സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അത്തരം നടപടിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു. എന്നും പരിഷ്ക്കരണത്തില്‍ വളരെ പിന്നോക്കം പോകുന്നു എന്നത് കേരളത്തിന്റെ തനതു ശൈലിയായി മാറിയിരിക്കുന്നു. അത്തരം പരിഷ്ക്കരണങ്ങള്‍ ഇടതുപക്ഷ ഭരണ കാലങ്ങളില്‍ മാത്രമെ സാധ്യമാക്കാകൂ എന്ന വിചിത്രമായ നിലപാടുകളും കേരളം ഇതിനു മുമ്പും സ്വീകരിച്ചിട്ടുണ്ട്. അതിനൊരു വ്യക്തമായ ഉദാഹരണങ്ങളാണ് ഐ.എം.എഫില്‍ നിന്നും പണം സ്വീകരിച്ചതും പ്ളസ്സ് ടൂ നടപ്പിലാക്കിയതും ഒടുവില്‍ പെന്‍ഷന്‍ പ്രായം ആറു മാസം നിട്ടിയതും.
പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കുന്നതോടൊപ്പം പുതുതായി നിയമമിതരാക്കപ്പെടുന്ന ജീവനക്കാരന്റെ പെന്‍ഷന്‍ പ്രായം കൂടി വര്‍ദ്ധിപ്പിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു.
പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്ക്കരിക്കുന്നതോടൊപ്പം പുതുതായി നിയമമിതരാക്കപ്പെടുന്ന ജീവനക്കാരന്റെ പെന്‍ഷന്‍ പ്രായം കൂടി വര്‍ദ്ധിപ്പിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment