Monday, October 12, 2020
Saturday, October 10, 2020
Friday, July 31, 2020
സൗജന്യമായുള്ള വൈദ്യതി
സൗജന്യമായുള്ള വൈദ്യതി - www.kachappilly.in
നമ്മുടെ ഊര്ജ്ജ സ്റ്രോതസ്സുകള് നമ്മുടെ രാജ്യപുരോഗതിക്ക് ഏറെ ആവശ്യമാണ്. അവയുടെ ഉപഭോഗം ഏതൊരു രാജ്യത്തിലുമെന്നപോലെ കേരളത്തിനും ക്ഷേമൈശ്വരങ്ങള് സമ്മാനിക്കുന്നു. വൈദ്യുതീകരണം കേരളത്തിലെ എല്ലാ ജനവിഭാഗത്തിനും സമ്പൂര്ണ്ണമായി ലഭ്യമാക്കിയതിലൂടെ കേരളം ആധുനീകതയുടെ മുഖമുദ്ര ചാര്ത്തുകയായിരുന്നു.
ലോകത്തിലെ ഏതൊരു സമൂഹത്തോടും കിടപിടിക്കാന് മാത്രം കേരളജനത വിദ്യാഭ്യാസത്തിലും ആരോഗ്യമുന്നേറ്റത്തിലും മുന്നിട്ടു നില്ക്കുന്നു. എന്നാല് ആധുനീകതയുടെ മുഖമുദ്രയായ പുതുപുത്തന് ടെക്നോളജികള് പ്രയോഗിക്കുന്നതിന് ഏറെ പിന്നോട്ടു പോകുന്നു. അത്തരം പുതുപുത്തന് ടെക്നോളജികള് പ്രയോഗിക്കുന്നതില് കേരളത്തിലെ വൈദ്യുത ഉത്പാദന-വിതരണ മേഖലയും അമാന്തം പ്രകടിപ്പിച്ചു. വൈദ്യതി ഉത്പാദന-വിതരണവുമായി ബന്ധപ്പെട്ട കേരളത്തിലെ ഓഫീസുകള് ടെക്നോളജി അധിഷ്ഠിതമായ നവീകരിക്കുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതില് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വിജയം കണ്ടു. ഇന്നത്തെ നിലക്ക് വ്യവസായീകാവശ്യത്തിനായും വാണിജ്യാവശ്യത്തിനായുമുള്ള വൈദ്യുതിക്ക് ഈടാക്കുന്ന നിരക്കുകള് എന്തുകൊണ്ടും ജലവൈദ്യുതി കൊണ്ടു സമ്പന്നമായ കേരളത്തിലെ ഗാര്ഹീകാവശ്യക്കാരില് ഭൂരിഭാഗത്തിനും സൗജന്യമായി നല്കാനാവും വിധം ഉയര്ന്നതാണ്.
വൈദ്യുതി ഓഫീസുകള് നവീകരിക്കുന്നതിലെ അമാന്തവും ജാതി തിരിച്ചുള്ള നിയമനങ്ങളും തുടര്ന്നുള്ള തെറ്റായ യോഗ്യതാ നിര്ണയത്തോടെയുള്ള പ്രമോഷനുകളും കൂടിയ വൈദ്യതി ചാര്ജ്ജുകള് ഉപഭോക്താക്കളുടെ മേല് അടിച്ചേല്പ്പിക്കുവാന് നിര്ബന്ധിതമായി. ഉപഭോക്ത്താക്കളായ ജനങ്ങളുടെ അവകാശത്തേക്കാള് ജീവനക്കാരുടെ പ്രീതിക്കായി പഴയതും മുരടിച്ചതുമായ നിലപാടുകള് സ്വീകരിക്കുന്നതില് ഭരണാധികാരികള് മത്സരിച്ചു.
കേരളത്തിലെ വൈദ്യുതി ഓഫീസുകളില് നവീകരണത്തോടെ അധികമായി വരുന്ന ജീവനക്കാരെ പുനര്നിയമിക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള നിമയനങ്ങളും തുടര്ന്നുള്ള പ്രമോഷനുകളും ഉയര്ന്നതും ശരിയായതുമായ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുമെന്നും ആവശ്യമായതിലധികം ജീവനക്കാരെ വൈദ്യുതിയുമായി ബന്ധപ്പെട്ട് നിയമിക്കുകയില്ലെന്ന് അധികാരികള് ശ്രദ്ധിക്കുമെന്നും അതുവഴി മികച്ച സേവനവും അതോടൊപ്പം സൗജന്യമായുള്ള വൈദ്യതി ഗാര്ഹീകാവശ്യക്കാരില് ഭൂരിഭാഗത്തിനും ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കാം.
S.Kachappilly
Thursday, July 30, 2020
Veliyathamparambu beach
Veliyathamparambu beach is one
beach in my native panchayat, Nayarambalam, Vypeen, Ernakulam District, Kerala
ടൂറിസം** എറണാകുളം ജില്ലയിലെ വൈപ്പിന്കര എന്തുകൊണ്ടും ബീച്ചുകളാല്‍ സമൃദ്ധമാണ്. കിഴക്ക് പുഴയും പടിഞ്ഞാറ് കടലുമായി, മത്സ്യബന്ധനം ജീവനോപാധിയായി സ്വീകരിച്ച കുടുംബങ്ങള്‍ കൂടുതലുള്ള വൈപ്പിന്കരയില് കൂടുതല്‍ ബീച്ചുകളും കായലോരങ്ങളും ടൂറിസ്സുകള്ക്ക് ആകര്ഷകമാക്കേണ്ടതുണ്ട്. കേരളത്തിലെ മറ്റു പല ബീച്ചുകളും ലോകഭൂപടത്തില്‍
സ്ഥാനം
പിടിച്ചതു
പോലെ
വൈപ്പിന്‍
കരയിലുള്ള
ചെറായി
ബീച്ചും
ലോകഭൂപടത്തില്‍
സ്ഥാനം
പിടിച്ചിട്ടുണ്ട്. എറണാകുളം, നോര്ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍
നിന്നും
വൈപ്പിന്‍
കരയിലേക്കുള്ള
പാലം
യാഥാര്ത്ഥ്യമായതോടെ പ്രകൃതി മനോഹരമായ വൈപ്പിന്‍ കരയിലേക്കും തദ്ദേശീയരും വിദേശീയരുമായ അനേകം ടുറിസ്റ്റുകള്‍
എത്തുന്നു. ചെറായി ബീച്ചിനോടൊപ്പം വൈപ്പിന്കരയിലെ മറ്റുപല ബീച്ചുകളും ടൂറിസ്റ്റുകളുടെ
ആകര്ഷണ കേന്ദ്രങ്ങളായി
മാറിയിട്ടുണ്ട്.
വിദ്യാഭ്യാസം നേടിയ പുതുതലമുറയും കരിങ്കല്ലുകൊണ്ട് കല്ചിറ കെട്ടി സുരക്ഷിതമാക്കിയ കടലോരങ്ങളും കടലിനോടു സമാന്തരമായി കിടക്കുന്ന പാരലല്‍ ടാര്‍ റോഡുമൊക്കെ വൈപ്പിന്കരയിലെ ബീച്ച് ടൂറിസത്തിന് അനുഗ്രഹമായുള്ള ഘടകങ്ങളാണ്.
ചിത്രത്തില്‍ കാണുന്നത് നായരമ്പത്ത് വെളിയത്താംപറമ്പ് ബീച്ചില്‍ നിന്നെടുത്ത ചിത്രമാണ്. കടലിലെ കുളികളില്‍ വെളിയത്താംപറമ്പ്
ബീച്ചാണ്
കൂടുതല്‍
സുരക്ഷിമായി
തോന്നിയിട്ടുള്ളത്. വെളിയത്താംപറമ്പ്
ബീച്ച്
കുത്തനെ
ആഴമുള്ള
ബീച്ച്
അല്ലാത്തതു
കൊണ്ടായിരുന്നു കടലില്‍ കുളിക്കുന്നതിന് കൂടുതല്‍ സുരക്ഷിതമായ ബീച്ച് എന്നു പറഞ്ഞത്. കടലിന്റെ കാര്യമായതിനാല്‍
മണ്ണ്
വച്ച്
കര
വക്കുന്നതും
മണ്ണെടുത്ത്
പോകുന്നതുമൊക്കെ കടലുമായി അത്രമാത്രം ബന്ധമുള്ളവര്ക്ക് മാത്രമെ തിട്ടമുണ്ടാകൂ. വെളിയത്താംപറമ്പ്
ബീച്ചിലേക്ക്
പോകുന്ന
ടാറിട്ട
മനോഹരമായ
റോഡും
ഇരുവശത്തുമുളള
മനോഹരമായ
കാഴ്ചകളുമൊക്കെ വൈപ്പിന്കരയിലെ മറ്റു ബീച്ചുകളെപോലെ എടുത്ത് പറയാവുന്നതാണ്. വെളിയത്താംപറമ്പ്
