Saturday, March 31, 2012

I drove through the city of Kochi looking for the best beach on south India. Thanks to the friendly people in the region who guided us to the Cherai beach. We were so lucky to find Cherai Beach Residency and enjoyed three wondeful days at the residency with its staff and owners. We liked this newly built hotel and will definitely come back with more friends to show them the gem of India, Cherai Beach, and stay at this place.

Mauricio Silva, Colombia

Tuesday, March 20, 2012

കെ.എം.റോയ്

കേരളത്തിന്റെ ദെനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് എസ്.കാച്ചപ്പിള്ളി എന്ന ഈ എഴുത്തുകാരന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്.  ശരിയെന്നു താന്‍ കരുതുന്ന അഭിപ്രായങ്ങള്‍ കാച്ചപ്പിള്ളി തുറന്നു പറയുന്നു. 
(സീനിയര്‍ ജേണലിസ്റ് കെ.എം.റോയ്, ‘കേരളമോഡല്‍ പ്രതിസന്ധി’ എന്ന എസ്.കാച്ചപ്പിള്ളിയുടെ പുസ്തകത്തെപ്പറ്റി അഭിപ്രായപ്പെട്ടത്)

Monday, March 19, 2012

ഗുണനിലവാരം


സര്‍ക്കാര്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം കൂട്ടുന്നതിനെപ്പറ്റിയാണ്.  അച്യുതാനന്ദന്‍ സര്‍ക്കാര്‍ റിട്ടയര്‍മെന്റ് ഏകീകരണം എന്ന പേരില്‍ ശരാശരി ആറുമാസം വര്‍ദ്ധനവ് വരുത്തി.  ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏകീകരണം എടുത്തു മാറ്റിയതിലൂടെ ശരാശരി ആറുമാസം വര്‍ദ്ധനവ് നടത്തി.  ഫലത്തില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരു വര്‍ഷം റിട്ടയര്‍മൈന്റ് പ്രായം വര്‍ദ്ധനവ് ലഭിച്ചു.  റിട്ടയര്‍മെന്റ് പ്രായം വര്‍ദ്ധിപ്പിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥ ഗുണനിലവാരം വര്‍ദ്ധിക്കുന്നില്ല.  പ്രമോഷന്‍ വഴി കിട്ടുന്ന ഉന്നത ഉദ്യോഗസ്ഥ മേഖലയില്‍ ഭൂരിപക്ഷവും പിന്നോക്ക വിഭാഗങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്നതിനെപ്പറ്റി പഠനം നടത്തേണ്ടിയിരിക്കുന്നു.

Wednesday, March 14, 2012

പ്രയോഗങ്ങള്

സൌമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയത് കൊലപ്പെടുത്തുകയുണ്ടായി.  ഏറെ പ്രതിഷേധത്തിന്റെ അലയൊലികള്‍ എങ്ങും ആഞ്ഞടിച്ചു.   കൊച്ചിന്‍ യൂണിവേഴ്സിറ്റി വനിതാ സംഘടന വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി.  എനിക്കുനേരെ വച്ചു നീട്ടിയ മൈക്കിനു മുന്‍പില്‍ ഞാനും ഗര്‍ജിച്ചു: (1) സൌമ്യയും ഗോവിന്ദച്ചാമിയുമെല്ലാം സമൂഹത്തിന്റ നേര്‍ചിത്രങ്ങളൊ പ്രതിഫലനങ്ങളൊ ആണ്.  (2) തൊഴിലിടങ്ങളിലും വീടുകളിലും യാത്രവേളകളിലും ഇടപെടേണ്ടി വരുന്ന സ്ത്രീകളോട്  പെരുമാറ്റത്തിലും പ്രയോഗത്തിലും നമ്മളോരോരുത്തരും  മാന്യത പുലര്‍ത്തുന്നുണ്ടൊ എന്നത് കൂടി ഈ അവസരത്തില്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
ശ്രീമതി.സിന്ധുജോയിയെപ്പറ്റിയുള്ള ശ്രീ.അച്യുതാനന്ദന്റെ പ്രയോഗങ്ങള്‍ അത്തരം സംഭവങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ഗോവിന്ദച്ചാമയെപ്പോലുള്ളവരുടെ ഗുരുപദവിക്ക് അര്‍ഹനാണ് താന്‍ എന്നു ശ്രീ.അച്യുതാനന്ദന്‍ തെളിയിച്ചിരിക്കുന്നു.  എന്നാണ് വനിതാ സംഘടനകള്‍ ശ്രീ അച്യുതാനന്ദനിലെ ഗുരുവിനെതിരെ പ്രതികരിക്കുന്നത്.  എന്നാണ് ശ്രീ അച്യുതാനന്ദനിലെ ഗുരുവിനെ കേരളം തിരിച്ചറിയുന്നത്.
എസ്.കാച്ചപ്പിള്ളി

Tuesday, March 13, 2012

കേരളം തകര്ന്നില്ല


മാങ്ങ പല ഇനങ്ങളുണ്ട്.  മാങ്ങയുടെ ഇനമേതെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതിന്റെ  ഗുണങ്ങള്‍ ഏതെന്നു വ്യക്തമാകുന്നതാണ്.  ശ്രീമതി.സിന്ധുജോയിയെപ്പറ്റിയുള്ള ശ്രീ.അച്യുതാനന്ദന്റെ പരാമര്‍ശങ്ങള്‍ താന്‍ ഏതു ഇനത്തില്‍പ്പെടുന്നു എന്നു വിളിച്ചു പറയുന്നവയാണ്.  അദ്ദേഹം മുഖ്യമന്ത്രിയായിട്ടും കേരളം തകര്‍ന്നില്ല എന്നത്  പല്ലി ചുമരിനെ താങ്ങി നിര്‍ത്തുകയായിരുന്നില്ല എന്നും അത് ചുമരില്‍ സ്റാമ്പായി ചേര്‍ന്നു നില്‍ക്കുകയായിരുന്നു എന്നും വെളിവാകുന്നു.  താന്‍ ഏത് ഇനത്തില്‍പ്പെട്ടതാണെന്ന് വിളിച്ചു പറയുന്ന ശ്രീ.അച്യുതാനന്ദനെ എന്നാണ് കേരളം തരിച്ചറിയുക.

എസ്.കാച്ചപ്പിള്ളി.  

Wednesday, March 7, 2012

നഴ്സുമാരുടെ സമരം

1.കേരളത്തിലെ ചിന്താശക്തിയുടെ പ്രത്യേകത കൊണ്‍് നമ്മള്‍ വിദേശജോലിയെ കൂടുതലായി ആശ്രയിക്കുന്നു.  അതുകൊണ്‍ു തന്നെ കാണം വിറ്റും വിദേശജോലിക്കു ചേര്‍ന്ന കോഴ്സുകള്‍ക്ക് ചേരുക എന്നതു സാധാരണമായിരിക്കുന്നു. 
2. വിദ്യാഭ്യാസ മേഖലയില്‍ മുന്നിട്ടു എന്ന കാരണം കൊണ്‍ുതന്നെ കമ്മ്യൂണ്‍#ിസവും പ്രായോകകതയുമൊക്കെയായി കൂട്ടിക്കുഴച്ച് കേരളത്തെ അവീല് പരുവത്തിലാക്കി. 
3. ഇപ്പോള്‍ കാശ് കീട്ടുന്ന പണിക്ക് പോകുന്നത് വിദേശത്തല്ലെങ്കില്‍ അപമാനവും ആവശ്യപ്പെടുന്ന പണിക്ക് കാശ് കിട്ടിയില്ലെങ്കില്‍ സമരവും സര്‍വ്വ നാശവും എന്നായിരിക്കുന്നു