താരതമ്യം
അതാത് കാലത്തു ജനഹൃദയങ്ങള്‍ ഏറ്റെടുക്കുന്ന വികാരങ്ങളാണ്് പ്രധാനമായും എല്ലാ തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുക. കഴിഞ്ഞ നിയമസഭാ ഇലക്ഷനും അതുതന്നെ സംഭവിച്ചു. വ്യക്തികളുടെ പ്രതിച്ഛായയെ വിശകലനം ചെയ്യന്നതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും പാകപിഴകള്‍ സംഭവിച്ചു. ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതല്ല നല്ല പ്രതിച്ഛായയെന്ന് കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. മൂന്നു കാര്യങ്ങളുണ് കഴിഞ്ഞ നിമഭസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കുക. ശ്രീ.അച്ചുതാനന്ദനെ സംബന്ധിച്ചാണെങ്കില്‍ അദ്ദേഹം ശ്രീ. ബാലകൃഷ്ടപിള്ളക്കെതിരെ നീണ്ടകാലമായി നടത്തിയ അഴിമതി വിരുദ്ധപോരാട്ടവും തുടര്‍ന്നുള്ള ശിക്ഷയും ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ മതിപ്പ്. രണ്ടാമതായി അദ്ദേഹത്തിന്റെ മന്ത്രിസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി റേഷന്‍ കടകള്‍ വഴി രണ്ടു രൂപക്കരി വിതരണം ചെയ്യാനുള്ള തീരാമാനം. ശ്രീ. ഉമ്മന്‍ചാണ്ടിയാകട്ടെ പാമോയില്‍ കേസ്സില്‍ അദ്ദേഹത്തിന്റ ഇടപെടല്‍ സംശയത്തിന്റ മുള്‍മുനയില്‍ നിറുത്തികൊണ്ടുള്ള കോടതിയുടെ പരാമര്‍ശത്തില്‍ എരിപിരി കൊള്ളുകയുമായിരുന്നു.
ശ്രീ അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിട്ടുണ്ടെങ്കിലും ഇനിതു മുന്‍പൊരിക്കലും അധികാരത്തിന്റെ സമീപത്തോന്നും എത്തിപെട്ടിരുന്നില്ല. ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയും കോടികളുടെ തിരഞ്ഞെടുപ്പ#് ഫണ്ട് സമാഹരിക്കുന്നത് പാര്‍ട്ടി അണികളില്‍ നിന്നും സൌമനസ്യ്ത്തോടെ ലഭിക്കുന്ന തുകയാണെന്നു വിശ്വസിക്കാനുള്ള വിഢികളല്ല കേരളീയര്‍. മുഖ്യമന്ത്രിയായിരുന്ന പ്രതാപകാലത്ത് മകനും ബന്ധുവിനും വഴിവിട്ട ആനുകൂല്ല്യങ്ങള്‍ അനുവദിച്ചു എന്നത് ശ്രീ.ബാലകൃഷ്ണപിള്ളക്കു നേടിക്കൊടുത്തതുപോലെ ജയില്‍ ശിക്ഷ വാങ്ങിയെടുക്കാന്‍ പോന്നതാണൊ എന്ന് കോടതി തീരുമാനിക്കേണ്ട വിഷയമാണ്. ശ്രീ. അച്യുതാനന്ദന്‍ ചെയ്തതുപോലെ ആജീവനാനന്തം പകയും വിദ്വേഷവും വച്ചു പുലര്‍ത്തി കേസ്സുമായി മുന്‍പോട്ട് പോയാലും അദ്ദേഹത്തിന്റ പ്രായം അതിനിടവരുത്തില്ല. നിഷ്ക്രീയമായിരുന്ന ഭരണ കാലയളവും കോടികളുടെ ലോട്ടറി കുംഭകോണവുമെല്ലാം എത്ര കാലയളവ് അദ്ദേഹത്തിനു ജയില്‍ ശിക്ഷ നേടിക്കൊടുക്കും എന്നതും കോടതി തീരുമാനിക്കേണ്ട വിഷയമാണ്. ഒരു തിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ട് തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് രണ്ടു രൂപക്കരി ഏര്‍പ്പാടാക്കുന്നത് കാശ് കൊടുത്ത വോട്ടു വാങ്ങുന്നതുപോലെ ജനാധിപത്യമൂല്ല്യങ്ങളെ പണയപ്പെടുത്തുന്നതാണ്. വടക്കേന്ത്യയില്‍ സാധാരണമായി ഇതിനു സമാനമായ പദ്ധതികള്‍ കാണാമെങ്കിലും ജനാധിപത്യബോധമുള്ള കേരളീയനെ വിലക്കു വാങ്ങാന്‍ ശ്രമിച്ചത് ജനവഞ്ചന തന്നെയാണ്. പാമോയില്‍ കേസ്സില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്ക് കോടതി അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവില്‍ ശ്രീ. അച്യുതാനന്ദനു കൊടുത്ത പ്രാമുഖ്യവും വ്യക്തിത്വവും അദ്ദേഹം അര്‍ഹിക്കുന്നതാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സംസാര ഭാഷയും ശരീര ഭാഷയും ഒരാളുടെ വ്യക്തിത്വത്തിന്റ പ്രധാന അളവുമോല്‍ തന്നെയാണ്. വീണ്ടുമൊരു ഇലക്ഷന്‍ നടത്തി തെറ്റു തിരുത്താന്‍ പറ്റുന്നതല്ലല്ലൊ ജനാധിപത്യം
No comments:
Post a Comment