Friday, May 25, 2012

താരതമ്യം

താരതമ്യം
 അതാത് കാലത്തു ജനഹൃദയങ്ങള്‍ ഏറ്റെടുക്കുന്ന വികാരങ്ങളാണ്് പ്രധാനമായും എല്ലാ തിരഞ്ഞെടുപ്പുകളേയും സ്വാധീനിക്കുക.  കഴിഞ്ഞ നിയമസഭാ ഇലക്ഷനും അതുതന്നെ സംഭവിച്ചു.  വ്യക്തികളുടെ പ്രതിച്ഛായയെ വിശകലനം ചെയ്യന്നതില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തും പാകപിഴകള്‍ സംഭവിച്ചു.  ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതല്ല നല്ല പ്രതിച്ഛായയെന്ന് കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.  മൂന്നു കാര്യങ്ങളുണ് കഴിഞ്ഞ നിമഭസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരിക്കുക.  ശ്രീ.അച്ചുതാനന്ദനെ സംബന്ധിച്ചാണെങ്കില്‍ അദ്ദേഹം ശ്രീ. ബാലകൃഷ്ടപിള്ളക്കെതിരെ നീണ്ടകാലമായി നടത്തിയ അഴിമതി വിരുദ്ധപോരാട്ടവും തുടര്‍ന്നുള്ള ശിക്ഷയും ജനഹൃദയങ്ങളില്‍ ഉണ്ടാക്കിയ മതിപ്പ്.  രണ്ടാമതായി അദ്ദേഹത്തിന്റെ മന്ത്രിസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി റേഷന്‍ കടകള്‍ വഴി രണ്ടു രൂപക്കരി വിതരണം ചെയ്യാനുള്ള തീരാമാനം.  ശ്രീ. ഉമ്മന്‍ചാണ്ടിയാകട്ടെ പാമോയില്‍ കേസ്സില്‍ അദ്ദേഹത്തിന്റ ഇടപെടല്‍ സംശയത്തിന്റ മുള്‍മുനയില്‍ നിറുത്തികൊണ്ടുള്ള കോടതിയുടെ പരാമര്‍ശത്തില്‍ എരിപിരി കൊള്ളുകയുമായിരുന്നു. 
 ശ്രീ അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിട്ടുണ്ടെങ്കിലും ഇനിതു മുന്‍പൊരിക്കലും അധികാരത്തിന്റെ സമീപത്തോന്നും എത്തിപെട്ടിരുന്നില്ല.  ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയും കോടികളുടെ തിരഞ്ഞെടുപ്പ#് ഫണ്ട് സമാഹരിക്കുന്നത് പാര്‍ട്ടി അണികളില്‍ നിന്നും സൌമനസ്യ്ത്തോടെ ലഭിക്കുന്ന തുകയാണെന്നു വിശ്വസിക്കാനുള്ള വിഢികളല്ല കേരളീയര്‍.   മുഖ്യമന്ത്രിയായിരുന്ന പ്രതാപകാലത്ത് മകനും ബന്ധുവിനും വഴിവിട്ട ആനുകൂല്ല്യങ്ങള്‍ അനുവദിച്ചു എന്നത് ശ്രീ.ബാലകൃഷ്ണപിള്ളക്കു നേടിക്കൊടുത്തതുപോലെ ജയില്‍ ശിക്ഷ വാങ്ങിയെടുക്കാന്‍ പോന്നതാണൊ എന്ന് കോടതി തീരുമാനിക്കേണ്ട വിഷയമാണ്.  ശ്രീ. അച്യുതാനന്ദന്‍ ചെയ്തതുപോലെ ആജീവനാനന്തം പകയും വിദ്വേഷവും വച്ചു പുലര്‍ത്തി കേസ്സുമായി മുന്‍പോട്ട് പോയാലും അദ്ദേഹത്തിന്റ പ്രായം അതിനിടവരുത്തില്ല.  നിഷ്ക്രീയമായിരുന്ന ഭരണ കാലയളവും കോടികളുടെ ലോട്ടറി കുംഭകോണവുമെല്ലാം എത്ര കാലയളവ് അദ്ദേഹത്തിനു ജയില്‍ ശിക്ഷ നേടിക്കൊടുക്കും എന്നതും കോടതി തീരുമാനിക്കേണ്ട വിഷയമാണ്.  ഒരു തിരഞ്ഞെടുപ്പിനെ മുമ്പില്‍ കണ്ട് തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് രണ്ടു രൂപക്കരി ഏര്‍പ്പാടാക്കുന്നത് കാശ് കൊടുത്ത വോട്ടു വാങ്ങുന്നതുപോലെ ജനാധിപത്യമൂല്ല്യങ്ങളെ പണയപ്പെടുത്തുന്നതാണ്.    വടക്കേന്ത്യയില്‍ സാധാരണമായി ഇതിനു സമാനമായ പദ്ധതികള്‍ കാണാമെങ്കിലും ജനാധിപത്യബോധമുള്ള കേരളീയനെ വിലക്കു വാങ്ങാന്‍ ശ്രമിച്ചത് ജനവഞ്ചന തന്നെയാണ്.  പാമോയില്‍ കേസ്സില്‍ ശ്രീ.ഉമ്മന്‍ചാണ്ടിയുടെ പങ്ക് കോടതി അംഗീകരിക്കാതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവില്‍ ശ്രീ. അച്യുതാനന്ദനു കൊടുത്ത പ്രാമുഖ്യവും വ്യക്തിത്വവും അദ്ദേഹം അര്‍ഹിക്കുന്നതാണൊ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.  സംസാര ഭാഷയും ശരീര ഭാഷയും ഒരാളുടെ വ്യക്തിത്വത്തിന്റ പ്രധാന അളവുമോല്‍ തന്നെയാണ്.  വീണ്ടുമൊരു ഇലക്ഷന്‍ നടത്തി തെറ്റു തിരുത്താന്‍ പറ്റുന്നതല്ലല്ലൊ ജനാധിപത്യം

Tuesday, May 22, 2012

രൂപയുടെ വിനിമയ നിരക്കുകള്‍

രൂപയുടെ വിനിമയ നിരക്കുകള്‍
മൊറാര്‍ജി ദേശായി പ്രധാമന്ത്രിയായിരിക്കുമ്പോഴാണ് ഭാരതത്തിലെ 1000 രൂപ 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്.  തുഗ്ളക്ക് പരിഷ്ക്കാരമെന്നു വിശേഷിപ്പിച്ച് നടപടിക്ക് ഏറെ പരിഹാസം നേരിടേണ്ടി വന്നു.  അന്ന് ആയിരും അഞ്ഞൂറ് രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ അത് ലഭിച്ച ഉറവിടം വ്യക്തമാക്കിയാല്‍ മാത്രമെ ബാങ്കുകള്‍ പകരം പണം നല്‍കിയിരുന്നുവുള്ളൂ.  അതു കൊണ്ടു തന്നെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നവരുണ്ട്.  കേരളത്തെ സംബന്ധിച്ചാണെങ്കില്‍ നാണ്യ വിളകള്‍ക്ക് മെച്ചപ്പെട്ടതെന്നൊ, ഇന്നത്തെ മൂല്ല്യച്യുതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ മെച്ചപ്പെട്ടതെന്നൊ ആയ വില ലഭിച്ചിരുന്ന കാലം.  അടിയന്താരവസ്ഥക്കു ശേഷമുള്ള കാലമായതിനാലാവണം അത്രക്കൊന്നും കള്ളപണം ഉണ്ടായിരുന്നില്ല എന്നതു കൊണ്ടും വലിയ പ്രതിഷേധം നടപടി വിളിച്ചു വരുത്തിയില്ല.  അന്ന് ആയിരം രൂപ അഞ്ഞൂറ് രൂപ പിന്‍വലിക്കാന്‍ കാരണമായി പറഞ്ഞത് വലിയ നോട്ടുകള്‍ കള്ളപണങ്ങളുടെ ഉറവിടങ്ങളാണ് എന്നതായിരുന്നു.  തുടര്‍ന്ന് ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ വിനിമയത്തില്‍ വന്നതും ഇടക്കാല സംഭവ വികാസങ്ങള്‍. 

        ഡോളറുമായി രൂപയുടെ വിനിമയ നിരക്കുകള്‍ താഴ്ന്നു താഴ്ന്നു പോകുന്നു എന്നതാണ് വിനിമയ നിരക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസം.  കള്ളപത്തിന്റയും കള്ളനോട്ട#ിന്റയും അതിപ്രസരം ഇന്നത്തെ രൂപയുടെ മ്യൂല്ല്യച്യുതിക്ക് കാരണമായിരിക്കുന്നു.  ആയിരം രൂപ അഞ്ഞൂറ് രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുമ്പോള്‍ ഉണ്ടായിരുന്ന മൂല്ല്യം അയ്യായിരത്തുന്റയും പതിനായിരത്തിന്റയും നോട്ടുകള്‍ക്ക് ലഭിക്കുമൊ എന്നു സംശയം.  ഇനിയെങ്കിലും ഭരണകര്‍ത്താക്കള്‍ കൂടുതല്‍ ജാഗരൂഗരായിരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം

Friday, May 18, 2012

പണത്തിനും പ്രശസ്തിക്കും

പണത്തിനും പ്രശസ്തിക്കും

വെള്ളിനക്ഷത്രം എന്ന സിനമയിലെ കൊച്ചുകുട്ടിയായി അഭിനയിച്ച തരുണിയുടെ മരണം സിനിമയെ വെല്ലുംവിധമായി.  യഥാര്‍ത്ഥ ജീവിതവുമായി ഒട്ടും ബന്ധമില്ലാത്തും ആരെയും വിഭ്രാന്തിയില്‍ പെടുത്തുന്നതുമായിരുന്നു സിനിമ.  കുട്ടികളുടെ സിനിമ എന്ന പരസ്യമാണ് കുട്ടികളുടെ കൂടെ സിനിമ കാണാന്‍ എന്നെ പ്രേരിപ്പിച്ചത്.  സിനിമ കണ്ടിറങ്ങിയപ്പോള്‍ ആദ്യമെ ഉണ്ടായ ചിന്ത കുട്ടിയെപ്പറ്റിയായിരുന്നു.  സിനിമ കണ്ട കുട്ടികള്‍ക്ക് അതിലെ കമ്പ്യൂട്ടര്‍ ഗ്രാഫികും മറ്റും എന്തൊക്കെയൊ അസ്വസ്ഥത ജനിപ്പിച്ചതായി ഞാന്‍ മനസ്സിലാക്കി.  അതില്‍ അഭിനയിച്ച തരുണി അഭിനയാനന്തരം സ്വയം അഭിനയിച്ച സിനിമ കാണുമ്പോള്‍ ഉണ്ടാകുന്ന മനോവിഭ്രാന്തി യെക്കുറിച്ചായിരുന്നു എന്റെ ചിന്ത.  സത്യത്തില്‍ തരുണിയുടെ രക്ഷിതാക്കള്‍ സ്വന്തം കുട്ടിയുടെ മനോവിഭ്രാന്തി പണത്തിനും പ്രശസ്തിക്കും വേണ്ടി ഏറ്റു വാങ്ങുകയായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.   

Sunday, May 13, 2012

കേന്ദ്ര സെന്‍സസ്


കേന്ദ്ര സെന്‍സസ്

ഒടുവില്‍ ജാതി ചോദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചു.  നല്ലതുതന്നെ.  ഓരോ ജാതിക്കും അവരുടേതായ സംസ്ക്കാരമുണ്ട്.  അതുകൊണ്ടുതന്നെ ജാതി അിറഞ്ഞാല്‍ ആ വ്യക്തിയുടെ സംസ്ക്കാരത്തിന്റയും പെരുമാറ്റത്തിന്റയും സാധ്യത തിരിച്ചറിയാന്‍ കഴിയും.  കേന്ദ്ര സെന്‍സസ് പരിധിയില്‍ ജാതി ഉള്‍പ്പെടുത്തുന്നതുപോലെ പ്രധാപ്പെട്ട കാര്യമാണ് എത്ര വ്യക്തിള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും എത്ര വ്യക്തിള്‍  കളവ്, കൊള്ള, കൊല എന്നിവയുടെ പേരില്‍ ശിക്ഷ ലഭിച്ചിട്ടുള്ളവരാണെന്നുമുള്ള ജാതി തിരിച്ചുള്ള കണക്കുകള്‍  ലഭ്യമാക്കേണ്ടത്.  അങ്ങനെ വരുമ്പോള്‍ ജാതി ചോദിക്കാനും ജാതിയുടെ പേരില്‍ വ്യക്തികളെ അകറ്റി നിര്‍ത്തുവാനും  സമൂഹത്തിനു ഉപകാരപ്രദമായവരെ അടുപ്പിക്കുവാനും കഴിയുന്നു.  ജാതിയുടെ പേരില്‍ പ്രവേശനം നേടി ബിരുദമെടുത്തവരേയും ജാതിയുടെ പേരില്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ എത്തിപ്പെട്ടവരേയും തിരിച്ചറിയുവാന്‍ കഴിയുന്നതും ചെറിയ കാര്യമല്ല

Friday, May 11, 2012

മാറ്റങ്ങളുടെ പാത


മാറ്റങ്ങളുടെ പാത

കേരളം മാറ്റങ്ങളുടെ പാതയിലാണെന്നു തോന്നുന്നു.  എതിരാളിയെ നിഷ്ക്കാസനം ചെയ്യുക എന്ന രീതി ലോകാരംഭത്തില്‍തന്നെ ഉണ്ടായിരിക്കണം.  ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി കേരളത്തിന് വ്യക്തമായ ഒരു ദിശാബോധം ലഭിച്ചതായി തോന്നുന്നു.  എതിരാളികളെ നിഷ്ക്കാസനം ചെയ്യുന്ന രീതി ശരിയല്ല എന്ന ചിന്ത ശക്തമാകാന്‍ തുടങ്ങിയിരിക്കുന്നു.  ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവകാശം പാര്‍ട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതല്ലെന്നും ജനം തിരിച്ചറിയുന്നു എന്നത് ഏറെ ശ്രദ്ധേയമായ ഒരു പുരോഗതിയാണ്.  അതിന് ടി.പിയുടെ ദേഹവിയോഗം തന്നെ വേണ്ടി വന്നു എന്നത് നമ്മെ ദു:ഖത്തിലാഴ്ത്തുന്നതാണ്.

Saturday, May 5, 2012

ഉ•ൂലനം

ഉ•ൂലനം
ടി.പി ചുന്ദ്രശേഖരനെ കൊലപ്പെടുത്തിയത് മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയാണൊ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.  മാര്‍ക്സിസ്റ് പാര്‍ട്ടി പ്രവര്‍ത്തകള്‍ എതിരാളികളെ വകവരുത്തുന്ന രീതി സ്വീകരിക്കാറുണ്ടെന്നു വിശ്വസിക്കുന്നവരാണ് കേരളീയര്‍.  ആശയപരമായി നേരിടാന്‍ പ്രാപ്തിയില്ലാത്തപ്പോളാണ് ഭീകരവും പൈശാജികവുമായ അന്തരീക്ഷത്തിലൂടെ നേട്ടം കൈവരിക്കാന്‍ ശ്രമിക്കുക.  പലപ്പോഴും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേട്ടം കൈവരിച്ചിട്ടുണ്ടാകാം.  വ്യക്തികളായാലും സംഘടനകളായാലും പാര്‍ട്ടികളായാലും ഇത്തരം പൈശാചീക പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടത് സമൂഹത്തില്‍ നീതി നിയമ വ്യവസ്ഥിതിയുടെ നിലനില്‍പ്പിന് ആവശ്യമാണ്.  ഒരു നല്ല സമൂഹത്തെ നയിക്കേണ്ടത് ആശയങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളാണ്.  അല്ലാതെ ഉ•ൂലനത്തിലൂന്നിയ പ്രവര്‍ത്തനങ്ങളല്ല.