Thursday, July 2, 2020

This is a story taken from one of my story book ഒരു സെല്ഫ് ഫിനാന്സിങ് പഠനത്തിന്റെ കഥ

കള്ളന്റെ മകള്
എസ്സ്.കാച്ചപ്പിള്ളി
9446459784

ഞാന്പൂന്തോട്ടത്തിലേക്ക് തന്നെ നോക്കിയിരുന്നുഅതിന് പൂന്തോട്ടത്തിന്റെതായ ശോഭ നഷ്ടപ്പെട്ടതായി എനിക്ക് മനസ്സിലായിഎങ്ങനെയാണ് പൂന്തോട്ടം എന്റെ ചിട്ടകളില്നിന്നു ഒഴിഞ്ഞുപോയത് എന്നത് എന്നെ വല്ലാതെ അലോസരപ്പെടുത്തിപൂന്തോട്ടത്തിലെ ചെടികളേയും അതിന്റെ നടുക്കായി സ്ഥാപിച്ചിരിക്കുന്ന പക്ഷിക്കൂട്ടിലെ സ്ഥിരതാമസക്കാരേയും ശുശ്രൂഷിക്കുക എന്നത് എന്റെ ഏറ്റവും ആനന്ദകരമായ താല്പ്പര്യങ്ങളില്ഒന്നു തന്നെയായിരുന്നുഇപ്പോള്എങ്ങനെയൊ പൂന്തോട്ടത്തിന്റെ കാര്യങ്ങളില്എന്റെ ശ്രദ്ധ കുറഞ്ഞിരിക്കുന്നു.

എന്റെ വീടിന്റെ മുന്വശത്ത് പൂന്തോട്ടം വച്ചു പിടിപ്പിക്കുവാന്തീരുമാനിച്ചത് ഒരു സുപ്രഭാതത്തിലായിരുന്നില്ലഎന്റെ കുട്ടിക്കാലം തൊട്ടുതന്നെ ചെടികളെ എനിക്ക് ഇഷ്ടമായിരുന്നുഅവസരം കിട്ടുമ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന ചെടികളെ ഞാന്നട്ടു നനക്കുമായിരുന്നുനട്ടു നനച്ച് പൂക്കളുണ്ടാകുംപൂക്കള്എനിക്ക് ചെടികള്സമ്മാനിച്ച ആനന്ദമായിരുന്നുഅങ്ങനെയെപ്പോഴൊ എന്റെ പൂന്തോട്ടം വലുതായിക്കൊണ്ടിരുന്നുചെടികളോടുള്ള സ്നേഹക്കൂടുതല്എന്റെ പഠനത്തെ ബാധിക്കുന്നു എന്നതുകൊണ്ട് ചിലപ്പോഴൊക്കെ എനിക്ക് നിയന്ത്രണങ്ങള്ഏര്പ്പെടുത്തിയിരുന്നു എന്നതു സത്യം തന്നെയാണ്

എന്റെ പൂന്തോട്ടത്തിലേക്ക് കയറുവാന്ഞാന്ആരേയും അനുവദിച്ചിരുന്നില്ലആരെയെങ്കിലും പൂന്തോട്ടത്തില്കയറുവാന്അനുവദിച്ചാല്പൂക്കളിറുത്തു കടന്നു കളയുമൊ എന്നു ഞാന്ഭയപ്പെട്ടുപിന്നീടെപ്പോഴൊ ഞാനറിയാതെ ആരൊ പൂന്തോട്ടത്തില്കയറുന്നതായി എനിക്കു മനസ്സിലായിപൂക്കളില്ചിലത് മോഷണം പോകുന്നുപൂക്കളുടെ ഭംഗി കണ്ട് ആരെങ്കിലും മോഹിച്ച് ഇറുത്തുകൊണ്ടു പോയതായിരിക്കും എന്നു ക്ഷമിക്കുവാന്എനിക്ക് ആകുമായിരുന്നില്ല
ഇത്ര കൃത്യമായി എന്റെ പൂന്തോട്ടത്തില്നിന്നും പൂക്കളിറുക്കുന്നത് ആരാണ്ഞാന്പുറത്തേക്കു പോകുന്നതും അടുക്കളയില്ആയിരിക്കുന്നതും ഇത്ര കൃത്യമായി ആരൊക്കെയൊ നിരീക്ഷിക്കുന്നുണ്ട്അല്ലെങ്കില്എന്റെ അഭാവം മനസ്സിലാക്കി ആരൊ ഒരു കള്ളന്പതിയിരിക്കുന്നുഞാന്അയല്വാസ്സികളെ സംശയിച്ചു എന്നതു നേരുതന്നെയാണ്അക്കാര്യത്തെ ചൊല്ലി ശണ്ഠ കൂടിയിട്ടില്ല എന്നത് എന്റെ സംശയം സത്യമാണൊ എന്ന് ഉറപ്പില്ല എന്നതുകൊണ്ടു മാത്രമായിരുന്നു

