Saturday, June 30, 2012

പുസ്തകത്തിന്റെ പ്രകാശനം

01.07.2012
സുഹൃത്തെ,

നാല് ചെറിയ പുസ്തകങ്ങള്‍.  അവ ഒന്നിനൊന്നു മെച്ചം.  മൂന്നു കഥാ സമാഹാരങ്ങളും ഒരു ലേഖന സമാഹാരവും.  ഇതില്‍ നാലാമത്തെ പുസ്തകത്തിന്റെ പ്രകാശനം ജൂലായ് നാലാം തീയതി നാല് മണിക്ക് കൊച്ചിന്‍ യൂണിവേഴ്സിറ്റി സയന്‍സ് ആന്റ് ടെക്നോളജി സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടക്കുകയാണ്.  ബഹുമാനപ്പെട്ട വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍ തെക്കേടത്ത് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കുകയാണ്. 

എന്റെ ആദ്യ കഥാസമാഹാരമായ ‘ഒറ്റമുറിവീട്’ പെന്‍ ബുക്സ് ആണ് പുറത്തിറക്കിയത്.  മറ്റൊരു കഥാസമാഹാരമായ ‘ഒരു ബുദ്ധി ജീവിയും കുറെ അനുയായികളും’ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.  ലേഖന സമാഹാരമായ ‘കേരള മോഡല്‍ പ്രതിസന്ധി’ കേരളത്തിന്റെ വികസന പ്രതിസന്ധികളില്‍ വിശിഷ്യ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളെ ആഴത്തില്‍ വിശകലനം ചെയ്യുന്നു.  എന്റെ  പുസ്തകങ്ങളെ സ്നേഹിക്കുകയും എന്നെ കഴിവുകളെ സ്നേഹിക്കുകയും ചെയ്യുന്നവര്‍ ഈ പുസ്തകത്തേയും ആദരവോടെ സ്നേഹിക്കുമെന്നും നിങ്ങളുടെ ഏവരുടേയും  പ്രാര്‍ത്ഥനയും എന്നോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, നിറുത്തുന്നു. 

സ്നേഹാദരങ്ങളോടെ,

എസ്.കാച്ചപ്പിള്ളി

Wednesday, June 27, 2012

പുതിയ സെക്രട്ടറി

       നല്ല നായര്‍ നനഞ്ഞു ചാകാന്‍ തന്നെ തീരുമാനിച്ചു എന്നത് ഒരു ചൊല്ലാണ്.  മുന്‍ എന്‍.എസ്.എസ്. സെക്രട്ടറി നാരായണ പണിക്കര്‍ തീരുമാനം പിന്നീട് മാറ്റി എന്നത് ചരിത്രം.  പക്ഷെ ഇപ്പോഴത്തെ എന്‍.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആ ചരിത്രം അിറിയില്ലെന്നു തോന്നുന്നു.  അന്നത്തെ എന്‍.എസ്.എസ്. സെക്രട്ടറി ഏതായാലും തന്റെ ജ•ത്ത് ഇത് ആവര്‍ത്തിക്കില്ലാ എന്നും തീരുമാനമെടുത്തിരുന്നു. 

        പറഞ്ഞു വരുന്നത് എന്‍.എസ്.എസ്. സെക്രട്ടറി എസ്.എന്‍.ഡി.പി സെക്രട്ടറിയുമയി ഐക്യപ്പെടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയാണ്.  ആര്‍.എസ്.എസ് അത്തരമൊരു ഐക്യത്തെപ്പറ്റി പറയാനും ശ്രമിക്കാനും തുടങ്ങിയിട്ട് കാലമേറെയായി.  പക്ഷെ അതിനു ശ്രമിച്ചപ്പോഴൊക്കെ നാരായണ പണിക്കര്‍ക്ക് മനസ്സിലായത് തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനെയും നാറും എന്നാണ്.  നാറ്റം സഹിക്കാഞ്ഞിട്ടാകണം പണിക്കര്‍ ആ പണി നിര്‍ത്തിയത്.  പുതിയ എന്‍.എസ്.എസ്. സെക്രട്ടറിക്ക് കാര്യങ്ങള്‍ ചരിത്രത്തിലൂടെ കണ്ണോടിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാറ്റം സഹിക്കാനുള്ള മനക്കട്ടിയുമുണ്ടാകണം.  നാരായണ പണിക്കരുടെ വിദ്യാഭ്യാസവും സമൂഹത്തിലെ മാന്യതയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ സെക്രട്ടറിക്കുണ്ടാകണമെന്നില്ലല്ലൊ.

Tuesday, June 26, 2012

മലപ്പുറം

ഇന്നത്തെ സാഹചര്യത്തില്‍ എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം നേരിടുന്ന സംസ്ഥാനമാണ് കേരളം.  പല സ്ക്കൂളുകളിലും ഒരു ഡിവിഷനു പോലും വേണ്ടതായ കുട്ടികളില്ല എന്നതാണ് എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം എന്നു പറയാന്‍ കാരണം.  ഇത്തരമൊരവസ്ഥയിലാണ് ശ്രീ. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് കൂടുതല്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത്.  മലപ്പുറം വിദ്യാഭ്യാസ കാര്യത്തില്‍ പിന്നോക്ക ജില്ലയാണ് എന്നതായിരുന്നു ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന നാളുകളില്‍ ഉണ്ടായ പ്രഖ്യാപനത്തിന് ന്യായീകരണമായി പറഞ്ഞത്.  ഒറ്റ നോട്ടത്തില്‍ ന്യായീകരണമായി പറയാവുന്ന കാര്യമായി തോന്നിയിരുന്നു എന്നത് നേരു തന്നെയാണ്.  ശ്രീ.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും അതിനെ ശ്രീ.അച്യുതാനന്ദന്‍ ചോദ്യം ചെയ്യുകയും അഴിമതി ആരോപിക്കുകയും ചെയ്യുന്നു.  ഇനി അിറയാനുള്ളത് ആരൊക്കെ ഏതൊക്കെ കാലയളവുകളില്‍ എത്ര കൈപ്പറ്റി എന്നു മാത്രമാണ്.

Wednesday, June 20, 2012

മുബാറക്ക്


        മുബാറക്ക് എന്നതിന് വളരെ വിശിഷമായ അര്‍ത്ഥമാണുള്ളത്.  എന്നാല്‍ ഈജിപ്ത്യന്‍ ജനതക്ക് ഈജിപ്ത്യന്‍ പ്രസിഡന്റ്  മുബാറക്കിനെ അത്ര പിടിച്ചില്ല.  അവര്‍ അദ്ദേഹത്തെ നിഷ്ക്കരുണം പുറത്താക്കി.  ഈജിപ്ത്യന്‍ ജനതക്ക് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഭരണം കൊടുക്കാന്‍ അന്നത്തെ പ്രസിഡന്റ് മുബാറക്കിന് കഴിഞ്ഞിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.   നേരിനെ വേണ്ടുംവിധം അവലോകനം ചെയ്യുന്ന ഒരാള്‍ക്ക് ഇത് ബോധ്യപ്പെടുന്നതാണ്.  ജനാധിപത്യത്തിലെ സ്വാതന്ത്രം ആഗ്രഹിക്കുക ജനങ്ങളുടെ വ്യാമോഹമായി പറയാനും വയ്യ.

       ഈജിപ്തില്‍ പട്ടാളം കാര്യങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.  അവര്‍ പാര്‍ലമെന്റ് പരിച്ചു വിട്ടിരിക്കുന്നു.  പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്തെല്ലാമൊ തിരിമറികളും കേള്‍ക്കുന്നു.  എന്തായാലും മുബാറക്കിനെ തിരിച്ചു വളിക്കാന്‍ ഈജിപ്ത്യന്‍ ജനത തയ്യാറാകാന്‍ വഴിയില്ല.  അത്രമേല്‍ വെറുപ്പ് അവര്‍ മുബാറക്കിനോട് കാണിച്ചിരുന്നു.  തിരിച്ചു വിളിക്കാന്‍ തയ്യാറായാല്‍തന്നെ മുബാറക്ക#ിന്റെ ജീവന്‍ ഏതു രീതിയിലാണെന്നു സംശിക്കേണ്ടിയിരിക്കുന്നു.

Sunday, June 3, 2012

കുമ്പളം

കുമ്പളം


അട്ടയെ പിടിച്ചിട്ട മെത്തയില്‍ അട്ടയൊട്ടു കിടക്കുമൊ?

മത്ത വേണേല് കുമ്പളം കുഴി കുത്തി നട്ടാല്‍ മുളക്കുമൊ?

അല്‍സേഷന്‍ നായക്കുണ്ടാകും മക്കള്‍ അല്‍സേഷനാകാതൊക്കുമൊ?

കൊടിച്ചി പട്ടിക്കിറച്ചി കൊടുത്താല്‍ അല്‍സേഷന്‍ നായയാകുമൊ?

അച്ഛന്‍ നല്ലവനാണെങ്കില്‍ മക്കള്‍ നല്ലവരാകാതൊക്കുമൊ?