സ്വാന്തനം - എന്തുകൊണ്ടും പ്രത്യേകതയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട
സംസ്ഥാന
നിയമസഭയില്‍
ഭൂരുപക്ഷം
ലഭിച്ചതും
മന്ത്രിസഭ
രൂപീകരിച്ചതും
കമ്മ്യൂണിസ്റ്റുകള്‍ എന്ന് അിറയപ്പെട്ടിരുന്നവരാണ്. ജനാധിപത്യപരമായി
ഒരു
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തില്‍ എത്തിക്കുന്നത് ലോകത്തില്‍ തന്നെ ആദ്യമായിട്ടാണെന്നു പറയപ്പെടുന്നു.
ഇന്ത്യാ രാജ്യത്ത് എന്നപോലെ കേരളത്തിലും സ്വതന്ത്രാനന്തര ആദ്യ കാലഘട്ടങ്ങളില്‍ അര്‍പ്പണമനോഭാവമുള്ള ഭരണാധികാരികളാല്‍ സംപുഷ്ടമായിരുന്നു. പിന്നീടങ്ങോട്ട്
മെച്ചപ്പെട്ട
സാമൂഹ്യ
സാഹചര്യങ്ങളില്‍ ജനിച്ചു വളരാത്തവരും ഭരണപരമായ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിവൊ കാര്യക്ഷമതയൊ ഇല്ലാത്തവരും ഭരണാധികാരികളായി മാറി. മാറി മാറി വരുന്ന മന്ത്രിസഭകള്‍ക്കിടയില്‍ വല്ലപ്പോഴും വന്നു വീഴുന്ന ഗവര്‍ണര്‍ ഭരണത്തേയും എന്തിന് ഇടക്കാലത്ത് നടമാടിയ അടിയന്തരാവസ്ഥയിലെ
കാര്യക്ഷമതയാര്‍ന്ന സര്‍ക്കാര്‍ ജീവനക്കാരേയുമെല്ലാം കേരള ജനത വല്ലാതെ ആഘോഷമാക്കിയിട്ടുണ്ട്.
ലോകം മുഴുവന്‍ പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കൂടുതല്‍ കൂടുതല്‍ കാര്‍ഷിക വ്യവസായിക ഉല്‍പ്പാദനം നടത്തുമ്പോള്‍ കേരളപൗരډാര്‍ക്ക് മറ്റു സംസ്ഥാനങ്ങളിലൊ മറ്റു രാജ്യങ്ങളിലൊ തൊഴിലന്വേഷകരമായി മാറേണ്ടി വന്നു. പുത്തന്‍ സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നിന്ന കേരളത്തിലെ ഭരണകൂടങ്ങള്ക്ക് കേരള പൗരډാരുടെ മേല്‍ കൂടുതല്‍ കൂടുതല്‍ നികുതി ചുമത്തിയിട്ടും
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍
മികച്ച
സേവനം
ലഭ്യമാക്കാന്‍
കഴിഞ്ഞില്ല.
ഭരണപരമായ കാര്യങ്ങളില്‍ കാര്യക്ഷമമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാത്തവര്‍ അധികാര ധാഷ്ഠ്യത്തിന്റെ മുഷ്ക്ക് കാണിക്കുക സാധാരണമാണ്. ഈ ഇരുപത്തൊന്നാം
നൂറ്റാണ്ടിലും
കേരളത്തില്‍
കൊച്ചുകുട്ടികളുടെ സാമൂഹ്യപാഠ പുസ്തകം അധമ സംസ്ക്കാര ഭാഷയില്‍ തയ്യാറാക്കി പഠിപ്പിക്കുന്നതും വന്‍കിട പാലങ്ങള്‍ പോലും പഞ്ചവടിപ്പാലം പോലെ തകരുന്നതും വെള്ള പൊക്കത്താല്‍ ഒന്നും രണ്ടും നില കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി പോകുന്നതും ചുഴലിക്കാറ്റിനാല്‍ സ്വത്തും ജീവനും തിട്ടപ്പെടുത്താനാവാത്ത വിധം നഷ്ടപ്പെടുന്നതും അധികാര ധാഷ്ഠ്യത്തിന്റെ മുഷ്ക്ക് ഒരു കാരണം തന്നെയാണ്.
തങ്ങള്ക്ക് പരിചിതമല്ലാത്ത സൂക്ഷമമായ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്ന മഹാവിപത്ത് സമയങ്ങളില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങിന് നിന്നു കൊടുക്കുന്ന ഭരണാധികാരികള്‍ ആവശ്യമായി വരുന്നു. മഹാവിപത്തിന്‍റെ സമയങ്ങളില്‍ ആശ്വാസത്തിന്‍റേയും സ്വാന്തനത്തിന്‍റേയും വക്താക്കളാകുവാന്‍
ഭരണ
നേതൃത്വത്തിന്
കഴിയട്ടെ
എന്ന്
ആശ്വസിക്കാം.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment