നേരമ്പോക്ക് - സൗന്ദ്യരാസ്വാദനം ലോകാരംഭം മുതലെ ഉണ്ടായിട്ടുള്ളതാണ്. പൂക്കളും പുഴകളും കടലും മലനിരകളുമൊക്കെ
സൗന്ദരാസ്വാദനത്തിന് കാരണമായിട്ടുണ്ട്. സ്ത്രീയും പുരുഷനുമായി ജിവജാലങ്ങളെ സ്രൃഷ്ടിച്ചിട്ടുള്ളതെങ്കിലും
വ്യത്യസ്ഥമായ
സൗന്ദര്യമാണ്
ഇവക്ക്
നല്കിയിട്ടുള്ളത്. നടപ്പിലും ഭാവത്തിലും രൂപത്തിലും സ്ത്രീയും പുരുഷനും വ്യത്യസ്ഥത പുലര്ത്തുന്നു. നമ്മുടെ പഴയതും പുതിയതുമായ ഗ്രന്ഥങ്ങളില്‍
പലതിലും
സ്ത്രീ
സൗന്ദര്യത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. പല പ്രശസ്തമായ ചുമര്‍ ചിത്രങ്ങളും സ്ത്രീ പുരുഷ സൗന്ദര്യത്തിന്
വേദിയാണ്.
ഭാരത സങ്കല്‍പ്പത്തില്‍ ഭാര്യാ ഭര്‍തൃ ബന്ധത്തിന് പല മഹനീയതകളും നിര്വ്വചിച്ചിട്ടുണ്ടെങ്കിലും സെക്സ് അതിന്റെ അനിര്വചനീയമായ ആസ്വാദനത്തിനും വിവാഹ ബന്ധങ്ങള്‍ ശിഥിലമാകാതിരിക്കാം അത്യന്താപേക്ഷിതമായ ഒരു ഭാഗം തന്നെയാണ്.
സ്ത്രീയെ ഉപയോഗപ്പെടുത്തി പല നയതന്ത്രങ്ങള്‍ പണ്ടു മുതലെയുള്ള കാലഘട്ടത്തിലുമുണ്ടായിരുന്നു. രാജ്യങ്ങളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി
ഇപ്പോഴും
സ്ത്രീയെ
വിജയകരമായി
ഉപയോഗിക്കുന്നു. ഉന്നതരായവരെ എളുപ്പത്തില്‍ വീഴ്ത്തി വളരെയെളുപ്പത്തില്‍
കാര്യസാധ്യങ്ങള്‍ നേടിയെടുക്കുവാന്‍ പല സ്ത്രീകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. കാലങ്ങള്‍ മാറി ജനാധിപത്യത്തിന്
വഴിമാറി
കൊടുക്കുമ്പോഴും ഇത്തരം പ്രവര്‍ത്തികള്‍ കൂടിയിട്ടെയുള്ളൂ.
പല ജനാധിപത്യ രാഷ്ട്രങ്ങളിലും അധികാരത്തിന്‍റെ അകത്തളത്തില്‍ എത്തി പെടുന്നതിന് പണവും കൈകരുത്തും പോലെ പെണ്ണും നിര്ണ്ണായകമായ പങ്ക് വഹിക്കുന്നു. മഹനീയമായ വ്യക്തിത്വങ്ങളെ
അവഗണിക്കുകയും
കാര്യസാധ്യത്തിനായി സാധ്യമായവരെ അധികാര സ്ഥാനങ്ങളില്‍ അവരോധിക്കുകയും ചെയ്യുന്നു.
പല മഹനീയമായതും ഉയര്ന്നതുമായ ജോലികളിലും എത്തപ്പെടുന്നതിനായുള്ള യോഗ്യതക്ക് ജാതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥമായ മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കപ്പെടുന്ന
എല്ലാ
ഉയര്ന്ന ജീവനക്കാരും ഒരേപോലെ കാര്യക്ഷമത കാണിക്കാന്‍ സാധ്യമാവില്ല. ഇതിനൊക്കെ പുറമെയാണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇടപെടലുകളും സ്വന്തം കുടുംബങ്ങളിലെ അസ്വാരസ്യങ്ങളും അലട്ടാനിടയാക്കുന്നത്.
പലതുകൊണ്ടും നമ്മുടെ വിവാഹ സങ്കല്പ്പങ്ങളിലും പലവിധ കൂട്ടിചേര്ക്കലുകളും നടന്നിട്ടുണ്ട്. എന്റെ കുട്ടികളും അവന്റെ കുട്ടികളും ഞങ്ങളുടെ കുട്ടികളുമെന്നൊക്ക
പറഞ്ഞിരുന്ന
രാജ്യക്കാരെ
നമ്മള്‍
കളിയാക്കിയിരുന്ന നാളുകള്‍ ഏറെയകലെയല്ല. ഇന്ന് ഇത്തരം കാര്യങ്ങളോടൊപ്പം
പിതാവിന്റെ ഡി.എന്‍.എ പരിശോധിക്കുന്നതുമൊക്കെ
ഏറെക്കുറെ
ചര്ച്ച ചെയ്ത് നാട്ടുനടപ്പായി
അംഗീകരിച്ചിട്ടുണ്ട്.
കൃത്യമായതും ആധുനീകമായതുമായ ചിട്ടവട്ടങ്ങള്‍ പരിപാലിക്കപ്പെടാത്തതിനാല്‍ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആര്‍ക്കും നുഴഞ്ഞു കയറി എന്തും സാധിക്കാമെന്നായിരിക്കുന്നു. പലപ്പോഴും ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍
തങ്ങളുടെ
പിരിമുറക്കം
അയക്കുന്നതിനായി പലവിധ നേരമ്പോക്കുകളിലും ഏര്‍പ്പെടുമ്പോള്‍ പലരും അവരുടെ വീക്കനെസ് മനസ്സിലാക്കി ഉപയോഗപ്പെടുത്തുന്നു.
ജനാധിപത്യത്തില്‍ ജനം ഉണര്‍ന്നിരിക്കേണ്ടതും സംഘടിതമായ പ്രചാരണ കോലാഹലങ്ങളില്‍ വീണുപോകാതെ നിയമങ്ങള്‍ ശരിയായി പരിപാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തേണ്ടതും മെച്ചപ്പെട്ട സാമൂഹ്യ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവരെ നേതൃസ്ഥാനത്തേക്ക് എത്തിക്കേണ്ടിയുമിരിക്കുന്നു.
എസ്. കാച്ചപ്പിള്ളി
No comments:
Post a Comment