Monday, May 23, 2011


ഞാന്‍ മദാലസ

      സ്മിത വായനയുടെ ലോകത്തായിരുന്നു.  പൈങ്കിളി ആഴ്ചപ്പതിപ്പും അതിലെ ഭ്രമിപ്പിക്കുന്ന കഥകളുമായുള്ള കമാരപ്രായം.  അത്തരമൊരു നാളിലാണ് മനോജ് സ്മിതയുടെ വീട്ടില് മേശയുടെ പിന്നില് ഒളിച്ചിരുന്നത്.   ഏതൊ ചെറിയ ശബ്ദം കേട്ടാണ് പൈങ്കിളി വാരികയുടെ താളുകളില് നിന്ന് തലയുയര്‍ത്തി നോക്കിയത്.  ഏതൊ മനുഷ്യരൂപം ഒളിച്ചിരുപ്പുണ്‍ടെന്നു മനസ്സിലായി.  ഒച്ചകൂട്ടാനുള്ള ശ്രമത്തിലായിരുന്നു സ്മിത.  അപ്പോഴാണ് വലപ്പോഴും മാത്രം സംസാരിച്ചിട്ടുള്ള മനോജാണെന്ന് മനസ്സിലായത്.  മനോജ് അപേക്ഷയെന്നാണം പറഞ്ഞു: “ഒച്ച വക്കരുത്.  ഞങ്ങള്‍ സ്മിതയെ കാണുവാനായി വന്നതാണ്”.  സ്മിത അമ്പരന്നിരുന്നുപോയി.  “അഭിസാരിക”യിലെ ദിലീപ് നായികയോട് പറഞ്ഞതുപോലെ സ്മിതക്ക് അനുഭവപ്പെട്ടു.  സ്മിതക്ക് വലാത്ത സങ്കോചം തോന്നി.  അവള്‍ എന്തു പറയണമെന്നറിയാതെ നിര്‍ന്നിമേഷയായി അങ്ങനെ ഏറെ നേരം നിന്നു.  സ്മിത പരിസരബോധം വീണ്‍ടെടുത്തു നോക്കുമ്പോള്‍ മനോജും കൂട്ടുകാരനും നന്ദി പറഞ്ഞ് പുറകുവശത്തെ വാതില് വഴി കടന്നു പോയി.  സ്മിതക്ക് എന്ത് പറയണമെന്ന് അിറയിലായിരുന്നു.       സത്യത്തില് ‘അഭിസാരിക’യിലെ നായിക ദിലീപിനോട് എന്താണ് പറഞ്ഞതെന്ന് അവള്‍ മനസില് തിരക്കുകയായിരുന്നു. 

          തുടര്‍ന്നുള്ള ഏതാനും ദിവസങ്ങള്‍ സ്മിതക്ക് ഉണര്‍വ്വിന്റെ ദിവസങ്ങളായിരുന്നു.  ഏറെ നേരം ഉറങ്ങാതെ ‘അഭിസാരിക”യിലെ ദിലീപിനെ കാത്തിരുന്നതുപോലെ സ്മിതയും മനോജിനെ കാത്തിരുന്നു.  പിന്നീട് എപ്പോഴൊ ആഴ്ചപ്പതിപ്പുമായി കടയില്നിന്നും തിരിച്ച് പോരുംവഴിയാണ് സ്മിത മനോജിനെ കണ്‍ടത്.  എന്തു പറയണമെന്നറിയാതെ സ്മിത ഏറെ നേരം അങ്ങനെ നിന്നു പോയി.  മനോജ് മുന്‍പിലെത്തിയിട്ടും സ്മിത അറിയുന്നുണ്‍ടായിരുന്നില.  സ്വബോധം വീണ്‍ടെടുത്തിട്ടെന്നവണ്ണം ഒരുവിധം വിക്കിവിക്കി സ്മിത പറഞ്ഞു: “ഞാന്‍ മനോജിനെ കാത്തിരിക്കാറുണ്‍ട്.  ഏറെ വൈകിയാണ് ഉറങ്ങുന്നത്.  മനോജ് എന്നങ്കിലും വരുമെന്നു പ്രതീക്ഷിച്ചു”. 

          മനോജിന് വലാത്ത അത്ഭുതം തോന്നി.  എന്താണ് സ്മിത പറയുനനതെന്നു മനോജിന് മനസ്സിലായില. ചുണ്‍ടിലെരിയുന്ന സിഗരറ്റ് ഒരിക്കല്കൂടി ആഞ്ഞു വലിച്ചു.  ഒരുപായം പ്രയോഗിക്കുംപോലെ മനോജ് പറഞ്ഞു: “ശരിയാണ്.  സ്മിതയെ കാണണമെന്ന് എനിക്കും തോന്നാറുണ്‍ട്”.  സ്മിത സ്തംഭിച്ചിരുന്നുപോയി.  “ഗന്ധര്‍വ്വ“നിലെ  ശശാങ്കന്‍ പറഞ്ഞതുപോലെ.  സ്മിത കാലിലെ നഖം കൊണ്‍ട് മണ്ണില് എന്തൊ കോറുന്നതായി മനോജ് മനസ്സിലാക്കി.  എന്തൊ പിടികിട്ടിയാലെന്ന വണ്ണം മനോജ് പറഞ്ഞു:”ഇന്നു തീര്‍ച്ചയായും വരും”.  സ്മിത മനസ്സില് പറഞ്ഞു: വരണം. തീര്‍ച്ചയായും വരണം.

          മനോജ് വാക്കു പാലിച്ചു.  ഇരുട്ടിന്റെ മറവില് സ്മിത തുറന്നിട്ട ജനലഴികള്‍ക്കരികത്തെത്തി.  മനോജ് ശബ്ദം താഴ്ത്തിയാണ് സ്മിതയെ വിളിച്ചത്.  സ്മിത തീര്‍ത്തും ഉലാസവതിയായിരുന്നു.  ആരും മുറിക്കകത്തേക്കു വരാതിരിക്കാന്‍ പാകത്തില് വാതിലുകള്‍ ബന്ധിച്ചു.  “ഗന്ധര്‍വ”നിലെ ശശാങ്കനെപ്പോലെ മനോജ് ജനലരുകില് വന്നു നില്ക്കുന്നു.  സ്മിത തന്നയാണ് സംഭാഷണം തുടങ്ങിയത്.  “ഞാന്‍ മനോജിനെ കാത്തിരിക്കുകയായിരുന്നു.  ഇനിയും വൈകിയിരുന്നുവെങ്കില് ഞാന്‍ പിണങ്ങിയേനെ”.  “അഭിസാരിക”യിലെ ദിലീപിനോട് നായിക പറഞ്ഞ വാക്കുകള്‍ സ്മിത കടമെടുക്കുകയായിരുന്നു.  മനോജ് രണ്‍ടും കല്പിച്ചു ചോദിച്ചു: “ പോരുന്നാ എന്റെ കൂടെ”. എടുത്തടിച്ച പോലുള്ള മനോജിന്റെ ചോദ്യം സ്മിത പ്രതീക്ഷിച്ചിരുന്നില.  ഏതൊ മായാലോകത്തില്നിന്നും തിരിച്ചു വന്നപോലെ സ്മിത നിലകൊണ്‍ടു.  മനോജ് പറഞ്ഞു: “ഞാന്‍ ഈ സമയത്തു നാളെ വരും.  വേണ്‍ട പണവും സ്വര്‍ണ്ണവുമെടുത്തു തയ്യാറായി നില്ക്കണം”.  മനോജിന്റെ വാക്കുകളില് നിശ്ചയദാര്‍ഡ്യത്തോടൊപ്പം മദ്യത്തിന്റെ ഗന്ധവുമുണ്‍ടായിരുന്നു.

          സ്മിത കഴിയുന്നിടത്തോളം പണവും സ്വര്‍ണ്ണവും എടുത്തു ബാഗില് വച്ചു. മനോജ് വന്നു വിളിച്ചാല് ഉടന്‍ പുറപ്പെടണം.  എങ്ങോട്ടെന്നാ എവിടേക്കെന്നാ സ്മിതക്ക് നിശ്ചയമിലായിരുന്നു.  സ്മിത ഒരു കത്തെഴുതി വക്കുവാന്‍ തീരുമാനിച്ചു.  “നീലകാമുകി”യിലെ നായികയുടെ വാക്കുകള്‍ തന്ന കത്തിലേക്ക് കടമെടുക്കാന്‍ സ്മിത പ്രത്യേകം ശ്രദ്ധിച്ചു.

         മനോജ് സ്മിതയുടെ കൈപിടിച്ച് ഓട്ടോയില് കയറി.  മനോജിന്റെ കൈത്തലം പരുപരുത്തതാണെന്നും അതു “അഭിസാരിക”യിലെ ദിലീപിന്റെ കൈത്തലംപോലെ മൃദുലമലെന്നും സ്മിത തിരിച്ചറിഞ്ഞു. 

         ഓട്ടോയില് കയറിയപാടെ മനോജ് ചോദിച്ചു: “പണവും സ്വര്‍ണ്ണവുമൊക്കെ എടുത്തിട്ടുണ്‍ടലൊ?”  സ്മിത ചിരച്ചതെയുളളൂ.  എലാം ബാഗിലുണ്‍ടെന്നു അവള്‍ ആംഗ്യം കാണിച്ചു.  മനോജ് ഓട്ടൊ പുറപ്പെടാന്‍ ആവശ്യപ്പെട്ടു.  ഓട്ടൊ ഓടിക്കുന്നത് അന്നു മുറിയില് മനോജിനോടൊപ്പം ഒളിച്ചിരുന്നുയാളാണെന്നും സ്മിത മനസ്സിലാക്കി.  മദ്യത്തിന്റെ വലാത്ത മനം മടുപ്പിക്കുന്ന ഗന്ധം.  സ്മിതക്കു വല്ായ്മ തോന്നി.  സ്മിത ബാഗ് തിരുപിടിച്ചുകൊണ്‍ട് മനോജിന്റെ ചലനങ്ങളില് പൊരുത്തക്കേട് ശ്രദ്ധിച്ചിച്ചിരുന്നു. 

         പനമ്പ് കൊണ്‍ട് പകുത്ത ഒരു ചായ്പിന് മുമ്പില് ഓട്ടൊ നിന്നു.  മനോജ് പറഞ്ഞു: “ഇത് ഇവന്റെ സാമ്രാജ്യമാണ്.  ഇനി നമ്മളിവിടയൊണ് താമസ്സം”.  സ്മിതക്കു എന്തു പറയണമെന്നറിയിലായിരുന്നു.  ഒരു മറപോലുമിലാതെ താന്‍ ഇവിടെ എങ്ങിനെ കിടന്നുറങ്ങുമെന്ന ചിന്ത സ്മിതയെ വലാതെ അലോസരപ്പെടുത്തി. 

         ഓട്ടൊ ഓടിച്ചിരുന്നയാള്‍ ഓട്ടേയില്നിന്നും രണ്‍ടു പൊതിയും കുപ്പിയുമെടുത്ത് നിരത്തി വച്ചു.  അതില്നിന്ന് ഒരു പൊതിയെടുത്ത് സ്മിതക്ക് കൊടുത്തിട്ട് മനോജ് പറഞ്ഞു: “ഭക്ഷണമാണ്.  എന്തെങ്കിലും തിന്നിട്ട് അപ്പുറത്ത് പോയി കിടന്നാളൂ.  ഞങ്ങള്‍ സ്മിതയുടെ വരവ് ആഘോഷിക്കാന്‍ പോവുകയാണ്”. 

        എന്തൊ ഓര്‍ത്തിട്ടെന്നവണ്ണം മനോജ് പറഞ്ഞു “സ്വര്‍ണ്ണവും പണവുമൊക്കെ ഇങ്ങു തന്നക്കൂ”  സ്മിത മറുപടിയൊന്നും പറഞ്ഞില.  മറുപടിയെന്നാണം സ്മിത ബാഗിനെ കെട്ടിപിടിച്ചു നടന്നു.  പൊതി അഴിച്ചു നോക്കാനൊ, ഭക്ഷണം കഴിക്കാനൊ സ്മിത കൂട്ടാക്കിയില.  അപ്പോഴേക്കും മനോജും കൂട്ടുകാരനും മദ്യത്തിന്റ ലഹരിയില് പാട്ടു പാടാനും താളം പിടിക്കാനും ആരംഭിച്ചിരുന്നു.  എപ്പോഴൊ സ്മിത ഉറക്കത്തിന്റ ആഴങ്ങളിലേക്ക് പയ്യെ ചരിഞ്ഞു. 

        ഏതൊ അവ്യക്തതയില്നിന്നും ഞെട്ടിയുണരുമ്പോള്‍ മനോജ് അടുത്ത് കിടപ്പുണ്‍ട്.  അവളുടെ കയ്യില്നിന്ന് ബാഗ് വാങ്ങാനും മനോജ് ഒരു ശ്രമം നടത്തി.  ബാഗ് കെട്ടിപിടച്ച് സ്മിത കമിഴ്ന്ന് കിടന്നു.  മനോജ് അവളുടെ വസ്ത്രം നീക്കം ചെയ്യാനുള്ള ശ്രമത്തിലായി.  സ്മിതയുടെ എതിര്‍പ്പുകള്‍ ഓരോന്നായി അവഗണിക്കപ്പെട്ടു.  അപ്പോഴാണ് സ്മിത പനമ്പുകള്‍ക്കിടയിലെ രണ്‍ടു കണ്ണുകള്‍ കണ്‍ടത്.  അവള്‍ ഒരു വലാത്ത ഞരുക്കത്തോടെ തേങ്ങി.  മനോജിന്റ കരങ്ങളുടെ ശക്തിയില് സ്മിത ഞരുങ്ങി.  എപ്പൊഴൊ ശക്തി കൊഴിഞ്ഞ സിംഹത്തെപോലെ മനോജ് വശം ചരിഞ്ഞു കിടന്നു.  സ്മിത ആയാസപ്പെട്ടു ശ്വാസം വലിച്ചു.  പനമ്പുകള്‍ക്കിടയിലെ കണ്ണുകള്‍ മറനീക്കി പുറത്തേക്കു വന്നു.  സ്മിത അടുത്തുവരുന്ന ആള്‍രൂപത്തെ നോക്കി ആഞ്ഞു തുപ്പി.  തുപ്പല് ചിതറി സ്മിതയുടെ ദേഹത്തുതന്ന വന്നു പതിച്ചു.  ആഴ്ചപ്പതിപ്പിലെ ‘മദാലസ’യുടെ പേജുകള്‍ അവിടവിടെ ചിതറിക്കിടപ്പുണ്‍ടായിരുന്നു. 
 

No comments:

Post a Comment