അദ്ധ്യാപകരുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും
കേരളത്തില് ലോകത്തിന്റെ ഒട്ടുമിക്ക ഭാഗത്തുമെന്നപോലെ കോവിഡ്-19 നെ മെരുക്കിയെടുക്കുവാനായിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുക യാണല്ലൊ. എങ്കിലും നമ്മുടെ കുട്ടികളുടെ വിഭ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് ഇലക്ട്രോണിക്മാധ്യമങ്ങളിലൂടെ
ക്ലാസ്സുകള് പുരോഗമിക്കുകയും ചെയ്യുന്നു. നമ്മുടെ അദ്ധ്യാപകര് വിദ്യാര്ത്ഥികളോട് ഇടപഴകുന്നതില് മികച്ച നിലവാരം തന്നെയാണ് പ്രകടമാക്കിയിട്ടുള്ളത്. മററിതര സര്ക്കാര് പൊതുമേഖലയോട് താരതമ്യം ചെയ്യാന് പററാത്തത്ര ആത്മാര്ത്തതയും സ്നേഹവും വിദ്യാഭ്യാസ മേഖല പ്രകടമാക്കിയിട്ടുണ്ട്. നമ്മുടെ സ്ക്കൂളുകള് ദേശവല്ക്കരിക്കാതിരുന്നതുകൊണ്ടാണ് കാലങ്ങളുടെ തുടര്ച്ചയെന്നോണം അത്തരം നേട്ടങ്ങള് കൈവരിക്കാനായത്.
സ്ക്കൂളൂകള് ദേശവല്ക്കരിക്കനുള്ള ശ്രമം പരാജയപ്പെടുത്തുവാന് കേരള ജനതക്ക് കഴിഞ്ഞുവെങ്കിലും നമ്മുടെ കുട്ടികള് എന്തു പഠിക്കണമെന്നത് തീരുമാനിക്കപ്പെടുന്നത് അതത് കാലത്ത് വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലയില് സ്വാധീനം ചലുത്തുന്നവരാണ്. അത് രാഷ്ട്രീയ പരിഗണനകളാവാം ജാതീയ പരിഗണനകളാവാം മറ്റിതര സ്വാധീന ഘടകങ്ങവാം.
ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠ പുസ്തക വിവാദം കഴിഞ്ഞിട്ട് ഏറെ നാളുകളായിട്ടില്ല. ഇതില് പ്രതിപാദിച്ചപോലുള്ള പുസ്തകത്തിലെ പാഠഭാഗങ്ങള് കൊച്ചുകുട്ടികള്ക്ക് പഠിക്കാന് കൊടുത്തിരുന്നുവെങ്കില് നല്ലൊരു തലമുറയെ വാര്ത്തെടുക്കുവാന് നമുക്ക് കഴിയുമായിരുന്നില്ല. സമൂഹത്തിലെ വിദ്യാഭ്യാസ മേഖലയോടു കാലങ്ങളായി ബന്ധമുള്ളവരും സമൂഹത്തില് നډയും മറ്റിതര മേډയേറിയ സത്ഗുണങ്ങളും നിലനിന്നു പോരണമെന്ന് ആഗ്രഹിക്കുന്നവര് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പൊളിച്ചെഴുതണമെന്ന മുറവിളി ധാരാളം ഉണ്ടായെങ്കിലും അത് പൊളിച്ചെഴുതാനും മേډയേറിയ സംസ്ക്കാരം വളര്ത്തിയെടുക്കുവാനുള്ള നടപടികള് സ്വീകരിക്കാന് അന്നത്തെ കേരള സര്ക്കാര് വിമുഖത കാണിച്ചു. പിന്നീട് ഏറെ വൈകിയാണെങ്കിലും ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠപുസ്തകം പൊളിച്ചെഴുതുകയുണ്ടായി. അച്ഛന്റെ പേരു ചോദിച്ചാല് അച്ഛനു ചോദിക്കുന്നോടാ എന്നു ചോദിക്കും വിധം കുട്ടികളെ വളര്ത്തിയെടുക്കുവാന് പര്യാപ്തമാകുന്നതായിരുന്നു ഏഴാം ക്ലാസ്സിലെ ആദ്യ സാമൂഹ്യ പാഠപുസ്തകം.
ആദ്യ സാമൂഹ്യപാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത് ജാതീയമൊ രാഷ്ട്രീയമൊ ആയി പുസ്തക കമ്മിറ്റിയില് കടന്നു കൂടിയിരുന്നവരായിരുന്നുവെങ്കില് ഇത്തരക്കാര് ഇപ്പോഴത്തെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ക്ലാസ്സുകളും തയ്യാറാക്കാനുള്ള സാധ്യതകള് കൂടുതലാണ്. അതുകൊണ്ടുതന്നെ കേരളം മുഴുവാനായുള്ള സ്ക്കൂള് വിദ്യാര്ത്ഥികള്ക്ക് മുന്പില് അവതരിപ്പിക്കുന്നതിനു മുമ്പായി അതതു വിഷയങ്ങളുമായി ബന്ധപ്പെട്ട അദ്ധ്യാപകര്ക്ക് കാണാനാവുംവിധം വിദ്യാഭ്യാസ ഡിപ്പാര്ട്ട്മെന്റ് സൈറ്റില് അവതരിപ്പിച്ച് അദ്ധ്യാപകരുടെ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു
No comments:
Post a Comment