Monday, May 23, 2011


ഞാന്‍ മദാലസ

      സ്മിത വായനയുടെ ലോകത്തായിരുന്നു.  പൈങ്കിളി ആഴ്ചപ്പതിപ്പും അതിലെ ഭ്രമിപ്പിക്കുന്ന കഥകളുമായുള്ള കമാരപ്രായം.  അത്തരമൊരു നാളിലാണ് മനോജ് സ്മിതയുടെ വീട്ടില് മേശയുടെ പിന്നില് ഒളിച്ചിരുന്നത്.   ഏതൊ ചെറിയ ശബ്ദം കേട്ടാണ് പൈങ്കിളി വാരികയുടെ താളുകളില് നിന്ന് തലയുയര്‍ത്തി നോക്കിയത്.  ഏതൊ മനുഷ്യരൂപം ഒളിച്ചിരുപ്പുണ്‍ടെന്നു മനസ്സിലായി.  ഒച്ചകൂട്ടാനുള്ള ശ്രമത്തിലായിരുന്നു സ്മിത.  അപ്പോഴാണ് വലപ്പോഴും മാത്രം സംസാരിച്ചിട്ടുള്ള മനോജാണെന്ന് മനസ്സിലായത്.  മനോജ് അപേക്ഷയെന്നാണം പറഞ്ഞു: “ഒച്ച വക്കരുത്.  ഞങ്ങള്‍ സ്മിതയെ കാണുവാനായി വന്നതാണ്”.  സ്മിത അമ്പരന്നിരുന്നുപോയി.  “അഭിസാരിക”യിലെ ദിലീപ് നായികയോട് പറഞ്ഞതുപോലെ സ്മിതക്ക് അനുഭവപ്പെട്ടു.  സ്മിതക്ക് വലാത്ത സങ്കോചം തോന്നി.  അവള്‍ എന്തു പറയണമെന്നറിയാതെ നിര്‍ന്നിമേഷയായി അങ്ങനെ ഏറെ നേരം നിന്നു.  സ്മിത പരിസരബോധം വീണ്‍ടെടുത്തു നോക്കുമ്പോള്‍ മനോജും കൂട്ടുകാരനും നന്ദി പറഞ്ഞ് പുറകുവശത്തെ വാതില് വഴി കടന്നു പോയി.  സ്മിതക്ക് എന്ത് പറയണമെന്ന് അിറയിലായിരുന്നു.       സത്യത്തില് ‘അഭിസാരിക’യിലെ നായിക ദിലീപിനോട് എന്താണ് പറഞ്ഞതെന്ന് അവള്‍ മനസില് തിരക്കുകയായിരുന്നു. 

          തുടര്‍ന്നുള്ള ഏതാനും ദിവസങ്ങള്‍ സ്മിതക്ക് ഉണര്‍വ്വിന്റെ ദിവസങ്ങളായിരുന്നു.  ഏറെ നേരം ഉറങ്ങാതെ ‘അഭിസാരിക”യിലെ ദിലീപിനെ കാത്തിരുന്നതുപോലെ സ്മിതയും മനോജിനെ കാത്തിരുന്നു.  പിന്നീട് എപ്പോഴൊ ആഴ്ചപ്പതിപ്പുമായി കടയില്നിന്നും തിരിച്ച് പോരുംവഴിയാണ് സ്മിത മനോജിനെ കണ്‍ടത്.  എന്തു പറയണമെന്നറിയാതെ സ്മിത ഏറെ നേരം അങ്ങനെ നിന്നു പോയി.  മനോജ് മുന്‍പിലെത്തിയിട്ടും സ്മിത അറിയുന്നുണ്‍ടായിരുന്നില.  സ്വബോധം വീണ്‍ടെടുത്തിട്ടെന്നവണ്ണം ഒരുവിധം വിക്കിവിക്കി സ്മിത പറഞ്ഞു: “ഞാന്‍ മനോജിനെ കാത്തിരിക്കാറുണ്‍ട്.  ഏറെ വൈകിയാണ് ഉറങ്ങുന്നത്.  മനോജ് എന്നങ്കിലും വരുമെന്നു പ്രതീക്ഷിച്ചു”. 

          മനോജിന് വലാത്ത അത്ഭുതം തോന്നി.  എന്താണ് സ്മിത പറയുനനതെന്നു മനോജിന് മനസ്സിലായില. ചുണ്‍ടിലെരിയുന്ന സിഗരറ്റ് ഒരിക്കല്കൂടി ആഞ്ഞു വലിച്ചു.  ഒരുപായം പ്രയോഗിക്കുംപോലെ മനോജ് പറഞ്ഞു: “ശരിയാണ്.  സ്മിതയെ കാണണമെന്ന് എനിക്കും തോന്നാറുണ്‍ട്”.  സ്മിത സ്തംഭിച്ചിരുന്നുപോയി.  “ഗന്ധര്‍വ്വ“നിലെ  ശശാങ്കന്‍ പറഞ്ഞതുപോലെ.  സ്മിത കാലിലെ നഖം കൊണ്‍ട് മണ്ണില് എന്തൊ കോറുന്നതായി മനോജ് മനസ്സിലാക്കി.  എന്തൊ പിടികിട്ടിയാലെന്ന വണ്ണം മനോജ് പറഞ്ഞു:”ഇന്നു തീര്‍ച്ചയായും വരും”.  സ്മിത മനസ്സില് പറഞ്ഞു: വരണം. തീര്‍ച്ചയായും വരണം.

          മനോജ് വാക്കു പാലിച്ചു.  ഇരുട്ടിന്റെ മറവില് സ്മിത തുറന്നിട്ട ജനലഴികള്‍ക്കരികത്തെത്തി.  മനോജ് ശബ്ദം താഴ്ത്തിയാണ് സ്മിതയെ വിളിച്ചത്.  സ്മിത തീര്‍ത്തും ഉലാസവതിയായിരുന്നു.  ആരും മുറിക്കകത്തേക്കു വരാതിരിക്കാന്‍ പാകത്തില് വാതിലുകള്‍ ബന്ധിച്ചു.  “ഗന്ധര്‍വ”നിലെ ശശാങ്കനെപ്പോലെ മനോജ് ജനലരുകില് വന്നു നില്ക്കുന്നു.  സ്മിത തന്നയാണ് സംഭാഷണം തുടങ്ങിയത്.  “ഞാന്‍ മനോജിനെ കാത്തിരിക്കുകയായിരുന്നു.  ഇനിയും വൈകിയിരുന്നുവെങ്കില് ഞാന്‍ പിണങ്ങിയേനെ”.  “അഭിസാരിക”യിലെ ദിലീപിനോട് നായിക പറഞ്ഞ വാക്കുകള്‍ സ്മിത കടമെടുക്കുകയായിരുന്നു.  മനോജ് രണ്‍ടും കല്പിച്ചു ചോദിച്ചു: “ പോരുന്നാ എന്റെ കൂടെ”. എടുത്തടിച്ച പോലുള്ള മനോജിന്റെ ചോദ്യം സ്മിത പ്രതീക്ഷിച്ചിരുന്നില.  ഏതൊ മായാലോകത്തില്നിന്നും തിരിച്ചു വന്നപോലെ സ്മിത നിലകൊണ്‍ടു.  മനോജ് പറഞ്ഞു: “ഞാന്‍ ഈ സമയത്തു നാളെ വരും.  വേണ്‍ട പണവും സ്വര്‍ണ്ണവുമെടുത്തു തയ്യാറായി നില്ക്കണം”.  മനോജിന്റെ വാക്കുകളില് നിശ്ചയദാര്‍ഡ്യത്തോടൊപ്പം മദ്യത്തിന്റെ ഗന്ധവുമുണ്‍ടായിരുന്നു.

          സ്മിത കഴിയുന്നിടത്തോളം പണവും സ്വര്‍ണ്ണവും എടുത്തു ബാഗില് വച്ചു. മനോജ് വന്നു വിളിച്ചാല് ഉടന്‍ പുറപ്പെടണം.  എങ്ങോട്ടെന്നാ എവിടേക്കെന്നാ സ്മിതക്ക് നിശ്ചയമിലായിരുന്നു.  സ്മിത ഒരു കത്തെഴുതി വക്കുവാന്‍ തീരുമാനിച്ചു.  “നീലകാമുകി”യിലെ നായികയുടെ വാക്കുകള്‍ തന്ന കത്തിലേക്ക് കടമെടുക്കാന്‍ സ്മിത പ്രത്യേകം ശ്രദ്ധിച്ചു.

         മനോജ് സ്മിതയുടെ കൈപിടിച്ച് ഓട്ടോയില് കയറി.  മനോജിന്റെ കൈത്തലം പരുപരുത്തതാണെന്നും അതു “അഭിസാരിക”യിലെ ദിലീപിന്റെ കൈത്തലംപോലെ മൃദുലമലെന്നും സ്മിത തിരിച്ചറിഞ്ഞു. 

         ഓട്ടോയില് കയറിയപാടെ മനോജ് ചോദിച്ചു: “പണവും സ്വര്‍ണ്ണവുമൊക്കെ എടുത്തിട്ടുണ്‍ടലൊ?”  സ്മിത ചിരച്ചതെയുളളൂ.  എലാം ബാഗിലുണ്‍ടെന്നു അവള്‍ ആംഗ്യം കാണിച്ചു.  മനോജ് ഓട്ടൊ പുറപ്പെടാന്‍ ആവശ്യപ്പെട്ടു.  ഓട്ടൊ ഓടിക്കുന്നത് അന്നു മുറിയില് മനോജിനോടൊപ്പം ഒളിച്ചിരുന്നുയാളാണെന്നും സ്മിത മനസ്സിലാക്കി.  മദ്യത്തിന്റെ വലാത്ത മനം മടുപ്പിക്കുന്ന ഗന്ധം.  സ്മിതക്കു വല്ായ്മ തോന്നി.  സ്മിത ബാഗ് തിരുപിടിച്ചുകൊണ്‍ട് മനോജിന്റെ ചലനങ്ങളില് പൊരുത്തക്കേട് ശ്രദ്ധിച്ചിച്ചിരുന്നു. 

         പനമ്പ് കൊണ്‍ട് പകുത്ത ഒരു ചായ്പിന് മുമ്പില് ഓട്ടൊ നിന്നു.  മനോജ് പറഞ്ഞു: “ഇത് ഇവന്റെ സാമ്രാജ്യമാണ്.  ഇനി നമ്മളിവിടയൊണ് താമസ്സം”.  സ്മിതക്കു എന്തു പറയണമെന്നറിയിലായിരുന്നു.  ഒരു മറപോലുമിലാതെ താന്‍ ഇവിടെ എങ്ങിനെ കിടന്നുറങ്ങുമെന്ന ചിന്ത സ്മിതയെ വലാതെ അലോസരപ്പെടുത്തി. 

         ഓട്ടൊ ഓടിച്ചിരുന്നയാള്‍ ഓട്ടേയില്നിന്നും രണ്‍ടു പൊതിയും കുപ്പിയുമെടുത്ത് നിരത്തി വച്ചു.  അതില്നിന്ന് ഒരു പൊതിയെടുത്ത് സ്മിതക്ക് കൊടുത്തിട്ട് മനോജ് പറഞ്ഞു: “ഭക്ഷണമാണ്.  എന്തെങ്കിലും തിന്നിട്ട് അപ്പുറത്ത് പോയി കിടന്നാളൂ.  ഞങ്ങള്‍ സ്മിതയുടെ വരവ് ആഘോഷിക്കാന്‍ പോവുകയാണ്”. 

        എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം മനോജ് പറഞ്ഞു “സ്വര്‍ണ്ണവും പണവുമൊക്കെ ഇങ്ങു തന്നക്കൂ”  സ്മിത മറുപടിയൊന്നും പറഞ്ഞില.  മറുപടിയെന്നാണം സ്മിത ബാഗിനെ കെട്ടിപിടിച്ചു നടന്നു.  പൊതി അഴിച്ചു നോക്കാനൊ, ഭക്ഷണം കഴിക്കാനൊ സ്മിത കൂട്ടാക്കിയില.  അപ്പോഴേക്കും മനോജും കൂട്ടുകാരനും മദ്യത്തിന്റ ലഹരിയില് പാട്ടു പാടാനും താളം പിടിക്കാനും ആരംഭിച്ചിരുന്നു.  എപ്പോഴൊ സ്മിത ഉറക്കത്തിന്റ ആഴങ്ങളിലേക്ക് പയ്യെ ചരിഞ്ഞു. 

        ഏതൊ അവ്യക്തതയില്നിന്നും ഞെട്ടിയുണരുമ്പോള്‍ മനോജ് അടുത്ത് കിടപ്പുണ്‍ട്.  അവളുടെ കയ്യില്നിന്ന് ബാഗ് വാങ്ങാനും മനോജ് ഒരു ശ്രമം നടത്തി.  ബാഗ് കെട്ടിപിടച്ച് സ്മിത കമിഴ്ന്ന് കിടന്നു.  മനോജ് അവളുടെ വസ്ത്രം നീക്കം ചെയ്യാനുള്ള ശ്രമത്തിലായി.  സ്മിതയുടെ എതിര്‍പ്പുകള്‍ ഓരോന്നായി അവഗണിക്കപ്പെട്ടു.  അപ്പോഴാണ് സ്മിത പനമ്പുകള്‍ക്കിടയിലെ രണ്‍ടു കണ്ണുകള്‍ കണ്‍ടത്.  അവള്‍ ഒരു വലാത്ത ഞരുക്കത്തോടെ തേങ്ങി.  മനോജിന്റ കരങ്ങളുടെ ശക്തിയില് സ്മിത ഞരുങ്ങി.  എപ്പൊഴൊ ശക്തി കൊഴിഞ്ഞ സിംഹത്തെപോലെ മനോജ് വശം ചരിഞ്ഞു കിടന്നു.  സ്മിത ആയാസപ്പെട്ടു ശ്വാസം വലിച്ചു.  പനമ്പുകള്‍ക്കിടയിലെ കണ്ണുകള്‍ മറനീക്കി പുറത്തേക്കു വന്നു.  സ്മിത അടുത്തുവരുന്ന ആള്‍രൂപത്തെ നോക്കി ആഞ്ഞു തുപ്പി.  തുപ്പല് ചിതറി സ്മിതയുടെ ദേഹത്തുതന്ന വന്നു പതിച്ചു.  ആഴ്ചപ്പതിപ്പിലെ ‘മദാലസ’യുടെ പേജുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്‍ടായിരുന്നു. 
 

Tuesday, May 3, 2011

VEENDUMORU AMBASSODAR YATHRA

വീണ്ടുമൊരു അംബാസിഡര്‍ യാത്ര
          എനിക്കൊരു കാറു വാങ്ങണമെനനുണ്ടായിരുനു.  കാറു വാങ്ങുന കാര്യം ഭാര്യയോടും കുട്ടികളോടും പറയന്ട  എനനു ഞാന്‍ തീരുമാനിച്ചു.  കാറ് വാങ്ങുവാനുള്ള എന്റെ  തീരുമാനം അവരെ അറിയിച്ചാല് അവര്‍ക്കു ന്ടാകുനന സന്തോഷത്തെപ്പറ്റി എനിക്കൂഹിക്കാമായിരുനനു.  എനനിട്ടും തല്ക്കാലം പറയന്ട എനനു തീരുമാനിച്ചു.  ഒരുപക്ഷെ എനിക്ക് കാറ് വാങ്ങുവാന്‍ കഴിഞ്ഞിലെങ്കിലൊ എനന സന്ദേഹമായിരിക്കാം എനിക്കവരില് നിന്നും കാറു വാങ്ങുനന കാര്യം മറച്ചു വക്കുവാന്‍ കാരണമായി തോനനിയത്.

          സ്ഥിരമായി കാണുനന ഒരു സ്വപ്നം പോലെയാണ് ഒരു വന്ടി സ്വന്തമാക്കുക എനന മോഹം  എനനില് ഒളിഞ്ഞു കിടനനിരുനനത്.  എന്റെ കുട്ടിക്കാല സ്വപ്നങ്ങളില് എനനും വന്ടികള്‍ നിറഞ്ഞു നിനനിരുനനു.  ബസ്സും കാറും മറ്റു വന്ടികളും അത് ഓടിക്കുനന ഡ്രൈവറും എന്റെ ആരാധനാപാത്രങ്ങളായിരുനനു.  വലപ്പോഴും തരപ്പെടുനന ബസ്സ് യാത്ര ക്കിടയില് ഡ്രൈവറുടെ പിന്‍വശത്ത് വനന് ഒരാരാധകനെപ്പോലെ നോക്കിനല്ക്കും.  അപ്പോഴൊക്കെ അമ്മ എനെന അതികിലേക്ക്  ചേര്‍ത്തു നിര്‍ത്തും.  പിനെയെപ്പോഴൊ ബസ്സ് എനനത് എന്റെ ചിന്തകളില് നിനനും ഒഴിഞ്ഞുമാറി കാറുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. 

         അടുത്ത പ്രദേശത്തെ കാറുകളുടെ നമ്പറുകള്‍ എനിക്ക് മന:പാഠമായിരുനനു.  വല വിശേഷ ദിവസങ്ങളിലുമാണ് കാറില് കയറി യാത്ര ചെയ്യുവാന്‍ കഴിഞ്ഞിരുനനത്.  ഞെങ്ങി ഞെരുങ്ങി കൊള്ളാവുനന തിലധികം ആളുകളെ കയറ്റുമ്പോഴും ഡ്രൈവറുടെ അടുത്ത് സീറ്റു കിട്ടുവാന്‍ എത്ര പ്രയാസപ്പെട്ടിരുനനു.  ഞെങ്ങി ഞെരുങ്ങി ആരേയും കൂസ്സാതെയുള്ള അംബാസിഡറിലെ യാത്ര ഇപ്പോഴും ത്രിലടിപ്പിക്കുനന ഓര്‍മ്മയാണ്.  മോഹഭംഗങ്ങളുടെ ഘോഷയാത്രക്കിടയില് ഉപേക്ഷിച്ചും മറന്നും പോയ പല സംഭവങ്ങളിലും കാറുമാത്രം പച്ചയായി നിലനിനനിരുനനു.  പിനനീടെപ്പോഴൊ പഴമയോടുള്ള പുച്ഛം അംബാസി ഡറിനോടും തോനനിയെങ്കിലും കാറു സ്വന്തമാക്കണമെനന മോഹം മനസ്സില് കനത്തു നിനനിരുനനു.  

          ആയിടക്കാണ് ശിവന്‍കുട്ടി കാറു വാങ്ങിയ കാര്യം ഞാനറിഞ്ഞത്.  ശിവന്‍കുട്ടി എനേനാടൊപ്പം കളിച്ചും പഠിച്ചും വളര്‍നനയാളാണ്.  ഞാന്‍ ജോലിയില് പ്രവേശിക്കുമ്പോഴും ശിവന്‍കുട്ടി ജോലിയിലാതെ നടക്കുകയായിരുനനു.  എനനിട്ടും ശിവന്‍കുട്ടി കാറ് സ്വന്തമാക്കിയിരിക്കുനനു എനനത് എനനില് അവനോട് അസ്സൂയ ജനിപ്പിച്ചു.  അപ്രതീക്ഷിതമായാണ് ശിവന്‍കുട്ടിയെ വഴിക്കു വച്ചു കണാനിടയായത്.  കാറു വാങ്ങിയ കാര്യം ശിവന്‍കുട്ടിതനെന പറയട്ടെ എനനു ഞാന്‍ വിചാരിച്ചു.  അതുണടായിലെനനു മാത്രമല അവന്റെ മറുപടി എന്റെ മനസ്സിനെ വലാതെ അലോസരപ്പെടുത്തി. 

         ശിവന്‍കുട്ടിയോട് ഞാന്‍ ചോദിച്ചു: “ശിവന്‍കുട്ടി കാറ് വാങ്ങിയലെ?” കാറ് വാങ്ങിയ വിവരം എനേനാടു മറച്ചു വച്ചതിലുള്ള നീരസം എന്റെ ചോദ്യത്തില് ഒളിഞ്ഞിരുപ്പുണടായിരുനനു. 

         ശിവന്‍കുട്ടി മറുപടിയായി മറുചോദ്യമാണ് ചോദിച്ചത്.  അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്?”

         ശിവന്‍കുട്ടിയുടെ മറുപടിയില് എനിക്ക് വലായ്മ തോനനി.  എന്റെ അമ്പരപ്പ് മറച്ചുവക്കുവാന്‍ എനിക്ക് നനെന പണിപ്പെടേണടി വനനു.  എന്റെ മനസ്സിന്റെ നൊമ്പരം ഒനനു മറക്കാനെനേനാണം ഞാന്‍ പറഞ്ഞു:  “നനനായി, കാറ് വാങ്ങിയത് നനനായി.  കുടുംബങ്ങവുമൊത്തുള്ള യാത്രക്കായി ഇനി മറ്റു വാഹനങ്ങളെ ആശ്രയിക്കേണടതിലലൊ?”

        ശിവന്‍കുട്ടി ഞാന്‍ പറഞ്ഞതൊനനും അത്ര കാര്യമായി ശ്രദ്ധിക്കുനനിലെന്നനിക്കു തോന്നനി.  അയാള്‍ സ്വന്തമായി കാറുള്ള സുഹൃത്തു ക്കളുടെ നീണട പട്ടികകൂടി പറഞ്ഞിട്ടെ സംസാരം അവസ്സാനിപ്പിച്ചുള്ളൂ.  ഞാന്‍ അപ്പോഴും ശിവന്‍കുട്ടി വാങ്ങിയ കാറിനെ തനെന നോക്കി നില്ക്കു കയായിരുനനു.  അവസാനം അയാള്‍ കാറില്ക്കയറി പോകുനനതും നോക്കി നിനനു.  അയാള്‍ എനെന വിളിക്കുകയൊ എനേനാട് വരുനനുണടൊ എനനു തിരക്കുകയൊ ഉണടായില.  എനിക്കും അയാള്‍ക്കും ഒരിടത്തേക്കാണ് പോകേ ണടതെനനു ഞങ്ങളുടെ സംസാരത്തില് പറഞ്ഞിരുനനതുമാണ്.  എന്നങ്കിലുമൊരിക്കല് ഞാനും കാറു സ്വന്തമാക്കുമെനന് മനസ്സില് കുറിച്ചിട്ടു. 
 കൂടെ ജോലിചെയ്യുന്നവര്‍ ഓരോരുത്തരായി കാറു വാങ്ങുന്ന കാര്യം പറയുമ്പോള്‍ ഞാനല്പം അസ്വസ്ഥനാകാതിരുനനില.  പുതിയ തരം കാറുകള്‍ നിരത്തിലിറങ്ങുന്നത് മോഹത്തോടെ നോക്കി നിനനു. 

