Monday, July 20, 2020

മഹാമാരി

മഹാമാരി  - മരണത്തെ ആരും കൈ നീട്ടി വാങ്ങാന്ആഗ്രഹിക്കുന്നില്ലവിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മുന്നിട്ടു നില്ക്കുന്ന കേരളീയന്റെ ജീവിതം പല കാരണങ്ങള്കൊണ്ടും ദുസഹമാണെന്നാണ് വയ്പ്ലോകത്ത് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മുന്നിട്ടു നില്ക്കുന്ന ഏതു ജനവാസമുള്ള രാജ്യങ്ങളിലായാലും കേരളത്തിലെ അത്ര റോഡപകടങ്ങള്ഉണ്ടാവില്ലഅതായത് റോഡ് നിയമങ്ങളെ നോക്കുകുത്തിയായി പെറ്റുപെരുകുന്ന റോഡപകടങ്ങള്ഇത്രയും ചെറിയ ഒരു ഭൂപ്രദേശത്ത് കാണുവാന്കഴിയുകയില്ല. അത്രമാത്രം റോഡപകടങ്ങളാണ് കേരളീയന്അഭിമുഖീകരിക്കുന്നത്
സ്വന്തം പുരയിടങ്ങള്വൃത്തിയായി സൂക്ഷിക്കുന്ന കേരളീയന്പക്ഷെ പൊതുവിടങ്ങളില്വിസര്ജ്യങ്ങള്നിക്ഷേപിക്കുന്നതില്അമാന്തം കാണിക്കാറില്ല. പെറ്റുപെരുകുന്ന കൊതുകുകള്വരുത്തി വയ്ക്കുന്ന പകര്ച്ച വ്യാധികള്മൂലമുള്ള മരണമായാലും വൃത്തിഹീനമായ അന്തരീക്ഷം വരുത്തിവക്കുന്ന ആരോഗ്യ പ്രശ്നങ്ങളായാലും കേരളത്തിലെ പോലെ ആരോഗ്യമേഖലയില്മുന്നിട്ടു നില്ക്കുന്ന ഒരു ജനതതിക്കു നേരിടേണ്ടി വന്നിട്ടില്ലമദ്യപാനം മൂലം കേരളത്തിലെ കൊലപാതകങ്ങളും സാമൂഹ്യമായ ദുരവസ്ഥകളും ദിവസേനയെന്നോണം പെറ്റുപെരുകുകയാണ്. ആഹാര സാധനങ്ങളില്വിഷലിപ്തമായവ കൊണ്ടുണ്ടാവുന്ന മാറാവ്യാധികള്മൂലമുണ്ടാകുന്ന മരണങ്ങളും കുറവല്ല. രാഷ്ട്രീയ കൊലപാതകങ്ങളും മതവൈരാഗ്യങ്ങളും കേരളത്തില്നലനില്ക്കുന്നുഅംഗവൈകുല്ല്യങ്ങള്മൂലമുള്ള ദുരവസ്ഥ അനുഭവിക്കുന്നവര്ഒട്ടും കുറവല്ലചുരുക്കത്തില്മരണത്തെ കൈനീട്ടി വാങ്ങാന്ആരും ആഗ്രഹിക്കാറില്ലെങ്കിലും കേരളീയന്റെ വാസം അസമാധാനത്തോടെയും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുമാണ്.   
യാത്ര പോകുമ്പോഴുള്ള അവസ്ഥയില്തന്നെ തിരിച്ചു വരുമോ എന്നുള്ള ആത്മവിശ്വാസത്തോടെ ജീവിക്കുവാന്കഴിയാത്ത അവസ്ഥ കേരളത്തില്നിലനില്ക്കുന്നുഇത് യുദ്ധമേഖലയില്ജീവിക്കുന്ന പോലെയൊ ആഭ്യന്തരയുദ്ധ അവസ്ഥയില്ജീവിക്കുന്നതു പോലെയൊ സമാനമായ അവസ്ഥയാണ്.   നിലനില്ക്കുന്ന ദുരവസ്ഥ മൂലമുണ്ടാകുന്ന കേരളത്തിലെ മരണനിരക്ക് മറ്റിതര രാജ്യങ്ങളില്കോവിഡ് മൂലമുള്ള മരണ നിരക്കിനെ വെല്ലുവിളിക്കുന്നതാണ്.
ഇത്തരം ഏറ്റവും കൂടിയ ദുരവസ്ഥ കേരളത്തിനു സമ്മാനിച്ച നമ്മുടെ ഭരണ നേതൃത്വങ്ങള്പക്ഷെ മഹാമാരിയായ കേവിഡ്19 നെതിരെ ജാഗ്രത വളര്ത്തുന്നതില്വിജയം വരിച്ചിട്ടുണ്ട്.    നിശ്ചിത സമയം ശബ്ദമുണ്ടാക്കിയും നിശ്ചിത സമയം പ്രകാശം തെളിയിച്ചും അടിയന്തരാവസ്ഥക്കു സമാനമായ പോലീസ്രാജ് നടപ്പിലാക്കിയും സാമ്പത്തീക പ്രതിസന്ധികള്ക്കിടയിലും പരസ്യ കോലാഹലങ്ങള്ക്കായി കോടികള്ചിലവഴിച്ചും കോവിഡ്19നെതിരെ ജാഗ്രതയും പ്രതിരോധവും തീര്ക്കാന്കേരളത്തിന് കഴിഞ്ഞിട്ടുണ്ട്ഉപ്പു തൊട്ടു കര്പ്പൂരം വരെ കേരളത്തിനു പുറത്തു നിന്നും വരേണ്ടതായിട്ടുള്ള കേരളീയന് അന്യദേശക്കാരനേയും പ്രവാസികളേയും അകറ്റി നിര്ത്താനാവാത്ത അവസ്ഥയിലും മഹാമാരിയെ പ്രതിരോധിക്കാന്കഴിയട്ടെ എന്നാശിക്കാം.
          എസ്.കാച്ചപ്പിള്ളി

No comments:

Post a Comment