രാജ്യത്തെ വിഴുങ്ങിയിരിക്കുന്നു.  ഒരു കാലഘട്ടത്തിന്റ സ്വപ്നം പൂവണിഞ്ഞ് ഒരു പിന്നോക്കരാജ്യക്കാരന്‍ അമേരിക്കയുടെ പ്രസിഡന്റായിരിക്കുന്നു.  അതിനു മുന്‍പെ എത്രയെത്ര വിലപ്പെട്ട സ്ഥാനങ്ങളില്‍ പിന്നോക്കരാജ്യക്കാര്‍ വന്നിരിക്കുന്നു.  അവരുടെ അഭിപ്രായത്തില്‍ അന്നു മുതലെ തകര്‍ച്ചയുടെ വിത്ത് വിതച്ചിരുന്നതാണ്.

രമേശിന് പുഴയരുകിലൂടെയുള്ള വണ്ടിയോട്ടം എന്നും ആസ്വാദ്യമായെ തോന്നിയിട്ടുള്ളൂ.  വണ്ടി റോഡില്‍ നിന്നിറക്കി പുഴയരുകിലായി ചേര്‍ത്തു നിറുത്തി.  അയാള്‍ വണ്ടിയില്‍ കരുതിവച്ചിരുന്ന കുപ്പിയെടുത്തു.  അയാളുടെ മനസ്സില്‍ അപ്പോഴും മദാമ്മയുടെ ചിത്രമായിരുന്നു.  അവര്‍ അമേരിക്കയേയും പിന്നോക്ക രാജ്യങ്ങളില്‍ നിന്നു കുടിയേറിയവരേയും കുറിച്ചു പറഞ്ഞ വാക്കുകളായിരുന്നു.  അമേരിക്കന്‍ പ്രസിഡന്റ് പിന്നോക്ക സമൂഹത്തില്‍ നിന്നു വരുന്നതാണത്രെ.  അവരുടെ രാജ്യം  തകര്‍ന്നു കൊണ്ടിരിക്കുകയാണ് പോലും.  അവരുടെ രാജ്യം തകരട്ടെ എന്നു പറയണമെന്നുണ്ടായിരുന്നു.  രമേശനു വല്ലാത്ത കോപം തോന്നി.  മദാമ്മ അങ്ങനെയൊക്കെ പറയാന്‍ കാരണം താന്‍ പിന്നോക്കവിഭാഗക്കാരനായതു കൊണ്ടായിരിക്കുമെന്ന് അയാള്‍ സംശയിച്ചു.  അയാള്‍ക്ക് കോപം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.  അയാളുടെ ചിന്തകളെ തിരുത്താന്‍ വീണ്ടും വീണ്ടും സ്വയം ശ്രമിക്കുന്നുണ്ടായിരുന്നു.  എത്ര ചിന്തിച്ചിട്ടും മദാമ്മ അങ്ങനെയൊക്കെ പറയാന്‍ കാരണം തന്നെ ഉദ്ദേശിച്ചു കൊണ്ടാണെന്ന ചിന്ത അയാളെ വേട്ടയാടി.  അയാള്‍ അത്തരമൊരു ചിന്തയുടെ ആലസ്യത്തില്‍ വേണ്ടുവോളം മദ്യം അകത്താക്കി. 

രമേശന്‍ പുഴയരുകിലൂടെ നടന്നു.  അയാള്‍ക്ക് ഇരുട്ടിലും വ്യക്ത്യമായി കാണാമായിരുന്നു.  തന്റെ മുന്നില്‍ മദാമ്മ തന്നെനോക്കി പരിഹസിച്ചു ചിരിക്കുന്നു.    അയാള്‍ കുപ്പി കൂടുതല്‍ ശക്തിയോടെ മദാമ്മക്കു നേരെ എറിഞ്ഞു.  മദാമ്മക്കു നേരെ എറിഞ്ഞ കുപ്പി റോഡരുകില്‍ സ്ഥാപിച്ച ബോര്‍ഡില്‍ തട്ടി ചിന്നഭിന്നമായി.  ചിന്നിച്ചിതറിയ കുപ്പി ചില്ലുകള്‍ക്കിടയിലും മദാമ്മ റോഡരുകില്‍ സ്ഥാപിച്ച ബോര്‍ഡു ചൂണ്ടി തന്നെ പരിഹസിക്കുന്നതായി രമേശനു തോന്നി.  അയാള്‍ തല കൂടഞ്ഞ് ഇമ്മ വെട്ടാതെ ബോര്‍ഡ് വായിച്ചു.  അത് എയ്ഡ്സ് രോഗത്തെക്കുറിച്ചുള്ളതായിരുന്നു.  രമേശന്‍ കൂടുതല്‍ പകയോടെ മദാമ്മയെ തിരക്കി.  അപ്പോള്‍ മദാമ്മ പുഴക്ക് നടുക്കെത്തിയിരുന്നു.  അവര്‍ അപ്പോഴും രമേശനെ നോക്കി പരിഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു.