Wednesday, June 24, 2020

കുട്ടി പറഞ്ഞ കഥ


        കുട്ടി പറഞ്ഞ കഥ - ചെന്നായ കുടുക്കിയ കുട്ടി 
               (മകന് ഒന്നാം ക്ലാസ്സില് പഠിക്കുപ്പോള് പറഞ്ഞ കഥ 1)

     കൊച്ചുകുട്ടികള് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.  മുത്തുവും ചന്തുവും കൂട്ടത്തില് കളിക്കുന്നുണ്ട്.  കളിക്കിടയിലാണ് അകലെനിന്നും ആരവം മുഴങ്ങുന്നത് കേട്ടത്.

     ഒരു ചെന്നായ നാട്ടില് ഇടക്കിടെ ശല്യം ഉണ്ടാക്കുന്നുണ്ട്.  അവന് അടുത്തുള്ള ഏതൊ മാളത്തില്നിന്നും പുറത്തുവന്ന് വീടുകളിലെ വളര്ത്തു മൃഗങ്ങളെ ശല്യം ചെയ്യുക പതിവായിരിന്നു.  വീട്ടുകാര് വളര്ത്തുന്ന മൃഗങ്ങള് പതിവായി കാണാതാവുക, അവക്കു കേടുവരുത്തുക എന്നിയ സാധാരണമാണ്.  അതുകൊണ്ടുതന്നെ വീട്ടുകാര് കുട്ടികളെ പുറത്തിറക്കാന് മടിച്ചു.  എങ്കിലും ശല്യം സാധാരണയായി രാത്രിയില് മാത്രമെ അനുഭവപ്പെടുമായിരുന്നുള്ളു.

     ചെന്നായയെ ആരൊ കണ്ടിരിക്കുന്നു.  അതാണ് ആരവത്തിന്റെ കാരണം.  കുട്ടികള് ഓരോ പ്രദേശത്തേക്കും ചിന്നഭിന്നമായി ഓടിപ്പോയി.  മുത്തുവും ചന്തുവും ഓട്ടം പിടിച്ചു.  ചെന്നായ അവരുടെ പിന്നാലെ കൂടി.  മുത്തുവും ചന്തുവും ഓടുന്നതിന് പിന്നാലെയാണ് ചെന്നായ ഓട്ടം പിടിച്ചത്.  ചെന്നായ ചന്തുവിനെ പിടിക്കും എന്ന അവസ്ഥയിലായി.  മുത്തു ചെന്നായയുടെ ശ്രദ്ധ തിരിക്കാനെന്നോണം ഒച്ച വക്കുകയും ഒരു കല്ലെടുത്ത് എറിയുകയും ചെയ്തു.  ചെന്നായക്ക് വല്ലാത്ത ദേഷ്യം വന്നു.  ചെന്നായ മുത്തുവിനെ ലക്ഷ്യമാക്കി പാഞ്ഞു വന്നു.

     മുത്തു അതിബുദ്ധിമാനായ ഒരു കുട്ടിയായിരുന്നു.  അവന് ചെന്നായയെ പറ്റിക്കുവാനുള്ള ഉപായം മനസ്സിലോര്ത്തു.  ഓടുംവഴി ഒരു കിണറുണ്ടായിരുന്നു.  അവന് കിണറിന്റെ മുകളില് കയറിയിട്ടു കിണറിനു കുറുകെ ചാടി മറുവശം മറഞ്ഞ് കിണറിനടുത്തുള്ള പുരയിടത്തില് കയറി ഒളിച്ചിരുന്നു.  പോകുംവഴി ഒരു കല്ലെടുത്ത് കിണറ്റിലേക്കെറിയുകയും ചെയ്തു.

     മുത്തു കിണറ്റിന് വക്കത്ത് ചാടിക്കയറുന്നത് ചെന്നായയും കണ്ടിരുന്നു.  ചെന്നായയും കിണറ്റിന് വക്കത്തേക്ക് ചാടിക്കയറി.  ചെന്നായക്കു മുത്തുവിനെ കണ്ടെത്താനായില്ല.  മുത്തു കിണറ്റിനകത്ത് ഒളിച്ചിരിക്കുകയാണെന്ന് കരുതിയ ചെന്നായ വാശിയോടെ കിണറ്റിലേക്കെടുത്ത് ചാടി.

     കിണറ്റില് വീഴുന്ന ഒച്ച കേട്ട് ചെന്നായയുടെ അടുത്ത് അടുക്കാന് ഭയന്നിരുന്ന നാട്ടുകാര് ഓരോരുത്തരായി പുറത്തേക്ക് വരാന് തുടങ്ങി.  അവര് മുത്തവിനെ അഭിനന്ദിച്ചു.  മുത്തുവും ചന്തുവും കൂട്ടുകാരായി തുടര്ന്നു.  
                       
                                                                                     Compiled by:S.Kachappilly     

Tuesday, June 16, 2020

Rate of Electricity

                                              സൗജന്യമായുള്ള വൈദ്യതി

       നമ്മുടെ ഊര്‍ജ്ജ സ്റ്രോതസ്സുകള്‍ നമ്മുടെ രാജ്യപുരോഗതിക്ക് ഏറെ ആവശ്യമാണ്.  അവയുടെ ഉപഭോഗം ഏതൊരു രാജ്യത്തിലുമെന്നപോലെ കേരളത്തിനും ക്ഷേമൈശ്വരങ്ങള്‍ സമ്മാനിക്കുന്നു.  വൈദ്യുതീകരണം കേരളത്തിലെ എല്ലാ ജനവിഭാഗത്തിനും സമ്പൂര്‍ണ്ണമായി ലഭ്യമാക്കിയതിലൂടെ കേരളം ആധുനീകതയുടെ മുഖമുദ്ര ചാര്‍ത്തുകയായിരുന്നു.  

       ലോകത്തിലെ ഏതൊരു സമൂഹത്തോടും കിടപിടിക്കാന്‍ മാത്രം കേരളജനത വിദ്യാഭ്യാസത്തിലും ആരോഗ്യമുന്നേറ്റത്തിലും മുന്നിട്ടു നില്‍ക്കുന്നു.  എന്നാല്‍ ആധുനീകതയുടെ മുഖമുദ്രയായ പുതുപുത്തന്‍ ടെക്നോളജികള്‍ പ്രയോഗിക്കുന്നതിന്‍ ഏറെ പിന്നോട്ടു പോകുന്നു.  അത്തരം പുതുപുത്തന്‍ ടെക്നോളജികള്‍ പ്രയോഗിക്കുന്നതില്‍ കേരളത്തിലെ വൈദ്യുത ഉത്പാദന-വിതരണ മേഖലയും അമാന്തം പ്രകടിപ്പിച്ചു.  വൈദ്യതി ഉത്പാദന-വിതരണവുമായി ബന്ധപ്പെട്ട കേരളത്തിലെ ഓഫീസുകള്‍ ടെക്നോളജി അധിഷ്ഠിതമായ നവീകരിക്കുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വിജയം കണ്ടു. ഇന്നത്തെ നിലക്ക് വ്യവസായീകാവശ്യത്തിനായും വാണിജ്യാവശ്യത്തിനായുമുള്ള വൈദ്യുതിക്ക് ഈടാക്കുന്ന നിരക്കുകള്‍ എന്തുകൊണ്ടും  ജലവൈദ്യുതി കൊണ്ടു സമ്പന്നമായ കേരളത്തിലെ ഗാര്‍ഹീകാവശ്യക്കാരില്‍ ഭൂരിഭാഗത്തിനും സൗജന്യമായി നല്‍കാനാവും വിധം ഉയര്‍ന്നതാണ്.  

       വൈദ്യുതി ഓഫീസുകള്‍ നവീകരിക്കുന്നതിലെ അമാന്തവും ജാതി തിരിച്ചുള്ള നിയമനങ്ങളും തുടര്‍ന്നുള്ള തെറ്റായ യോഗ്യതാ നിര്‍ണയത്തോടെയുള്ള പ്രമോഷനുകളും കൂടിയ വൈദ്യതി ചാര്‍ജ്ജുകള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നിര്‍ബന്ധിതമായി.   ഉപഭോക്ത്താക്കളായ ജനങ്ങളുടെ അവകാശത്തേക്കാള്‍ ജീവനക്കാരുടെ പ്രീതിക്കായി പഴയതും മുരടിച്ചതുമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ഭരണാധികാരികള്‍ മത്സരിച്ചു. 

       കേരളത്തിലെ വൈദ്യുതി ഓഫീസുകളില്‍ നവീകരണത്തോടെ അധികമായി വരുന്ന ജീവനക്കാരെ പുനര്‍നിയമിക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള നിമയനങ്ങളും തുടര്‍ന്നുള്ള പ്രമോഷനുകളും ഉയര്‍ന്നതും ശരിയായതുമായ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുമെന്നും ആവശ്യമായതിലധികം ജീവനക്കാരെ വൈദ്യുതിയുമായി ബന്ധപ്പെട്ട് നിയമിക്കുകയില്ലെന്ന് അധികാരികള്‍ ശ്രദ്ധിക്കുമെന്നും അതുവഴി മികച്ച സേവനവും അതോടൊപ്പം സൗജന്യമായുള്ള വൈദ്യതി ഗാര്‍ഹീകാവശ്യക്കാരില്‍ ഭൂരിഭാഗത്തിനും ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കാം.  
S.Kachappilly

Saturday, June 13, 2020

ELECTRONIC MEDIA

അദ്ധ്യാപകരുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും
     കേരളത്തില് ലോകത്തിന്റെ ഒട്ടുമിക്ക ഭാഗത്തുമെന്നപോലെ കോവിഡ്-19 നെ മെരുക്കിയെടുക്കുവാനായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുക യാണല്ലൊഎങ്കിലും നമ്മുടെ കുട്ടികളുടെ വിഭ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് ഇലക്ട്രോണിക്മാധ്യമങ്ങളിലൂടെ ക്ലാസ്സുകള് പുരോഗമിക്കുകയും ചെയ്യുന്നു. നമ്മുടെ അദ്ധ്യാപകര്  വിദ്യാര്ത്ഥികളോട് ഇടപഴകുന്നതില് മികച്ച നിലവാരം തന്നെയാണ് പ്രകടമാക്കിയിട്ടുള്ളത്മററിതര സര്ക്കാര് പൊതുമേഖലയോട് താരതമ്യം ചെയ്യാന് പററാത്തത്ര ആത്മാര്ത്തതയും സ്നേഹവും വിദ്യാഭ്യാസ മേഖല പ്രകടമാക്കിയിട്ടുണ്ട്.    നമ്മുടെ സ്ക്കൂളുകള് ദേശവല്ക്കരിക്കാതിരുന്നതുകൊണ്ടാണ് കാലങ്ങളുടെ തുടര്ച്ചയെന്നോണം അത്തരം നേട്ടങ്ങള് കൈവരിക്കാനായത്

സ്ക്കൂളൂകള് ദേശവല്ക്കരിക്കനുള്ള ശ്രമം പരാജയപ്പെടുത്തുവാന് കേരള ജനതക്ക് കഴിഞ്ഞുവെങ്കിലും നമ്മുടെ കുട്ടികള് എന്തു പഠിക്കണമെന്നത് തീരുമാനിക്കപ്പെടുന്നത് അതത് കാലത്ത് വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലയില് സ്വാധീനം ചലുത്തുന്നവരാണ്അത് രാഷ്ട്രീയ പരിഗണനകളാവാം ജാതീയ പരിഗണനകളാവാം മറ്റിതര സ്വാധീന ഘടകങ്ങവാം
ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തക വിവാദം കഴിഞ്ഞിട്ട് ഏറെ നാളുകളായിട്ടില്ല. ഇതില് പ്രതിപാദിച്ചപോലുള്ള പുസ്തകത്തിലെ പാഠഭാഗങ്ങള് കൊച്ചുകുട്ടികള്ക്ക് പഠിക്കാന് കൊടുത്തിരുന്നുവെങ്കില് നല്ലൊരു തലമുറയെ വാര്ത്തെടുക്കുവാന് നമുക്ക് കഴിയുമായിരുന്നില്ലസമൂഹത്തിലെ വിദ്യാഭ്യാസ മേഖലയോടു കാലങ്ങളായി ബന്ധമുള്ളവരും സമൂഹത്തില് ډയും മറ്റിതര മേډയേറിയ സത്ഗുണങ്ങളും നിലനിന്നു പോരണമെന്ന് ആഗ്രഹിക്കുന്നവര് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുകയുണ്ടായി.

ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പൊളിച്ചെഴുതണമെന്ന മുറവിളി ധാരാളം ഉണ്ടായെങ്കിലും അത് പൊളിച്ചെഴുതാനും മേډയേറിയ സംസ്ക്കാരം വളര്ത്തിയെടുക്കുവാനുള്ള നടപടികള് സ്വീകരിക്കാന് അന്നത്തെ കേരള സര്ക്കാര് വിമുഖത കാണിച്ചു. പിന്നീട് ഏറെ വൈകിയാണെങ്കിലും ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പൊളിച്ചെഴുതുകയുണ്ടായിഅച്ഛന്റെ പേരു ചോദിച്ചാല് അച്ഛനു ചോദിക്കുന്നോടാ എന്നു ചോദിക്കും വിധം കുട്ടികളെ വളര്ത്തിയെടുക്കുവാന് പര്യാപ്തമാകുന്നതായിരുന്നു ഏഴാം ക്ലാസ്സിലെ ആദ്യ സാമൂഹ്യ പാഠപുസ്തകം.

ദ്യ സാമൂഹ്യപാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് ജാതീയമൊ രാഷ്ട്രീയമൊ ആയി പുസ്തക കമ്മിറ്റിയില് കടന്നു കൂടിയിരുന്നവരായിരുന്നുവെങ്കില് ഇത്തരക്കാര് ഇപ്പോഴത്തെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ക്ലാസ്സുകളും തയ്യാറാക്കാനുള്ള സാധ്യതകള് കൂടുതലാണ്അതുകൊണ്ടുതന്നെ കേരളം മുഴുവാനായുള്ള സ്ക്കൂള് വിദ്യാര്ത്ഥികള്ക്ക് മുന്പില് അവതരിപ്പിക്കുന്നതിനു മുമ്പായി അതതു വിഷയങ്ങളുമായി ബന്ധപ്പെട്ട അദ്ധ്യാപകര്ക്ക് കാണാനാവുംവിധം വിദ്യാഭ്യാസ ഡിപ്പാര്ട്ട്മെന്റ് സൈറ്റില് അവതരിപ്പിച്ച് അദ്ധ്യാപകരുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു

Tuesday, November 8, 2016

KACHAPPILLY: രൂപയുടെ വിനിമയ നിരക്കുകള്‍ WHICH WAS POSTED IN 2012

KACHAPPILLY: രൂപയുടെ വിനിമയ നിരക്കുകള്‍: രൂപയുടെ വിനിമയ നിരക്കുകള്‍ മൊറാര്‍ജി ദേശായി പ്രധാമന്ത്രിയായിരിക്കുമ്പോഴാണ് ഭാരതത്തിലെ 1000 രൂപ 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച...