Tuesday, June 26, 2012

മലപ്പുറം

ഇന്നത്തെ സാഹചര്യത്തില്‍ എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം നേരിടുന്ന സംസ്ഥാനമാണ് കേരളം.  പല സ്ക്കൂളുകളിലും ഒരു ഡിവിഷനു പോലും വേണ്ടതായ കുട്ടികളില്ല എന്നതാണ് എയ്ഡഡ് സ്ക്കൂളുകളുടെ ബാഹുല്ല്യം എന്നു പറയാന്‍ കാരണം.  ഇത്തരമൊരവസ്ഥയിലാണ് ശ്രീ. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് കൂടുതല്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത്.  മലപ്പുറം വിദ്യാഭ്യാസ കാര്യത്തില്‍ പിന്നോക്ക ജില്ലയാണ് എന്നതായിരുന്നു ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന നാളുകളില്‍ ഉണ്ടായ പ്രഖ്യാപനത്തിന് ന്യായീകരണമായി പറഞ്ഞത്.  ഒറ്റ നോട്ടത്തില്‍ ന്യായീകരണമായി പറയാവുന്ന കാര്യമായി തോന്നിയിരുന്നു എന്നത് നേരു തന്നെയാണ്.  ശ്രീ.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയും അതിനെ ശ്രീ.അച്യുതാനന്ദന്‍ ചോദ്യം ചെയ്യുകയും അഴിമതി ആരോപിക്കുകയും ചെയ്യുന്നു.  ഇനി അിറയാനുള്ളത് ആരൊക്കെ ഏതൊക്കെ കാലയളവുകളില്‍ എത്ര കൈപ്പറ്റി എന്നു മാത്രമാണ്.

No comments:

Post a Comment