Sunday, November 13, 2011

IIEST - SOMETIMES BACK

ചില ഐ.ഐ.ഇ.എസ്.ടി ചിന്തകള്‍

ആഗസ്റ് 03, 2006:
നേരത്തെ അനുവദിച്ച 10 കോടി രൂപയ്ക്കുള്ള വിശദമായ ഇനം തിരിച്ച ചിലവ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നല്‍കാനാവശ്യപ്പെട്ടു.  ഈ നിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് തുക ചിലവാക്കുവാന്‍ സര്‍വ്വകലാശാലയ്ക്ക് അധികാരം നല്‍കുന്നു. 

ആഗസ്റ് 28, 2006:
ന്യൂഡല്‍ഹിയില്‍ സെപ്തംബര്‍ 01ന് വീണ്ടും ഉന്നതതല യോഗം എം.എച്ച്.ആര്‍.ഡി. വിളിച്ചു.  വൈസ് ചാന്‍സലര്‍ ഡോ.അബ്ദുള്‍ അസീസ്സ്, എഞ്ചിനീയറിംങ് ഡീന്‍ ഡോ.പൌലോസ് ജേക്കബ് എന്നിവരും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.പി.ടി യും പെങ്കെടുത്തു.

സെപ്തംബര്‍ 01, 2006:
പ്രൊഫ.എം.അനന്തകൃഷ്ണന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഈ യോഗം ചര്‍ച്ച ചെയ്തു.  സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുവാന്‍ യോഗത്തിന്റെ നിര്‍ദ്ദേശം.
കൊച്ചി സര്‍വ്വകലാശാലയെ കേന്ദ്രസ്ഥാപനമാക്കി അപ്ഗ്രേഡ് ചെയ്യുന്നതിന് അനുവാദപത്രം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.  യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയേയും ഇക്കാര്യം ധരിപ്പിക്കുന്നു. 

സെപ്തംബര്‍ ഒന്നിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെളുപ്പെടുത്തിയ ഡോ.അനന്തകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ - സംസ്ഥാനത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നത്:

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ സെപ്തംബര്‍ ഒന്നാം തീയതി നടന്ന യോഗത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയെ ഐ.ഐ.ടി. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി പ്രൊ.എം.അനന്തകൃഷ്ണന്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു.  സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍ പ്രൊ (ഡോ.) പി.കെ.അബ്ദുള്‍ അസീസ്സും കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.പി.ജെ.തോമസും മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശ്രീ. സുധീപ് ബാനര്‍ജിയും തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങളിലെ വൈസ് ചാന്‍സലര്‍മാരും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.  പ്രസ്തുത യോഗത്തില്‍ താഴെ പറയുന്ന സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടു. 

1. പ്രൊഫ. അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍വ്വകലാശാലയെ ഐ.ഐ.ടി. നിലവാരത്തിലേക്ക് ഉയര്‍ത്തുക. 

2. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയതായി ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് സമന്‍സ് ആന്റ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി) എന്ന പേര് നിര്‍ദ്ദേശിക്കപ്പെട്ടു.  ഇതിനായി പാര്‍ലമെന്റ് ആക്ട് പാസ്സാക്കുകയോ അല്ലെങ്കില്‍ ഇവ കേന്ദ്ര സര്‍വ്വകലാശാലകളായി/ദേശീയ സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയൊ വേണം.

3. കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ഇ.എസ്.ടി, കൊച്ചി എന്ന പുനര്‍ നാമകരണം ചെയ്യാനും അതിനു വേണ്ട ആവര്‍ത്തിതവും അല്ലാത്തതുമായ ഗ്രാന്റ് അനുവദിക്കാനും കേരള സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ലഭ്യമാക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിനു വേണ്ടി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്:
(ശ) കൊച്ചി സര്‍വ്വകലാശാലക്കു കീഴില്‍ ഇപ്പോള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ അംഗീകൃത സ്ഥാപനങ്ങളുടേയും അഫിലിയേഷന്‍ എടുത്തു കളഞ്ഞ് അവയെ മറ്റു സര്‍വ്വകലാശാലകള്‍ക്കു കീഴില്‍ അഫിലിയേറ്റ് ചെയ്യണം.  എന്നാല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് (കുട്ടനാട്) സര്‍വ്വകലാശാലയുടെ ഭാഗാമായി തുടരണം.

(ശശ) ഐ.ഐ.ടി.കളുടേയും കേന്ദ്രസര്‍വ്വകലാശാലകളുടേയും മാതൃകയില്‍ സ്വതന്ത്രമായ ഒരു ഭരണ സംവിധാനം സ്ഥാപിച്ചുകൊണ്ട് ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ “ഐ.ഐ.ഇ.എസ്.ടി. കൊച്ചി” യ്ക്ക് ഒരു പുതിയ മുഖം നല്‍കണം.

(ശശശ) ഭാരത രാഷ്ട്രപതി ഈ സ്ഥാപനത്തിലെ സന്ദര്‍ശകനും കേന്ദ്രമാനവവിഭവശേഷി വകുപ്പുമന്ത്രി ഐ.ഐ.ഇ.എസ്.ടി.യുടെ ഭരണസമിതിയുടെ എക്സ്-ഒഫിഷ്യോ ചെയര്‍മാനുമായിരിക്കും.  പ്രശസ്തനായ ഒരു വിദ്യാഭ്യാസ വിചക്ഷണനോ, എഞ്ചിനീയറോ, ശാസ്ത്രജ്ഞനോ, വ്യവസായ സംരഭകനോ അദ്ധ്യക്ഷം വഹിക്കുന്ന ഒരു ഭരണസമിതിയായിരിക്കും പ്രസ്തുത സ്ഥാപനത്തിന് ഉണ്ടായിരിക്കുക.

