പണത്തിനും പ്രശസ്തിക്കും
വെള്ളിനക്ഷത്രം എന്ന സിനമയിലെ കൊച്ചുകുട്ടിയായി അഭിനയിച്ച തരുണിയുടെ മരണം സിനിമയെ വെല്ലുംവിധമായി. യഥാര്‍ത്ഥ ജീവിതവുമായി ഒട്ടും ബന്ധമില്ലാത്തും ആരെയും വിഭ്രാന്തിയില്‍ പെടുത്തുന്നതുമായിരുന്നു സിനിമ. കുട്ടികളുടെ സിനിമ എന്ന പരസ്യമാണ് കുട്ടികളുടെ കൂടെ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ആദ്യമെ ഉണ്ടായ ചിന്ത ആ കുട്ടിയെപ്പറ്റിയായിരുന്നു. സിനിമ കണ്ട കുട്ടികള്‍ക്ക് അതിലെ കമ്പ്യൂട്ടര്‍ ഗ്രാഫികും മറ്റും എന്തൊക്കെയൊ അസ്വസ്ഥത ജനിപ്പിച്ചതായി ഞാന്‍ മനസ്സിലാക്കി. അതില്‍ അഭിനയിച്ച തരുണി അഭിനയാനന്തരം സ്വയം അഭിനയിച്ച സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന മനോവിഭ്രാന്തി യെക്കുറിച്ചായിരുന്നു എന്റെ ചിന്ത. സത്യത്തില്‍ തരുണിയുടെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിയുടെ മനോവിഭ്രാന്തി പണത്തിനും പ്രശസ്തിക്കും വേണ്ടി ഏറ്റു വാങ്ങുകയായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.
No comments:
Post a Comment