ധാര്മികത - ഏതൊരു രാജ്യത്തേയും ഭരണാധികാരികളോടൊപ്പം
സ്തുതിപാഠകډാരുമണ്ടായിരിക്കും. ചിലപ്പോള്‍ അവരായിരിക്കും ഉപദേശികളുടെ വേഷം സ്വീകരിക്കുക. കാര്യസാധ്യത്തിനായിട്ടാണ്
ഇവര്‍
വേഷം
കെട്ടുന്നത്.
സുതിപാഠകരുടെ പുകഴ്ത്തലില്‍ വീണു പോകാതിരിക്കുക സാധാരണ ഗതിയില്‍ ഭരണാധികാരികള്‍ക്ക് കഴിയാറുമില്ല. ജാനാധിപത്യത്തിലെ
ഭാരണാധിപډാരെ ഏറെ സ്വാധീനിക്കാന്‍
ഉപദേശക
വേഷമിട്ടവര്‍ക്കും സ്തുതിപാഠകര്ക്കും കഴിയുന്നു.
ജനങ്ങളുടെ വോട്ടില്‍ കണ്ണുനട്ട് മാത്രമെ ജനാധിപത്യത്തിലെ ഭരണ നേതൃത്വങ്ങള്ക്ക് മുന്നോട്ടു പോകുവാന്‍ കഴിയുന്നുള്ളൂ. യുദ്ധസമാനമായ ഘട്ടങ്ങളില്‍, അവ ഭരണ നേതൃത്വങ്ങളുടെ
പിടിപ്പുകേടു
കൊണ്ടു
കൂടിയാണെങ്കില്‍ പോലും, ജനങ്ങളില്‍ ആഴത്തില്‍ ഐക്യം രൂപപ്പെടുകയും ഒറ്റ മനസ്സോടെ നിലകൊള്ളുകയും ചെയ്യുന്നു.
സ്വാതന്ത്ര കാലഘട്ടത്തെ തുടര്ന്ന് നാടിനോടുണ്ടായ അര്‍പ്പണ മനോഭാവത്തില്‍ പരോഗമനപരമായ പല സുപ്രധാന നടപടികളും സ്വീകരിക്കാന്‍ നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. ആട്ടിന്‍ തോലണിഞ്ഞ ചെന്നായയുടെ മാതൃകയില്‍ ഒളിഞ്ഞും തെളിഞ്ഞുമൊക്കെ
പലരും
രാഷ്ട്രീയ
പ്രവേശനം
നേടി
നേതൃത്വത്തിലേക്ക് കടന്നു കയറി. പുരോഗമനപരമായ നടപടികളിലെ തെറ്റു കുറ്റങ്ങള്‍ പര്‍വ്വതീകരിച്ചു കാണിച്ച് ജനമനസുകളില്‍ വിള്ളലുണ്ടാക്കി
ഭരണ
സിരാകേന്ദ്രങ്ങള്‍ കൈയ്യടക്കാന്‍ ഇത്തരം വേഷപകര്‍ച്ചക്കാര്‍ക്ക് ജനാധിപത്യത്തില്‍ സാധിച്ചിട്ടുണ്ട്.
കേരള രൂപീകരണത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത് ഭരണമാറ്റം കേരളത്തില്‍ തുടര്‍ച്ചയായി സംഭവിക്കുന്നു എന്നതാണ്. ഭാരതത്തിലെ മറ്റു പല സംസ്ഥാനങ്ങളും
തുടര്‍
ഭരണങ്ങളെ
പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. തുടര്‍ ഭരണങ്ങള്‍ ഏതെങ്കിലുമൊരു
പാര്‍ട്ടിയുടെ നയങ്ങള്ക്ക് തുടര്‍ച്ച ലഭിക്കുന്നതിനാല്‍
അതിന്‍റേതായ നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. വ്യവസായ നയത്തിന് കൂടുതല്‍ കാലം നിലനില്‍പ് ലഭിക്കുകയാണെങ്കില്‍ വ്യവസായീക അന്തരീക്ഷം ഉണ്ടാകുന്നത് ഉദാഹരണം മാത്രമാണ്. എന്നാല്‍ തുടര്‍ ഭരണങ്ങള്‍ കടല്‍വരെ പതിച്ചെടുക്കാനുള്ള
സംഘടിത
ശ്രമങ്ങള്ക്കും കാരണമാകുന്നു.
ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്നവര്‍ ജനാധിപത്യത്തില്‍ ഭരണാധികാരികളായി മാറുന്നതിനാല്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളുടെ ഉപദേശങ്ങള്‍ ഫലപ്രാപ്തിയിലെത്തുക സാധ്യവുമാണ്. സംഘം ചേര്‍ന്നുള്ള ഇത്തരം കൊള്ളയടികളെ തിരഞ്ഞെടുപ്പില്‍
ഫലപ്രദമായി
നേരിടാന്‍
വോട്ടര്‍ډാര്‍ക്ക് കഴിയണമെന്നുമില്ല.
സംഘം ചേര്ന്നുള്ള പ്രചരണ തന്ത്രങ്ങളും ഫലപ്രദമായ അടവു നയങ്ങളും ജനാധിപത്യത്തില്‍ സ്വീകരിച്ചു കാണാറുണ്ട്. ഭരണ സംഘങ്ങളുടെ ചെയ്തികളും അഴിമതികളുമൊക്കെ
മറനീക്കി
പുറത്ത്
വരേണ്ടതുണ്ട്. കേരളത്തെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിനൊത്ത വിധം രൂപപ്പെടുത്തേണ്ടതുണ്ട്. ധാര്‍മിക ബോധമുള്ളവരെ വിജയിപ്പിക്കുക
മാത്രമാണ്
ഫലസൂചകമായിട്ടുള്ളത്. ബംഗാളും ബീഹാറുമൊക്കെ നുമുക്ക് പാഠങ്ങളായി മാറേണ്ടതുമുണ്ട്.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment