Tuesday, July 12, 2011

വയ്യ കുട്ടി, ഒരു തുടര്ച്ചക്കുകൂടി കൂട്ടു നില്ക്കാന്വയ്യ
എസ്.കാച്ചപ്പിള്ളി

            സുമതി ന്യൂസ് പേപ്പര്വായിക്കുകയായിരുന്നു.  സെല്ഫ് ഫിനാന്സിംഗ് മേഖലയിലെ പ്രവേശനഭാഗം വായിക്കുകയായിരുന്നു.  ലോകമാകെ ഇന്റര്ചര്ച്ച് കൌണ്സില് സ്ഥാപനങ്ങളില് പ്രവേശനത്തിനായി ആദരവോടെ കാത്തിരിക്കുമ്പോഴും എന്തെ ഇന്റര്ചര്ച്ച് കൌണ്സിലിനെ മാത്രം ഒറ്റപ്പെടുത്തുന്നു എന്ന് എത്ര ചിന്തിച്ചിട്ടും സുമതിക്കു മനസ്സിലായില.  താനും പലപ്പോഴും ഇന്റര്ചര്ച്ച് കൌണ്സിലിന്റെ തീരുമാനങ്ങളോട് യോജിച്ചിരുന്നുവലൊ എന്ന് സുമതി ആലോചിച്ചു.  കോളിംഗ് ബെലടിക്കുന്ന ശബ്ദം കേട്ട് ചിന്തയില് നിന്ന് ഉണര്ന്ന് സുമതി വാതില് തുറന്നു നോക്കി.  പുറത്ത് ഏതാനും പുസ്തകങ്ങളുമായി സുമി കാത്തു നില്ക്കുന്നു.  സുമി പറഞ്ഞു: ‘എനിക്ക് പഠിക്കണം.  കുറച്ചു പാഠങ്ങള്കൂടി പറഞ്ഞു തരണം’.  സുമിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.  മറുപടിയായി സുമതി വാതില് കൊട്ടിയടച്ചു.  സുമതി വലാതെ വീര്പ്പുമുട്ടാനും തേങ്ങലടിക്കാനും തുടങ്ങി.  അമര്ത്തിപ്പിടിച്ച വാതിലിനോടു ചേര്ന്ന് അവര്വലാതെ തേങ്ങി.

            സജിത്തും അജിത്തും സുമതിയുടെ അയല്ക്കാരാണ്.  രണ്ടുപേരും പഠനം പാതിവഴിയില് നിറുത്തിയവര്‍.  സുമതിയുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് അത്യാവശ്യം വിദ്യാഭ്യാസം നേടിയതു തന്െന.  ഇരുവരും സുഹൃത്തുക്കളും തെറ്റുചെയ്താലും ശരി ചെയ്താലും ഇരുവരും അതില് പങ്കാളികളുമായിരിക്കും.  സുമതി അജിത്തിനേയും സജിത്തിനേയും വിളിച്ചുപദേശിക്കും.  ഏതൊ ഒരു പുണ്യകാര്യം ചെയ്യുന്നതുപോലെയാണ് സുമതിക്കു തോന്നിയിരുന്നത്.  കുട്ടികള്സ്ക്കൂളില് പോയാല് സജിത്തും അജിത്തും വഴിക്കെങ്ങാനും ഉണ്ടൊ എന്നു തിരക്കും.  ഉണ്ടെങ്കില് തന്െന ഇരുവരും മനപൂര്വ്വം മറഞ്ഞിരിക്കുകയായിരിക്കും.  അലെങ്കില് സുമതിയുടെ വക എന്തെങ്കിലും ഉപദേശം കിട്ടാതിരിക്കില.  സുമതി തരംകിട്ടുമ്പോഴൊക്കെ അവരെ സല്ക്കരിക്കാറുമുണ്ട്.  അപ്പോഴൊക്കെ ഇരുവരുടേയും പെരുമാറ്റം മാറ്റിയെടുക്കാമെന്നു സുമതി ആഗ്രഹിക്കാറുണ്ട്.  എന്നും എന്തെങ്കിലും പരാതി സജിത്തിനേയും അജിത്തിനേയും പറ്റിയുണ്ടാകും.  നാട്ടുകാര്അവരെ കുരുത്തംകൊള്ളികള്എന്നാണ് വിശേഷിപ്പിക്കാറെങ്കിലും സുമതി അവരോട് പ്രത്യേകം സ്നേഹപ്രകടനങ്ങള്നടത്തും.  കൂട്ടത്തില് ചിലപ്പോഴൊക്കെ വിലപ്പെട്ട സാധനങ്ങള്നഷ്ടപ്പെടാറുമുണ്ട് എന്നു സുമതി മനസ്സിലോര്ത്തു.

            ആയിടക്കാണ് പത്രത്താളുകളില് ഇലക്ട്രിസിറ്റി ബോര്ഡില് ജോലിക്ക# ആളെ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്.  സുമതി അവരെ നിര്ബന്ധപൂര്വ്വം വിളിച്ചു വരുത്തി.  ആദ്യമാദ്യം സുമതിയുടെ ഉപദേശം ഭയന്ന് അവര്മടി കാണിച്ചെങ്കിലും സുമതി തന്െന അവര്ക്കുവേണ്ടി അപേക്ഷകള്തയ്യാറാക്കി.  ചോദിക്കാറുള്ള ചോദ്യങ്ങളുടെ ഏകദേശരൂപം മനസ്സിലാക്കി.  താഴ്ന്ന ജോലിക്കുപോലും എം..ക്കാരും എം.എസ്സിക്കാരുമൊക്കെ ഉണ്ടാകുമെന്ന് സുമതിക്ക് അപ്പോഴാണ് മനസ്സിലായത്. 

            സുമതി അവരുടെ അച്ഛനേയും അമ്മയേയും പറഞ്ഞ് കാര്യങ്ങള്ബോധ്യപ്പെടുത്തി.  അവര്ക്ക് ജോലിക്കായി പഠന സംബന്ധമായി ചില തയ്യാറെടുപ്പുകളൊക്കെ വേണമെന്നും സുമതി അവര്ക്ക് കാര്യങ്ങള്പറഞ്ഞുകൊടുക്കാമെന്നും ഏറ്റു.  എലാ ദിവസവും അവരെ സുമതിയുടെ വീട്ടിലേക്ക് എത്തിക്കുന്ന കാര്യം അജിത്തിന്റയും സജിത്തിന്റയും മാതാപിതാക്കളെ ചുമതലപ്പെടുത്തി.  എന്തൊ മഹാഭാഗ്യം വരുന്നു എന്നാണ് അജിത്തിന്റയും സജിത്തിന്റയും മാതാപിതാക്കള്ക്ക് മനസ്സിലായത്.  അജിത്തും സജിത്തുമാകട്ടെ തങ്ങള്ഇത്തരമൊരു പഠനത്തിനിലെന്ന്ു തീര്ത്തു പറഞ്ഞു.  പിന്െന പിന്െന സുമതിയുടെ നിര്ബന്ധത്തിനും സല്ക്കാരത്തിനും മുന്പില് ഇരുവരും ഒരുവിധം തയ്യാറെടുക്കാമെന്നു തീരുമാനത്തിലെത്തി. 

            ജോലിക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞ് എത്തും വരെ സുമതിക്കായിരുന്നു ടെന്ഷണ്‍.  പരീക്ഷ കഴിഞ്ഞിട്ടും അജിത്തിനേയും സജിത്തിനേയും കാണാന്പറ്റാത്തതില് സുമതിക്ക് വലാത്ത ഈര്ഷ്യ അനുഭവപ്പെട്ടു. 

            സുമതി റിസല്ട്ട് വരുന്ന ദിവസം നോക്കി നില്ക്കുകയായിരുന്നു.  ന്യൂസ് പേപ്പറില് റാങ്ക് ലിസ്റ് വരുന്ന കാര്യം തന്െന വായിച്ചപ്പോള്സുമതി അജിത്തിനേയും സജിത്തിനേയും തിരക്കി പുറപ്പെട്ടു.  ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ് സുമതിക്ക് ഇരുവരേയും നേരില് കാണാന്പറ്റിയത്.  സുമതി ഏതൊ വലിയ വാര്ത്ത പറയുംപോലെയായിരുന്നു.  അജിത്തിനും സജിത്തിനുമാകട്ടെ താല്പ്പര്യമിലാത്ത എന്തൊ കേട്ടതുപോലെയാണ് അനുഭവപ്പെട്ടത്.

            സുമതി തന്െന അവരുടെ റിസല്ട്ട് പരിശോധിക്കാന്തീരുമാനിച്ചു.  പട്ടികയുടെ ഏറ്റവും താഴെയായിരുന്നു ഇരുവരുടേയും പേരുകള്‍.  സുമതിക്ക് പ്രതീക്ഷ നശിച്ചപോലെയായിരുന്നു.  ഒരു കാര്യവുമിലാതെ എന്തിനൊവേണ്ടി സമയം പാഴാക്കിയതുപോലെ സുമതിക്കു തോന്നി.  അജിത്തിനേയും സജിത്തിനേയും കണ്ടപ്പോള്സുമതി പറഞ്ഞു: ‘ഇതിലും ഭേദം കടലിലെ വെള്ളം വറ്റിക്കാന്ശ്രമിക്കുകയായിരുന്നു.  നിങ്ങളുടെ പേര് പട്ടികയില് ഏറ്റവും താഴെയാണ്.’  അജിത്തും സജിത്തും ചിരിച്ചതേയുള്ളൂ.  അജിത്തും സജിത്തുമാകട്ടെ അവരുടെ പേര് പട്ടികയുടെ താഴെ ഉണ്ടായിരുന്നു എന്നതുതന്െന വലിയ കാര്യമായി കണക്കാക്കി.

            ജോലിക്കുള്ള നിയമന ഉത്തരവുമായി അജിത്തും സജിത്തും എത്തിയപ്പോഴും സുമതിക്കു വിശ്വസിക്കാന്തോന്നിയില.  ഇതു വലാത്ത അല്ഭുതംതന്െന. പട്ടികയില് ഇവര്ക്ക് മുന്പില് വളരെയേറെ പേരുകളുണ്ടായിട്ടും എങ്ങിനെ ഇവര്ക്ക് നിയമന ഉത്തരവു ലഭിച്ചു എന്നതില് സുമതിക്കു സംശയം തോന്നാതിരുന്നില.  പിന്േനാക്ക വിഭാഗത്തില് പെട്ടവരായതുകൊണ്ടാണ് പുറകിലായിരുന്നിട്ടും നിയമന ഉത്തരവ് ലഭിച്ചതെന്ന് സുമതി മനസ്സിലാക്കി.

            അജിത്തിന്റയും സജിത്തിന്റയും സ്വഭാവത്തെപ്പറ്റി നാട്ടുകാര്ആശങ്ക പറയുമ്പോഴും സുമതി അഭിപ്രായങ്ങള്കാര്യമാക്കിയില.  സ്വന്തം കുട്ടികളുടെ കാര്യത്തിലെന്നപോലെ അജിത്തിന്റയും സജിത്തിന്റയും കുട്ടികളുടെ കാര്യത്തില് താല്പപര്യം കാണിച്ചു.  അജിത്തിന്റയും സജിത്തിന്റയും കുട്ടികള്ക്ക് സുമതി പാഠങ്ങള്പറഞ്ഞുകൊടുക്കുക പതിവാക്കി.  അവരുടെ കുട്ടികളെ സുമതിയുടെ അടുക്കല് പറഞ്ഞയക്കാന്മടി കാണിച്ചിരുന്നില.  സുമതിയുടെ നിരന്തരമായ പ്രേരണ കൊണ്ട് മികച്ച വിജയം കൈവരിക്കാന്കഴിഞ്ഞിരുന്നു.

            പട്ടികയില് വളരെ താഴെയായിരുന്നിട്ടും അജിത്തിനും സജിത്തിനും മറ്റുള്ളവരേക്കാള്വേഗത്തില് തന്െന പ്രൊമോഷണ്കിട്ടുന്നതില് സുമതിക്കായിരുന്നു സന്തോഷം.

            സുമി പ്ളസ്സ് ടൂ പഠിക്കുമ്പോള്തന്െന മെഡിസ്സിനു പോകുന്ന കാര്യത്തെപ്പറ്റി സുമതി അവളെ ബോധവതിയാക്കിയിരുന്നു.  സുമതി പ്രത്യേക താല്പ്പര്യമെടുത്ത് അവളുടെ സംശയങ്ങള്പറഞ്ഞ് കൊടുക്കാനും ശ്രദ്ധിച്ചു.  സുമി എന്ട്രന്സ്സിനു തയ്യാറെടുക്കുന്ന സമയമായിരുന്നു.  ഒരു ദിവസം സുമി വന്നപ്പോള്പറഞ്ഞു: “ഇന്നലെ അച്ഛനേയും ചെറിയച്ഛനേയും പോലീസുകാര്കൊണ്ടുപോയി”.  പുസ്തകങ്ങള്എടുത്ത് വക്കുമ്പോള്ഏതൊ നിസ്സാരകാര്യം പറയും പോലെയായിരുനരുന്നു സുമി അതു പറഞ്ഞത്.

            സുമതി വളരെ അസ്വസ്ഥയായിരുന്നു.  അവര്സുമിയെ പിടിച്ചു കുലുക്കി.  എന്നിട്ടു പറഞ്ഞു: “എന്ത്, എന്താണ് കുട്ടി നീ പറഞ്ഞത്.  നിന്റെ അച്ഛനേയും ചെറിയച്ഛനേയും പോലീസുകാര്വാനില് കയറ്റി കൊണ്ടുപോയെന്േനാ.  എന്തിന്, എന്തിന് അവര്നിന്റ അച്ഛനെ കൊണ്ടുപോയി”. സുമതി ഒറ്റ ശ്വാസത്തിലാണ് അതു ചോദിച്ചത്.  സുമതിയുടെ ഭാവമാറ്റം കണ്ടപ്പോള്സുമി വലാതെ ഭയപ്പെട്ടു പോയി.   കണ്ണുകളില് നോക്കി സുമി പറഞ്ഞു: “പേടിക്കാനില.  അവര്തനിയെ വന്നു കൊള്ളും”.  ഏതൊ സാധാരണ സംഭവം നടന്നതു പോലെയായിലുന്നു സുമിയുടെ മറുപടി.