ബീച്ച്
റോഡിലെ
വാഹനങ്ങളുടെ
കുറവും
റോഡിന്റെ വീതിയുമൊക്കെ ഈ പ്രദേശത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
ശാസ്ത്രീയമായ ബീച്ച് ഡെവലപ്പമെന്റോടു കൂടിയ ഒരു മുന്നേറ്റം വെളിയത്താംപറമ്പ് ബീച്ചില്‍ വളര്‍ത്തിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയേണ്ടിയിരിക്കുന്നു. ലോക ടൂറിസം മാപ്പില്‍ ബീച്ചുകളും കായലുകളുമൊക്കെ
ഏറെ
ടൂറിസ്റ്റുകളെ
ആകര്ഷിക്കുന്ന ഈ കാലഘട്ടത്തില്‍
മറ്റു
ബീച്ചുകളെപോലെ
വെളിയത്താംപറമ്പു ബീച്ചും ലോക ടൂറിസം മാപ്പില്‍ എത്തിപ്പെടുമെന്നും നമുക്ക് ആശിക്കാവുന്നതാണ്.
എസ്.കാച്ചപ്പിള്ളി
ചെറായി ബീച്ചിന് തെക്ക് ഭാഗത്തായി ടൂറിസ്റ്റുകള്ക്കായി നടത്തപ്പെടുന്ന ചെറായി ബീച്ച് റെസിഡന്സി എന്റെ മൂത്ത സഹോദരന്റേതാണ്. മലയാളവും തമിഴും ഹിന്ദിയും ഇംഗ്ലീഷും മാതൃഭാഷപോലെ സംസാരിക്കാന്‍ കഴിയുന്നു എന്നത് ആഥിതൃപ്രീയനായ
അദ്ദേഹത്തെ ടൂറിസ്റ്റുകള്ക്ക് ഏറെ പ്രിയംകരനാക്കുന്നു. ചെറായി ബീച്ച് പോലെ വൈപ്പിന്കരയിലെ മറ്റു ബീച്ചുകളും വൃത്തിയിലും മനോഹാരിതയിലും
മുന്നിട്ടു
നില്ക്കുന്നു. കാലവര്ഷവും കോവിഡ് 19മെല്ലാം ബീച്ച് ടൂറിസത്തിനെ ആകര്ഷകമാക്കുന്നില്ല.
Wednesday, July 29, 2020
ബഹിഷ്ക്കരണം
ബഹിഷ്ക്കരണം - നമ്മുടെ രാജ്യം ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവരാലാണ്
ഭരിക്കപ്പെടുന്നത്. ഭാരതത്തിന് സ്വന്തമായ ഭരണഘടനയും ഭരണഘടന അനുശാസിക്കും വിധമുള്ള ഭരണ സംവിധാനങ്ങളുമുണ്ട്. കാലാകാലങ്ങളില്‍ ഭരണഘടനയില്‍ കൂട്ടി ചേര്ക്കലുകളും ഭേദഗതികളുമൊക്കെ വരുത്തപ്പെടുന്നു.
ലജിസ്ലേറ്റീവും ജുഡീഷ്യറിയും എക്സിക്യൂട്ടീവ് സംവിധാനങ്ങളുമൊക്കെയാണ് ജനാധിപത്യത്തലന്റെ നെടും തൂണുകളായി കണക്കാക്കപ്പെടുന്നത്. നാലാമത്തെ നെടുംതൂണായി ജനാധിപത്യത്തില്‍
കണക്കാക്കപ്പെടുന്നത് മാധ്യമങ്ങളെയാണ്. ഈ നാല് നെടുംതൂണുകളും
ജനാധിപത്യത്തിലെ കാവലാളുകളായി കണക്കാക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ
ഈ
നെടുംതൂണുകളുടെ പാളിച്ചകള്‍ ജനങ്ങളുടെ ജീവിത നിലവാരത്തിലെ ബഹുമുഖ വീഴ്ചകള്ക്ക് കാരണമാകുന്നു.
