Tuesday, July 28, 2020

ശ്രീ.പത്മനാഭസ്വാമി

ശ്രീ.പത്മനാഭസ്വാമി --  കേരളത്തെ സംബന്ധിച്ച് തലമുറകളായി പകര്ന്നു പോരുന്ന ഒട്ടേറെ കഥകളുണ്ട് കഥകളൊക്കെ ഏറ്റു പാടിയും പറഞ്ഞുമാണ് തലമുറകള്വളര്ന്ന് ഇന്നത്തെ അവസ്ഥയില്എത്തി ചേര്ന്നത്പരശുരാമന്മഴുവെറിഞ്ഞു കേരളമുണ്ടായതും  ഓണവുമായി ബന്ധപ്പെടുത്തി കള്ളവും ചതിയുമില്ലാത്ത സ്വപ്നഭൂമിയെ പുനര്വായിച്ചുമൊക്കെയാണ് നമ്മള്കേരളീയര്വളര്ന്നു പോന്നിട്ടുള്ളത്ജാതിയും സംസ്ക്കാരവുമെല്ലാം ഇഴപിരിഞ്ഞ കാലഘട്ടങ്ങളിലൂടെ കടന്നു പോയ നമ്മള്കേരളീയര് ഇരുപത്തിഒന്നാം നൂറ്റാണ്ടിലും തപസ്യയിലൂന്നിയ ഗവേഷണങ്ങളിലൂടെ നേടിയെടുത്ത പൈതൃകം കാത്ത് സൂക്ഷിക്കേണ്ടതായിട്ടുണ്ട്
കേരള രൂപീകരണത്തിനു മുമ്പെ തന്നെ സംസ്ഥാന പരിധിയില്വിദ്യാഭ്യാസ നേട്ടങ്ങള്കൊയ്തവരായിരുന്നു നമ്മള്‍.  സ്വതന്ത്രാനന്തര കേരളത്തിന് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലുമുള്ള മേക്കോയ്മ തുടരാന്കഴിഞ്ഞെങ്കിലും കാര്ഷിക രംഗത്തും വ്യവസായിക രംഗത്തുമൊക്കെ തകര്ച്ച നേരിടാനെ കഴിഞ്ഞുള്ളൂപ്രധാനമായും വിദ്യാഭ്യാസം നേടിയതും അല്ലാത്തതുമായ മനുഷ്യവിഭവശേഷിയെ അന്യസംസ്ഥാനങ്ങളിലേക്കും അന്യരാജ്യങ്ങളിലേക്കും കയറ്റിയയക്കുന്ന സംസ്ഥാനമായി കേരളം രൂപപ്പെട്ടു എന്നതാണ് നമ്മള്കേരളീയര്ഇരുപത്തി ഒന്നാം നൂറ്റാണ്ടില്എത്തി നില്ക്കുമ്പോഴുള്ള അവസ്ഥ.
പ്രകൃതി രമണീയമായ നമ്മുടെ സംസ്ഥാനത്ത് കെട്ടിപൊക്കുന്ന ഇഷ്ടിക കൂമ്പാരങ്ങളായി നമ്മുടെ പ്രധാന തൊഴില്മേഖല എന്നത് ഏറെ ദയനീയം തന്നെയാണ്കടലിനാലും കായലിനാലും സമ്പന്നമായ കേരളത്തില്മത്സ്യ സമ്പത്തിനു പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുഅപ്പോഴും വൈറ്റ് കോളര്ജോലികളിലല്ലാതെ മറ്റൊന്നിനും കേരളീയനെ ലഭ്യമാകാതായി എന്നതും എടുത്ത് പറയേണ്ടതാണ്നമ്മള്വളര്ത്തിയെടുത്ത സ്വതന്ത്രാനന്തര കേരളീയ സംസ്ക്കാരം ഇതൊക്കെയാണ്.   
നമുക്ക് നമ്മടെ സംസ്ക്കാരവും പൈതൃകവുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്അത്തരം നമ്മുടെ സംസ്ക്കാരത്തിന്റേയും പൈതൃകത്തിന്റേയുമൊക്കെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒന്നാണ് ശ്രീ.പത്മനാഭ സ്വാമി ക്ഷേത്രവും അവിടെ ഇന്നും അവശേഷിക്കുന്ന പൗരാണിക സമ്പത്ത് അടങ്ങുന്ന കലവറയുംഅവശേഷിക്കുന്ന നമ്മുടെ സംസ്ക്കാരവും പൈതൃകവുമൊക്കെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അവബോധം കാത്ത് സൂക്ഷിക്കുന്ന കേരള ജനതക്ക് ശ്രീ.പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധി സ്വാഗതം ചെയ്യാനെ കഴിയുകയുള്ളൂനമ്മുടെ ജനാധിപത്യ കോവിലില്എത്തിപ്പെടുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്ക്ക് ഇത്തരം അമൂല്ല്യമായതും പൈതൃക സംസ്ക്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ സമ്പത്ത് കൈമാറിയിരുന്നുവെങ്കില്നമുക്ക് നഷ്ടപ്പെടുന്നത് മഹത്തായ നമ്മുടെ പാരമ്പര്യത്തിന്റേയും സംസ്ക്കാരിക വളര്ച്ചയുടേയും അവശേഷിക്കുന്ന ഒരു ഭാഗം കൂടി നശിപ്പിക്കുക മാത്രമായിരുന്നേനെഅല്ലെങ്കിലും നമ്മുടെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്ക്ക് സംസ്ക്കാരത്തിന്റേയും പൈതൃകത്തിന്റേയും അവശേഷിപ്പുകള്വിറ്റു തുലച്ച് അതില്നിന്നു കിട്ടുന്ന വരുമാനം കൊണ്ട് ബിവറേജിന്റെ നികുതി നൂറൊ നൂറ്റമ്പതൊ ആക്കി കുറക്കാനല്ലാതെ മറ്റെന്തിനാണാവുക?
എസ്.കാച്ചപ്പിള്ളി

No comments:

Post a Comment