Wednesday, March 14, 2012

പ്രയോഗങ്ങള്

സൌമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയത് കൊലപ്പെടുത്തുകയുണ്ടായി.  ഏറെ പ്രതിഷേധത്തിന്റെ അലയൊലികള്‍ എങ്ങും ആഞ്ഞടിച്ചു.   കൊച്ചിന്‍ യൂണിവേഴ്സിറ്റി വനിതാ സംഘടന വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ സ്ത്രീകള്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി.  എനിക്കുനേരെ വച്ചു നീട്ടിയ മൈക്കിനു മുന്‍പില്‍ ഞാനും ഗര്‍ജിച്ചു: (1) സൌമ്യയും ഗോവിന്ദച്ചാമിയുമെല്ലാം സമൂഹത്തിന്റ നേര്‍ചിത്രങ്ങളൊ പ്രതിഫലനങ്ങളൊ ആണ്.  (2) തൊഴിലിടങ്ങളിലും വീടുകളിലും യാത്രവേളകളിലും ഇടപെടേണ്ടി വരുന്ന സ്ത്രീകളോട്  പെരുമാറ്റത്തിലും പ്രയോഗത്തിലും നമ്മളോരോരുത്തരും  മാന്യത പുലര്‍ത്തുന്നുണ്ടൊ എന്നത് കൂടി ഈ അവസരത്തില്‍ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
ശ്രീമതി.സിന്ധുജോയിയെപ്പറ്റിയുള്ള ശ്രീ.അച്യുതാനന്ദന്റെ പ്രയോഗങ്ങള്‍ അത്തരം സംഭവങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു. ഗോവിന്ദച്ചാമയെപ്പോലുള്ളവരുടെ ഗുരുപദവിക്ക് അര്‍ഹനാണ് താന്‍ എന്നു ശ്രീ.അച്യുതാനന്ദന്‍ തെളിയിച്ചിരിക്കുന്നു.  എന്നാണ് വനിതാ സംഘടനകള്‍ ശ്രീ അച്യുതാനന്ദനിലെ ഗുരുവിനെതിരെ പ്രതികരിക്കുന്നത്.  എന്നാണ് ശ്രീ അച്യുതാനന്ദനിലെ ഗുരുവിനെ കേരളം തിരിച്ചറിയുന്നത്.
എസ്.കാച്ചപ്പിള്ളി

No comments:

Post a Comment