സമൂഹത്തിന്റെ ന•യെക്കരുതി സമര രംഗത്തിറങ്ങുന്നവരെ ഒറ്റുകാര്‍ എന്ന് ചിത്രീകരിക്കുന്നതിനോട് യോജിക്കാന്‍ വയ്യ. എന്നിരുന്നാലും സമൂഹത്തിലെ മോസ്റ് റസ്പക്റ്ററ്റ് ഇന്‍ടലക്ച്ചല്‍സ് ആയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ക്കലാമും പറയുന്നതിനോടാണ് എനിക്ക് ആഭിമുഖ്യം തോന്നുന്നത്. ആയതിനാല്‍ അമേരിക്കന്‍ സഹായം കൈപ്പറ്റുന്നവരും ആ പണം ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിനെതിരായുള്ള സമര രംഗത്തിറങ്ങുന്ന സംഘടനകളെ നിരോധിക്കാനുമുള്ള തീരുമാനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
Friday, February 24, 2012
Friday, February 3, 2012
കേരള പോലീസ്
കേരള പോലീസ് അസോസിയേഷന്‍ നേതാക്കള്‍ കണ്ണൂരില്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രതിഷ്ഠിച്ചതിന് ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത് ശരിയായി. ഇത്തരത്തിലുള്ള സംഘടനകള്‍ എത്രത്തോളം പോകാം എന്നതിന് ശരിയായ അളവുകോള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. പോലീസ് വക പിരിവും പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മരണവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുന്നു. സംഘടതിമായി അച്ചടക്ക ലംഘനവും തുടര്‍ന്നു ഭീതിജനകമായ സാഹചര്യവും നിലനില്‍ക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ രക്ഷയല്ല സംഘടനയുടെ മുഷക്ക് ആണ് ശരിയെന്നു ഒരു ശരാശരി പോലീസുകാരന്‍ വിചാരിക്കാതിരിക്കില്ല. അത്തരമൊരു സാഹചര്യം ഒട്ടും ആശാസ്യമല്ല
Subscribe to:
Comments (Atom)