Sunday, August 12, 2012

കമ്മിറ്റി

എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളിലും ഇതുപോലെയായിരിക്കുമൊ?  അവിടെയെല്ലാം ഏറ്റവും വലിയ തമാശ അവിടത്തെ ജനാധിപത്യമായിരിക്കുമൊ?  നിരീക്ഷണങ്ങളും അനുഭവങ്ങളും വച്ചു നോക്കുമ്പോള്‍ അങ്ങനെ ചോദിക്കുനാണെനിക്കിഷ്ടം. 
കഴിഞ്ഞ രണ്ടു അവധി ദിവസങ്ങള്‍.  അതിലൊരു ദിവസമായിരുന്നു ഗ്രാമസഭ.  ഓര്‍ക്കുന്തോറും ഒരു ദുരന്തമാണ് എന്നു തോന്നുന്നു.  പിച്ചിയും പറിച്ചും സ്വരുക്കൂട്ടുന്ന ധനം (സാമ്പത്തിക വര്‍ഷം മാത്രം പദ്ധതി പണമായി കോടികള്‍) കയ്യില്‍ കിട്ടുമ്പോള്‍ എന്തിതെന്നൊ ഏതിനെന്നൊ അറിയാതെ ഒരു പറ്റം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍!  ഇപ്രാവശ്യം കൂടിയ ഗ്രാമസഭ പദ്ധതികളേതൊക്കയാണു വേണ്ടത് എന്ന നിര്‍ദ്ദേശങ്ങള്‍ വാങ്ങാനായിട്ടുള്ളതായിരുന്നു.  ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ധനകാര്യ വര്‍ഷത്തെ പദ്ധതികള്‍ ഏതൊക്കെ എന്നു തീരുമാനിക്കുന്നത് ആഗസ്റ് 11ന്.  ഇനി പദ്ധതികളുടെ അന്തിമ തിരഞ്ഞെടുപ്പിന് കമ്മിറ്റി കൂടി പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോഴേക്കും മാസം ഒന്നു കൂടി കടന്നിരിക്കും.  അപ്പോള്‍ സെപ്റ്റംബറായി.  പിന്നെ പദ്ധികള്‍ തയ്യാറാക്കലായി.  ആരെങ്കിലും താല്‍പ്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ പദ്ധതികള്‍ തയ്യാറാക്കി കിട്ടിയാലായി.  അപ്പോഴേക്കും രണ്ടൊ മൂന്നൊ മാസം കൂടി കടന്നു പോയിരിക്കും.  അപ്പോള്‍ ഡിസംബറായി.  എല്ലാ പഞ്ചായത്തുകളും ഒന്നിച്ചു പദ്ധതി രേഖ സമര്‍പ്പിക്കുമ്പോള്‍ അവയെല്ലാം സസുക്ഷമം പരിശോധിക്കാന്‍ സമയം കിട്ടില്ല.  അപ്പോഴും വ്യക്തി താല്‍പ്പര്യങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നവ പരിഗണിക്കപ്പെടുന്നു.  ഈ തിരക്കിനിടയില്‍ ഏതൊക്കെ ആരൊക്കെ മുക്കി, ആരൊക്കെ കണക്കു മാത്രമാക്കി പദ്ധതികള്‍ നിര്‍വ്വഹിക്കാതെ കാശു മുക്കി എന്നു നോക്കാന്‍ ആര്‍ക്കു നേരം.  എനിക്കു വല്ല ഗുണഭോക്ത്രു വിഹിതമായി വല്ലതും തരപ്പെടുമൊ എന്നു നോക്കും.  20-30%ശതമാനം തുകയെങ്കിലും സാമ്പത്തീക വര്‍ഷം ചിലവഴിച്ചാലായി.  അപ്പോഴും ജനാധിപത്യത്തിന്റ കാവല്‍ക്കാരെന്നൊ സാമൂഹ്യ പ്രവര്‍ത്തകനെന്നൊ വിശേഷണങ്ങള്‍ പലര്‍ക്കും ചാര്‍ത്തി കിട്ടിയിരിക്കും. എന്നത്തേയും പോലെ ഒരു കമ്മിറ്റിയില്‍ എന്നെയുമുള്‍പ്പെടുത്തി.  എന്തു തോന്നുന്നു നല്ല തമാശ തന്നെയല്ലെ?   

No comments:

Post a Comment