ആഘോഷം - പ്രകൃതിയിലെ
മറ്റു പല ജീവജാലങ്ങള്‍ക്കും ജനിക്കുമ്പോള്‍ തന്നെ ലഭിച്ചിരിക്കുന്ന കഴിവുകളില്‍ പലതും
മനുഷ്യനില്ല എന്നതും ശ്രദ്ധേയമാണ്. പ്രസവിച്ചയുടനെ
സ്വയമായി എഴുന്നേറ്റു നില്‍ക്കുകയും മുലകുടിക്കുകയുമൊക്കെ ചെയ്യന്ന ജീവജാലങ്ങളുടെ കഴിവ്
മനുഷ്യനില്ല.
മനുഷ്യന്‍റെ വ്യക്തിത്വ രൂപീകരണത്തിന്
അവന്‍റെ മാതാപിതാക്കളുടേയും സമൂഹത്തിലെ മറ്റു പല ഘടകങ്ങളുടേയും സ്വാധീനം സുനശ്ചിതമാണ്. മനുഷ്യന്‍റെ വ്യക്തിത്വത്തിലെ വികാരങ്ങളും വിചാരങ്ങളുമെല്ലാം
രൂപീകൃതമാകുന്ന നാളുകള്‍ അവന്‍ എത് തരത്തിലുള്ള മനുഷ്യനാകണമെന്നു തീരുമാനിപ്പിക്കപ്പെടുന്നു. കോപവും ദുഖവും സന്തോഷവും എല്ലാം നിയന്ത്രണവിധേയമാകുന്നതും
ആരെ ബഹുമാനിക്കണം എങ്ങനെ സമൂഹത്തില്‍ പെരുമാറണം എന്നു തുടങ്ങി ബഹുമുഖങ്ങളായ പല ഘടകങ്ങളുമാണ്
മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്.
വ്യത്യസ്ഥമായ സമൂഹത്തിന് വ്യത്യസ്ഥമായ
ചിന്താഗതിയും സമീപനങ്ങളുമൊക്കെയുണ്ടാവുക സ്വാഭാവികമാണ്. സാഹചര്യങ്ങളെ വേണ്ടും വിധം വിലയിരുത്താന്‍ മനുഷ്യനു
പലപ്പോഴും കഴിയണമെന്നില്ല. അതുകൊണ്ടു കൂടിയാണ്
മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ പല രാജ്യങ്ങളും വ്യത്യസ്ഥമായ നിലപാടു സ്വീകരിച്ചതും
മരണ സഖ്യ നിയന്ത്രിക്കാന്‍ കഴിഞ്ഞതുമൊക്കെ.
ജനാധിപത്യ രാജ്യങ്ങളില്‍ മാറി മാറി
വരുന്ന ഭരണങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ
തന്‍റെ അഭിരുചിക്ക് ഇണങ്ങുന്നവരും തന്‍റെ ആരാധാനാ പാത്രമായവരുമൊക്കെ ഭരണത്തില്‍ വരണമെന്ന്
അവിടവിടങ്ങളിലൂള്ള വോട്ടര്‍മാര്‍ തങ്ങളുടെ വ്യക്തിത്വത്തിനിണങ്ങും വിധം ആഗ്രഹിക്കുക
സ്വാഭാവികമാണ്.
കോവിഡ് എന്നത് ലോകത്തില്‍ മഹാവിപത്തായി
മാറിയപ്പോഴും കേരളത്തിലെ വോട്ടര്‍മാരും തങ്ങളുടെ നിലപാടു സ്വീകരിച്ചത് മികച്ച വ്യക്തിത്വത്തിനിണങ്ങും
വിധമായിരുന്നില്ല എന്നു തോന്നുന്നു. ആ നിലപാടുകള്‍
വൈകാരികവും നീതിക്ക് നിരക്കാത്തതും ആയിരുന്നു എന്നത് കേരളത്തിലെ ഇന്നത്തെ സമ്പര്‍ക്ക
രോഗികളുടെ എണ്ണം തെളിയിക്കുന്നു. വ്യക്തികള്‍
തങ്ങളുടെ അഭിരുചിക്കൊത്ത വിധം സിനിമയിലും രാഷ്ട്രീയത്തിലുമുള്ളവരെയൊക്കെ ആള്‍ ദൈവങ്ങളായും
മറ്റും അവരോധിച്ചേക്കാമെങ്കിലും അത്തരം ആള്‍ ദൈവങ്ങളെ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നത്
സമൂഹത്തിന്‍റെ മേډയുള്ള വളര്‍ച്ചയേയല്ല സൂചിപ്പിക്കുന്നത്.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നമുക്ക്
ലഭ്യമാകണമെങ്കില്‍ അന്യ സംസ്ഥാനത്തെയൊ അന്യ രാജ്യത്തെയൊ ആശ്രയിക്കേണ്ടി വരുന്നു. നമ്മുടെ ഓടകളിലെ തടസം നീക്കണമെങ്കില്‍ പോലും അന്യ
സംസ്ഥാനക്കാരനെ ആശ്രയിക്കേണ്ടി വരുന്ന സാമൂഹിക, സാംസ്ക്കാരിക വളര്‍ച്ചയാണ് നമ്മള്‍
നേടിയിട്ടുള്ളത്. നമ്മുടെ സംസ്ഥാനത്തിലെ ലക്ഷക്കണക്കിനു
വരുന്ന മനുഷ്യ ശക്തിയാണ് സംസ്ഥാനത്തേക്ക് തിരിച്ചു വരാനുള്ളതും. അത്തരം അവസ്ഥയിലാണ് നമ്മള്‍ കോവിഡ് വിമുക്ത സംസ്ഥാനമായി
ആഘോഷിച്ചത്. ആഘോഷം വൈകാരികവും രാഷ്ട്രീയ പക്ഷപാതവുമൊക്കെ
ആയി മാറുന്നത് സമൂഹത്തിലെ വ്യക്തിത്വത്തിലെ വളര്‍ച്ചയുടെ അപാകതയും സംസ്ക്കാരികവും സാമൂഹികവുമായ
കേരളത്തിന്‍റെ വളര്‍ച്ചയെ ചോദ്യം ചെയ്യുന്നതുമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment