Tuesday, June 16, 2020

Rate of Electricity

                                              സൗജന്യമായുള്ള വൈദ്യതി

       നമ്മുടെ ഊര്‍ജ്ജ സ്റ്രോതസ്സുകള്‍ നമ്മുടെ രാജ്യപുരോഗതിക്ക് ഏറെ ആവശ്യമാണ്.  അവയുടെ ഉപഭോഗം ഏതൊരു രാജ്യത്തിലുമെന്നപോലെ കേരളത്തിനും ക്ഷേമൈശ്വരങ്ങള്‍ സമ്മാനിക്കുന്നു.  വൈദ്യുതീകരണം കേരളത്തിലെ എല്ലാ ജനവിഭാഗത്തിനും സമ്പൂര്‍ണ്ണമായി ലഭ്യമാക്കിയതിലൂടെ കേരളം ആധുനീകതയുടെ മുഖമുദ്ര ചാര്‍ത്തുകയായിരുന്നു.  

       ലോകത്തിലെ ഏതൊരു സമൂഹത്തോടും കിടപിടിക്കാന്‍ മാത്രം കേരളജനത വിദ്യാഭ്യാസത്തിലും ആരോഗ്യമുന്നേറ്റത്തിലും മുന്നിട്ടു നില്‍ക്കുന്നു.  എന്നാല്‍ ആധുനീകതയുടെ മുഖമുദ്രയായ പുതുപുത്തന്‍ ടെക്നോളജികള്‍ പ്രയോഗിക്കുന്നതിന്‍ ഏറെ പിന്നോട്ടു പോകുന്നു.  അത്തരം പുതുപുത്തന്‍ ടെക്നോളജികള്‍ പ്രയോഗിക്കുന്നതില്‍ കേരളത്തിലെ വൈദ്യുത ഉത്പാദന-വിതരണ മേഖലയും അമാന്തം പ്രകടിപ്പിച്ചു.  വൈദ്യതി ഉത്പാദന-വിതരണവുമായി ബന്ധപ്പെട്ട കേരളത്തിലെ ഓഫീസുകള്‍ ടെക്നോളജി അധിഷ്ഠിതമായ നവീകരിക്കുന്നത് തൊഴിലാളി വിരുദ്ധ സമീപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം വിജയം കണ്ടു. ഇന്നത്തെ നിലക്ക് വ്യവസായീകാവശ്യത്തിനായും വാണിജ്യാവശ്യത്തിനായുമുള്ള വൈദ്യുതിക്ക് ഈടാക്കുന്ന നിരക്കുകള്‍ എന്തുകൊണ്ടും  ജലവൈദ്യുതി കൊണ്ടു സമ്പന്നമായ കേരളത്തിലെ ഗാര്‍ഹീകാവശ്യക്കാരില്‍ ഭൂരിഭാഗത്തിനും സൗജന്യമായി നല്‍കാനാവും വിധം ഉയര്‍ന്നതാണ്.  

       വൈദ്യുതി ഓഫീസുകള്‍ നവീകരിക്കുന്നതിലെ അമാന്തവും ജാതി തിരിച്ചുള്ള നിയമനങ്ങളും തുടര്‍ന്നുള്ള തെറ്റായ യോഗ്യതാ നിര്‍ണയത്തോടെയുള്ള പ്രമോഷനുകളും കൂടിയ വൈദ്യതി ചാര്‍ജ്ജുകള്‍ ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ നിര്‍ബന്ധിതമായി.   ഉപഭോക്ത്താക്കളായ ജനങ്ങളുടെ അവകാശത്തേക്കാള്‍ ജീവനക്കാരുടെ പ്രീതിക്കായി പഴയതും മുരടിച്ചതുമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ ഭരണാധികാരികള്‍ മത്സരിച്ചു. 

       കേരളത്തിലെ വൈദ്യുതി ഓഫീസുകളില്‍ നവീകരണത്തോടെ അധികമായി വരുന്ന ജീവനക്കാരെ പുനര്‍നിയമിക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള നിമയനങ്ങളും തുടര്‍ന്നുള്ള പ്രമോഷനുകളും ഉയര്‍ന്നതും ശരിയായതുമായ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കുമെന്നും ആവശ്യമായതിലധികം ജീവനക്കാരെ വൈദ്യുതിയുമായി ബന്ധപ്പെട്ട് നിയമിക്കുകയില്ലെന്ന് അധികാരികള്‍ ശ്രദ്ധിക്കുമെന്നും അതുവഴി മികച്ച സേവനവും അതോടൊപ്പം സൗജന്യമായുള്ള വൈദ്യതി ഗാര്‍ഹീകാവശ്യക്കാരില്‍ ഭൂരിഭാഗത്തിനും ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കാം.  
S.Kachappilly

No comments:

Post a Comment