Friday, February 3, 2012

കേരള പോലീസ്

കേരള പോലീസ് അസോസിയേഷന്‍ നേതാക്കള്‍ കണ്ണൂരില്‍ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രതിഷ്ഠിച്ചതിന് ആറ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തത് ശരിയായി. ഇത്തരത്തിലുള്ള സംഘടനകള്‍ എത്രത്തോളം പോകാം എന്നതിന് ശരിയായ അളവുകോള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. പോലീസ് വക പിരിവും പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നുള്ള മരണവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടി വരുന്നു. സംഘടതിമായി അച്ചടക്ക ലംഘനവും തുടര്‍ന്നു ഭീതിജനകമായ സാഹചര്യവും നിലനില്‍ക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ രക്ഷയല്ല സംഘടനയുടെ മുഷക്ക് ആണ് ശരിയെന്നു ഒരു ശരാശരി പോലീസുകാരന്‍ വിചാരിക്കാതിരിക്കില്ല. അത്തരമൊരു സാഹചര്യം ഒട്ടും ആശാസ്യമല്ല

No comments:

Post a Comment