മുബാറക്ക് എന്നതിന് വളരെ വിശിഷമായ അര്‍ത്ഥമാണുള്ളത്. എന്നാല്‍ ഈജിപ്ത്യന്‍ ജനതക്ക് ഈജിപ്ത്യന്‍ പ്രസിഡന്റ് മുബാറക്കിനെ അത്ര പിടിച്ചില്ല. അവര്‍ അദ്ദേഹത്തെ നിഷ്ക്കരുണം പുറത്താക്കി. ഈജിപ്ത്യന്‍ ജനതക്ക് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച ഭരണം കൊടുക്കാന്‍ അന്നത്തെ പ്രസിഡന്റ് മുബാറക്കിന് കഴിഞ്ഞിട്ടുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. നേരിനെ വേണ്ടുംവിധം അവലോകനം ചെയ്യുന്ന ഒരാള്‍ക്ക് ഇത് ബോധ്യപ്പെടുന്നതാണ്. ജനാധിപത്യത്തിലെ സ്വാതന്ത്രം ആഗ്രഹിക്കുക ജനങ്ങളുടെ വ്യാമോഹമായി പറയാനും വയ്യ.
ഈജിപ്തില്‍ പട്ടാളം കാര്യങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. അവര്‍ പാര്‍ലമെന്റ് പരിച്ചു വിട്ടിരിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എന്തെല്ലാമൊ തിരിമറികളും കേള്‍ക്കുന്നു. എന്തായാലും മുബാറക്കിനെ തിരിച്ചു വളിക്കാന്‍ ഈജിപ്ത്യന്‍ ജനത തയ്യാറാകാന്‍ വഴിയില്ല. അത്രമേല്‍ വെറുപ്പ് അവര്‍ മുബാറക്കിനോട് കാണിച്ചിരുന്നു. തിരിച്ചു വിളിക്കാന്‍ തയ്യാറായാല്‍തന്നെ മുബാറക്ക#ിന്റെ ജീവന്‍ ഏതു രീതിയിലാണെന്നു സംശിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment