ദയനീയത - വളരെ വിഷമം പിടിച്ച ചോദ്യങ്ങളില് ഒന്നാണ് ആരെയാണ് ബഹുമാനിക്കേണ്ടത് എന്ന ചോദ്യം. മാതാപിതാക്കളെന്നൊ, അദ്ധ്യാപകരെന്നൊ, നമ്മെ പ്രതിസന്ധി ഘട്ടങ്ങളില് സഹായിച്ചവരരെന്നൊ, പ്രായമായവരെന്നൊ, മേലധികാരികളെന്നൊ ഒക്കെ ആയിരിക്കാം ഉത്തരം.
പ്രായോഗത്തില് നമുക്ക് കാണാന് കഴിയുന്നത് സിനിമാ താരങ്ങളേയും, രാഷ്ട്രീയ നേതാക്കളേയും, അധികാര സ്ഥാനങ്ങളില് ഇരിക്കുന്നവരേയുമൊക്കെയാണ്.
അധികാരസ്ഥാനങ്ങളില് പ്രധാനം രാജാധികാരം തന്നെയായിരുന്നു. രാജഭരണത്തിന്റെ പട്ടികയില് ഇപ്പോഴും പല വികസിത രാജ്യങ്ങളും പെടുന്നുമുണ്ട്. രാജാവിന്റെ അധികാര സംരക്ഷണയില് സന്തോഷത്തിലും സമ്പത്തിലും മുമ്പന്തിയില് നില്ക്കുന്ന രാജ്യങ്ങള്.
കാലം മാറിയതോടെ രാജഭരണത്തിന്റെ നാളുകള് എണ്ണപ്പെട്ടു കഴിഞ്ഞു. രാജ്യം താണ്ടിയ കാലയളവുകളില് വികസന മുന്നേറ്റങ്ങളുണ്ടായിട്ടുണ്ടെങ്കില് അതിലെല്ലാം പങ്കു വഹിച്ചിട്ടുള്ളവരാണവര്. പ്രജകളോടൊപ്പം സുഖത്തിലും ദു:ഖത്തിലും പങ്കു ചേര്ന്നവരാണവര്. പ്രജകള്ക്ക് മാതൃകയായിട്ടുള്ളവരാണവര്.
രാജകുടുംബത്തിലെ പിന്തലമുറയുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും ബഹുമാന പുര്വ്വം ശ്രവിക്കേണ്ടിയിരിക്കുന്നു. അവര്ക്ക് പകര്ന്ന് കിട്ടിയ പാരമ്പര്യത്തിന്റെ ഉറവ നിലവിലുള്ള കാലഘട്ടത്തിലും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.
എന്തിനും ജനഹിത പരിശോധന നടത്തുന്ന ബ്രിട്ടന് പോലുള്ള രാജ്യത്ത് പോലും രാജ്ഞി വഹിക്കുന്ന പങ്ക് ആദരണീയമാണ്. അവരുടെ അഭിപ്രായങ്ങള് ആദരവോടെയാണ് ആ രാജ്യത്തോടൊപ്പം ലോകവും. ചെവി കൊടുക്കുന്നത്.
ഇന്ത്യ പോലുള്ള രാജ്യങ്ങളില് പോലും രാഷ്ട്രീയത്തിലും ഭരണത്തിലും കുടുംബങ്ങളിലെ പിന്തുടര്ച്ചക്കാര് നേതൃത്വം വഹിക്കുന്നത് സാധാരണമാണ്. പലപ്പോഴും പലവിധ കാരണങ്ങളാല് കുഴഞ്ഞു കിടക്കുന്ന പൗരډാരെ ഒത്തിണക്കുവായിട്ടുള്ള കണ്ണിയായി പ്രവര്ത്തിക്കാന് ഇവര്ക്ക് കഴിയുന്നുണ്ട് എന്നതാണ് വാസ്തവം.
പഴയ രാജ്യപ്രതാപത്തിന്റെ അന്തരാവകാശികളും സമൂഹത്തില് നിലയുറപ്പിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന്റെ മാറ്റ് വിളിച്ചറിയിക്കുന്നതിന് ആവശ്യം തന്നെയാണ്. വിലമതിക്കാനാവാത്ത അവരുടെ നിര്ദ്ദേശങ്ങളും അഭിപ്രായങ്ങളും മാനിക്കപ്പെടേണ്ടവതന്നെയാണ്. മികച്ച വ്യക്തിത്വമൊ, പാരമ്പര്യമൊ, ധാര്മികതയൊ ഇല്ലാത്തവര് സംഘം ചേര്ന്ന് ജനങ്ങളുടെ മാന്യതയേയും സംസ്ക്കാരത്തേയും ചോദ്യം ചെയ്യുമ്പോള് പഴയ രാജഭരണത്തിന്റെ വേരുകള് നമുക്ക് പ്രജോദനം ഏകിയേക്കാം.
തങ്ങളുമായി തോളത്ത് കൈയിട്ട് നടക്കുന്നവരും തങ്ങളുടെ ഉപദേശകവൃന്ദവും ഒരേ പാത്രത്തില് നിന്നും ഭക്ഷണം കഴിക്കുന്നവരുമൊക്കെ പേപ്പട്ടിയേക്കാള് ഭയാനകരവും രാജ്യസുരക്ഷക്ക് ദോഷകരവുമാണെന്ന് മനസിലാക്കാന് കഴിയാത്ത ഭരണാധികാരികളുടെ അവസ്ഥ ദയനീയമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment