കാര്യക്ഷമത - നമ്മുടെ രാജ്യത്ത് എന്നപോലെ നമ്മുടെ സംസ്ഥാനമായ കേരളത്തിലും അതത് കാലത്തെ നിയമ സമാജികډാര്‍ പുതിയ നിയമ പരിഷ്ക്കാരങ്ങളും നിയമങ്ങളുമൊക്കെ കൊണ്ടു വരാറുണ്ട്. അത്തരമൊരു നിമയത്തിലൂടെയാണ്
കേരളത്തില്‍
പബ്ലിക്
സര്വ്വീസ് കമ്മീഷണ് രൂപം കൊള്ളുന്നത്. രാഷ്ട്രീയക്കാരായ ഭരണാധികാരികള്ക്ക് തങ്ങളുടെ തല്പ്പരകക്ഷികളെ നിയമിക്കുന്നതിനും മറ്റുപലവിധ ഇടപെടലുകള്ക്കും തടയിടാന്‍ ഒരു പരിധി വരെ പബ്ലിക് സര്വ്വീസ് കമ്മീഷന്റെ രൂപീകരണത്തോടെ കഴിഞ്ഞു.
കേരള രൂപീകരണത്തിന്റെ നാളുകള്‍ തൊട്ട് പുരോഗമന വാദികളില്‍ നിന്നും കേള്ക്കുന്ന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് പോലെ ഒന്നായ കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ്. കേരളത്തിന്റെ സമരാന്തരീക്ഷവും
കക്ഷി
രാഷ്ട്രീയക്കാരുടെ താത്പര്യങ്ങളുമൊക്കെ മറ്റു പല ആശയങ്ങള്ക്കുമെന്ന പോലെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് എന്ന ആശയവും മയക്കത്തിലായി.
തങ്ങളുടെ ആഞ്ജാനുവര്ത്തികളാകാന് തയ്യാറായി നില്ക്കുന്ന തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങളെ നിരാകരിക്കാനൊ അവരെ പിണക്കാനൊ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്ക്ക് കഴിയാറില്ല. കാലഘട്ടത്തിനൊത്ത മാറ്റങ്ങള്‍ സമൂഹം അര്‍ഹിക്കുന്നു. അതത് രാജ്യത്തെ പൗരډാരുടെ ഭൗതീക നിലവാരമനുസരിച്ച്
ഇത്തരം
കാര്യങ്ങളില്‍
തെറ്റുകുറ്റങ്ങള്‍ സംഭവിക്കാറുണ്ട്. പഴയ നിയമന വ്യവസ്ഥകള്‍ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ
കാര്യക്ഷമത
കുറക്കുന്നവയാണെന്നു മനസ്സിലാക്കി തെറ്റുകുറ്റങ്ങള്‍
തിരുത്തി
കേരള
അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് മുന്നോട്ടു കൊണ്ടു പോകുവാന്‍ തയ്യാറാകണം. പുത്തന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കാനും അവയുടെ പുതുപുത്തന്‍ അിറവുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ളവരെ നിയമിച്ചും നിയമനങ്ങളില്‍ ജാതി തിരിച്ചുള്ള പങ്കുവയ്പ് അവസാനിപ്പിച്ചും നമുക്ക് മുന്നേറാന്‍ കഴിയേണ്ടിയിരിക്കുന്നു.
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്വ്വീസ് ഇപ്പോള്‍ നിലനില്‍ക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കാര്യക്ഷമത വര്ദ്ധിപ്പിക്കുമെന്നൊ ഈ നൂറ്റാണ്ടിന്റെ പ്രതീക്ഷക്കൊത്ത് കേരളത്തിനെ വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നൊ പ്രതീക്ഷിക്കുക വയ്യ.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment