Thursday, June 25, 2020


                  ഇതുവരെ കാണാത്ത പക്ഷി 
             (മകന് ഒന്നാം ക്ലാസ്സില് പഠിക്കുപ്പോള് പറഞ്ഞ കഥ 2)

    ആകാശത്തിലൂടെ ഒന്നു പറന്നു നടക്കാന് ആരാണ് ആഗ്രഹിക്കാത്തത്.  ആകാശത്തിലൂടെ ഒന്നു പാഞ്ഞു പറന്നു നടക്കാന് എനിക്കും മോഹം തോന്നി.  മേഘപാളികള്ക്കിടയിലൂടെ ഒരു യാത്ര.  പക്ഷികള് ഒറ്റക്കും കൂട്ടമായും പറന്നു പോകുന്നതു കാണാന് എന്തൊരു ചന്തമാണ്. 

       ദിവസത്തിനായി ഞാന് കാത്തിരുന്നു.  പറവകളുടെ പറക്കല്പോലെ ഒന്നു പറക്കാന്.  പക്ഷികളോടുതന്നെ ചോദിക്കാന് തീരുമാനിച്ചു. എന്നും വരാറുള്ള കാക്കകൂട്ടങ്ങളുടെ വരവിനായി ഞാന് മരത്തിനു കീഴില് ഒളിച്ചിരുന്നു.  വിതറിയിട്ട അരിമണികള് കൊത്തി തിന്നാനായി പക്ഷികള് വരുന്നതും കാത്ത് ഞാന് ഇരുന്നു. അതാ കാക്കകൂട്ടങ്ങളുടെ വരവായി.  അരിമണികള് വാശിയോടെ  തിന്നു തുടങ്ങിയതും അതില് ഒന്നിനെ ഞാന് കടന്നു പിടിച്ചു.  കാക്കകള് വാശിയോടെ ഒച്ച വച്ചു.  ഞാന് ഉപദ്രവിക്കില്ല എന്നു പറഞ്ഞിട്ടും അവ പിരിഞ്ഞു പോകാന് കൂട്ടാക്കിയില്ല.  എന്റെ കയ്യിലിരുന്നു കാക്ക കേണു.

       എന്നെ വിടൂٹٹ..      എന്നെ വിടൂٹٹ.

       ഞാന് വളരെ ദയാപൂര്വ്വം പറഞ്ഞു: ഞാന് നിന്നെ ഒന്നും ചെയ്യുകയില്ല.  നീ എന്നെ സഹായിക്കണം.                                 
      കാക്ക അതിന്റെ കണ്ണുകള് ഒരു വശത്തേക്ക് ചരിച്ച് എന്നെ ഒളികണ്ണിട്ടു നോക്കി എന്നെ വിശ്വസിക്കാമൊ എന്നു ഉറപ്പു വരുത്തി.  ഞാന് എന്റെ ആഗ്രഹം പറഞ്ഞു. 

      എനിക്ക് നിന്നെപ്പോലെ ഒന്നു പറന്നു നടക്കണം.  നിന്റെ ചിറക് എനിക്ക് പറന്നു നടക്കാനായി തരണം.  ഞാന് കെഞ്ചി. 

     കാക്ക ദയാലുവായിരുന്നു.  അത് എന്റെ ദയനീയ ആഗ്രഹം കേട്ടു.  കാക്ക അതിന്റെ ചിറകൂരി എനിക്ക് തന്നു.  എന്റെ ദേഹത്ത് പിടിപ്പിച്ച ചിറകുമായി ഞാന് ആകാശത്തേക്ക് പറന്നു പറന്നു പോയി.  ആകാശങ്ങള്ക്കിടയിലൂടെയുള്ള യാത്ര എനിക്ക് ഭയങ്കര രസമായി തോന്നി.  മറ്റു പക്ഷികള് ഉറ്റു നോക്കുന്നുണ്ടായിരുന്നു.  എന്റെ യാത്ര കണ്ടിട്ടാകണം പക്ഷികള് അത്ഭുതപൂര്വ്വം പരസ്പരം എന്തൊക്കെയൊ പറഞ്ഞു.  താഴെ കുട്ടികള് ആര്ത്തു വിളിക്കുന്നതു കാണാമായിരുന്നു. 

      ഇതുവരെ കാണാത്ത പക്ഷി 
                                                    Compiled by:S.Kachappilly

No comments:

Post a Comment