Sunday, July 26, 2020

തുടര്‍ പഠനം


തുടര്പഠനം  -  പുതിയ നൂറ്റാണ്ടില്പ്രാഥമിക വിദ്യാഭ്യാസമെന്നത് എല്ലാവര്ക്കും അത്യാവശ്യം നല്കേണ്ടതും നിര്ബന്ധിതമാക്കേണ്ടതുമാണ്.  ലോകത്തിന്റെ ഏതു ഭാഗമെടുത്താലും വിദ്യാഭ്യാസത്തിലൂടെ മാത്രമെ മുന്നേറ്റം കൈവരിച്ചിട്ടുള്ളൂ.  ആധുനിക സാഹചര്യത്തില്പുതുതലമുറയിലെ എല്ലാവര്ക്കും സാങ്കേതിക വിദ്യാഭ്യാസം നല്കേണ്ടതും പുതുതലമുറയുടെ പാഠഭാഗമാക്കേണ്ടതുമാണ്.  
നമ്മള്വീമ്പു പറയുന്ന കാര്യങ്ങളില്ഒന്നാണ് സംസ്ഥാനം സമ്പൂര്ണ്ണ സാക്ഷരത നേടിയിട്ടുണ്ട് എന്നത്.  ഒരു പരിധിവരെ സാക്ഷരതാ യജ്ഞത്തില്പങ്കാളികളായ നല്ലൊരു വിഭാഗത്തിനെങ്കിലും ബസ്സിന്റെ ബോര്ഡ് വായിക്കാനെങ്കിലും ഉപകാരപ്പെട്ടു എന്ന സമാശ്വസിക്കാം. 
അക്ഷരജ്ഞാനം അിറവല്ല എന്നും അിറവിന്റെ വാതായനങ്ങളാണെന്നും തുടര്സാക്ഷരതാ പ്രവര്ത്തനങ്ങളില്മുഴങ്ങി കേട്ടിരുന്നു.  സമൂഹത്തിലെ അത്യാവശ്യം കൂട്ടിവായിക്കാന്കഴിയുന്നവര്പോലും തങ്ങളുടെ അറിവും കഴിവും പൂര്ണ്ണമാണെന്ന വിശ്വാസത്തിലായി. പഞ്ചായത്ത് രാജ് നടപ്പിലായതോടെ എത്തിചേര്ന്ന കോടിക്കണക്കിനു മൂല്യം വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളില്ശാസ്ത്രീയതയും വിവേകവുമെല്ലാം ചോദ്യം ചെയ്യപ്പെട്ടു.  പത്രത്തോടൊപ്പം എത്തിച്ചേര്ന്ന ടെലിവിഷന്റെ സ്വാധീനവും വാദങ്ങളുമൊക്കെ പക്ഷം ചേര്ന്ന് സംഘം ചേരാനും പ്രേരണ നല്കി. 
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് നൂറ്റാണ്ടിന്റെ ആവശ്യമായ സെല്ഫ് ഫിനാന്സിങ് സ്ഥാപനങ്ങളൊഴിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തന്നെ പൂര്ണ്ണമായും സൗജന്യമൊ നാമമാത്ര ഫീസ് ഈടാക്കുന്നവയൊ ആണ്. 
അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ പരിധി എന്നത് പ്ലസ് ടു വിദ്യാഭ്യാസം വരെ ആയി പരിഗണിക്കുമ്പോഴും പ്ലസ് കഴിഞ്ഞുള്ള വിദ്യാഭ്യാസം സൗജന്യമായി നല്കുന്നതും പ്രവേശനം ജാതിയുടെ അടിസ്ഥാനത്തില്വീതംവക്കുന്നതുമൊക്കെ നമ്മുടെ വികസന സങ്കല്പ്പങ്ങളുടെ പൊലിമ കുറക്കാനെ ആവുകയുള്ളൂ.  മെറിറ്റ് വഴി മാത്രം പ്രവേശനം നല്കിയ വിദ്യാര്ത്ഥികളില്നിബന്ധനകള്ക്ക് വിധേയമായി സ്കോളര്ഷിപ്പ് നല്കപ്പെടുന്നത് നമ്മുടെ സാമൂഹ്യ പരിഗണനകളെ സാംശീകരിക്കുന്നവയുമാണ്. 
അടിസ്ഥാന വിദ്യാഭ്യാസമായ പ്ലസ് ടു കഴിഞ്ഞാന്ഏറെക്കുറെ വോട്ടവകാശം വിനിയോഗിക്കാന്പ്രായമാകുന്ന പൗരന് തന്റെ ജീവിത മേഖല തിരഞ്ഞെടുക്കാനുള്ള സമയമാണ്.  കേളേജ് വിദ്യാഭ്യാസം സൗജന്യമാണെന്നും ഗുമസ്തപ്പണിക്ക് പരിഗണിക്കപ്പെടാന്കഴിയുന്നവരാണെന്നുമുള്ള പ്രലോപനം നല്കി പ്ലസ് ടു കഴിഞ്ഞവരെ വശം കെടുത്തുന്നത് കാലഘട്ടത്തിനു യോജിച്ചതല്ല.
നമ്മുടെ നാട്ടിലെ തൊഴിലിടങ്ങള്പരിമിതവും അതില്തന്നെ കൂടുതല്ആകര്ഷകമായ സര്ക്കാര്‍, പൊതുമേഖല തൊഴിലിടങ്ങള്  ജാതിക്കും രാഷ്ട്രീയ സ്വാധീനത്തിനുമെല്ലാം വിധേയവുമാണ്.  നമ്മുടെ പ്ലസ് ടു കഴിഞ്ഞ വിദ്യാര്ത്ഥികള്തങ്ങളുടെ ജീവിത മേഖല തിരഞ്ഞെടുക്കുവാന്സമയമായെന്നു മനസിലാക്കി തങ്ങളുടെ തുടര്പഠനം സാഹചര്യങ്ങള്ക്കൊത്ത വിധം തീരുമാനിക്കേണ്ടിയിരിക്കുന്നു. മികച്ച യോഗ്യതക്കനുസൃതമായി തങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങള്ക്കൊത്ത വിധം വിദേശത്തും സ്വദേശത്തും ലഭ്യമാകുന്ന അഭിരുചിക്കൊത്തതും ആകര്ഷകവുമായ തൊഴിലിടങ്ങള്ലഭ്യമാകുന്ന തുടര്പഠനങ്ങള്തിരഞ്ഞെടുക്കേണ്ടിയിരിക്കിന്നു.
എസ്.കാച്ചപ്പിള്ളി

No comments:

Post a Comment