നല്ല നായര്‍ നനഞ്ഞു ചാകാന്‍ തന്നെ തീരുമാനിച്ചു എന്നത് ഒരു ചൊല്ലാണ്. മുന്‍ എന്‍.എസ്.എസ്. സെക്രട്ടറി നാരായണ പണിക്കര്‍ തീരുമാനം പിന്നീട് മാറ്റി എന്നത് ചരിത്രം. പക്ഷെ ഇപ്പോഴത്തെ എന്‍.എസ്.എസ്. സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആ ചരിത്രം അിറിയില്ലെന്നു തോന്നുന്നു. അന്നത്തെ എന്‍.എസ്.എസ്. സെക്രട്ടറി ഏതായാലും തന്റെ ജ•ത്ത് ഇത് ആവര്‍ത്തിക്കില്ലാ എന്നും തീരുമാനമെടുത്തിരുന്നു.
പറഞ്ഞു വരുന്നത് എന്‍.എസ്.എസ്. സെക്രട്ടറി എസ്.എന്‍.ഡി.പി സെക്രട്ടറിയുമയി ഐക്യപ്പെടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയാണ്. ആര്‍.എസ്.എസ് അത്തരമൊരു ഐക്യത്തെപ്പറ്റി പറയാനും ശ്രമിക്കാനും തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ അതിനു ശ്രമിച്ചപ്പോഴൊക്കെ നാരായണ പണിക്കര്‍ക്ക് മനസ്സിലായത് തൂറിയവനെ ചുമന്നാല്‍ ചുമക്കുന്നവനെയും നാറും എന്നാണ്. നാറ്റം സഹിക്കാഞ്ഞിട്ടാകണം പണിക്കര്‍ ആ പണി നിര്‍ത്തിയത്. പുതിയ എന്‍.എസ്.എസ്. സെക്രട്ടറിക്ക് കാര്യങ്ങള്‍ ചരിത്രത്തിലൂടെ കണ്ണോടിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാറ്റം സഹിക്കാനുള്ള മനക്കട്ടിയുമുണ്ടാകണം. നാരായണ പണിക്കരുടെ വിദ്യാഭ്യാസവും സമൂഹത്തിലെ മാന്യതയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ സെക്രട്ടറിക്കുണ്ടാകണമെന്നില്ലല്ലൊ.
No comments:
Post a Comment