            എത്ര ആലോചിട്ടും സുമിയുടെ നിസംഗത സുമതിക്കു മനസ്സിലാകുമായിരുന്നില.  ഏതൊ സാധാരണ സംഭവംപോലെ, ഒഴുക്കന്മട്ടില് അച്ഛനെ പോലീസുകാര്ജീപ്പില്  കയറ്റികൊണ്ടുപോയി എന്ന സുമിയുടെ വിവരണം സുമതിയില് ആശങ്കയും അങ്കലാപ്പുമുണ്ടാക്കി. 

            ഇലക്ട്രിസിറ്റി ബോര്ഡിന്റ ഗോഡൌണില് സൂക്ഷിച്ചിരുന്ന കമ്പികള്ഇരുവരും ചേര്ന്ന് മോഷ്ടിച്ചിരിക്കുന്നു.  സുമതിക്ക് വലാത്ത അപമാനം തോന്നി.  താന്എന്തൊ തെറ്റു ചെയ്തതുപോലെ സുമതിക്കു തോന്നി. 

            പുസ്തകത്തിലെ സംശയവുമായി എത്തിയ സുമതിക്കുനേരെ ഈറ്റപുലിപോലെ സുമതി ചീറ്റി.  എന്നിട്ടു പറഞ്ഞുമതി നിന്റ മെഡിസിന്പഠിപ്പ്”.  അല്പസമയം കഴിഞ്ഞ് മനസ്സാന്നിധ്യം വീണ്ടെടുത്ത് സുമതി പറഞ്ഞു: “അദ്ധ്യാപകര്പറഞ്ഞിട്ടുണ്ട് സുമതിക്ക് മെഡിസ്സിനു സീറ്റു കിട്ടക അത്ര ബുദ്ധിമുട്ടൊന്നുമുള്ള കാര്യമല.  പിന്േനാക്ക വിഭാഗത്തില് പെട്ടതാണലൊ.  പക്ഷെ കുട്ടി എനിക്കിനി വയ്യ.  ഇന്നു മുതല് ഞാന്നിനക്കു പറഞ്ഞു തരുന്നതു അവസാനിപ്പിക്കുകയാണ്.  പൊയ്ക്കൊള്ളൂ”.  ഇതു പറഞ്ഞതും സുമതിയുടെ കണ്ണുകള്നിറയുന്നതായി സുമിക്കു മനസ്സിലായി. 

            സുമിയാണ് ഇപ്പോള്തന്റ വാതില് മുട്ടി നില്ക്കുന്നത്.  താന്മൂലം ചെറുതാണെങ്കിലും ജോലിക്കു കയറിയവര്പൊതുമുതല് കളവു ചെയ്തിരിക്കുന്നു.  പോലീസ് കസ്റഡിയില് നിന്നും അവരെ വിട്ടൊ എന്നുപോലും ചോദിക്കാനുള്ള മനസ്സാന്നിധ്യം സുമതിക്കുണ്ടായിരുന്നില.  ഇപ്പോഴിതാ അവരുടെ അച്ഛനും ചെറിയച്ഛനും പോലീസ് കസ്റഡിയിലായിട്ടും സംശയം ചോദിക്കാനെത്തിയിരിക്കുന്നു.  എങ്ങനെ സുമിക്ക് ഇത്തരമൊരവസ്ഥയില് മനസാനസാന്നിധ്യം ലഭിക്കുന്നു എന്നത് സുമതിക്ക് മനസ്സിലാകുന്നിലായിരുന്നു.  സമതി വാതില് ചേര്ത്ത് കൊട്ടിയടച്ചു.  എന്നിട്ട് തേങ്ങി: “വയ്യ കുട്ടി, ഇനി വയ്യ.  ഒരു തുടര്ച്ചക്കു കൂടി കൂട്ടു നില്ക്കാന്വയ്യ”.

            സുമതിയുടെ കൈയ്യല് ഇന്റര്ചര്ച്ച് കൌണ്സിലിന്റ പ്രവേശനം സംബന്ധിച്ച വാര്ത്തയും അതിനു താഴെ കിഡ്നി വില്പ്പന നടത്തിയ ചിത്രവുമടങ്ങിയ ന്യൂസ് പേപ്പര്അപ്പോഴും വിറ കൊള്ളുന്നുണ്ടായിരുന്നു. 

No comments:

Post a Comment