ഇന്ത്യ പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളില്‍ കൂടുതല്‍ വോട്ടു നേടി അധികാരത്തിന്റെ അകത്തളങ്ങളിലെത്തിപ്പെടാനുള്ള തത്രപ്പാടുകളില്‍ ജനാധിപത്യ മൂല്ല്യങ്ങളൊക്കെ പലപ്പോഴും പണയം വയ്ക്കാറുണ്ട്. പാര്ലിമെന്റിലും നിയമസഭയിലുമൊക്കെ
ഭരണഘടനാപരമായ
ഭൂരിപക്ഷം
നേടുന്നതിനായി
രാഷ്ട്രീയ
പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായ അടിസ്ഥാനത്തിലല്ലാതെ
അധികാരം
പങ്കിട്ടും ജനപ്രതിനിധികള്‍ കാലുമാറിയുമൊക്കെ ഭരണം കയ്യടക്കാറുണ്ട്. മാധ്യമങ്ങളെ ഭിഷണിപ്പെടുത്തിയും
പ്രലോപനങ്ങള്‍
നല്‍കിയും മറ്റു പ്രീണനങ്ങളുമായുമൊക്കെ
അവയെ
വരുതിയിലാക്കാന്‍ രാഷ്ട്രീയ ഭരണ കൂടങ്ങള്‍ ജനാധിപത്യത്തിലും ശ്രമിക്കാറുണ്ട്.
നമ്മുടെ ജനാധിപത്യത്തില്‍ പല പ്രമുഖ രാഷ്ട്രീയവും ഭരണപരവുമായ സ്ഥാനങ്ങളില്‍ എത്തിപ്പെട്ടവര്‍ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ഇമേജിനാലാണ്. മാധ്യമങ്ങളും അത്തരം ഭരണ രാഷ്ട്രീയ നേതൃത്വങ്ങളെ നിലനില്പ്പിന്റെ ഭാഗമായും മറ്റു പലവിധ നേട്ടങ്ങള്ക്കായുമൊക്കെ സഹായിക്കുന്നു. തങ്ങള്‍ ആരാധനാമൂര്‍ത്തികളായി കൊണ്ടു നടക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവര്‍ രാഷ്ട്രീയത്തിലായാലും സിനിമയിലായാലുമൊക്കെ അപ്രീയമായി മാധ്യമ വിചാരണ ചെയ്യപ്പെടുമ്പോള്‍ ചെറുതും വലുതുമായ സമൂഹങ്ങള്ക്ക് സഹിക്കാന് കഴിയണമെന്നില്ല.
സമൂഹത്തില്‍ സംഘടിതമായ മുന്നേറ്റം നടത്തി ജനങ്ങളെ തെറ്റീദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ശ്രമങ്ങളെ സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയപാര്ട്ടികള്ക്ക് സ്വന്തമായുള്ള
മാധ്യമങ്ങളെ
ബഹിഷ്ക്കരിക്കുന്നത് നിഷ്പക്ഷമായ ജനവിഭാഗങ്ങളില്‍ സാധാരണമാണ്. എന്നാല് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും
ഭരണ
കൂടങ്ങളും
ജനാധിപത്യത്തിലെ ഭരണ ഘടനാപരമായ സ്ഥാപനങ്ങളുമൊക്കെ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്ക്കും വിമര്ശനങ്ങള്ക്കും വ്യക്തവും ഊഷ്മളവുമായ മറുപടി നല്കേണ്ടതുണ്ട്.
ജനാധിപത്യത്തില്‍ മാധ്യമ സാതന്ത്യത്തിന് ഏതെങ്കിലും തരത്തില്‍ കൂച്ചുവിലങ്ങ് ഏര്പ്പെടുത്തുന്നത് പൊറുക്കാനാവാത്തതാണ്. ഏതെങ്കിലുമൊരു
മാധ്യമത്തെ
വ്യക്തി
എന്ന
നിലയില്‍
ബഹിഷ്ക്കരിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമായി കരുതാമെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണ സാരഥ്യം വഹിക്കുന്നവരും മറ്റു ജനാധിപത്യ സംവിധാനങ്ങളിലെ നെടുംതൂണുകളുമെല്ലാം ഏതെങ്കിലുമൊരു മാധ്യമത്തെ ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ജനാധിപത്യത്തെ ദുര്ഭലപ്പെടുത്തുന്നു എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.
എസ്.കാച്ചപ്പിള്ളി
Subscribe to:
Comments (Atom)