(ശ്) ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷ വഴിയായിരിക്കും ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുക. 

(്) അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം അഞ്ച് വര്‍ഷത്തിനുള്ളില്‍ 1:8 എന്ന നിലവാരത്തിലേയ്ക്ക് മാറ്റണം. 

(്ശ) ‘ഐ.ഐ.ഇ.എസ്.ടി. കൊച്ചി’ മുഖ്യമായും ഒരു ബിരുദാനന്തരബിരുദ പഠന സ്ഥാപനമായിരിക്കും.  സംയോജിത കോഴ്സുകളായ അഞ്ച് വര്‍ഷ ബി.ടെക് - എം.ടെക്, ബി.എസ്.സി - എം.എസ്.സി. മുതലായവയും രണ്ട് വര്‍ഷ എം.ടെക്, എം.ആര്‍ക് കൂടാതെ പി.എച്ച്.ഡിയും മറ്റു ബിരുദാനന്തര ബിരുദ കേ#ുഴ്സുകളും ആയിരിക്കും ഈ സ്ഥാപനത്തില്‍ ഉണ്ടാവുക.  ഈ കോഴ്സുകള്‍ പഠിച്ച് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴത്തെ ബി.ഇ., ബി.ടെക് വിദ്യാര്‍ത്ഥികളേക്കാളും സാങ്കേതിക വൈദഗ്ദ്ധ്യവും മികച്ച ജോലികള്‍ ലഭിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.  ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സ്ഥാപനമായിരിക്കും ഇവ.  ഓരോ ഐ.ഐ.ഇ.എസ്.ടിയും ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് ഈ മേഖലയിലുള്ള സമാന സ്ഥാപനങ്ങളുമായി കൂടുതല്‍ അക്കാദമിക് സഹകരണങ്ങളും വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ പദ്ധതികള്‍ വിഭാവനം ചെയ്യപ്പെടും. 

(്ശശ)  ഉയര്‍ന്ന ഗുണ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തലാണ് ഈ സ്ഥാപനങ്ങളുടെ മുഖ്യ ലക്ഷ്യം.  ഇത് കൈവരിക്കുന്നതിനായി അനേകം പരിശോധനാ പദ്ധതികളും സ്വയം വിലയിരുത്തലുകളും ഉള്‍പ്പെടുന്ന ക്രിയാപദ്ധതികള്‍ വികസിപ്പിച്ചെടുക്കും.  അദ്ധ്യാപകരുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട പദ്ധതികളും ഉണ്ടാവും. 

(്ശശശ) തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ ഓരോ ഐ.ഐ.ഇ.എസ്.ടി.യിലും വികസിപ്പിച്ചെടുക്കും. 

(ശഃ) ഉയര്‍ന്ന നിലവാരമുള്ള ഐ.ഐ.ഇ.എസ്.ടി.കള്‍ വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കും.  വിദേശ വിദ്യാര്‍ത്ഥികളുടെ അനുപാതം 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ഐ.ഐ.ഇ.എസ്.ടി.കളില്‍ ഉണ്ടാകും. 

4. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു സ്ഥാപനത്തെ ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ അദ്വിതീയമായ നിലവാരമുള്ള ‘ഐ.ഐ.ഇ.എസ്.ടി, കൊച്ചി’ ആക്കി മാറ്റാനും അതിനുവേണ്ട പരിപൂര്‍ണ്ണമായ ധനസഹായം കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്നും ലഭിക്കാനുള്ള അസുലഭമായ അവസരമാണ് ഇതുമൂലം കേരളത്തിന് കൈവന്നിരിക്കുന്നത്.

5. ഇത്തരുണത്തില്‍ കൊച്ചി സര്‍വ്വകലാശാലയ്ക്ക് നിലവാരമുയര്‍ത്തുന്നതിന് വേണ്ടി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ നിന്നും ഇപ്പോള്‍ തന്നെ 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും 2006-2007 വര്‍ഷത്തില്‍ ഈ സഹായം ഉപയോഗിച്ചുകൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരികയുമാണ്.  ഈ വര്‍ഷം തന്നെ കൂടുതല്‍ ധനസഹായം അനുവദിക്കാമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുമുണ്ട്.  കേര സര്‍ക്കാരിന്റെയും കേരളത്തിലെ മുഴുവന്‍ എം.പി.മാരുടേയും ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്. 

6. കൊച്ചി സര്‍വ്വകലാശാലയെ ‘ഐ.ഐ.ഇ.എസ്.ടി., കൊച്ചി’ ആക്കി മാറ്റുന്നതിന് വേണ്ടി 2007-2012 പദ്ധതി കാലയളവില്‍ 518.81 കോടി രൂപയാണ് ഗ്രാന്റായി അനുവദിക്കുക.  85.75 കോടി രൂപ മറ്റൊരു പ്രത്യേക ഗ്രാന്റായും സര്‍വ്വകലാശാലയ്ക്ക് അനുവദിക്കും. 

അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ഇ.എസ്.ടി., കൊച്ചിയാക്കി മാറ്റുന്നതിന് വേണ്ട ഓര്‍ഡിനന്‍സൊ ആക്ടൊ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം ആവശ്യമാണ്.  കുസാറ്റിനെ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമ്മതപത്രം കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ശ്രീ.സുധീപ് ബാനര്‍ജിക്ക് കൈമാറേണ്ടതുണ്ട്.  ഈ സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ മന്ത്രാലയം കൈക്കൊള്ളും.  

No comments:

Post a Comment