പ്രചോദനം - ലോകത്ത് എല്ലായിടത്തും
വിദ്യാഭ്യാസ
നേട്ടങ്ങളാണ്
വികസിത
സമൂഹത്തിന്റെ അടിസ്ഥാന അടിത്തറ. അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും ഏറെക്കുറെ നിര്‍ബന്ധിതവുമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളവും വിട്ടുവീഴ്ചകള്ക്ക് തയ്വാറല്ല. സംസ്ഥാന ബഡ്ജറ്റ് പരിശോധിച്ചാല്‍ മതി വിദ്യാഭ്യാസത്തിനായി കേരളം എത്രമാത്രം പരിഗണന കൊടുക്കുന്നുണ്ടെന്ന്. വ്യക്തികള്‍ എന്ന നിലയിലും നല്ലൊരു ഭാഗം കേരളീയന്റെ ബഡ്ജറ്റ് പരിശോധിച്ചാലും
ഇക്കാര്യം
വ്യക്തമാകുന്നു. അത്രമാത്രം പ്രാധാന്യമാണ്
വിദ്യാഭ്യാസത്തിന് കേരളീയ ജനത മറ്റു മികച്ച രാഷട്രങ്ങളെ പോലെ പ്രാധാന്യം നല്കുന്നത്
സാക്ഷരതാ പ്രവര്ത്തനങ്ങളുടെ അവസാനം കേരളം സമ്പൂര്ണ്ണ സാക്ഷരതാ സംസ്ഥാനവുമായി.
കേരളത്തിന്റെ കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരുടെ സംഖ്യ അസൂയാവഹമാം വിധം ഉയര്‍ന്നതാണ്. ഒരു പരിധിവരെ വിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട്
കേരളം
ചിലവാക്കപ്പെടുന്ന സമ്പത്തില്‍ നല്ലൊരു ഭാഗം ഉന്നത വിദ്യാഭ്യാത്തിനും ഗവേഷണങ്ങള്ക്കുമാണ്.
കോളേജ് അദ്ധ്യാപകരുടെ സേവനങ്ങള്‍ യു.ജി.സി മാനദണ്ഡമാക്കണമെന്ന ആക്കണമെന്ന ആവശ്യവുമുയര്‍ന്നു. ബിഡി തൊഴിലാളികളേയും
കയര്പിരി തൊഴിലാളികളേയും
ഒക്കെ
സംഘടിപ്പിച്ചുള്ള സമരം ഒടുവില്‍ യു.ജി.സി സ്കെയില്‍ ശമ്പളം എന്ന ആശയം നേടിയെടുത്തു. അപ്പോഴും പ്രാഥമീക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
ആവശ്യം
വേണ്ട
മൂത്രപുരകള്‍
പോലുമില്ലായിരുന്നു എന്നതാണ് കഷ്ടമായി പറയുവാനുള്ളത്.
ഏറെക്കുറെ ചില കാര്യങ്ങള്ക്കെങ്കിലും ഡിമാന്റും സപ്ലെയുമായുള്ള ബന്ധം കണക്കാക്കേണ്ടതുണ്ട്. ഫലമൊ മികച്ച പ്രാഥമിക വിദ്യാഭ്യാസത്തിനായി
കൂടുതല്‍
തുക
ചിലവഴിക്കേണ്ടിടത്ത് കേളേജ് അദ്ധ്യാപകരുടെ യു.ജി.സി. ശമ്പള സ്കെയില്‍ നടപ്പിലാക്കുന്നതിലായി ശ്രദ്ധ. യു.ജി.സി സ്കെയില്‍ ശമ്പള ഘടന സ്വീകരിക്കുമ്പോഴും
വിദ്യാഭ്യാത്തിന്റെ നിലവാരമുയര്‍ത്താന്‍ സഹായകമായ മറ്റുപല യു.ജി.സി നിബന്ധനകളും നടപ്പിലാക്കാനും കേരളത്തിലെ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്ക്ക് കഴിഞ്ഞതുമില്ല.
നമ്മുടെ സര്വ്വകലാശാലകള്ക്ക് അധിപന്‍ډാരായി വൈസ് ചാന്സലര്മാരെ നിയമിക്കുന്നു. ചാന്‍സലറായ ഗവര്‍ണര്‍ തന്റെ അധികാരമുപയോഗിച്ചാണ്
നിയമനങ്ങള്‍
നടത്തുന്നത്. സര്ക്കാരുകളുടെ താല്പര്യത്തോടെ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നുമാണ് ഗവര്‍ണര്‍ വൈസ് ചാന്സലര്മാരെ തിരഞ്ഞെടുക്കുന്നതും.
സമരത്തിലൂടെയാണ് വിദ്യാര്ഥികളുടെ വളര്ച്ച എന്ന വാദഗതികള്‍ കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലമായി വൈസ് ചാന്സലര്മാര്ക്കുമെതിരെ വിദ്യാര്ത്ഥി പ്രക്ഷോപങ്ങള്‍ നടക്കുന്നതായി കാണാവുന്നതാണ്. വിദ്യാഭ്യാസ മേഖലയിലെ ശാന്തത ഏറെ ആവശ്യവും അത് നമ്മുടെ സമൂഹത്തിന് പ്രചോദനമേകേണ്ടതുമാണ്.
എസ്.കാച്ചപ്പിള്ളി
No comments:
Post a Comment