Tuesday, May 22, 2012

രൂപയുടെ വിനിമയ നിരക്കുകള്‍

രൂപയുടെ വിനിമയ നിരക്കുകള്‍
മൊറാര്‍ജി ദേശായി പ്രധാമന്ത്രിയായിരിക്കുമ്പോഴാണ് ഭാരതത്തിലെ 1000 രൂപ 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.  തുഗ്ളക്ക് പരിഷ്ക്കാരമെന്നു വിശേഷിപ്പിച്ച് നടപടിക്ക് ഏറെ പരിഹാസം നേരിടേണ്ടി വന്നു.  അന്ന് ആയിരും അഞ്ഞൂറ് രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ അത് ലഭിച്ച ഉറവിടം വ്യക്തമാക്കിയാല്‍ മാത്രമെ ബാങ്കുകള്‍ പകരം പണം നല്‍കിയിരുന്നുവുള്ളൂ.  അതു കൊണ്ടു തന്നെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവരുണ്ട്.  കേരളത്തെ സംബന്ധിച്ചാണെങ്കില്‍ നാണ്യ വിളകള്‍ക്ക് മെച്ചപ്പെട്ടതെന്നൊ, ഇന്നത്തെ മൂല്ല്യച്യുതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ മെച്ചപ്പെട്ടതെന്നൊ ആയ വില ലഭിച്ചിരുന്ന കാലം.  അടിയന്താരവസ്ഥക്കു ശേഷമുള്ള കാലമായതിനാലാവണം അത്രക്കൊന്നും കള്ളപണം ഉണ്ടായിരുന്നില്ല എന്നതു കൊണ്ടും വലിയ പ്രതിഷേധം നടപടി വിളിച്ചു വരുത്തിയില്ല.  അന്ന് ആയിരം രൂപ അഞ്ഞൂറ് രൂപ പിന്‍വലിക്കാന്‍ കാരണമായി പറഞ്ഞത് വലിയ നോട്ടുകള്‍ കള്ളപണങ്ങളുടെ ഉറവിടങ്ങളാണ് എന്നതായിരുന്നു.  തുടര്‍ന്ന് ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ വിനിമയത്തില്‍ വന്നതും ഇടക്കാല സംഭവ വികാസങ്ങള്‍. 

        ഡോളറുമായി രൂപയുടെ വിനിമയ നിരക്കുകള്‍ താഴ്ന്നു താഴ്ന്നു പോകുന്നു എന്നതാണ് വിനിമയ നിരക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസം.  കള്ളപത്തിന്റയും കള്ളനോട്ട#ിന്റയും അതിപ്രസരം ഇന്നത്തെ രൂപയുടെ മ്യൂല്ല്യച്യുതിക്ക് കാരണമായിരിക്കുന്നു.  ആയിരം രൂപ അഞ്ഞൂറ് രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന മൂല്ല്യം അയ്യായിരത്തുന്റയും പതിനായിരത്തിന്റയും നോട്ടുകള്‍ക്ക് ലഭിക്കുമൊ എന്നു സംശയം.  ഇനിയെങ്കിലും ഭരണകര്‍ത്താക്കള്‍ കൂടുതല്‍ ജാഗരൂഗരായിരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം

No comments:

Post a Comment