Wednesday, July 29, 2020

ബഹിഷ്ക്കരണം


ബഹിഷ്ക്കരണം  - നമ്മുടെ രാജ്യം ജനാധിപത്യ രീതിയില്തിരഞ്ഞെടുക്കപ്പെടുന്നവരാലാണ് ഭരിക്കപ്പെടുന്നത്.  ഭാരതത്തിന് സ്വന്തമായ ഭരണഘടനയും ഭരണഘടന അനുശാസിക്കും വിധമുള്ള ഭരണ സംവിധാനങ്ങളുമുണ്ട്.  കാലാകാലങ്ങളില്ഭരണഘടനയില്കൂട്ടി ചേര്ക്കലുകളും ഭേദഗതികളുമൊക്കെ വരുത്തപ്പെടുന്നു. 
ലജിസ്ലേറ്റീവും ജുഡീഷ്യറിയും എക്സിക്യൂട്ടീവ് സംവിധാനങ്ങളുമൊക്കെയാണ് ജനാധിപത്യത്തലന്റെ നെടും തൂണുകളായി കണക്കാക്കപ്പെടുന്നത്.  നാലാമത്തെ നെടുംതൂണായി ജനാധിപത്യത്തില്കണക്കാക്കപ്പെടുന്നത് മാധ്യമങ്ങളെയാണ്.  നാല് നെടുംതൂണുകളും ജനാധിപത്യത്തിലെ കാവലാളുകളായി കണക്കാക്കുന്നു.  ജനാധിപത്യ സംവിധാനത്തിലെ നെടുംതൂണുകളുടെ പാളിച്ചകള്ജനങ്ങളുടെ ജീവിത നിലവാരത്തിലെ ബഹുമുഖ വീഴ്ചകള്ക്ക് കാരണമാകുന്നു. 
ഇന്ത്യ പോലുള്ള ജനാധിപത്യ രാഷ്ട്രങ്ങളില്കൂടുതല്വോട്ടു നേടി അധികാരത്തിന്റെ അകത്തളങ്ങളിലെത്തിപ്പെടാനുള്ള തത്രപ്പാടുകളില്ജനാധിപത്യ മൂല്ല്യങ്ങളൊക്കെ പലപ്പോഴും പണയം വയ്ക്കാറുണ്ട്.  പാര്ലിമെന്റിലും നിയമസഭയിലുമൊക്കെ ഭരണഘടനാപരമായ ഭൂരിപക്ഷം നേടുന്നതിനായി രാഷ്ട്രീയ പാര്ട്ടികള്തമ്മില്ആശയപരമായ അടിസ്ഥാനത്തിലല്ലാതെ അധികാരം പങ്കിട്ടും  ജനപ്രതിനിധികള്കാലുമാറിയുമൊക്കെ ഭരണം കയ്യടക്കാറുണ്ട്.  മാധ്യമങ്ങളെ ഭിഷണിപ്പെടുത്തിയും പ്രലോപനങ്ങള്നല്കിയും മറ്റു പ്രീണനങ്ങളുമായുമൊക്കെ അവയെ വരുതിയിലാക്കാന്രാഷ്ട്രീയ ഭരണ കൂടങ്ങള്ജനാധിപത്യത്തിലും ശ്രമിക്കാറുണ്ട്. 
നമ്മുടെ ജനാധിപത്യത്തില്പല പ്രമുഖ രാഷ്ട്രീയവും ഭരണപരവുമായ സ്ഥാനങ്ങളില്എത്തിപ്പെട്ടവര്മാധ്യമങ്ങള്ജനങ്ങള്ക്ക് മുമ്പില്അവതരിപ്പിക്കുന്ന ഇമേജിനാലാണ്.  മാധ്യമങ്ങളും അത്തരം ഭരണ രാഷ്ട്രീയ നേതൃത്വങ്ങളെ നിലനില്പ്പിന്റെ ഭാഗമായും മറ്റു പലവിധ നേട്ടങ്ങള്ക്കായുമൊക്കെ സഹായിക്കുന്നു.  തങ്ങള്ആരാധനാമൂര്ത്തികളായി കൊണ്ടു നടക്കുന്ന വ്യക്തികളേയും പ്രസ്ഥാനങ്ങളേയും അവര്രാഷ്ട്രീയത്തിലായാലും സിനിമയിലായാലുമൊക്കെ അപ്രീയമായി മാധ്യമ വിചാരണ ചെയ്യപ്പെടുമ്പോള്ചെറുതും വലുതുമായ സമൂഹങ്ങള്ക്ക് സഹിക്കാന്  കഴിയണമെന്നില്ല. 
സമൂഹത്തില്സംഘടിതമായ മുന്നേറ്റം നടത്തി ജനങ്ങളെ തെറ്റീദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ശ്രമങ്ങളെ സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.  രാഷ്ട്രീയപാര്ട്ടികള്ക്ക് സ്വന്തമായുള്ള മാധ്യമങ്ങളെ ബഹിഷ്ക്കരിക്കുന്നത് നിഷ്പക്ഷമായ ജനവിഭാഗങ്ങളില്സാധാരണമാണ്.  എന്നാല്എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണ കൂടങ്ങളും ജനാധിപത്യത്തിലെ ഭരണ ഘടനാപരമായ സ്ഥാപനങ്ങളുമൊക്കെ മാധ്യമങ്ങള്ഉയര്ത്തുന്ന ചോദ്യങ്ങള്ക്കും വിമര്ശനങ്ങള്ക്കും വ്യക്തവും ഊഷ്മളവുമായ മറുപടി നല്കേണ്ടതുണ്ട്.
 ജനാധിപത്യത്തില്മാധ്യമ സാതന്ത്യത്തിന് ഏതെങ്കിലും തരത്തില്കൂച്ചുവിലങ്ങ് ഏര്പ്പെടുത്തുന്നത് പൊറുക്കാനാവാത്തതാണ്.  ഏതെങ്കിലുമൊരു മാധ്യമത്തെ വ്യക്തി എന്ന നിലയില്ബഹിഷ്ക്കരിക്കുന്നത് വ്യക്തിസ്വാതന്ത്രത്തിന്റെ ഭാഗമായി കരുതാമെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണ സാരഥ്യം വഹിക്കുന്നവരും മറ്റു ജനാധിപത്യ സംവിധാനങ്ങളിലെ നെടുംതൂണുകളുമെല്ലാം ഏതെങ്കിലുമൊരു മാധ്യമത്തെ ബഹിഷ്ക്കരിക്കാന്ആഹ്വാനം ചെയ്യുന്നത് ജനാധിപത്യത്തെ ദുര്ഭലപ്പെടുത്തുന്നു എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.  
എസ്.കാച്ചപ്പിള്ളി

No comments:

Post a Comment