"പ്രൊമോഷന്‍ സാധ്യതകള്‍ക്കിടയിലൊരു കാര്യക്ഷമത''
എസ്സ്.കാച്ചപ്പിള്ളി
രമേശിന് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചിട്ട് നാളുക ളേറെയായില്ല. അയാള്‍ ഏറെ പ്രതക്ഷീച്ചിരുന്നതായിരുന്നില്ല പഞ്ചായത്ത് സെക്രട്ടറിയുടെ ജോലി. എഴുത്തു പരീക്ഷ കഴിഞ്ഞപ്പോള്‍, മറ്റുള്ളവര്‍ പരീക്ഷ എഴിയതുമായി തട്ടിച്ചു നോക്കിയപ്പോള്‍, തന്റേത് ഒരു പ്രയത്നം മാത്രമായെ അയാള്‍ക്ക് തോന്നിയുള്ളൂ. ജോലി ലഭിച്ചപ്പോള്‍ അയാള്‍ക്ക് വല്ലാത്ത ഉത്സാഹം തോന്നി. നല്ലനേരം നോക്കി അയാള്‍ സ്നേഹിതരെകൂട്ടി ജോലിക്കു ജോയിന്‍ ചെയ്തു.
ജോലി പഠിച്ചെടുക്കുക എന്നതു തന്നെ ഏറെ ശ്രമകരമായി രമേശനു തോന്നി. ഏറെ നാളുകള്‍ കഴിഞ്ഞില്ല നിന്നു തിരിയാന്‍ പറ്റാത്തത്ര ജോലി ഭാരംപോലെ അയാള്‍ക്കനുഭവപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരും ജനങ്ങളും സെക്രട്ടറിയുടെമേല്‍ കുതിര കയറുന്നതായി അയാള്‍ പരാതി പറയാന്‍ തുടങ്ങി. ജോലിഭാരം കൂടുതലാണെന്നും മറ്റേതെങ്കിലും പഞ്ചായ ത്തിലേക്ക് മാറ്റം സംഘടിപ്പിച്ചു തരണമെന്നും രാഷ്ട്രീയ സ്വാധീന മുള്ളവരോടും ജാതി സംഘടനയിലുള്ളവരോടും അയാള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ഏറെ രസകരമായ മറ്റുചില കാര്യങ്ങള്‍കൂടി അയാള്‍ക്ക് മനസ്സിലായത്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്കും ജാതി സംഘടനയിലുള്ള വര്‍ക്കും കാര്യങ്ങള്‍ നേടിയെടുക്കാന്‍ പറ്റിയ ആളായി മാത്രമെ അവര്‍ രമേശിനെ കണ്ടിരുന്നുള്ളൂ. അയാളുടെ കഴിവില്‍ വിശ്വാസം കുറഞ്ഞി ട്ടാണെങ്കിലും അയാളെ സ്ഥലം മാറ്റരുതെന്ന കാര്യത്തില്‍ അവരെല്ലാവരും തന്നെ ഒറ്റക്കെട്ടാണെന്നു രമേശിനു മനസ്സിലായി. ഏറെയാളുകള്‍ ഇങ്ങോട്ടു സ്ഥലം മാറ്റത്തിനായി നാളുകളായി ശ്രമം നടത്തുന്നു. ശമ്പളത്തിനു പുറമെ ധാരാളം വരുമാനംകൂടി തരുന്ന പഞ്ചയത്തായതിനാലാണ് ഇത്രയധികം ആളുകള്‍ ഇങ്ങോട്ടു സഥലം മാറ്റത്തിനായി ശ്രമിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി.
ഇനിയെന്ത് എന്ന ചിന്തയിലായിരുന്നു രമേശ്. തനിക്കിനിയും ജോലിചെയ്യാന്‍ പറ്റാത്തത്ര ബുദ്ധിമുട്ടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും മറ്റുള്ളവര്‍ക്ക് അത് തമാശമായി മാത്രമെ തോന്നിയുള്ളൂ. രമേശ് ജോലി മാറ്റത്തെപ്പറ്റി പറഞ്ഞപ്പോള്‍ എല്ലാവരുംതന്നെ അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഒന്നു ശ്രമിച്ചു നോക്കാമെന്നുതന്നെ അയാള്‍ തീരുമാനിച്ചു.
പഞ്ചായത്തിലെ പദ്ധതിരേഖകള്‍ സമര്‍പ്പിക്കേണ്ട സമയമായിരുന്നു. സെക്രട്ടറിയുടെ ഒത്താശയോടെ ചില സ്വകാര്യ താല്‍പ്പര്യങ്ങളോടെയുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന പഞ്ചായത്ത് മെമ്പര്‍മാരുമുണ്ടായിരുന്നു. താമസ്സിയാതെ രമേശിനു ചില കാര്യങ്ങള്‍ പിടികിട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നാല്‍ വേണ്ടത്ര സമ്പത്ത് സമ്പാദിക്കാമെന്നയാള്‍ക്ക് ബോധ്യമായി. അയാള്‍ പതിയെ പഞ്ചായത്ത് സെക്രട്ടറിയെന്ന പദവി ആസ്വദിക്കാന്‍ തുടങ്ങി. സായാഹ്നങ്ങളിലെ ബാറു സല്‍ക്കാരങ്ങള്‍ അയാള്‍ നിഷേധിച്ചിരുന്നില്ല.
പദ്ധതിരേഖകളില്‍ ചിലത് സെക്രട്ടറിയുടെ അശ്രദ്ധയാല്‍ നിഷേധിക്കപ്പെട്ടപ്പോഴാണ് താന്‍ പിടിച്ചത് വലിയ പുലിവാലായെന്ന് രമേശിനു ബോധ്യപ്പെട്ടത്. കൈയ്യില്‍ കിട്ടിയ പണത്തിന്റെ കണക്കുകളൊന്നും അയാള്‍ക്ക് കൃത്യതയില്ലായിരുന്നു. പഞ്ചായത്തിന്റെ ചിലവില്‍ സ്വകാര്യമായി നടത്തികൊടുക്കാമെന്നേറ്റ് വാങ്ങിയതും അതിന്റെ നഷ്ടപരിഹാരവും തിരിച്ചുകൊടുക്കാന്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ രമേശിന്റ മുമ്പില്‍ ആവശ്യവുമായി വന്നു.
രമേശ് ഒരു ഏറ്റുമുട്ടലിന്റെ വക്കത്തായിരുന്നു. പതിവുപോലെ അയാള്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അധികദിവസം വേണ്ടിവന്നില്ല, ഒരു ജനക്കൂട്ടംതന്നെ സെക്രട്ടറിയെ ഘെരാവൊ ചെയ്യാന്‍ എത്തിയിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ കഴിവില്ലായ്മയും വികസന കാര്യങ്ങളില്‍ തടസം നില്‍ക്കലുമൊക്കെയായിരുന്നു ആരോപണങ്ങള്‍. അതിനെല്ലാം മുന്നില്‍ വഴിവിട്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ തന്നോടൊപ്പം നിന്ന മെമ്പര്‍മാരും ജാതി സംഘടനാ നേതാക്കളും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. നേതാക്കളുമായി ഒരു ഒത്തുതീര്‍പ്പു ണ്ടാക്കുകയല്ലാതെ രമേശിനു മറ്റു മാര്‍ഗ്ഗങ്ങളൊന്നു മുണ്ടായിരുന്നില്ല. അവര്‍ ഏതാനും പുതിയ ഡിമാന്റുകള്‍ കൂടി രമേശിന്റെ മുന്നില്‍ വച്ചു.
രമേശിന് നേതാക്കളുടെ ഡിമാന്റുകള്‍ അംഗീകരിക്കുകയെ നിവ്വര്‍ത്തിയുണ്ടായിരുന്നുള്ളൂ. അയാള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ തസ്തിക യോടൊപ്പം മറ്റു ചില തസ്തികകളിലും എഴുത്ത് പരീക്ഷ എഴുതിയിരുന്നു. ആയിടക്കാണ് മറ്റൊരു സര്‍ക്കാന്‍ സ്ഥാപനത്തിലേക്ക് ജോയിന്‍ ചെയ്യാന്‍ നിര്‍ദ്ദേശം വന്നത്. എന്തുചെയ്യണമെന്ന അവസ്ഥയില്‍ വീണുകിട്ടിയ പിടി വള്ളിയായെ രമേശ് അതിനെ കരുതിയുളളൂ. രമേശ് പരിചിതരായ പലരോടും ആ സ്ഥാപനത്തെപ്പറ്റി തിരക്കി. ജനങ്ങളുമായി ഇടപെടേണ്ടി വരുമൊ എന്നതായിരുന്നു അയാള്‍ക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത്. ഏറെ ജോലിഭാരം ആവശ്യമില്ലെന്നും ജനങ്ങളുമായി ഇടപെടേണ്ട ആവശ്യകതയൊന്നുമില്ലെന്നും അയാള്‍ മനസ്സിലാക്കി. അയാള്‍ പുതിയ ജോലിക്കു ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു. കൂട്ടത്തില്‍ കൂടുതല്‍ പ്രോമോഷന്‍ സാധ്യതകളുണ്ട് എന്നത് അയാള്‍ നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നതിന് കാരണമായി നിരത്തി.
പുതിയ ജോലി സ്ഥലത്ത് ജോയിന്‍ ചെയ്യുന്നതിനു മുമ്പായി അയാള്‍ സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. അവരാകട്ടെ ആഘോഷപൂര്‍വ്വം അയാളെ സ്വ്ീകരിച്ചു. പുതിയ സ്ഥാപനത്തില്‍ ഏറെ ക്ളേശ്ശങ്ങളൊ ബുദ്ധിമുട്ടുകളൊ അയാള്‍ക്കനുഭവപ്പെട്ടില്ല. ഏതൊ നേരംപോക്കുപോലെ ആരോടും ഉത്തരവാദിത്തം പറയാനില്ലാതെ അയാള്‍ സമയം ചിലവഴിച്ചു. പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ആരവത്തിനിടയിലെ അംഗമായുള്ള ജോലി അയാള്‍ക്കൊരു ഹരമായി തോന്നി.
പുതിയ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്ത് കുറച്ചു ദിവസം കഴിഞ്ഞാണ് സ്ഥാപനം കേന്ദ്രസ്ഥാപനമായി ഉയര്‍ത്താന്‍ പോകുന്നതായി അയാള്‍ക്ക് മനസ്സിലായത്. സ്ഥാപനം കേന്ദ്രഗവണ്‍മെന്റിന് കൈമാറുന്നത് തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന പൊതുനിലപാടിലായിരുന്നു രമേശും. താന്‍ അംഗമായ സംഘടന കേന്ദ്രസ്ഥാപനമാക്കി മാറ്റുന്നതിനെ എതിര്‍ക്കുകയാണ് എന്നു മനസ്സിലാക്കിയിട്ടും രമേശിനു തന്റെ നിലപാടില്‍ പ്രത്യേക മാറ്റുമൊന്നുമുണ്ടായില്ല. പിന്നീടെപ്പോഴൊ അയാള്‍ പറഞ്ഞു: "കേന്ദ്രസ്ഥാപന മാക്കുകയാണെങ്കില്‍ എന്റെ പ്രൊമോഷന്‍ സാധ്യതകള്‍ ഇല്ലാതാക്കും''.
അയാള്‍ താന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ജോലി ഉപേക്ഷിച്ചു വന്നയാളാണെന്നും പ്രെമോഷനിലുള്ള കൂടുതല്‍ അവസരങ്ങളാണ് ഈ ജോലി സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നുമൊക്കെ പറയുന്നു ണ്ടായിരുന്നു. കേന്ദ്രസ്ഥാപനമായാന്‍ ഫണ്ടിന്റെ കുറവുകളൊന്നു മുണ്ടാവില്ലെന്നും നമുക്കെല്ലാം അവിസ്മരണീയമായ പുരോഗതി ഉണ്ടാകു മെന്നും അയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കാതിരുന്നില്ല.
മറുപടിയായി രമേശ് പറഞ്ഞതിങ്ങനെയാണ്: "സ്ഥാപനം നന്നാവുകയൊ നന്നാവാതിരിക്കുകയൊ ചെയ്യട്ടെ. എനിക്ക് എന്റെ കാര്യമാണ് വലുത്. സ്ഥാപനത്തിന്റെ മികവും നാടിനുണ്ടാവുന്ന നേട്ടങ്ങളൊന്നും എനിക്കു പ്രശ്നമല്ല''.
ഇത്ര മനുഷ്യത്തമില്ലാതെ പറയരുതെന്ന് എനിക്ക് ഓര്‍മിപ്പിക്കണമെന്നുണ്ടായിരുന്നു. എങ്കിലും മറുപടിയായി വന്നതി ങ്ങനെയായിരുന്നു. "ഒരു പരിധിക്കപ്പുറമുള്ള പ്രൊമോഷനെ ബാധിക്കുമെന്നത് നേരുതന്നെ. പക്ഷെ കേന്ദ്ര സ്ഥാപനമാക്കിയാലുള്ള സാധാരണ ശമ്പളത്തിലുള്ള വര്‍ദ്ധനവും മറ്റാനുകൂല്ല്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല''.
അയാള്‍ തുടര്‍ന്നു: "ആരും രാഷ്ട്ര സേവനത്തിനൊന്നുമല്ലല്ലൊ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. എനിക്ക് എന്റെ കാര്യം നോക്കാതെ വയ്യ. ഇപ്പോഴത്തെ നിലയില്‍ പോവുകയാണെങ്കില്‍ ഞാന്‍ താങ്കളേക്കാള്‍ മുന്നെ ഓഫീസറാവും''.
രമേശിന്റെ പരാമര്‍ശം എന്നില്‍ വേദനയുളവാക്കി. തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റില്‍ അയാള്‍ എന്നേക്കാള്‍ വളരെ പുറകിലായിരുന്നു എന്ന കാര്യം എന്റെ മനസ്സിലൂടെ കടന്നു പോയി. അയാളെ കൂടുതല്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. "പ്രൊമോഷനു തിരഞ്ഞെടുക്കുമ്പോള്‍ കഴിവുകൂടി പരിഗണി ക്കുമെന്നേയുള്ളൂ. അതല്ലാതെ പ്രൊമോഷന്‍ നിഷേധിക്കുകയൊന്നുമില്ല. പ്രൊമോഷന്‍ സാധ്യതകള്‍ക്കിടയിലൊരു കാര്യക്ഷമത''.
അയാളുടെ മറുപടി ഇപ്രകാരമായിരുന്നു:"എന്റെ കഴിവു നോക്കിയൊന്നുമല്ലല്ലൊ എന്നെ താങ്കളേക്കാള്‍ മുന്നില്‍ നിയമിച്ചത്. ഞാന്‍ പിന്നോക്കവിഭാഗത്തില്‍ പെട്ടതുകൊണ്ടല്ലെ?''.
രമേശിനെ ബോധ്യപ്പെടുത്തുവാന്‍ സാധ്യമല്ല എന്നു മനസ്സിലാക്കി ഞാന്‍ മൌനം പാലിക്കാന്‍ തീരുമാനിച്ചു. എങ്കിലും അയാള്‍ പരിഹാസമെന്നോണം തുടര്‍ന്നു: "ഒരാളെ കണ്ടിട്ട് അയാളുടെ കഴിവും പ്രാപ്തിയും നിശ്ചയിക്കാന്‍ പറ്റുമൊ?''
അതിന് അതിന്റേതായ മാനദണ്ഡങ്ങളുണ്ട് എന്നു പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ മറുപടി ഞാന്‍ മനസ്സിലാണ് പറഞ്ഞത്. "ഉവ്വ്, ഒരാളുടെ സംസാരത്തല്‍ നിന്നും അയാളുടെ മനുഷ്യത്തവും സംസ്ക്കാരവും കാര്യക്ഷമതയും നിശ്ചയിക്കാന്‍ കഴിയും''.
No comments:
Post a Comment