പിന്നീടെപ്പോഴൊ എന്റെ പൂന്തോട്ടത്തിലെ അപൂര്വ്വ പൂക്കളെ അടുത്തുള്ള പൂക്കടയില്കാണുകയുണ്ടായിഎന്റെ മനസ്സില്ചോദിക്കണമെന്നുണ്ടായിരുന്നുപക്ഷേ പൂക്കള്കണ്ട് ഇത് എന്റെ പൂന്തോട്ടത്തിലേതാണ് എന്ന് ശഠിക്കുവാനുള്ള ബാലിശം എനിക്കില്ലായിരുന്നു

താമസ്സിയാതെ തന്നെ പൂക്കളുടെ സ്ഥാനത്ത് ചെടികള്തന്നെ കളവുപോകുന്നതായി എനിക്ക് മനസ്സിലായിഎന്റെ നിദ്രകളില്എനിക്ക് ശ്രദ്ധ കുറഞ്ഞു..  എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നല്ലാതെ ചെടികളും പൂക്കളും മോഷണം പോകുന്നതില്ഒട്ടും കുറവ് സംഭവിച്ചിരുന്നില്ല.

താരതമ്യേന ദുര്ബലമായ സമൂഹപശ്ചാത്തലത്തില്ജനിച്ചു വളര്ന്നവര്ഈയിടെയായി എന്റെ താമസ സ്ഥലത്തിനടുത്തും ഒഴിഞ്ഞു കിടന്ന ഭൂമികള്സ്വന്തമാക്കി താമസ്സമാക്കിയിരുന്നുഅവരില്നിന്നും കള്ളനെപ്പറ്റിയുള്ള വിവരങ്ങള്ലഭിക്കുമെന്നു പ്രതീക്ഷിക്കുവാന്എനിക്കാവുമായിരുന്നില്ലകളവ് അതും പൂക്കളുടെ കളവിനെപ്പറ്റി പറഞ്ഞപ്പോള്തന്നെ അവരില്ചിലര്നെറ്റി ചുളിച്ച് പരിഹാസ പുഞ്ചിരി സമ്മാനിക്കുന്നുണ്ടായിരുന്നുപൂക്കളിറുക്കുന്നതും  പൂന്തോട്ടത്തിലെ പക്ഷികളെ ഉപദ്രവിക്കുന്നതും ഒരു കളവ് പോലുമല്ലെന്ന നിലപാടിലായിരുന്നു അവര്‍. ഇവരെ എങ്ങനെയാണ് കളവിന്റെ പാഠങ്ങള്പറഞ്ഞു മനസ്സിലാക്കുന്നതെന്ന വിചിത്രമായ പരാജയം അനുഭവിച്ചറിയുകയായിരുന്നുഎല്ലാം എനിക്ക് ക്ഷമിക്കാമായിരുന്നുപക്ഷെ പൂക്കളോടും പക്ഷികളോടുമുള്ള അവഗണന നിറഞ്ഞ സംസാരവും എനിക്ക് കളവിനെപ്പറ്റിയുള്ള പുതിയ അറിവു സമ്മാനിക്കലും പുതിയ താമസ്സക്കാരോട് അവജ്ഞ ജനിപ്പിക്കാന്പോന്നതായിരുന്നു.

മനസ്സില്പതഞ്ഞു പൊങ്ങിയ ക്ഷോഭത്തെ എങ്ങനെയാണ് തണുപ്പിക്കുക എന്ന് എനിക്ക് അിറയില്ലായിരുന്നുഎനിക്ക് പഴയപോലെയാകണമെന്നുണ്ടായിരുന്നുകളിയും ചിരിയും ഉല്ലാസവും നിറഞ്ഞ എന്റെ പഴയ നാളുകളിലേക്ക് തിരിച്ചു പോകണമെന്നുണ്ടായിരുന്നുചെടികളെ നട്ടു വളര്ത്തുന്നതില്എനിക്ക് എപ്പോഴൊ താല്പ്പര്യം നഷ്ടപ്പെട്ടിരുന്നുആരെങ്കിലും എനിക്ക് കള്ളനെ ചൂണ്ടിക്കാണിച്ചു തരുമെന്നും എന്റെ ഉല്ലാസം തിരിച്ചു കിട്ടുമെന്നും ഞാന്ആശിച്ചു

നിരാശയോടെയാണ് ഞാന്പൂന്തോട്ടത്തിലേക്ക് നോക്കി ഇരിപ്പുറപ്പിച്ചത്എത്രനേരം ഇരുന്നു എന്ന് എനിക്ക് ഉറപ്പില്ലായിരുന്നുഉറക്കമില്ലായ്മ എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നുഞാന്ഏതാണ്ട് മയക്കത്തിന്റെ വക്കിലായിരുന്നുചേച്ചി, ചേച്ചി എന്ന വിളി കേട്ടാണ് ഞാന്പടിക്കലേക്ക് നോക്കിയത്ഒരു മയക്കത്തിന്റെ ആലസ്യത്തിലാണ് ഞാന്വിളി ശ്രവിച്ചത്ഒരു കുഞ്ഞുകുട്ടി പടിക്കല്നില്ക്കുന്നുഎന്താണെന്നൊ ഏതാണെന്നൊ തിരക്കും മുമ്പെ തന്നെ കുട്ടി എന്റെ അടുക്കലേക്കു വന്നുഞാന്എന്തെങ്കിലും പറയുന്നതിനു മുന്പ് തന്നെ അവള്എന്നോടു പറഞ്ഞു: ڇഹായ്  ചേച്ചീടെ തോട്ടം കാണാന്എന്തു ഭംഗിയാണ്എന്തൊക്കെ പൂക്കളാണ് ചേച്ചീടെ പൂന്തോട്ടത്തില്നിറയെ ചെടികളുള്ള ഇതുപോലൊരു പൂന്തോട്ടം ഞാന്ആദ്യമായിട്ടാണ് കാണുന്നത്ڈ.  അവള്പിന്നെയും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു.

കറുത്ത് മെലിഞ്ഞ പെണ്കുട്ടിവായില്കൊള്ളാവുന്നതിലുമധികം അവള്സംസാരിച്ചുകൊണ്ടിരുന്നുഅവളുടെ സംഭാഷണം കേട്ടപ്പോള്എന്റെ വിരസതക്ക് എന്തൊ ആശ്വാസം തോന്നിഞാന്അവളെ അടുത്ത് വിളിച്ചുഎന്നിട്ട് അവളോടായി ചോദിച്ചു: ڇകുട്ടി നിന്നെ ഞാന്ഇതിനു മുമ്പ് കണ്ടിട്ടുള്ളതായി തോന്നുന്നില്ലഎവിടെയാണ് നിന്റെ വീട് നിന്റെ പേര്ڈ.  ഒറ്റ ശ്വാസത്തിലാണ് ഞാനത് ചോദിച്ചത്

ڇഅമ്മ പറഞ്ഞിട്ടുണ്ട് ചേച്ചി കുറുമ്പിയാണെന്ന്ആരെയും പാന്തോട്ടത്തില്കേറ്റില്ലെന്ന്ഇപ്പൊ മോള്കയറിയല്ലൊڈ.  അവള്ഇതു പറഞ്ഞ് കൈകൊട്ടി ചിരിച്ചുഎന്നിട്ട് ചോദിച്ചു: ڇചേച്ചി, എനിക്കൊരു പൂ പറിച്ചു തരണംڈ.

അവളുടെ സംഭാഷണം കേട്ടപ്പോള്എനിക്ക് വല്ലാതെ ചിരി വന്നുഎന്നിട്ട് അവള്ആവശ്യപ്പെട്ടപോലെ കടുത്ത നിറമുള്ള ചുവന്ന പൂ പറിച്ചു കൊടുത്തുഎന്നിട്ട് ചോദിച്ചു: ڇനിന്റെ വീട് പറഞ്ഞില്ല.ڈ.
അവള്എന്നെ അവളുടെ വീട് ചൂണ്ടിക്കാണിച്ചുഏതാനും കുറച്ചു വീട്ടുകാര്പുതിയതായി താമസമാക്കിയിരുന്നുഇത്ര അടുത്തു താമസമാക്കിയ വീട്ടുകാരെപ്പോലും എനിക്ക് അിറയാന്കഴിയാത്തതില്ഏറെ ദു:ഖം തോന്നിപ്രായം എന്റെ ഓര്മകളെക്കൂടി ദുര്ബലപ്പെടുത്തുന്നു എന്ന് മനസ്സിലാക്കി ഞാന്മൗനം പാലിച്ചതെയുള്ളൂ

അവള്തുടര്ന്നുകൊണ്ടേയിരുന്നു: ڇഎന്റെ ചേച്ചിക്ക് പൂക്കള്എന്തിഷ്ടമാണെന്നൊഅച്ഛന്വരുമ്പോള്പൂക്കള്കൊണ്ടു വരുംചേച്ചിയുടെ പൂന്തോട്ടത്തിലും ഉള്ളതിനേക്കാള്ഭംഗിയുള്ള പൂക്കള്‍.  ഞങ്ങള്ഉണര്ന്നു വരുമ്പോള്അച്ഛന്ഉറങ്ങുകയായിരിക്കുംപക്ഷെ അമ്മ സമ്മതിക്കില്ലഅച്ഛന് ആരൊ പറിച്ചുകൊടുക്കുന്നതാڈ. 

ജീപ്പിന്റെ ഇരമ്പല്കേട്ടാണ് ഞാന്തിരിഞ്ഞു നോക്കിയത്.  ڇഹായ് അച്ഛന്‍ڈ - എന്ന് പറഞ്ഞ് അവള്എന്റെ കൈയ്യില്നിന്നും കുതറി ഓടിജീപ്പിനടിയിലെങ്ങാനും പെട്ടു പോകുമൊ എന്ന് ഭയന്ന് ഞാന്അറിയാതെ അവളെ വിലക്കി

ڇമോളെ ജീപ്പ്ڈ അല്പം അങ്കലാപ്പോടെയാണ് ഞാനവളെ വിളിച്ചത്
ജീപ്പിലിരുന്നയാള്വിളിച്ചു പറഞ്ഞു: ڇഅമ്മാ, എനിക്ക് പ്രൊമോഷനായിഞങ്ങട ശല്ല്യം തീര്ന്നുഇവിടെ നിന്നും പോവുകയാണ്ڈ.  അപ്പോഴാണ് ഞാനയാളെ ശ്രദ്ധിച്ചത്കാഴ്ചയില്കറുത്തിരുണ്ട ഭയപ്പാട് തോന്നിക്കുന്ന രൂപംഅയാളെ കാണുമ്പോഴെല്ലാം ഞാന്ശ്രദ്ധ മാറ്റുമായിരുന്നുകഷ്ടിച്ച് മുപ്പത് വയസ്സ് തോന്നിക്കുകയെയുള്ളൂടിട്ടയര്ആകും മുന്പ് തീര്ച്ചയായും എസ്.പിയൊ ചുരുങ്ങിയത് ഡി.വൈ.എസ്.പിയൊ ഒക്കെ ആകാന്മാത്രം പ്രായം

എനിക്ക് കുട്ടിയുടെ കൈയ്യില്നിന്നും പൂക്കള്തിരിച്ചു വാങ്ങണമെന്നുണ്ടായിരുന്നുഅപ്പോഴേക്കും ജീപ്പ് കടന്നു പോയിരുന്നുഞാന്മനസ്സില്കുട്ടിക്കൊരു പേരു തിരയുകയായിരുന്നുകള്ളന്റെ മകള്‍.

No comments:

Post a Comment