          കമ്പനി മാനേജറുടെ മകളുടെ വിവാഹമാണ്.  പോകാതിരിക്കാന്‍ കഴിയില.  പോകാമെനനു തീരുമാനിച്ചപ്പോഴാണ് ഒരു പുകില് മനസ്സിലായത്.  കല്യാണ മണ്ഢപവും റിസപ്ഷനും വളരെ അകലെയാണ്.  കല്യാണത്തിനു പോകേണടത് വളരെ ആവശ്യമായിരിക്കുനനു.  മാനേജര്‍ പ്രത്യേകം പറഞ്ഞി രുനനതുമാണ്.  കല്യാണമണ്ഡപത്തില്നിനനും റിസപ്ഷനിലേക്ക് വണടി അറേജ് ചെയ്തിരിക്കുമെനനു മനസ്സില് കരുതി.  എങ്കിലും സംശയ നിവാരണ ത്തിനെനനവണ്ണം ഞാന്‍ അടുത്ത സീറ്റിലിരിക്കുന്ന ശിവന്‍കുട്ടിയോടു തിരക്കി. 
         അയാള്‍ പറഞ്ഞു: “ഇപ്പോള്‍ സ്വന്തമായി കാറിലാത്തവര്‍ ആരാണ്.  സ്വന്തമായി കാറിലാത്തവര്‍ വരേണ്ടനനായിരിക്കും”  ശരിയാണ്, സ്വന്തമായി കാറിലാത്തവര്‍ നനെന കുറവായിരിക്കുനനു.  എന്റെ മനസ്സില് എവിടെയൊ ഒരു മുറിവ് പറ്റിയതുപോലെ തോനനി.  കുടുംബത്തോടൊപ്പം പോകാ മെനനുറപ്പിച്ചതായിരനനു.  തല്ക്കാലം തനിച്ചു പോകാമെനനു തീരുമാനിച്ചു.
 അങ്ങനെയാണ് കാറു വാങ്ങുനന കാര്യം ഞാന്‍ ഉറപ്പാക്കി തീരുമാനിച്ചത്.  തീരുമാനം മക്കളോടും ഭാര്യയോടും പ്രഖ്യാപിക്കുന്നതില് ഞാന്‍ വിമുഖത കാണിച്ചു എന്നതു നേരാണ്.  മാനേജരോടും മറ്റു സഹപ്രവര്‍ത്തകരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുനനു എന്നതും നേരുതനെനയാണ്.  ഒരുപുതിയ കാറു സ്വന്തമാക്കാന്‍ എനിക്ക് ഏറെ ക്ളേശിക്കേണടി വനനില.  എന്റെ സമ്പാദ്യത്തില് ഒരു കാറു വാങ്ങുവാന്‍ ആവശ്യമായ തുക ഉണടായിരുനനു. 

         തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുനനു.  വലപ്പോഴും തര പ്പെടുനന ട്രെയിന്‍ യാത്ര ഞാന്‍ ആസ്വദിച്ചിരുനനതുമാണ്.  എറണാകുള ത്തുനിനനും തിരുവനന്തപുരത്തേക്കുള്ള യാത്ര സ്വന്തമായി വാങ്ങിയ കാറില് തനെനയാകട്ടെ എനനു തീരുമാനിച്ചതില് മറ്റു ചില കാരണങ്ങളു മുണടായിരുനനു.  എന്റെ കൂടി ജൂനിയറായ ശിവന്‍കുട്ടി സ്വന്തം കാറിലാണ് വരുന്നതു എന്നതായിരനനു പ്രധാന കാരണവും.

         ജോലി സംബന്ധമായ യാത്രകളിലൊനനും ഞാന്‍ എന്റെ കുടുംബത്തെ പങ്കെടുപ്പിച്ചിരുനനില.  എന്നിരുന്നാലും ഇപ്രാവശ്യത്തെ യാത്ര കുടുബ ത്തോടൊപ്പമെനനു തീരുമാനിക്കുകയായിരുന്നു.   തിരുവനന്തപുരത്തെത്തിയാല് അനന്തപത്മനാഭനെ കണടു വണങ്ങുക എനിക്കു പതിവുള്ളതാണ്.  അപ്പോഴൊക്കെ ഭാര്യയും അത്തരം ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്.  ഇപ്രാവശ്യത്തെ യാത്ര എന്റെ കുടുംബത്തോടൊപ്പമാണ് എനനു ഞാന്‍ ശിവന്‍കുട്ടിയോടു പറയുകയുണ്‍ടായി.  അയാളും അതിനോടു യോജിക്കു കയായിരുനനു.  അങ്ങനെയാണ് ശിവന്‍കുട്ടിയും തിരുവനന്തപുരം യാത്ര കുടുംബത്തോടൊപ്പമാക്കിയത്.

