സ്ത്രീ പുരുഷ സമത്വവും സമഗ്ര പുരോഗതിയും
9446459784
എല്ലാ ജീവജാലങ്ങളിലും ലിംഗപരമായ വ്യത്യാസം നമുക്കു കാണാന്‍ കഴിയും. അത്തരം ലിംഗപരമായ വ്യത്യാസങ്ങളെ വംശപരമായ വര്‍ദ്ധനക്ക് വേണ്ടിയാണ് എന്നു മാത്രമായി മാറ്റി നിര്‍ത്തിയിരുന്നു. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ജീവജാലങ്ങള്‍ ഇത്തരം ലിംഗപരമായ മാറ്റങ്ങള്‍ പ്രകൃതിക്കൊത്തവിധം നിറവേറ്റുന്നുമുണ്ട്. മനുഷ്യനാകട്ടെ അവന് കനിഞ്ഞനുഗ്രഹിച്ച് ലഭിച്ച വിശേഷബുദ്ധിയുടെ സഹായത്താല് സമൂഹത്തില് സ്ത്രീയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു. ഒരുകാലത്ത് വിശേഷബുദ്ധിയുളള മനുഷ്യനും അത്തരം ലിംഗപരമായ മാറ്റങ്ങളെ വംശപരമായ അനുഷ്ഠാനത്തിനാണെന്നു കരുതിയിരുന്നു. കാലാന്തരത്തില് പുരോഗമന ആശയങ്ങള്‍ സമൂഹത്തജന്റ വേരോടുകയും സ്ത്രീകള്‍ സമൂഹത്തിലെ ഏറ്റവും ബഹുമാനിതരായ വ്യക്തികളായി മാറുകയും ചെയ്തു.
എല്ലാ ജീവജാലങ്ങളിലും ലിംഗപരമായ വ്യത്യാസം നമുക്കു കാണാന്‍ കഴിയും. അത്തരം ലിംഗപരമായ വ്യത്യാസങ്ങളെ വംശപരമായ വര്‍ദ്ധനക്ക് വേണ്ടിയാണ് എന്നു മാത്രമായി മാറ്റി നിര്‍ത്തിയിരുന്നു. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ജീവജാലങ്ങള്‍ ഇത്തരം ലിംഗപരമായ മാറ്റങ്ങള്‍ പ്രകൃതിക്കൊത്തവിധം നിറവേറ്റുന്നുമുണ്ട്. മനുഷ്യനാകട്ടെ അവന് കനിഞ്ഞനുഗ്രഹിച്ച് ലഭിച്ച വിശേഷബുദ്ധിയുടെ സഹായത്താല് സമൂഹത്തില് സ്ത്രീയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുന്നു. ഒരുകാലത്ത് വിശേഷബുദ്ധിയുളള മനുഷ്യനും അത്തരം ലിംഗപരമായ മാറ്റങ്ങളെ വംശപരമായ അനുഷ്ഠാനത്തിനാണെന്നു കരുതിയിരുന്നു. കാലാന്തരത്തില് പുരോഗമന ആശയങ്ങള്‍ സമൂഹത്തജന്റ വേരോടുകയും സ്ത്രീകള്‍ സമൂഹത്തിലെ ഏറ്റവും ബഹുമാനിതരായ വ്യക്തികളായി മാറുകയും ചെയ്തു.
കരുത്തിന്റെ പ്രതീകമായി പുരുഷനും ലോലഭാവത്തിന്റെ പ്രതീകമായി സ്ത്രീയും നിലകൊള്ളുന്നു. നിയമ വിധേയമല്ലാത്ത കരുത്ത് മൃഗീയമാണെന്നും നിലനില്പ്പിനെ അത് അപായകരമാംവിധം ദുഷിപ്പിച്ചേക്കാമെന്നുമുള്ള തിരിച്ചറിവിലെത്തി നില്ക്കുന്നു ആധുനീക സമൂഹം. അങ്ങനെ മറ്റു മൃഗങ്ങളില് നിന്നു വ്യത്യസ്ഥനായ മനുഷ്യന്‍ അവന്റെ വിശേഷ ബുദ്ധിയില് നിയമ വിധേയമായ ഒരു സമൂഹം കെട്ടിപ്പടുത്തു.
കുഞ്ഞിനെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടുവാനും പ്രകൃതി സ്ത്രീകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്രത, ദയ, സഹാനുഭൂതി മുതലായ തരളിതമെന്നു കരുതപ്പെട്ടു പോന്നിരുന്ന വികാരങ്ങളുടെ മൂര്‍ത്തിഭാവമായി സ്ത്രീകളെ വാഴ്ത്തിപ്പാടുന്നു. അത്തരം തരളിതമായ വികാരങ്ങല് സ്ത്രീകളുടെ ബലഹീനതകളായും കരുതിയിരുന്നു. എന്നാല് പില്ക്കാലത്ത് സ്ത്രീകളുടെ ബലഹീനതകളെ അവ ബലഹീനതകളല്ലെന്നും അവ ശാക്തീകരണത്തിന്റ ചാലകങ്ങളാണെന്നും സമൂഹം തിരിച്ചറിഞ്ഞു. കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടി വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീക്കുതന്െനയാണ് പുതുതലമുറയുടെ സാംസ്ക്കാരികവും ഭൌതീകവുമായ വളര്‍ച്ചക്കു കാര്യമായ സംഭാവന ചെയ്യുവാന്‍ കഴിയുന്നത്. പൌരുഷത്തിന്റെ പ്രതീകങ്ങളായി സമൂഹം കരുതിയിരുന്ന പുരുഷന്റെ ചിന്താ മണ്ഡലങ്ങളുടെ നേരിനേയും നെറുവിനേയും ഗര്‍ഭാവസ്ഥ മതല് സ്വാധീനിക്കുവാന്‍ സ്ത്രീക്ക് കഴിയുന്നു എന്നത് അവരുടെ ബലഹീനതകള്‍ സമൂഹത്തിലെ ശാക്തീകരണത്തിന്റ ചാലകങ്ങളാണെന്നതിനു തെളിവാണ്.
മനുഷ്യാവകാശങ്ങളില് വിശിഷ്യ വനിതാ അവകാശവുമായി ബന്ധപ്പെടുത്തിയും സാമ്പത്തീക വികസനവുമായി ബന്ധപ്പെടുത്തിയുമാണ് ലോകസമൂഹം സ്ത്രീ പുരുഷ സമത്വത്തെ നോക്കി കാണുന്നത്. മനുഷ്യരുടെ അവകാശങ്ങളെന്തൊക്കെയാണ് എന്ന തിരിച്ചറിവാണ് സമൂഹത്തില് നീതിന്യായ വ്യവസ്ഥ നിലനിറ്ത്തിക്കൊണ്ട് പോകുന്നത്. പഴയ കാലഘട്ടങ്ങളില് പുരുഷന്മാര്‍ക്കും ആണ്‍കുട്ടികള്‍ക്കും നല്കിയിരുന്ന അവകാശങ്ങല് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്കിയിരുന്നില്ല. പുരുഷന്‍മാരോടൊപ്പം വോട്ടു ചെയ്യുവാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥയില് മത്സരിക്കുവാനുള്ള അവകാശം പുരുഷനെപ്പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എന്നിവ നിഷേധിക്കുന്നത് ഒരു സമൂഹത്തിനും ഭൂഷണമല്ല. ആധുനീക സമൂഹം ഇത്തരം അവകാശങ്ങള്‍ പുരുഷനോടൊപ്പം സ്ത്രീക്കും അനുവദിക്കുകയും അതിനായി യന്തിക്കുകയും ചെയ്യുന്നു. ഏതൊരു സമൂഹത്തിനും അതിന്റെ നിലനില്പ്പിന് നീതിന്യായ വ്യവസ്ഥ നിലനിന്നു പോരേണ്ടത് ആവശ്യവും അനിവാര്യവുമാണ്. വനിതകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കേണ്ടത് ആവശ്യവും സമൂഹത്തിന്റെ അനിവാര്യമായ വികസനത്തിന് അത്യന്താപേക്ഷിതവുമാണ്. വനിതകള്‍ക്ക് പുരുഷനോടൊപ്പം മറ്റിതര അവകാശങ്ങള്‍പോലെ തുല്ല്യ ജോലിക്ക് തുല്ല്യ വേതനം തുടങ്ങിയ പുരോഗമന ആശയങ്ങളും സമൂഹത്തില് വേരോടി.
യൂണിസെഫ് ആകട്ടെ എല്ലാ കുട്ടികള്‍ക്കും അവരുടെ കഴിവ് വികസിപ്പിക്കാനുള്ള തുല്ല്യമായ അവസരങ്ങള്‍ ലഭ്യമാക്കുകവഴി സ്ത്രീ പുരുഷ സമത്വം സാധ്യമാക്കാമെന്നു വ്യക്തമാക്കുന്നു. ആണ്‍ പെണ്‍ വിവേചനമരുതെന്നും അവരുടെ കഴിവ് വികസിപ്പിക്കേണ്ടതിന് തല്ല്യ പരിഗണന നല്കണമെന്നും ആധുനിക സമൂഹം നിഷ്ക്കര്‍ഷിക്കുന്നു. തുല്ല്യമായ പരിഗണനയും തുല്ല്യമായ അവസരങ്ങളും ഈ ശാസ്ത്ര സാങ്കേതിക യുഗത്തില് ഏതു സ്ത്രീയേയാണ് പുരുഷനോടൊപ്പം സമൂഹത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിത്വത്തിന് ഉടമയാക്കാത്തത്. സ്ത്രീയായാലും പുരുഷനായാലും ലഭ്യമായ വിശേഷ ബുദ്ധിയാല് സ്വന്തം കഴിവ് വികസിപ്പിക്കുന്നതിനായി തല്ല്യമായ അവസരങ്ങല് ലഭിക്കുകതന്െന വേണം. സമൂഹത്തിലെ അത്തരം നല്ല സാഹചര്യങ്ങളാണ് കാര്യക്ഷമതയും അറിവും കര്‍ത്തവ്യമനോഭാവവുമുള്ള നല്ല സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ ആവശ്യമായിട്ടുള്ളത്. തുല്ല്യമായ അവസരങ്ങള്‍ ലഭ്യമാക്കുകവഴി കാര്യക്ഷമതയാര്‍ന്ന സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സമഗ്ര പുരോഗതി സാധ്യമാക്കാനും കഴിയുന്നു. ആണ്‍ പെണ്‍ വിവേചനമില്ലാത്ത സമൂഹത്തില് സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാത്ത സാഹചര്യത്തില് മാത്രമെ സമഗ്ര പുരോഗതി സാധ്യമാവുകയുള്ളു.
ഐക്യരാഷ്ട്ര സഭയാകട്ടെ ദാരിദ്യ്ര നിര്‍മാര്‍ജനത്തിനായി സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നു വെളിപ്പെടുത്തുന്നു. ശാരീരികവും മാനസ്സീകവുമായി നല്ല ആരോഗ്യമുള്ള സ്ത്രീകള്‍ ഉള്ളിടത്തുമാത്രമെ നല്ല ശാരീരികവും നല്ല മാനസ്സീകവുമായ ആരോഗ്യമുള്ള പുതു തലമുറക്ക് ജന്‍മം നല്കുവാന്‍ കഴിയൂ എന്നത് മറച്ചു വക്കാവുന്ന കാര്യമല്ല. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധിച്ചുള്ളതാണ് സമൂഹത്തിന്റെ എല്ലാ നേട്ടങ്ങളും. പുരുഷനെപ്പോലെയൊ പുരുഷനോടൊപ്പമൊ ജോലി ചെയ്യാനും സ്വതന്ത്രമായി ചിന്തിക്കാനും സ്വാതന്ത്രമനുഭവിക്കാനും സ്ത്രീകളെ അനുവദിക്കകവഴി സാമ്പത്തീകമായും സാമൂഹികമായും ആരോഗ്യപരമായും ഉയര്‍ന്ന ജീവിത നിലവാരമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുന്നു. ചുരുക്കത്തില് സ്ത്രീ പുരുഷ സമത്വം എന്നത് സാമ്പത്തീക വളര്‍ച്ചയുടെ അളവുകോലാകുന്നു. സ്ത്രീയും പുരുഷനും സമൂഹത്തിലെ അഭിവാജ്യ ഘടകങ്ങളാണെന്നും അതുകൊണ്ടുതന്െന സമഗ്ര പുരോഗതി എന്നത് സ്ത്രീ പുരുഷ സമത്വത്തിലൂന്നിയതുമാണ്.
കെട്ടുറപ്പുള്ള ഒരു സമൂഹം വളര്‍ത്തിയെടുക്കുന്നതില് സ്ത്രീകള്‍ വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്. വളര്‍ന്നു വരുന്ന സമൂഹത്തിന് ശരിയായ ദിശാബോധം നല്കുവാനും അവരെ നേരും നെറിവുമുള്ള സമൂഹത്തിലെ പൌരന്‍മാരായി വളര്‍ത്തിയെടുക്കുവാനുള്ള ചുമതലാബോധം ശരിയാംവണ്ണം നിര്‍വഹിക്കപ്പെടുവാനും സ്ത്രീകള്‍ക്കും പുരുഷനോടൊപ്പം സമത്വം അനിവാര്യമാകുന്നു. അത്തരം നീതി ന്യായ വ്യവസ്ഥ നിലനിന്നു പോരുന്നിടത്തു മാത്രമെ സമാധാനം കാംക്ഷിക്കാനാകൂ. സമാധാനത്തിലൂന്നിയ സമൂഹത്തിനു മാത്രമെ സമഗ്ര പുരോഗതി സാധ്യമാവുകയുള്ളൂ.
സ്ത്രീ വിമോചന ചിന്തകള്‍ ഏറിവരുന്നതോടെ സ്ത്രീ കാപട്യത്തിന്റെ മേലാപ്പണിയാനുള്ള ശ്രമത്തിലാണ് എന്നു സംശയിക്കുന്നവരുണ്ട്. തരള ഭാവങ്ങളുടെ സംഗമ സ്ഥാനത്ത് കല്ഭിത്തികളുടെ മേലാപ്പണിയാന്‍ വിമോചന ചിന്തകള്‍ പ്രേരകങ്ങളാകരുത്. യാഥാര്‍ത്ഥ്യത്തിന്റെ വിരിമാറില് വിധേയത്വത്തിന്റെ ആനന്ദം ആസ്വദിക്കുവാന്‍ സ്ത്രീക്കു കഴിയാതെ പോവുകയുമരുത്. മുലയും തലയും സൌന്ദര്യ രൂപാന്തരീകരണത്തിനു മാത്രമായുള്ളതല്ലായെന്നും അവ പ്രകൃതി തന്ന വിശേഷ അധികാര ചിന്നങ്ങളാണെന്നും സ്ത്രീ തിരിച്ചറിയേണ്ടിയിരിക്കുന്നു. അത്തരം തിരിച്ചറിവാണ് സ്ത്രീ പുരുഷ സമത്വവും അതുവഴി നേടിയെടുക്കുന്ന സമൂഹത്തിലെ സമഗ്ര പുരോഗതിയുടേയും നിലനില്പ്പിനാധാരം.
ഉന്നത വിദ്യഭ്യാസ മേഖല പോലുള്ള സാമൂഹ്യ പ്രാധാന്യമര്‍ഹിക്കുന്നതും തന്ത്രപ്രധാനവുമായ മേഖലയില്പോലും സമുദായിക പരിഗണനകള്‍ക്ക് പ്രാമുഖ്യം നല്കുകവഴി കാര്യക്ഷമതയും കാര്യപ്രാപ്തിയും കുറഞ്ഞ സമൂഹത്തെ മാത്രമെ വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്നുള്ളു. സ്ത്രീ പുരുഷ സമത്വവും അതിന്റെ ശരിയായ ദിശാബോധത്തില് നീങ്ങിയാല് മാത്രമെ കാര്യക്ഷമതയാര്‍നന സമൂഹത്തെ വളര്‍ത്തിയെടുക്കുവാനും സമഗ്ര പുരോഗതി സാധ്യമാക്കുവാനും കഴിയുകയുളളു.
ഉയര്‍ന്ന നിലവാരമുള്ള സമൂഹത്തിലെ ഏതൊരു പൌരനും അവന്റെ കടമയും അവകാശങ്ങളും രണ്ടായി കാണാനാവില്ല. ആധുനിക സമൂഹത്തില് സ്ത്രീകള്‍ക്കും പുരുഷനോടൊപ്പം കൈകോര്‍ത്ത് നവജീവിത രീതി ആസ്വദിക്കുവാന്‍ കഴിയണം. ഇരുവരും സമൂഹത്തിലെ സമുന്നതരായ വ്യക്തികളാണെന്നും പരസ്പര പൂരകങ്ങളുാണെന്നും അവര്‍ തിരിച്ചറിയണം. പരസ്പരം പൂരകങ്ങളായ വ്യക്തികള്‍ തമ്മില് തമ്മില് തിരിച്ചറിയുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. പരസ്പരം ബഹുമാനിതരായ വ്യക്തിത്വങ്ങള്‍ക്ക് ഇരുവരിലെ കുറവുകള്‍ തിരിച്ചറിഞ്ഞ് പരസ്പര സഹായികളായി മാറാനും കഴിയുന്നു. അങ്ങനെ സ്ത്രീ പുരുഷ സമത്വവും അതുവഴി സമൂഹത്തിന്റെ സമഗ്ര പുരോഗതിയും നേടിയെടുക്കുവാനുള്ള പോരാട്ടത്തില് നമുക്കും പങ്കാളികളാകാന്‍ കഴിയുന്നു.
(കൊച്ചിന്‍ യൂണിവേഴ്സിറ്റി നടത്തിയ വിഷയാധിഷ്ഠിത രചനയില് പങ്കെടുത്ത് സമര്‍പ്പിച്ചത്)
No comments:
Post a Comment