Wednesday, September 5, 2012

ബാക്കി വല്ലതും

എമര്‍ജിങ് കേരള പദ്ധതി ചര്‍ച്ചചെയ്യപ്പെടുകയാണ്. നല്ലതുതന്നെ.  ശ്രീ.അച്യുതാന്ദന്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലയളവില്‍ യൂസഫിക്കയുമായി ചങ്ങാത്തം കൂടുകയും ഗള്‍ഫിലേക്ക് തന്റ പ്രതിനിധിയായി അയക്കുകയും ചെയ്തു.  ഏതാനും നാളുകള്‍ക്ക് ശേഷം കേള്‍ക്കാന്‍ കഴിഞ്ഞത് പോര്‍ട്ട് ട്രസ്റ് വക കണ്ണായതും ഒട്ടേറെ പാരസ്ഥിക പ്രശ്നങ്ങള്‍ക്ക് ഇടവരാവുന്നതുമായ ഏക്കറു കണക്കിനു സ്ഥലം പാട്ടത്തിനു യൂസഫിക്കക്കു കൊടുത്താതയണ്.  ഇപ്പോഴത്തെ എമര്‍ജിങ് പദ്ധതിയിലെ മോശമായ പദ്ധതികള്‍ ഏതൊക്കയാണ് എന്നും സാമൂഹ്യമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുന്നവ ഏതൊക്കെയാണ് എന്നും പരിസ്ഥിതിക്കു ദോഷമായവ ഏതൊക്കെയണ് എന്നും വ്യക്തമായി അനലൈസ് ചെയ്യാതെ കാടടച്ചു വെടിവക്കുംപോലെ എതിര്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് യൂസഫലിയുടെ ഹോട്ടല്‍ കം കണ്‍വന്‍ഷന്‍ സെന്ററും യൂസഫലിമായുള്ള ചങ്ങാത്തവുമൊക്കെയാണ്.  ചുരുക്കത്തില്‍ ചോദ്യമിതാണ് ശ്രീ. ഉമ്മന്‍ ചാണ്ടിയും കൂട്ടരും എത്ര നേടും ശ്രീ.അച്യുതാനന്ദനും കാട്ടരും എത്ര നേടി.  പിന്നെ ശ്രീ. അച്യുതാനന്ദന് ബാക്കി വല്ലതും ചോദിച്ചു വാങ്ങാന്‍ അവശേഷിക്കുമൊ?

No comments:

Post a Comment