          ഞാന്‍ തിരുവനന്തപുരം എത്തിയിരുനനില.  വഴിയില് വളരെ അകലെ നിന്നുതന്ന ആരോ കൈകാണിക്കുന്നതായി തോന്നി.  അതു ശിവന്‍കുട്ടി യായിരുനനു.  ശിവന്‍കുട്ടിയുടെ ഭാര്യ വലാത്ത ഗൌരവത്തിലായിരുനനു.  ശിവന്‍കുട്ടിയേയും കുടുംബത്തേയും കണടതില് ഭാര്യ അതിയായി ആഹ്ളാദിക്കുനനതായി തോനനി.  ശിവന്‍കുട്ടിയുടെ ഭാര്യ പറഞ്ഞു: “ ഈ വണടിയിലാണെങ്കില് ഞാന്‍ തിരുവനന്തപുരത്തേക്കില എനനു പറഞ്ഞ താണ്.  ഇപ്പോള്‍ പെരുവഴിയിലായിരിക്കുനനു.  വണടിയില് പെട്രോള്‍ തീര്‍നനിരിക്കുനനു.  പെട്രോള്‍ പമ്പ് അടുത്തായിരുനനതിനാല് പെട്രോള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടുണടായില.  പെട്രോള്‍ ഒഴിച്ചിട്ടും വണടി നീങ്ങുനനില. 
 ഞാന്‍ ശിവന്‍കുട്ടിയോടു ആരാഞ്ഞു: “മെക്കാനിക്കിനെ വിളിക്കാ തിരുന്നതെന്ത്”

        ശിവന്‍കുട്ടി ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്.  ശിവന്‍കുട്ടിയുടെ കൈയ്യില് പണം തീര്‍നനിരിക്കുനനു.  “തിരുവനന്തപുരംവരെ എത്താനുള്ള പെട്രോള്‍ ഉണടാകുമെനനാണ് കരുതിയിരുനനത്”

         എനിക്ക് ഏറെ പരിചിതമായ സ്ഥലങ്ങളായിരുനനു.  ഒരു മെക്കാനിക്കിനെ ഏര്‍പ്പാടാക്കി പെട്രോള്‍ അടിക്കാനും റിപ്പയര്‍ ചെയ്യാനുമുള്ള കാശ് ശിവന്‍കുട്ടിയുടെ കയ്യില് വച്ചു കൊടുത്തു.  പ്രത്യേകിച്ചൊനനും സംഭവിക്കാ ത്തതുപോലെ ശിവന്‍കുട്ടി പറഞ്ഞു: “എ.ടി.എമ്മില് കുറച്ചു കാശെങ്കിലും കാണുമെനനാണ് കരുതിയത്”
 
         ശിവന്‍കുട്ടിയേയും കുടുംബത്തേയും കൂട്ടി ഞാന്‍ യാത്ര തുടര്‍നനു.  ഭാര്യയും കുട്ടികളും അപ്പോഴേക്കും സംസാരം ആരംഭിച്ചിരുനനു.  എന്റെ  മനസ്സില് അപ്പോള്‍ ഓടിയെത്തിയത് തിങ്ങി നിറഞ്ഞുള്ള അംബാസിഡര്‍ യാത്രയിലെ പഴയകാല ഓര്‍മ്മകളായിരുനനു.  കളിയും ചിരിയുമായി കാറില് തിങ്ങി നിറഞ്ഞിരുനനു.  തിരുവനന്തപുരമെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: “തിങ്ങി നിറഞ്ഞുള്ള യാത്ര ഒരു രസം തനെനയാണ്”