Saturday, July 25, 2020

സ്വയം പര്യാപ്തത

സ്വയം പര്യാപ്തത - ലോകത്തിലെ പല രാജ്യങ്ങളും കാര്ഷിക മേഖലയുമായുള്ള പോര്മുഖങ്ങളിലൂടെയാണ് ഭരണം പിടിച്ചെടുത്തിട്ടുള്ളത്. കേരളത്തിലും കാര്ഷിക മേഖയുമായി ബന്ധപ്പെട്ട പോരമുഖങ്ങളിലൂടെയാണ് ആദ്യ മന്ത്രിസഭ സംസ്ഥാന ഭരണത്തിനായി രൂപീകൃതമാകുന്നത്.
കാര്ഷിക മേഖലയുമായുള്ള പോര്മുഖങ്ങളില് ഭരണം പിടിച്ചെടുത്ത രാജ്യങ്ങള് പിന്നീട് വ്യവസായിക വളര്ച്ചയെ ലക്ഷ്യമിട്ടതായി കാണാം. അത്തരം രാജ്യങ്ങള് ലോകരാജ്യങ്ങളുടെ മുമ്പന്തിയില് എത്തിയിട്ടുണ്ടെങ്കില് അത് വ്യവസായിക വളര്ച്ചയിലുടെയാണ്. കേരളത്തെ സംബന്ധിച്ചാണെങ്കില് കാര്ഷിക മേഖല തകര്ന്നു എന്നു മാത്രമല്ല മനുഷ്യ ജീവനെ ഏറെ ഹാനികരമായി ബാധിക്കുന്ന ഭക്ഷണ സാധനങ്ങള് ഉപയോഗിക്കുവാന് നിര്ബന്ധിതമാവുകയും ചെയ്തു.
ഭാരതത്തില് സ്വാതന്ത്രലബ്ദിക്ക് ശേഷം നടപ്പിലാക്കിയ നയങ്ങള് മുതലാളിത്തത്തിന്റേയും സോഷ്യലിസത്തുിന്റേയും സമ്മിശ്രമാണ്. സ്വകാര്യ മേഖലയിലും സര്ക്കാര് മേഖലയിലുമൊക്കെ നിക്ഷേപങ്ങള് പ്രോത്സാഹിപ്പിക്കപ്പെട്ടു. രാജ്യ വികസനത്തെ മുന്നിര്ത്തി സ്വകാര്യമേഖല അറച്ചു നിന്ന മേഖലകളില് സര്ക്കാര് വ്യവസായിക നിക്ഷേപം നടത്തി.
പിന്നീട് കേരളത്തിലെന്ന പോലെ ഭാരതത്തിലും സര്ക്കാര് നിക്ഷേപം നടത്തിയ വ്യവസായങ്ങളില് ഭൂരിഭാഗവും ജനങ്ങളുടെ നികുതിപ്പണം പങ്കുവക്കല് മാത്രമായി ചുരുങ്ങി. ഭാരതത്തിലെ മുന്തിയ സര്ക്കാര് തൊഴില് സംരംഭം കൂടിയായ റെയില്വെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ടോയ്ലറ്റ് പോലുള്ള സൗകര്യങ്ങളില് പോലും പഴഞ്ചന് രീതി തന്നെ തുടരുന്നു. കമ്മ്യൂണിക്കേഷന് രംഗത്ത് പ്രവര്ത്തിക്കുന്ന ബി.എസ്.എന്.എല് പോലുള്ള സംരഭങ്ങളാകട്ടെ ആധുനീകമായ സേവന ദാതാക്കളാകാന് കഴിയാതെയും കമ്മ്യൂണിക്കേഷന് രംഗത്തുള്ള മറ്റു സേവന ദാതാക്കള് നല്കുന്ന കുറഞ്ഞ കൂലിക്ക് കൂടുതല് മികച്ച സേവനം എന്നത് നിറവേറ്റാനുമാകാതെയായി.
കാര്ഷിരംഗത്തെ സ്വയം പര്യാപ്തതയോടൊപ്പം വ്യവസായിക സ്വയം പര്യാപ്തത കൂടി നേടാന് കഴിഞ്ഞാലെ നമുക്ക് ലോക രാഷ്ട്രങ്ങളോടൊപ്പം പിടിച്ചു നില്ക്കുവാന് കഴിയുകയുള്ളൂ. ഇന്ത്യയില് ഇറക്കുമതി ചെയ്യപ്പെടുന്ന എല്ലാ വ്യവസായിക ഉല്പ്പന്നങ്ങളും തന്നെ ലാഭകരമായി രാജ്യത്ത് ഉല്പ്പാദിപ്പിക്കേണ്ടിയിരിക്കുന്നു. സ്വകാര്യ സംരഭകര് ആരംഭിക്കുന്ന വ്യവസായ ശാലകള്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിച്ചും അവര് മടിച്ചു നില്ക്കുന്ന മേഖലയില് സര്ക്കാര് നിക്ഷേപം നടത്തിയും ഭാരതം കാര്ഷിക മേഖലയോടൊപ്പം സ്വയം പര്യാപ്തത നേടേണ്ടിയിരിക്കുന്നു.
നിലവല് സര്ക്കാര് നിക്ഷേപം നടത്തിയ മേഖലയില് സ്വകാര്യ മേഖലയുടെ മുതല് മുടക്കിനു സാഹചര്യമൊരുക്കുകയും അങ്ങനെ സ്വരുക്കൂട്ടുന്ന വിഭവങ്ങള് മറ്റിതര വ്യവസായിക സംരഭങ്ങളില് നിക്ഷേപിച്ച് എല്ലാ വ്യവസായ, വാണിജ്യ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കേണ്ടിയിരിക്കുന്നു.
എസ്.കാച്ചപ്പിള്ളി

No comments:

Post a Comment