Friday, February 18, 2011

KALLANTE MAKAL - BY SKACHAPPILLY

കള്ളന്റെ മകള്‍ ‍
9446459784

   ഞാന്‍ പൂന്തോട്ടത്തിലേക്ക്തനെന നോക്കിയിരുന്നൂ.  അതിന് പൂന്തോട്ടത്തിന്റേതായ ശോഭ നഷ്ടപ്പെട്ടതായി എനിക്ക് മനസ്സിലായി.  എങ്ങനെയാണ് പൂന്തോട്ടം എന്റെ ചിട്ടകളില് നിന്ന് ഒഴിഞ്ഞ് പോയത് എന്നത് എന്െന വല്ലാതെ അലോസരപ്പെടുത്തി.  പൂന്തോട്ടത്തിലെ ചെടികളേയും അതിന്റെ നടുക്കായി സ്ഥാപിച്ചിരിക്കുന്ന പക്ഷിക്കൂട്ടിലെ സ്ഥിരതാമസക്കാരേയും ശുശ്രൂഷിക്കക എന്നത് എന്റെ ഏറ്റവും ആനന്ദകരമായ താല്പ്പര്യങ്ങളില് ഒന്നുതന്െനയായിരുന്നു.  ഇപ്പോള്‍ എങ്ങനെയൊ പൂന്തോട്ടത്തിന്റെ കാര്യങ്ങളില് എന്റെ ശ്രദ്ധ കുറഞ്ഞിരിക്കുന്നു. 

      എന്റെ വീടിന്റെ മുന്‍വശത്ത് പൂന്തോട്ടം വച്ചു പിടിപ്പിക്കുവാന്‍ തീരുമാനിച്ചത് ഒരു സുപ്രഭാതത്തിലായിരുന്നില്ല.  എന്റെ കുട്ടിക്കാലം തൊട്ടു തന്െന ചെടികളെ എനിക്ക് ഇഷ്ടമായിരുന്നു.  അവസരം കിട്ടുമ്പോഴൊക്കെ എനിക്ക് ലഭിക്കുന്ന ചെടികളെ ഞാന്‍ നട്ടു നനക്കുമായിരുന്നു.  നട്ടു നനച്ച് പൂക്കളുണ്ടാകും.  പൂക്കള്‍ എനിക്ക് ചെടികള്‍ സമ്മാനിച്ച ആനന്ദമായിരുന്നു.  അങ്ങനെയെപ്പോഴൊ എന്റെ പൂന്തോട്ടം വലുതായിക്കൊണ്ടിരുന്നു. ചെടികളോടുള്ള സ്നേഹക്കൂടുതല് എന്റെ പഠനത്തെ ബാധിക്കുന്നു എന്നതുകൊണ്ട് ചിലപ്പോഴൊക്കെ എനിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നതു സത്യം തന്െനയാണ്. 

     എന്റെ പൂന്തോട്ടത്തിലേക്ക് കയറുവാന്‍ ഞാന്‍ ആരേയും അനുവദിച്ചിരുന്നില്ല.  ആരെയെങ്കിലും പൂന്തോട്ടത്തില് കയറുവാന്‍ അനുവദി ച്ചാല് പൂക്കളിറുത്തു കടന്നു കളയുമൊ എന്നു ഞാന്‍ ഭയപ്പെട്ടു.  പിന്നീടെപ്പൊഴൊ ഞാനറിയാതെ ആരൊ പൂന്തോട്ടത്തില് കയറുന്നതായി എനിക്ക് മനസ്സിലായി.  പൂക്കളില് ചിലത് മോഷണം പോകുന്നു.  പൂക്കളുടെ ഭംഗി കണ്ട് ആരെങ്കിലും മോഹിച്ച് ഇറുത്തുകൊണ്ടു പോയതായിരിക്കും എന്നു ക്ഷമിക്കുവാന്‍ എനിക്ക് ആകുമായിരുന്നില്ല. 

         ഇത്ര കൃത്യമായി എന്റെ പൂന്തോട്ടത്തില് നിന്നും പൂക്കളിറുക്കുന്നത് ആരാണ്.  ഞാന്‍ പുറത്തേക്കു പോകുന്നതും അടുക്കളിയില് ആയിരി ക്കുന്നതും ഇത്ര കൃത്യമായി ആരൊക്കെയൊ നിരിക്ഷിക്കുന്നുണ്ട്.  അല്െലങ്കില് എന്റെ അഭാവം മനസ്സിലാക്കി ആരൊ ഒരു കള്ളന്‍ പതിയിരിക്കുന്നു.  ഞാന്‍ അയല്വാസ്സികളെ സംശയിച്ചു എന്നതു നേരുതന്െനയാണ്.  അക്കാര്യത്തെ ചൊല്ലി ശണ്ഠ കൂടിയിട്ടില്ല എന്നത് എന്റെ സംശയം സത്യമാണൊ എന്ന് ഉറപ്പില്ല എന്നതുകൊണ്ടു മാത്രമായിരുന്നു. 

      പിന്നീടപ്പൊഴൊ എന്റെ പൂന്തോട്ടത്തിലെ അപൂര്‍വ്വം പൂക്കളെ അടുത്തുള്ള പൂക്കടയില് കാണുകയുണ്ടായി.  എന്റെ മനസ്സില് ചോദിക്കണ മെന്നുണ്ടായിരുന്നു.  പക്ഷെ പൂക്കള്‍ കണ്ട് ഇത് എന്റെ പൂന്തോട്ടത്തി ലേതാണ് എന്ന് ശഠിക്കുവാനുള്ള ബാലിശം എനിക്കില്ലായിരുന്നു.

       താമസ്സിയാതെ തന്െന പൂക്കളുടെ സ്ഥാനത്ത് ചെടികള്‍ തന്െന കളവുപോകുന്നതായി എനിക്ക് മനസ്സിലായി.  എന്റെ നിദ്രകളില് എനിക്ക് ശ്രദ്ധ കുറഞ്ഞു.  എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നല്ലാതെ ചെടികളും പൂക്കളും മോഷണം പോകുന്നതില് ഒട്ടും കുറവ് സംഭവിച്ചിരുന്നില്ല. 

       താരതമ്യേന ദുര്‍ബലമായ സമൂഹ്യപശ്ചാത്തലത്തില് ജനിച്ച് വളര്‍ന്നവര്‍ ഈയിടെയായി എന്റെ താമസ സ്ഥലത്തിനടത്തും ഒഴിഞ്ഞുകിടന്ന ഭൂമികള്‍ സ്വന്തമാക്കി താമസമാക്കിയിരുന്നു.  അവരില് നിന്നും കളളനെപ്പറ്റിയുളള വിവരങ്ങല് ലഭിക്കുമെന്നു പ്രതീക്ഷിക്കുവാന്‍ എനിക്കാവുമായിരുന്നില്ല.  കളവ് അതും പൂക്കളുടെ കളവിനെപ്പറ്റി പറഞ്ഞപ്പോല്തന്െന അവരില് ചിലര്‍ നെറ്റി ചുളിച്ച് പരിഹാസ പൂഞ്ചിരി സമ്മാനിക്കുന്നുണ്ടായിരുന്നു.  പൂക്കളിറുക്കുന്നതും പൂന്തോട്ടത്തിലെ പക്ഷികളെ ഉപദ്രവിക്കുന്നതും ഒരു കളവ് പോലുമല്െലന്ന നിലപാടിലായിരുന്നു  അവര്‍.  ഇവരെ എങ്ങനെയാണ് കളവിന്റെ പാഠങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതെന്ന വിചിത്രമായ പരാജയം അനുഭവിച്ചറിയുകയായിരുന്നു.  എല്ലാം എനിക്ക് ക്ഷമിക്കാ മായിരുന്നു.  പക്ഷെ പൂക്കളോടും പക്ഷികളോടുമുളള അവഗണന നിറഞ്ഞ സംസാരവും എനിക്ക് കളവിനെപ്പറ്റിയുളള പുതിയ അറിവ് സമ്മാനിക്കലും പുതിയ താമസ്സക്കാരോട് അവജ്ഞ ജനിപ്പിക്കാന്‍ പോന്നതായിരുന്നു. 

       മനസ്സില് പതഞ്ഞുപൊങ്ങിയ ക്ഷോഭത്തെ എങ്ങനെയാണ് തണുപ്പിക്കുക എന്ന് എനിക്ക് അിറയില്ലായിരുന്നു.  എനിക്ക് പഴയതുപോലെയാകണ മെന്നുണ്ടായിരുന്നു.  കളിയും ചിരിയും ഉല്ലാസ്സവും നിറഞ്ഞ എന്റെ പഴയ നാളുകളിലേക്ക് തിരിച്ചുപോകണമെന്നുണ്ടായിരുന്നു.  ചെടികളെ നട്ടു വള ര്‍ത്തുന്നതില് എനിക്ക് എപ്പോഴൊ തല്പ്പര്യം നഷ്ടപ്പെട്ടിരുന്നു.  ആരെങ്കിലും എനിക്ക് കള്ളനെ ചൂണ്ടിക്കാണിച്ചുതരുമെന്നും എന്റെ ഉല്ലാസ്സം തിരിച്ചു കിട്ടുമെന്നും ഞാന്‍ ആശിച്ചു. 

       നിരാശയോടെയാണ് ഞാന്‍ പൂന്തോട്ടത്തിലേക്ക് നോക്കി ഇരുപ്പുറപ്പിച്ചത്.  എത്ര നേരം ഇരുന്നു എനന് എനിക്ക് ഉറപ്പില്ലായിരുന്നു.  ഞാന്‍ ഏതാണ്ട് മയക്കത്തിന്റെ വക്കിലായിരുന്നു.  ചേച്ചി, ചേച്ചി എന്ന വിളി കേട്ടാണ് ഞാന്‍ പടിക്കലേക്ക് നോക്കിയത്.  ഒരു മയക്കത്തിന്റെ ആലസ്യത്തിലാണ് ഞാന്‍ വിളി ശ്രവിച്ചത്.  ഒരു കുഞ്ഞുകുട്ടി പടിക്കല് നില്ക്കുന്നു.  എന്താണെന്െനാ ഏതാണെന്െനാ തിരക്കും മുന്‍പ് തന്െന ആ കുട്ടി എന്റെ അടുത്തേക്കു വന്നു.  ഞാന്‍ ഏന്തെങ്കിലും പറയുന്നതിനുമുന്‍പ് തന്െന അവള്‍ എന്േനാ ടായി പറഞ്ഞു: “ഹായ് ചേച്ചിയുടെ തോട്ടം കാണാന്‍ എന്തു ഭംഗിയാണ്.  എന്തൊക്കെ പൂക്കളാണ് ചേച്ചീടെ പൂന്തോട്ടത്തില്.  നിറയെ ചെടികളുള്ള ഇതുപോലൊരു പൂന്തോട്ടം ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്’’. അവള്‍ പിന്െനയും എന്തൊക്കെയൊ പറഞ്ഞുകൊണ്ടിരുന്നു. 

         കറുത്ത് മെലിഞ്ഞ പെണ്‍കുട്ടി.  വായില് കൊള്ളാവുന്നതിലുമധികം അവള്‍ സംസാരിച്ചുകൊണ്ടിരുന്നു.  അവളുടെ സംഭാഷണം കേട്ടപ്പോള്‍  എന്റെ വിരസതക്ക് എന്തൊ ആശ്വാസം തോന്നി.  ഞാന്‍ അവളെ അടുത്ത് വിളിച്ചു.  എന്നിട്ട് അവളോടായി ചോദിച്ചു: “ കുട്ടി നിന്െന ഞാന്‍ ഇതിനു മുന്‍പ് കണ്ടിട്ടുളളതായി തോന്നുന്നില്ല. എവിടയൊണ് നിന്റെ വീട്, നിന്റെ പേര്’’.  ഒറ്റ ശ്വാസത്തിലാണ് ഞാനത് ചോദിച്ചത്. 

         “അമ്മ പറഞ്ഞിട്ടുണ്ട് ചേച്ചി കുറുമ്പിയാണെന്ന് ആരെയും പൂന്തോട്ടത്തില് കേറ്റില്ലാന്ന്.  ഇപ്പൊ മോള്‍ കയറിയല്െലാ”.  അവള്‍ ഇത് പറഞ്ഞ് കൈകൊട്ടി ചിരിച്ചു.  എന്നിട്ട് ചോദിച്ചു: “ചേച്ചി എനിക്കൊരു പൂ പറിച്ചു തരുമൊ?”

         അവളുടെ സംഭാഷണം കേട്ടപ്പോള്‍ എനിക്ക് വല്ലാതെ ചിരി വന്നു.  എന്നിട്ട് അവള്‍ ആവശ്യപ്പെട്ടപോലെ കടുത്ത നിറമുളള ചുവന്ന പൂ പറിച്ചു കൊടുത്തു.  എന്നിട്ട് ചോദിച്ചു: “നിന്റെ വീട് പറഞ്ഞില്ല”.

        അവള്‍ എന്െന അവളുടെ വീട് ചൂണ്ടിക്കാണിച്ചു.  ഏതാനും കുറച്ചു വീട്ടുകാര്‍ പുതിയതായി താമസ്സമാക്കിയിരിക്കുന്നു.  ഇത്ര  അടുത്തു താമസമാക്കിയ വീട്ടുകാരെപ്പോലും എനിക്ക് അിറയാന്‍ കഴിയാത്തതില് ഏറെ ദു:ഖം തോന്നി.  പ്രായം എന്റെ ഓര്‍മകളെ ദുര്‍ബലപ്പെടുത്തുന്നു എന്ന് മനസ്സിലാക്കി ഞാന്‍ മൌനം പാലിച്ചതെയുളളൂ.

        അവള്‍ തുടര്‍ന്നുകൊണ്െടയിരുന്നു: “എന്റെ ചേച്ചിക്ക് പൂക്കള്‍ എന്തിഷ്ടമാണെന്െനാ.  അച്ഛന്‍ വരുമ്പോള്‍ പൂക്കള്‍ കൊണ്ടുവരും.  ചേച്ചീടെ പൂന്തോട്ടത്തിലും ഉള്ളതിനേക്കാള്‍ ഭംഗിയുളള പൂക്കള്‍.  ഞങ്ങള്‍ ഉണര്‍ന്നു വരുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരിക്കും”. 

      പൂക്കള്‍ എവിടെനിന്നു കൊണ്ടു വരുന്നതാണെന്നു ചോദിച്ചില്ല.  പക്ഷെ അവള്‍ പറഞ്ഞു: “എന്റെ ചേച്ചി പറയുന്നത് ഇവിടെ നിന്നും അച്ഛന്‍ പറി ക്കുന്നതാണെന്നാ.  പക്ഷെ അമ്മ സമ്മതിക്കില്ല.  അച്ഛന് ആരൊ പറിച്ചു കൊടുക്കുന്നതാണെന്നാ അമ്മ പറയുന്നത്”.


       ജീപ്പിന്റെ ഇരമ്പല് കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്.  “ഹായ് അച്ഛന്‍” എന്ന് പറഞ്ഞ് അവള്‍ എന്റെ കൈയ്യില് നിന്നും കുതറി ഓടി.  ജീപ്പിനടിയിലെങ്ങാനും പെട്ടുപോകുമൊ എന്ന് കരുതി ഞാന്‍ അിറിയാതെ അവളെ വിലക്കി. 

       “മോളെ ജീപ്പ്”  -അല്പം അങ്കലാപ്പോടയൊണ് ഞാനവളെ വിളിച്ചത്. 

       ജീപ്പിലിരുന്നയാള്‍ വിളിച്ചു പറഞ്ഞു: “അമ്മ എനിക്ക് പ്രമോഷനായി.  ഞങ്ങളക്കൊണ്ട് തോട്ടത്തിന് ശല്ല്യം തീര്‍ന്നു.  ഇവിടെനിന്നു പോവുകയാണ്”.  അപ്പോളാണ് ഞാനയാടെ ശ്രദ്ധിച്ചത്.  കാഴ്ചയില് കറുത്തിരുണ്ട് ഭയപ്പാട് തോന്നിക്കുന്ന രൂപം.  അയാളെ കാണുമ്പോഴെല്ലാം ഞാന്‍ ശ്രദ്ധ മാറ്റു മായിരുന്നു.  കഷ്ടിച്ച് മുപ്പത് വയസ്സ് തോന്നിക്കുകയെയുളളൂ.  റിട്ടയര്‍ ആകും മുന്‍പ് തീര്‍ച്ചയായും എസ്.പിയൊ ചുരുങ്ങിയത് ഡി.വൈ.എസ്.പിയൊ ഒക്കെ ആകാന്‍ മാത്രം പ്രായം.  എനിക്ക് കുട്ടിയുടെ കൈയ്യില്നിന്നും പൂക്കള്‍ തിരിച്ചു വാങ്ങണമെന്നുണടായിരുന്നു.  അപ്പോഴേക്കും ജീപ്പ് കടന്നു പോയി രുന്നു.  ഞാന്‍ കുട്ടിയുടെ പേരു ചോദിച്ചിരുന്നിലല.  മനസ്സില് കുട്ടിക്കൊരു പേരു തിരയുകയായിരുനനു.  “കള്ളന്റ മകള്‍'’.

       അപ്പോഴും ഒരു ചോദ്യം മനസ്സില് അവശേഷിക്കുന്നുണടായിരുന്നു.  അവള്‍ ഭാവിയിലും കള്ളനും പോലീസുമായി തുടരുമൊ?

 

Monday, February 14, 2011

STREE PURUSHA SAMATHAVUM SAMKRA PUROKATHIUM

സ്ത്രീ പുരുഷ സമത്വവും സമഗ്ര പുരോഗതിയും
                                                                                                                                                9446459784    

        എല്ലാ ജീവജാലങ്ങളിലും ലിംഗപരമായ വ്യത്യാസം നമുക്കു കാണാന്‍ കഴിയും.  അത്തരം ലിംഗപരമായ വ്യത്യാസങ്ങളെ വംശപരമായ വര്‍ദ്ധനക്ക് വേണ്ടിയാണ് എന്നു മാത്രമായി മാറ്റി നിര്‍ത്തിയിരുന്നു.  പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ജീവജാലങ്ങള്‍ ഇത്തരം ലിംഗപരമായ മാറ്റങ്ങള്‍ പ്രകൃതിക്കൊത്തവിധം നിറവേറ്റുന്നുമുണ്ട്.  മനുഷ്യനാകട്ടെ അവന് കനിഞ്ഞനുഗ്രഹിച്ച് ലഭിച്ച വിശേഷബുദ്ധിയുടെ സഹായത്താല് സമൂഹത്തില് സ്ത്രീയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു.  ഒരുകാലത്ത് വിശേഷബുദ്ധിയുളള മനുഷ്യനും അത്തരം ലിംഗപരമായ മാറ്റങ്ങളെ വംശപരമായ അനുഷ്ഠാനത്തിനാണെന്നു കരുതിയിരുന്നു.  കാലാന്തരത്തില് പുരോഗമന ആശയങ്ങള്‍ സമൂഹത്തജന്റ വേരോടുകയും സ്ത്രീകള്‍ സമൂഹത്തിലെ ഏറ്റവും ബഹുമാനിതരായ വ്യക്തികളായി മാറുകയും ചെയ്തു. 
        
        കരുത്തിന്റെ  പ്രതീകമായി പുരുഷനും ലോലഭാവത്തിന്റെ പ്രതീകമായി സ്ത്രീയും നിലകൊള്ളുന്നു.  നിയമ വിധേയമല്ലാത്ത കരുത്ത് മൃഗീയമാണെന്നും  നിലനില്പ്പിനെ അത് അപായകരമാംവിധം ദുഷിപ്പിച്ചേക്കാമെന്നുമുള്ള തിരിച്ചറിവിലെത്തി നില്ക്കുന്നു ആധുനീക സമൂഹം.  അങ്ങനെ മറ്റു മൃഗങ്ങളില് നിന്നു വ്യത്യസ്ഥനായ മനുഷ്യന്‍ അവന്റെ വിശേഷ ബുദ്ധിയില് നിയമ വിധേയമായ ഒരു സമൂഹം കെട്ടിപ്പടുത്തു.

        കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടുവാനും പ്രകൃതി സ്ത്രീകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.  ആദ്രത, ദയ, സഹാനുഭൂതി മുതലായ തരളിതമെന്നു കരുതപ്പെട്ടു പോന്നിരുന്ന വികാരങ്ങളുടെ മൂര്‍ത്തിഭാവമായി സ്ത്രീകളെ വാഴ്ത്തിപ്പാടുന്നു. അത്തരം തരളിതമായ വികാരങ്ങല് സ്ത്രീകളുടെ ബലഹീനതകളായും കരുതിയിരുന്നു.  എന്നാല് പില്ക്കാലത്ത് സ്ത്രീകളുടെ ബലഹീനതകളെ അവ ബലഹീനതകളല്ലെന്നും അവ ശാക്തീകരണത്തിന്റ ചാലകങ്ങളാണെന്നും സമൂഹം തിരിച്ചറിഞ്ഞു.  കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീക്കുതന്െനയാണ് പുതുതലമുറയുടെ സാംസ്ക്കാരികവും ഭൌതീകവുമായ വളര്‍ച്ചക്കു കാര്യമായ സംഭാവന ചെയ്യുവാന്‍ കഴിയുന്നത്.  പൌരുഷത്തിന്റെ പ്രതീകങ്ങളായി സമൂഹം കരുതിയിരുന്ന പുരുഷന്റെ ചിന്താ മണ്ഡലങ്ങളുടെ നേരിനേയും നെറുവിനേയും ഗര്‍ഭാവസ്ഥ മതല് സ്വാധീനിക്കുവാന്‍ സ്ത്രീക്ക് കഴിയുന്നു എന്നത് അവരുടെ ബലഹീനതകള്‍ സമൂഹത്തിലെ ശാക്തീകരണത്തിന്റ ചാലകങ്ങളാണെന്നതിനു തെളിവാണ്. 

    മനുഷ്യാവകാശങ്ങളില് വിശിഷ്യ വനിതാ അവകാശവുമായി ബന്ധപ്പെടുത്തിയും സാമ്പത്തീക വികസനവുമായി ബന്ധപ്പെടുത്തിയുമാണ് ലോകസമൂഹം സ്ത്രീ പുരുഷ സമത്വത്തെ നോക്കി കാണുന്നത്.  മനുഷ്യരുടെ അവകാശങ്ങളെന്തൊക്കെയാണ് എന്ന തിരിച്ചറിവാണ് സമൂഹത്തില് നീതിന്യായ വ്യവസ്ഥ നിലനിറ്ത്തിക്കൊണ്ട് പോകുന്നത്.  പഴയ കാലഘട്ടങ്ങളില് പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും നല്കിയിരുന്ന അവകാശങ്ങല് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്കിയിരുന്നില്ല.  പുരുഷന്‍മാരോടൊപ്പം വോട്ടു ചെയ്യുവാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയില് മത്സരിക്കുവാനുള്ള അവകാശം  പുരുഷനെപ്പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല.  ആധുനീക സമൂഹം ഇത്തരം അവകാശങ്ങള്‍ പുരുഷനോടൊപ്പം സ്ത്രീക്കും അനുവദിക്കുകയും അതിനായി യന്തിക്കുകയും ചെയ്യുന്നു.  ഏതൊരു സമൂഹത്തിനും അതിന്റെ നിലനില്പ്പിന് നീതിന്യായ വ്യവസ്ഥ നിലനിന്നു പോരേണ്ടത് ആവശ്യവും അനിവാര്യവുമാണ്.  വനിതകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കേണ്ടത് ആവശ്യവും സമൂഹത്തിന്റെ അനിവാര്യമായ വികസനത്തിന് അത്യന്താപേക്ഷിതവുമാണ്.  വനിതകള്‍ക്ക് പുരുഷനോടൊപ്പം മറ്റിതര അവകാശങ്ങള്‍പോലെ തുല്ല്യ ജോലിക്ക് തുല്ല്യ വേതനം തുടങ്ങിയ പുരോഗമന ആശയങ്ങളും സമൂഹത്തില് വേരോടി. 

  യൂണിസെഫ് ആകട്ടെ എല്ലാ കുട്ടികള്‍ക്കും അവരുടെ കഴിവ് വികസിപ്പിക്കാനുള്ള തുല്ല്യമായ അവസരങ്ങള്‍ ലഭ്യമാക്കുകവഴി സ്ത്രീ പുരുഷ സമത്വം സാധ്യമാക്കാമെന്നു വ്യക്തമാക്കുന്നു.  ആണ്‍ പെണ്‍ വിവേചനമരുതെന്നും അവരുടെ കഴിവ് വികസിപ്പിക്കേണ്ടതിന് തല്ല്യ പരിഗണന നല്കണമെന്നും ആധുനിക സമൂഹം നിഷ്ക്കര്‍ഷിക്കുന്നു.  തുല്ല്യമായ പരിഗണനയും തുല്ല്യമായ അവസരങ്ങളും ഈ ശാസ്ത്ര സാങ്കേതിക യുഗത്തില് ഏതു സ്ത്രീയേയാണ് പുരുഷനോടൊപ്പം സമൂഹത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിത്വത്തിന് ഉടമയാക്കാത്തത്.  സ്ത്രീയായാലും പുരുഷനായാലും ലഭ്യമായ വിശേഷ ബുദ്ധിയാല് സ്വന്തം കഴിവ് വികസിപ്പിക്കുന്നതിനായി തല്ല്യമായ അവസരങ്ങല് ലഭിക്കുകതന്െന വേണം.  സമൂഹത്തിലെ അത്തരം നല്ല സാഹചര്യങ്ങളാണ് കാര്യക്ഷമതയും അറിവും കര്‍ത്തവ്യമനോഭാവവുമുള്ള നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായിട്ടുള്ളത്.  തുല്ല്യമായ അവസരങ്ങള്‍ ലഭ്യമാക്കുകവഴി കാര്യക്ഷമതയാര്‍ന്ന സമൂഹത്തെ  വളര്‍ത്തിയെടുക്കുവാനും സമഗ്ര പുരോഗതി സാധ്യമാക്കാനും കഴിയുന്നു.  ആണ്‍ പെണ്‍ വിവേചനമില്ലാത്ത സമൂഹത്തില് സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാത്ത സാഹചര്യത്തില് മാത്രമെ സമഗ്ര പുരോഗതി സാധ്യമാവുകയുള്ളു. 
     
        ഐക്യരാഷ്ട്ര സഭയാകട്ടെ ദാരിദ്യ്ര നിര്‍മാര്‍ജനത്തിനായി സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നു വെളിപ്പെടുത്തുന്നു.  ശാരീരികവും മാനസ്സീകവുമായി നല്ല ആരോഗ്യമുള്ള സ്ത്രീകള്‍ ഉള്ളിടത്തുമാത്രമെ നല്ല ശാരീരികവും നല്ല മാനസ്സീകവുമായ ആരോഗ്യമുള്ള പുതു തലമുറക്ക് ജന്‍മം നല്കുവാന്‍ കഴിയൂ എന്നത് മറച്ചു വക്കാവുന്ന കാര്യമല്ല.  സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധിച്ചുള്ളതാണ് സമൂഹത്തിന്റെ എല്ലാ നേട്ടങ്ങളും.  പുരുഷനെപ്പോലെയൊ പുരുഷനോടൊപ്പമൊ ജോലി ചെയ്യാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വാതന്ത്രമനുഭവിക്കാനും സ്ത്രീകളെ അനുവദിക്കകവഴി സാമ്പത്തീകമായും സാമൂഹികമായും ആരോഗ്യപരമായും ഉയര്‍ന്ന ജീവിത നിലവാരമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുന്നു.  ചുരുക്കത്തില് സ്ത്രീ പുരുഷ സമത്വം എന്നത് സാമ്പത്തീക വളര്‍ച്ചയുടെ അളവുകോലാകുന്നു.  സ്ത്രീയും പുരുഷനും സമൂഹത്തിലെ അഭിവാജ്യ ഘടകങ്ങളാണെന്നും അതുകൊണ്ടുതന്െന സമഗ്ര പുരോഗതി എന്നത് സ്ത്രീ പുരുഷ സമത്വത്തിലൂന്നിയതുമാണ്.    

       കെട്ടുറപ്പുള്ള ഒരു സമൂഹം വളര്‍ത്തിയെടുക്കുന്നതില് സ്ത്രീകള്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്.  വളര്‍ന്നു വരുന്ന സമൂഹത്തിന് ശരിയായ ദിശാബോധം നല്കുവാനും അവരെ നേരും നെറിവുമുള്ള സമൂഹത്തിലെ പൌരന്‍മാരായി വളര്‍ത്തിയെടുക്കുവാനുള്ള  ചുമതലാബോധം ശരിയാംവണ്ണം നിര്‍വഹിക്കപ്പെടുവാനും സ്ത്രീകള്‍ക്കും പുരുഷനോടൊപ്പം സമത്വം അനിവാര്യമാകുന്നു. അത്തരം നീതി ന്യായ വ്യവസ്ഥ നിലനിന്നു പോരുന്നിടത്തു മാത്രമെ സമാധാനം കാംക്ഷിക്കാനാകൂ.  സമാധാനത്തിലൂന്നിയ സമൂഹത്തിനു മാത്രമെ സമഗ്ര പുരോഗതി സാധ്യമാവുകയുള്ളൂ.

        സ്ത്രീ വിമോചന ചിന്തകള്‍ ഏറിവരുന്നതോടെ സ്ത്രീ കാപട്യത്തിന്റെ മേലാപ്പണിയാനുള്ള ശ്രമത്തിലാണ് എന്നു സംശയിക്കുന്നവരുണ്ട്.  തരള ഭാവങ്ങളുടെ സംഗമ സ്ഥാനത്ത് കല്ഭിത്തികളുടെ മേലാപ്പണിയാന്‍ വിമോചന ചിന്തകള്‍ പ്രേരകങ്ങളാകരുത്.  യാഥാര്‍ത്ഥ്യത്തിന്റെ വിരിമാറില് വിധേയത്വത്തിന്റെ ആനന്ദം ആസ്വദിക്കുവാന്‍ സ്ത്രീക്കു കഴിയാതെ പോവുകയുമരുത്.  മുലയും തലയും സൌന്ദര്യ രൂപാന്തരീകരണത്തിനു മാത്രമായുള്ളതല്ലായെന്നും അവ പ്രകൃതി തന്ന വിശേഷ അധികാര ചിന്നങ്ങളാണെന്നും സ്ത്രീ തിരിച്ചറിയേണ്ടിയിരിക്കുന്നു.  അത്തരം തിരിച്ചറിവാണ് സ്ത്രീ പുരുഷ സമത്വവും അതുവഴി നേടിയെടുക്കുന്ന സമൂഹത്തിലെ സമഗ്ര പുരോഗതിയുടേയും നിലനില്പ്പിനാധാരം. 

        ഉന്നത വിദ്യഭ്യാസ മേഖല  പോലുള്ള  സാമൂഹ്യ പ്രാധാന്യമര്‍ഹിക്കുന്നതും തന്ത്രപ്രധാനവുമായ മേഖലയില്പോലും സമുദായിക പരിഗണനകള്‍ക്ക് പ്രാമുഖ്യം നല്കുകവഴി കാര്യക്ഷമതയും കാര്യപ്രാപ്തിയും കുറഞ്ഞ സമൂഹത്തെ മാത്രമെ വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്നുള്ളു.  സ്ത്രീ പുരുഷ സമത്വവും അതിന്റെ ശരിയായ ദിശാബോധത്തില്  നീങ്ങിയാല് മാത്രമെ കാര്യക്ഷമതയാര്‍നന സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സമഗ്ര പുരോഗതി സാധ്യമാക്കുവാനും കഴിയുകയുളളു. 

        ഉയര്‍ന്ന നിലവാരമുള്ള സമൂഹത്തിലെ ഏതൊരു പൌരനും അവന്റെ കടമയും അവകാശങ്ങളും രണ്ടായി കാണാനാവില്ല.  ആധുനിക സമൂഹത്തില് സ്ത്രീകള്‍ക്കും പുരുഷനോടൊപ്പം കൈകോര്‍ത്ത് നവജീവിത രീതി ആസ്വദിക്കുവാന്‍ കഴിയണം.  ഇരുവരും സമൂഹത്തിലെ സമുന്നതരായ വ്യക്തികളാണെന്നും പരസ്പര പൂരകങ്ങളുാണെന്നും അവര്‍ തിരിച്ചറിയണം.  പരസ്പരം പൂരകങ്ങളായ വ്യക്തികള്‍ തമ്മില് തമ്മില് തിരിച്ചറിയുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു.  പരസ്പരം ബഹുമാനിതരായ വ്യക്തിത്വങ്ങള്‍ക്ക് ഇരുവരിലെ കുറവുകള്‍ തിരിച്ചറിഞ്ഞ് പരസ്പര സഹായികളായി മാറാനും കഴിയുന്നു.  അങ്ങനെ സ്ത്രീ പുരുഷ സമത്വവും അതുവഴി സമൂഹത്തിന്റെ സമഗ്ര പുരോഗതിയും നേടിയെടുക്കുവാനുള്ള പോരാട്ടത്തില് നമുക്കും പങ്കാളികളാകാന്‍ കഴിയുന്നു.  
(കൊച്ചിന്‍ യൂണിവേഴ്സിറ്റി നടത്തിയ വിഷയാധിഷ്ഠിത രചനയില് പങ്കെടുത്ത് സമര്‍പ്പിച്ചത്)

Monday, February 7, 2011

ACHAN MAKALUDE KUDEYANU THAMAZAM

അച്ഛന്‍ മകളുടെ കൂടെയാണു താമസ്സഠ

9446459784
           രാമചന്ദ്രന്‍ യാത്രയാകാന്‍ തനെ തീരുമാനിച്ചു.  അയാള്‍ മകളെ വിളിച്ചിട്ടു യാത്രപോകുന വിവരഠ പറഞ്ഞു.  മകള്‍ അപ്രതീക്ഷിതമായി യാത്രയുടെ വിവരഠ കേട്ടപ്പോള്‍ ഒനു പകച്ചു.  എനിട്ടു പറഞ്ഞു: ‘ഇപ്പോള്‍ കുട്ടികളുടെ വന്ടി വരാറായി.  എനിക്കു ജോലിക്കു പോകണഠ.  അച്ഛന്‍ എങ്ങുഠ പോകന്ട'.  അയാള്‍ വീന്ടുഠ പറഞ്ഞു:‘വയ്യ, എനിക്കു പോണഠ’

            രാമചന്ദ്രന്‍ നായര്‍ക്ക് രന്ട് മക്കളാണ്.  ഒനു പെണ്‍കുട്ടിയും മറ്റേത് ആണ്‍കുട്ടിയും.  മകള്‍ പിറന്  ഏതാനും വര്‍ഷം കഴിഞ്ഞ് പുതിയ കുഞ്ഞു ജനിച്ചു.  വീട്ടില് പതിവിലാത്ത ആഹ്ളാദം പങ്കിട്ട്കൊന്ട് രാമചന്ദ്രന്‍നായര്‍ മകള്‍ക്ക് ഒരു കുടം മിഠായി നല്കി എനിട്ട് പറഞ്ഞു: “നിനക്കൊരനിയന്‍കൂടി ഉന്ടായിരിക്കുനു”.  സ്മിതക്കൊനും മനസ്സിലായിരുനില.  എങ്കിലും അച്ഛന്‍ ആഹ്ളാദിക്കുനതില് ആ കുഞ്ഞു മനസ്സും സന്തോഷിച്ചിരുനു. 

           സ്മിതക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ നാളുകള്‍ വേണടി വനില.  അച്ഛനുമമ്മക്കും കുഞ്ഞനുജനോടാണ് പ്രത്യേക വാത്സ്യല്യം.  സ്മിത അച്ഛനോടായി പ്രഖ്യാപിച്ചു. “എനിക്കനിയനെ വേണട”.  സ്മിത പറഞ്ഞു തീരും മുന്‍പെ അച്ഛന്‍ ഒരു നുള്ളു സമ്മാനമായി നല്കി.  എനിട്ടു പറഞ്ഞു: “അനാവശ്യം പറയരുത്”.

              താന്‍ എന്തൊ അനാവശ്യമാണ് പറയുനനതെനന് സ്മിതക്കു മനസ്സിലായി.  അമ്മയുടെ അടുക്കല് തനിക്ക് സ്വാതന്ത്യ്രം നഷ്ടപ്പെട്ടിരിക്കുനനു.  അച്ഛനുമമ്മയും സംസാരിക്കുനനത് സ്മിത കാതോര്‍ത്തു.  സ്മിതക്കു ചില കാര്യങ്ങള്‍ പിടുത്തം കിട്ടിയില.  പക്ഷെ ഒരു കാര്യം സ്മിത ഉറപ്പാക്കി.  തനേനക്കാള്‍ മതിപ്പുള്ളത് അനിയനോടാണ്.  അനിയന്‍ വലുതാകുന്തോറും പുതിയ പുതിയ വസ്ത്രങ്ങള്‍ ലഭിക്കുനനു.  കൂട്ടത്തില് വലപ്പോഴും സ്മിതക്കു കിട്ടിയാലായി.

            വലുതാകുന്തോറും അനിയന്റെ ആവശ്യങ്ങള്‍ കൂടി കൂടി വരുനനത് സ്മിത തിരിച്ചറിഞ്ഞു.  കൂട്ടത്തില് തന്റെ കാര്യങ്ങള്‍ക്ക് മാത്രം അത്ര പന്തിയിലായ്മ അനുഭവിച്ചറിഞ്ഞു.  പുതിയ ഷൂസും പുതിയ ബാഗുമെലാം അനിയനു സ്വന്തമായി കിട്ടി.  അവനുപേക്ഷിക്കുന ബാഗുമായി സ്ക്കൂളില് പോകേണടി വനനതില് സ്മിതക്കു വലാത്ത വലായ്മ അനുഭവപ്പെട്ടു.
 അനിയനെ തന്റെ സ്കൂളില് ചേര്‍ക്കുനനില എനനതും അവനെ സ്ക്കൂള്‍ ബസ്സില് കയറ്റി അകലെയുള്ള സ്ക്കൂളില് ചേര്‍ത്തതും അനിയന്‍ ആണ്‍കുട്ടിയായതു കൊണ്‍ടാണെനനു സ്മിത തിരിച്ചറിഞ്ഞു.  പിനെന പിനെന അനിയന്റെ ആവശ്യങ്ങള്‍ക്കെലാം അച്ഛനുമമ്മയും നല്കുനന പരിഗണന സ്മിതക്കിലാതായി.

             വളരുന്തോറും സ്മിത വളരെ കേമമായി പഠിച്ചു.  അനിയന്റെ പത്രാസ്സു കാണുമ്പോഴും സ്മിതക്കു കൂടുതല് വാശി പഠനത്തോടു തോനനി.  അനിയന്റെ പെരുമാറ്റങ്ങള്‍ അത്ര പന്തിയലെനന് സ്ക്കൂള്‍ അധികൃതര്‍ അിറയിച്ചു.  അനിയന്റെ പഠനം അത്ര നിലവാരമിലാത്തതാണെനനു അച്ഛനുമമ്മയും മനസ്സിലാക്കി.  സ്മിതക്കു ഉനനത പഠനത്തിനു പോകണമെനനുന്ടായിരുനനു.  സ്മിതക്കു അതിനുള്ള യോഗ്യതയുന്ടെനനു അറിയിപ്പു കിട്ടിയിട്ടും അച്ഛനുമമ്മയും തയ്യാറായില.  അച്ഛനുമമ്മയും അനിയനു കാശു നല്കി അഡ്മിഷന്‍ വാങ്ങി.  അവര്‍ പറഞ്ഞു: “അവനൊരാണ്‍കുട്ടിയലെ”.

           ഉനനത പഠനത്തിനു പോകാന്‍ വയ്യാതായതോടെ സ്മിത ജോലിക്കായുള്ള അപേക്ഷകള്‍ അയക്കാനും അതിനായി പരിശ്രമിക്കാനും തുടങ്ങി.  അപ്പോഴേക്കും അനിയന്‍ പാതിവഴിയില് പഠനം നിര്‍ത്തിയിരുനനു.  അച്ഛനുമമ്മയും പഠനം പൂര്‍ത്തിയാക്കാന്‍ അനിയനെ നിര്‍ബന്ധിച്ചുകൊണടിരുനനു.  പാതിവഴിയിലാക്കി പഠനം നിര്‍ത്തുമ്പോഴും അനിയനു ധൂര്‍ത്തടിക്കുനനതില് കുറവുണടായിരുനനില.
            ജോലി കിട്ടിയതോടുകൂടി സ്മിത ഹോസ്റലിലേക്ക് താമസ്സം മാറ്റി.  സ്മിതയുടെ മനസ്സില് അച്ഛനുമമ്മയോടുമുള്ള പകയും വാശിയും ഏറി വനനു.  തനേനാടും അനിയനോടും കാണിച്ച വിവേചനം വിദ്യേഷമായി മനസ്സില് നിനന് പുറത്തു വനനു.

          സ്മിതയുടെ വിവാഹം ഒരുവിധം ഭംഗിയായി തനെനയാണ് രാമചന്ദ്രന്‍നായര്‍ നടത്തിയത്.  ഏറെ വൈകാതെ സ്മിത ഒരു തീരുമാനമെടുത്തു.  ഇനി അനിയനുള്ള വീട്ടിലേക്ക് താനില.  അപ്പോഴേക്കും വീട് ബാങ്കിന് പണയപ്പെട്ടിരുനനു.  അനിയന്റ ബിസ്സിനസ്സാവശ്യത്തിനു എനനു പറഞ്ഞു പണയം വച്ചത് യാതൊനനും തിരിച്ചടവിലാത്തതിനാല് ജപ്തി നടപടികളായി.  അനിയനെ അന്വേഷിച്ച് കടക്കാരും എത്തി തുടങ്ങി.  അവരോടായി രാമചന്ദ്രന്‍നായര്‍ തേങ്ങി: “എനിക്കറിയില.  അവനെവിടയൈനന് എനിക്കറിയില”.

           തേങ്ങല് വിതുമ്പലായി മാറാന്‍ അധിക സമയം വേന്ടി വനില.  ഭാര്യ മരിച്ചതോടെ രാമചന്ദ്രന്‍ നായര്‍ വലാതെ വിതുമ്പി. താന്‍ ഏകനായിരിക്കുനു.  അനിയനെ അറിയിക്കാനൊ ബന്ധപ്പെടുവാനൊ ഉള്ള വിവരങ്ങള്‍ അയാള്‍ക്കറിയിലായിരുനു.

             ഇനിയങ്ങോട്ട് എന്ത് എന ചിന്തയില് സ്മിതയോടു അച്ഛനെകൂടി കൂട്ടാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു.  ഏതൊ ഒരു വിഴുപ്പ് ചുമക്കുന ലാഘവത്തോടെ സ്മിത ഏറെ ക്ളേശിച്ച് സമ്മതം മൂളി.  വീട്ടിലെത്തിയിട്ടും സ്മിത വിദ്യേഷം തുടര്‍നു. 

               ഒരു വാല്യക്കാരനോടെനപോലെയായിരുനു സ്മിതയുടെ പെരുമാറ്റം.  രാമചന്ദ്രന്‍ നായര്‍ മുഷിപ്പ് കാണിച്ചിരുനില.  രാമചന്ദ്രന്‍ അങ്ങനെ മകളുടെ വീട്ടിലെ വേലക്കാരനായും കാവല്ക്കാരനായും തുടര്‍നു.  അയാള്‍ ചോദിക്കുനവരോടെലാം പറയുമായിരുനു: “അച്ഛന്‍ മകളുടെ കൂടെയാണ് താമസ്സം”.  ചിലപ്പോഴെലാം വാക്കുകള്‍ തേങ്ങലിനായി വഴിമാറി. 

               രാമചന്ദ്രന്‍ യാത്രയാവാന്‍ തനെ തീരുമാനിച്ചു.  അയാള്‍ മകളെ വിളിച്ചിട്ടു യാത്ര പോകുന വിവരം പറഞ്ഞു.  മകള്‍ അപ്രതീക്ഷിതമായി യാത്രയുടെ വിവരം കേട്ടപ്പോള്‍ ഒനു പകച്ചു.  അയാള്‍ പറഞ്ഞു: “ഞാന്‍ പോവുകയാണ്”  എനിക്കിനി വയ്യ”.  അയാള്‍ കുട്ടിയുടെ നെറുകയില് തലോടുംവിധം പതുക്കെ ചുംബിച്ചു.  എനിട്ട് അയാള്‍ ഒരിക്കല് കൂടി തേങ്ങി: “എനിക്കിനി വയ്യ”. 

                സര്‍വ്വതന്ത്ര സ്വതന്ത്രനായതു പോലെ അയാള്‍ക്ക് തോനി.  എവിടെക്കാണ് പോകുനതെനന് ചോദിക്കാന്‍ പോലും ആരുമിലാത്തവിധം സ്വതന്ത്രനായി അയാള്‍ നടനു.